Slider

ഒരു ദ്രാവിഡ സമസ്യ

0
ഒരു ദ്രാവിഡ സമസ്യ
ഇനി മേലിൽ ഞങ്ങളെയാരു ഭരിക്കണ -
മെന്നൊരു വേളയെങ്കിലുമുരചെയ്തിടട്ടെ.
ഇനിയൊരു നാളുമീ തമിഴിന്റെ മണ്ണിൽ
ആൺ പെൺ ദൈവങ്ങളുയിരെടുക്കല്ലെ.
മനസ്സുകൊണ്ടുലകമളക്കുന്ന ദ്രാവിഡ
മനമാകെപ്പാകി വിധേയത്വ മീമാംസ
കറുപ്പിന്റെയൂർജ്ജത്തിലൂറും വിയർപ്പിൽ
വിരിഞ്ഞിടും മഴവില്ലിലാടിത്തിമിർത്തവർ
ഒരുനാളും കീഴാള ഹൃത്തിലേക്കെത്തുവാനൊ
രുചോദ്യവും പോലും ബാക്കിവെക്കാത്തവർ
കൺകണ്ട ദൈവമായി കാലങ്ങളിലൂടെത്ര
കൈകേയി വേഷങ്ങളാടിത്തിമിർക്കുന്നു.
സ്നേഹം കൊടുത്തു വളർത്തുവതത്രെ
ദ്രാവിഡ സംസ്കൃതിക്കലകും പിടിയും.
ആയിരത്താണ്ടിന്റെയോർമ്മതൻ നിറവിൽ
വാഴുവോർ വീഴാതെത്രു,യിരുകൾ കാത്തു..
ഏഴു പതിറ്റാണ്ടിന്നാശംസ ചൊല്ലവേയോർ -
ക്കാൻ തമിഴകത്തോർമ്മകളില്ല പോൽ
സ്വപ്നലോകത്തിലെ നായികാനായകർ സ്വപനങ്ങളെല്ലാമെടുത്തു രാജാക്കളായി.
ഇനി വേണ്ടൊരിക്കലുമിപ്പരാദങ്ങളൊരു
നാളുമീ ദ്രാവിഡപ്പെരുമ തൻ മുറ്റത്ത് -
കാമ്പുള്ള മനമാണ്, കനമുള്ള കൈയാണ്
അമ്പോടു ഞങ്ങൾ ഭരിച്ചിടും ഞങ്ങളെ .

By
DevaManohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo