വിധി..(കഥ)
ഒന്നര വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഇന്നു രാത്രി നാട്ടിലേക്ക് മടങ്ങുകയാണ് എന്നോർത്തപ്പോൾ എന്റെ മനസിലെ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു. അമ്മയ്ക്കും, ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും പ്രത്യേകം പ്രത്യേകം മാറ്റി വെച്ച പെട്ടികളിലേക്ക് ഞാൻ ഒന്നു ഓടിച്ചു നോക്കി. ഒരു വെളുത്ത കരടി ബൊമ്മ മാത്രമുള്ള പെട്ടിയിലേക്ക് നോക്കിയപ്പോൾ മനസൊന്നു വിങ്ങി. അത് എന്റെ മാളൂന് ഉള്ളതാണ്. തന്റെ ആത്മമിത്രമായ സുധാകരന്റെ മോള് .പതിനാല് വയസ്സായെങ്കിലും അഞ്ചു വയസിന്റെ ബുദ്ധിയേ ഉള്ളൂ.സുധാകരൻ വാർക്കപ്പണിക്കാരനായിരുന്നു. വാർപ്പിന് തട്ടടിച്ചു കൊടുക്കുന്നതിനിടയിൽ താഴെ വീണ് സുധാകരൻ മരിക്കുമ്പോൾ അവന്റെ ഭാര്യയ്ക്ക് 21 വയസ്സായിരുന്നു.മാളൂന് രണ്ട് വയസും .അവന്റെ ഭാര്യയുടെ പ്രായത്തിന്റെ കുഴപ്പമായിരിക്കണം, സുധാകരന്റെ അമ്മയേയും, മോളെയും വിട്ട് ആഴ്ചപലിശക്ക് പണം കൊടുക്കുന്ന അണ്ണാച്ചിയുടെ കൂടെ ഓടി പോകാൻ തോന്നിച്ചത്.മാളൂന് ബുദ്ധി വളർച്ചയില്ല എന്ന് പിന്നീടാണ് മനസിലായത്.സുധാകരന്റെ അമ്മ വീടുകളിൽ ജോലി ചെയ്താണ് അവളെ നോക്കുന്നത്. തന്റെ ഇപ്പോഴത്തെ നാട്ടിൽ പോകലിന് ഒരു ലക്ഷ്യം കൂടിയുണ്ട്. തന്റെ കൂടെയുള്ള ഒരു കൂട്ടുകാരൻ പറഞ്ഞറിഞ്ഞതാണ്.തിരുവനന്തപുരത്തെവിടെയോ ഒരു ആയുർവേദ ആശുപത്രി ഉണ്ടത്രേ.... ഇങ്ങെനെയുള്ള കുട്ടികളെ ചികിത്സിക്കുന്നിടം. പലരും രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പറഞ്ഞത് ശരിയാണെങ്കിൽ മാളൂനെ അവിടെ കൊണ്ട് പോയി കാണിക്കണം.സുധാകരന്റെ അമ്മേടെ മുഷിഞ്ഞ മുണ്ടിൻ തലപ്പിലെ ചില്ലറ കൊണ്ട് താനും ഒരു പാട് മിഠായ് തിന്നിട്ടുള്ളതാണ്. ഒന്നും അങ്ങനെ മറക്കാൻ പറ്റില്ല. സുധാകരന്റെ മോള് തന്റെയും മോളാണ്. പക്ഷേ കഴിഞ്ഞ ആഴ്ച വിളിച്ചപ്പോൾ ലക്ഷ്മി ഒന്നും മാളുനെ പറ്റി പറഞ്ഞില്ല ചോദിച്ചപ്പോൾ എന്തോ അസുഖമാണ്, നാട്ടിൽ വരുമ്പോൾ പറയാം എന്നാണ് പറഞ്ഞത്. ഓരോന്ന് ആലോചിച്ചിരുന്നപ്പോഴേക്കും എയർപോർട്ടിലേക്ക് പോകാനുള്ള വണ്ടി വന്നിരുന്നു.
വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ സ്വീകരിക്കാൻ എല്ലാവരും നിൽക്കുന്നുണ്ടായിരുന്നു.അമ്മയുടേയും, ഭാര്യയുടേയും മുഖത്ത് ആനന്ദാശ്രു.ജയരാജ് അങ്കിൾ ചേർത്തു പിടിച്ച് നിൽക്കുന്ന മക്കളുടെ മുഖത്ത് സന്തോഷം. പക്ഷേ എപ്പോഴും ഇവരുടെ കൂടെ നിൽക്കുന്ന മാളുവിനേയും, മുത്തശിയേയും കണ്ടില്ല.തന്റെ നേർക്ക് ഓടി വന്ന മക്കളെ ചേർത്ത് പിടിച്ച് കവിളിൽ ഓരോ ഉമ്മ കൊടുത്തപ്പോൾ ഉണ്ടായ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. " ഇപ്പോ അവിടെ എങ്ങനെയുണ്ട്, മോഹൻ ചൂടാണോ തണുപ്പാണോ ...." ജയരാജ് അങ്കിളിന്റെ ചോദ്യം. " ഇടയ്ക്ക് ഒരു മഴ പെയ്തു, ചൂടിന് കുറവുണ്ട്.ഞാൻ മറുപടി പറഞ്ഞു.വീടിന് അടുത്ത് താമസിക്കുന്ന ആളാണ് ജയരാജ് അങ്കിൾ.. ബാങ്കിലായിരുന്നു, ഇപ്പോൾ റിട്ടയർ ആയി.രണ്ട് ആൺമക്കളും, രണ്ടു പെൺമക്കളും.ഇപ്പോ ഏറ്റവും താഴെയുള്ള മകനും കുടുംബത്തോടുമൊപ്പം താമസം. ഭാര്യ ടീച്ചാണ്, ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്. നാട്ടുകാർക്കെല്ലാം ഒരു ഉപകാരി കൂടിയാണ് അങ്കിൾ " ശരി മോഹൻ എനിക്ക് രണ്ട് കൂട്ടുകാരെ കാണാനുണ്ട്.ഞാൻ ഇറങ്ങട്ടെ..വീട്ടിൽ എത്താറായി എന്നു പറഞ്ഞപ്പോൾ ഒന്നു കണ്ടിട്ടു പോവാം എന്ന് വിചാരിച്ച് നിന്നതാണ്. രാത്രി നമുക്ക് വിശാലമായ് കാണാം ". എന്ന് പറഞ്ഞ് അങ്കിൾ പുറത്തേക്ക് പോയി. ചായ എടുക്കട്ടെ എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്കും, മക്കൾ പെട്ടി തുറക്കാനും തുടങ്ങിയപ്പോൾ മെല്ലെ ഭാര്യയെ ചേർത്ത് പിടിച്ച് റൂമിലേക്ക് നടന്നു. ഒന്നര വർഷത്തെ വിരഹ വേദന മുഴുവൻ തീർക്കുന്ന ഒരു ചുംബനം അവളുടെ നെറ്റിയിൽ ചാർത്തി കൊണ്ട് ചോദിച്ചു - "മാളൂം അവളുടെ മുത്തശ്ശിയും എന്തേ .. സാധാരണ ഇവിടെ കാണുന്നതാണല്ലോ ഞാൻ വരുമ്പോൾ "..മക്കൾ മുറിയിലേക്ക് വന്നതുകൊണ്ട് അവൾ പറഞ്ഞു "അത് രാത്രി പറയാം. ചേട്ടൻ കുളിച്ച് റെഡിയായ് ഭക്ഷണം കഴിച്ച് റെസ്റ്റ് എടുത്തോ - ഞാൻ അടുക്കളയിലുണ്ടാവും." ശരി എന്ന് പറഞ്ഞ് ഞാൻ മക്കളോടൊപ്പം കൂടി വിശേഷങ്ങൾ
പറഞ്ഞിരുന്നു.

എല്ലാവരുടേയും സംസാരത്തിൽ നിന്ന് മാളുവിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലായി.മാളുവിനെ കാണാൻ എന്റെ മനസും വല്ലാതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു. രാത്രി എല്ലാവരും കിടന്ന ശേഷം ലക്ഷ്മി അടുത്തുവന്നതും ഞാൻ ആദ്യം ചോദിച്ചത് മാളുവിനെ പറ്റിയായിരുന്നു. "അവളെവിടെ എന്നു പറഞ്ഞ ശേഷം നീ വേറെ എന്തെങ്കിലും പറഞ്ഞാൽ മതി, എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.അതുകൂടി കണ്ടപ്പോൾ എന്റെ ഭയം ഇരട്ടിയായി. കരയാതെ കാര്യം പറ ലക്ഷ്മീ, എന്ന് പറഞ്ഞപ്പോൾ അവൾ മെല്ലെ പറഞ്ഞു. "നമ്മുടെ മാളൂനെ ആരോ ചതിച്ചു, മോഹനേട്ടാ, അവളിപ്പോ, ഗർഭിണിയാണ്". എന്റെ കണ്ണിൽ ഇരുട്ടു കയറിയത് പോലെ തോന്നി. കുറേ നേരം സ്ഥലകാലബോധം പോയി ഞാനിരുന്നു.ലക്ഷ്മിയുടെ പിന്നീടുള്ള ഓരോ വാക്കും എന്റെ ചെവി തുളച്ച് ഹൃദയത്തെ പൊളിച്ച് കൊണ്ടിരുന്നു.
രണ്ടാഴ്ച മുമ്പാണ് അവൾക്ക് ചർദ്ദി തുടങ്ങിയത്. എന്തെങ്കിലും എവിടെ നിന്നെങ്കിലും വാരി തിന്നിട്ടുണ്ടാവും എന്ന് വിചാരിച്ച് നാണിയമ്മ അത് കാര്യമായിട്ടെടുത്തില്ല. ഒരാഴ്ച കഴിഞ്ഞും നിൽക്കാതെ ആയപ്പോൾ ആണ് ആശുപത്രിയിൽ പോയത്. അപ്പോഴാണ് അറിഞ്ഞത് - അവൾ ഗർഭിണിയാണെന്ന്. ആരാ അവളെ ചതിച്ചതെന്ന് ആർക്കും അറിയില്ല. അഞ്ചു വയസിന്റെ ബുദ്ധി പോലും ഇല്ലാത്ത മാളൂനോട് എങ്ങനെ ചോദിച്ചു മനസിലാക്കാനാണ്. ഞങ്ങൾ എല്ലാ വരും മാറി മാറി ചോദിച്ചിട്ടും അവൾക്ക് പറഞ്ഞ് തരാൻ കഴിഞ്ഞില്ല. അവസാനം ജയരാജ് അങ്കിളും ഇവിടത്തെ കുറെ ആൾക്കാരും ചേർന്ന് അവളേയും, നാണിയമ്മയേയും കോട്ടയത്തെ അനാഥാലയത്തിലേക്ക് മാറ്റി. കാര്യമെല്ലാം അവരോട് പറഞ്ഞപ്പോൾ എത്ര കാലം വേണമെങ്കിലും അവിടെ കഴിയാമെന്ന് അവർ പറഞ്ഞത്രേ. എല്ലാം ചേട്ടനോട് പറയാൻ നിന്നതാണ്.അപ്പോഴാണ് ലീവ് കിട്ടിയത്.ഞങ്ങൾക്കെല്ലാം അറിയാം ചേട്ടന് മാളു നോടുള്ള ഇഷ്ടം. വെറുതെ മനസ്സ് വിഷമിപ്പിക്കണ്ടാ എന്നു കരുതിയാണ് പറയാതിരുന്നത്. "
എത്ര ശ്രമിച്ചിട്ടും എനിക്ക് കരയാതിരിക്കാൻ കഴിഞ്ഞില്ല. വിതുമ്പിക്കരയുന്ന എന്നെ ചേർത്ത് പിടിച്ച് ലക്ഷ്മി പറഞ്ഞു..
"മോഹനേട്ടൻ വിഷമിക്കല്ലേ .. നമ്മൾക്ക് എന്തു ചെയ്യാൻ കഴിയും.. നാണിയമ്മയോട് എവിടെയും പോവണ്ട ഇവിടെ നിന്നോളാൻ ഞാനും അമ്മയും പറഞ്ഞതാ.. പക്ഷേ അവര് കേട്ടില്ല. അത് ചെയ്ത വന് ഈശ്വരൻ കൊടുത്തോളും ശിക്ഷ. അങ്ങനെ കരുതി സമാധാനിക്കാനല്ലേ ഏട്ടാ.. നമുക്ക് കഴിയൂ."

അവളോട് എന്തെങ്കിലും പറയാൻ എനിക്കു കഴിഞ്ഞില്ല. എന്റെ മനസ്സ് മുഴുവൻ സുധാകരനായിരുന്നു. ആദ്യമായ് ഗൾഫിൽ പോവുമ്പോ അവൻപോക്കറ്റിലിട്ടു തന്ന ആയിരം രൂപയും.
"നീ പോയാലും ഞാൻ പോയാലും ഒന്നല്ലേടാ "എന്നു പറഞ്ഞു തിരിഞ്ഞു നടക്കുന്ന സുധാകരനെ ആണ് ഞാൻ അവസാനമായി കണ്ടത്.
"നീ പോയാലും ഞാൻ പോയാലും ഒന്നല്ലേടാ "എന്നു പറഞ്ഞു തിരിഞ്ഞു നടക്കുന്ന സുധാകരനെ ആണ് ഞാൻ അവസാനമായി കണ്ടത്.
ഞാൻ എഴുന്നേറ്റ് ലൈറ്റിട്ട് താഴെ ബെഡ്ഡിൽ കെട്ടിപ്പിടിച്ചുറങ്ങുന്ന എന്റെ പെൺമക്കളെ നോക്കി. രണ്ട് മാളു കിടക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.പത്തും ഏഴും വയസ്സുള്ള രണ്ട് തങ്കക്കുടങ്ങൾ .ഇവർക്കു വേണ്ടി മാത്രമാണ് താൻ ചുട്ടുപഴുക്കുന്ന ആ മണലാരണ്യത്തിൽ ചോര വിയർപ്പാക്കി സമ്പാദിക്കന്നത്. ഒരു ബുദ്ധി സ്ഥിരത ഇല്ലാത്ത കുട്ടിയെപ്പോലും വെറുതെ വിടാത്ത കഴുകൻമാരുള്ള ഈ നാട്ടിൽ തന്റെ ഈ പെൺമക്കൾക്ക് എന്ത് സുരക്ഷയാണുള്ളത്. ആലോചിക്കും തോറും ഉള്ളിലെ സങ്കടം ഭയമായ് മാറുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാൻ അവരോടൊപ്പം കിടന്ന് രണ്ടാളെയും ചേർത്ത് പിടിച്ചു. നിറകണ്ണുകളോടെ ലക്ഷ്മി എന്നെ നോക്കുന്നത് ഞാൻ കണ്ടു.
രാവിലെ എഴുന്നേറ്റ് പുറത്തു പോവാനോ കൂട്ടുകാരെ കാണാനോ ഒന്നിനും ഒരു ഉഷാറുണ്ടായിരുന്നില്ല. മാളു മാത്രമായിരുന്നു മനസ്സിൽ പൂമുഖത്തെ കസേരയിലിരുന്ന് മുറ്റത്ത് മക്കൾ കളിക്കുന്നത് നോക്കി ഇരുക്കുമ്പോഴാണ് അമ്മ ചായയുമായ് വന്നത്. ചായ തന്ന് അമ്മ പറഞ്ഞു.
"മോനെ നീ ചെന്ന് നാണിയെ കാണണം. ന്റെ മാളൂ നോട് ഈ ചതി ചെയ്തതെന്ന് ആരാന്ന് നാണിക്കറിയാം. ഞാൻ എത്ര കെഞ്ചി ചോദിച്ചിട്ടും അവള് പറഞ്ഞില്ല നിന്നോട് അവൾ പറയും ന്ന് എനിക്ക് ഉറപ്പുണ്ട്. അത് ആരാന്ന് അറിയാത്തിടത്തോളം കാലം ഈ നാട്ടിൽ നിന്റെ മക്കളും ഭാര്യയും എന്തിന് വയസ്സായ ഈ ഞാൻ പോലും സുരക്ഷിതയല്ല. നമുക്ക് അവരെ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിലെങ്കിലും അവരുടെ കൈയിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് കഴിയും. അനാഥാലയത്തിന്റെ അഡ്രസ്സ് ജയരാജ് സാറിന്റെ കൈയിൽ കാണും. അത് വാങ്ങി നീ ഇന്നുതന്നെ പോണം. ആരാ അത് ചെയ്തത് എന്നറിയാതെ അമ്മക്ക് ഉറങ്ങാൻ കഴിയില്ലെടാ.."

ഞാൻ ചായ കുടിച്ച് എഴുന്നേറ്റു ജയരാജങ്കിളിന്റെ വീട്ടിലേക്ക് നടന്നു. ആവശ്യം പറഞ്ഞപ്പോൾ അദ്ദേഹം അഡ്രസ്സ് കുറിച്ചു തന്നു.
"ഇതിനൊക്കെ ഗൾഫ് മോഡൽ ശിക്ഷയാണ് വേണ്ടത് മോഹൻ' പബ്ലിക് ആയി കഴുത്തറുത്ത് കൊല്ലണ്ണം. രണ്ടു പ്രാവശ്യം അങ്ങനെ ചെയ്താലെ ബാക്കി ഉള്ളവർ ഒന്നു ഭയക്കൂ .. പത്തുകൊല്ലം ജയിലിൽ കിടത്തിയാലും ഇത് അവസാനിക്കാൻ പോവുന്നില്ല."
ആത്മരോഷത്തോടെ അദ്ദേഹം അത് പറഞ്ഞപ്പോൾ അത് ശരിയാണെന്നന്ന് എനിക്കും തോന്നി. ഞാൻ വീട്ടിലെത്തി ഡ്രസ്സ് മാറി മാളൂന് വാങ്ങിയ കരടി ബൊമ്മയുമായ് കേട്ടയത്തേക്ക് തിരിച്ചു.
ആത്മരോഷത്തോടെ അദ്ദേഹം അത് പറഞ്ഞപ്പോൾ അത് ശരിയാണെന്നന്ന് എനിക്കും തോന്നി. ഞാൻ വീട്ടിലെത്തി ഡ്രസ്സ് മാറി മാളൂന് വാങ്ങിയ കരടി ബൊമ്മയുമായ് കേട്ടയത്തേക്ക് തിരിച്ചു.
അനാഥാലയത്തിലെത്തി ഒരു കന്യാസ്ത്രീ ചൂണ്ടിക്കാണിച്ച റൂമിലേക്ക് ഞാൻ നടന്നു. പകുതി തുറന്നിരുന്ന വാതിൽ ഞാൻ മുഴുവൻ തുറന്നപ്പോൾ തന്നെ കണ്ടു. താഴെ തറയിൽ ചിതറിക്കിടക്കുന്ന മിക്സ്ചർ വാരിത്തിന്നുന്ന മാളുനെ.. തുറന്നു കിടക്കുന്ന ജനലിലൂടെ പുറത്തേക്കു നോക്കി എന്തോ ആലോചിച്ചു നിക്കുകയായിരുന്നു നാണിയമ്മ. എന്നെ കണ്ടതും മാളു ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു.ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ നാണിയമ്മ എന്നെ കണ്ടതും ഒറ്റപൊട്ടിക്കരച്ചിലായിരുന്നു.കൈയിലുണ്ടായിരുന്ന ബൊമ്മ ഞാൻ മാളുവിന് കൊടുത്തു. തനിക്ക് സംഭവിച്ചത് എത്ര വലിയ ആപത്ത് ആണെന്നറിയാതെ ആ ബൊമ്മയുമായ് കളിക്കുന്ന മാളുവിനെ ഞാൻ കുറച്ച് നേരം നോക്കി നിന്നു. നാണിയമ്മയെ ചേർത്ത് പിടിച്ച് പുറത്തേക്കു നടന്നു .അവിടെയുള്ള ഒരു മരത്തിന്റെ ചോട്ടിലിരുന്ന് ഞാൻ ചോദിച്ചു ...
" നാണിയമ്മക്ക് ഞാനും സുധാകരനും വേറെ അല്ലാന്ന് എനിക്കറിയാം. ആ അധികാരത്തിൽ ചോദിക്കുകയാണ്. ആരാണ് ഇത് ചെയ്തത്.ഇന്ന് മാളു ന് സംഭവിച്ചത് നാളെ എന്റെ കുട്ടികൾക്ക് വരരുത് എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നോട് പറയണം'"
ഇടറുന്ന ശബ്ദത്തോടെ നാണിയമ്മ പറയാൻ തുടങ്ങി.

"എല്ലാവരോടും വിളിച്ചു പറയണമെന്നുണ്ടായിരുന്നു മോനേ.. പിന്നെ പറഞ്ഞാലും അത് ആരും വിശ്വസിക്കില്ല.മാത്രമല്ല ആരെങ്കിലും അറിഞ്ഞാ എന്റെ മോളെ കൊന്നുകളയുമെന്ന് പറഞ്ഞു. അവർക്കതിന് കഴിയുകയും ചെയ്യും. പേടിച്ചിട്ടാണ് പറയാതിരുന്നത്. ഞങ്ങളുടെ കൂടെ ആരും ഉണ്ടാവില്ലെന്ന് തോന്നി.
കഴിഞ്ഞ ശിവരാത്രിക്ക് മോന്റെ വീട്ടിലെ എല്ലാവരും ഞാനും അമ്പലത്തിൽ പോവാൻ നിക്കുമ്പോ എത്ര പറഞ്ഞിട്ടും മാളു വന്നില്ല. കണ്ടു നിന്ന ജയരാജാണ് പറഞ്ഞത്. അവിടെയും എല്ലാവരും അമ്പലത്തിൽ പോവുകയാണ്. ഞാൻ മാത്രമേ ഉള്ളൂ.' മാളു വരുന്നില്ലെങ്കിൽ എന്റെ കൂടെ വിട്ടേക്ക്.. എനിക്കൊരു കൂട്ടാകുമല്ലോ.. ടി.വി വെച്ചു കൊടുത്താൽ അവള് അത് കണ്ടിരുന്നോളും എന്ന്. അതിൽ എനിക്ക് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. എന്റെ വയസ്സുണ്ട് അവന്. മുമ്പും അവള് ടി വി കാണാൻ അവിടെ പോവാറുണ്ടായിരുന്നു.അന്നത്തെ ദിവസത്തിനു ശേഷം ജയരാജനെയും അവന്റെ കൂട്ടുകാരൻ പോലീസ് ശിവരാമനെയും കാണുമ്പോ എന്റെ മോള് പേടിച്ചോടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. രണ്ടും കൽപിച്ച് ചോദിക്കാൻ ചെന്ന എന്റെ മുഖത്ത് നോക്കി അവര് പറഞ്ഞു അവര് രണ്ടാളും കൂടിയാണ് എന്റെ മോളെ പിച്ചിചീന്തിയത് എന്ന് .താമസിക്കാൻ ഒരു സ്ഥലം ശരിയാക്കി തരാം ഈ നാട്ടിന്ന് പോയില്ലെങ്കിൽ മാളുനെ പിന്നെ ഞാൻ കാണില്ലെന്നു പറഞ്ഞപ്പോ സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഈ വയസ്സായ ഞാനും എന്റെ ബുദ്ധി ഇല്ലാത്ത മകളും കൂടി അവരെ എന്തു ചെയ്യാനാ.. ന്റെ സുധാകരൻ ഉണ്ടായിരുന്നെങ്കിൽ..... "

തല കുമ്പിട്ട് പൊട്ടിക്കരയുന്ന നാണിയമ്മയെ കേട്ടത് വിശ്വസിക്കാനാവാത്തത് പോലെ ഞാൻ നോക്കി. നാട്ടിലെ അറിയപ്പെടുന്ന രണ്ട് പ്രമുഖർ.ജയരാജനും റിട്ടയർ എസ് ഐ ശിവരാമനും. അവരുടെ ഉള്ളിൽ ഇങ്ങനെ ഒരു ക്രൂരമുഖം ഉണ്ടായിരുന്നോ..?
നാണിയമ്മയുടെ കൈയിൽ പിടിച്ചു ഞാൻ പറഞ്ഞു.
"എന്നോട് നാണിയമ്മ ഒന്നും പറഞ്ഞിട്ടില്ല. ഇവിടെ വന്ന് ഞാൻ നിങ്ങളെ കണ്ട് മടങ്ങി അത്രേ ഉള്ളു.. "
ഭയമോടെ എന്നെ നോക്കിയ നാണിയമ്മയുടെ കണ്ണുകളെ അവഗണിച്ച് ഞാൻ തിരിച്ചു നടന്നു.
"എന്നോട് നാണിയമ്മ ഒന്നും പറഞ്ഞിട്ടില്ല. ഇവിടെ വന്ന് ഞാൻ നിങ്ങളെ കണ്ട് മടങ്ങി അത്രേ ഉള്ളു.. "
ഭയമോടെ എന്നെ നോക്കിയ നാണിയമ്മയുടെ കണ്ണുകളെ അവഗണിച്ച് ഞാൻ തിരിച്ചു നടന്നു.
തിരിച്ച് വീട്ടിലേക്കുള്ള ബസ്സിൽ ഇരിക്കുമ്പോൾ എന്റെ മനസ്സിൽ ഞാൻ വരുമ്പോൾ എന്റെ മക്കളെ ചേർത്ത് പിടിച്ചു നിൽക്കുന്ന ജയരാജന്റെ മുഖമായിരുന്നു. ഒരു അപ്പുപ്പന് ഉള്ള സ്നേഹമായിരുന്നു അത് കണ്ടപ്പോൾ തനിക്ക് തോന്നിയത്.പക്ഷേ പെണ്ണിനെയും പിഞ്ചിനേയും തിരിച്ചറിയാൻ കഴിയാത്ത ഒരു കാമവെറിയനാണ് അയാളെന്ന് മനസ്സിലായില്ല.നാണിയമ്മ പറഞ്ഞതു വെച്ചു നോക്കുമ്പോൾ മാളു മാത്രം അല്ല .വേറെ പലരെയും അവർ ഉപദ്രവിച്ചിട്ടുണ്ടാവും. പേടിച്ചിട്ടു ആരും പുറത്ത് പറയാത്തത് ആണ് .എന്റെ മക്കളുടെ മുഖവും മാളുവിന്റെ മുഖവും ഓർക്കുന്തോറും എന്നിലെ ഭയം ഒരു പകയായ് രൂപം മാറുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്.പ്രതീക്ഷ തെറ്റിയില്ല.ജയരാജ് തന്നെയാണ്. നാണിയമ്മ തന്നോട് വല്ലതും പറഞ്ഞോ എന്നറിയാനാണ്.ഞാൻ ഒന്നും അറിഞ്ഞെന്ന് അയാൾ അറിയരുത അതു കൊണ്ട് എന്നും സംസാരിക്കുന്നത് പോലെ മയത്തിൽ ചോദിച്ചു... "എന്തു പറ്റി അങ്കിൾ ഇപ്പോൾ വിളിച്ചത് ..''
"അല്ല മോഹൻ പോയ കാര്യം എന്തായി. നാണി എന്തെങ്കിലും പറഞ്ഞോ.. "
ഇല്ല അവർക്കൊന്നും അറിയില്ല എന്നു ഞാൻ പറഞ്ഞപ്പോൾ ഒരു മൂളൽ ഫോണിലൂടെ കേട്ടു .
"അല്ല മോഹൻ പോയ കാര്യം എന്തായി. നാണി എന്തെങ്കിലും പറഞ്ഞോ.. "
ഇല്ല അവർക്കൊന്നും അറിയില്ല എന്നു ഞാൻ പറഞ്ഞപ്പോൾ ഒരു മൂളൽ ഫോണിലൂടെ കേട്ടു .
"മോഹൻ ഞാൻ ഒരു കാര്യം പറയാനാണ് വിളിച്ചത്.കുപ്പി കൊണ്ട് വന്നിട്ടുണ്ടാവും എന്നറിയാം. ചോദിക്കുന്നത് മോശമാണ് എന്നാലും ചോദിക്കുകയാണ് .ഒരണ്ണം ഉണ്ടാവുമോ എടുക്കാൻ .വേണമെങ്കിൽ പൈസ തരാം"
അതിന് അങ്കിൾ മദ്യപിക്കുമോ എന്ന് ചോദിച്ചപ്പോൾ ഒരു ചിരിയാണ് കേട്ടത്.
"വല്ലപ്പോഴും ഞാനും ശിവരാമനും കൂടാറുണ്ട്.വീട്ടിൽ ആരും ഇല്ലെങ്കിൽ മാത്രം .ഇന്ന് ഇവിടെ എല്ലാവരും പുറത്ത് പോയിരിക്കുകയാണ്. ഞാൻ മാത്രമേ കാണൂ.. അതുകൊണ്ടാണ് ചോദിച്ചത്. മോഹന് ബുദ്ധിമുട്ടാണെങ്കിൽ വേണ്ടാ .. ഒരു ഫോറിൻ അടിക്കാൻ ഉള്ള താത്പര്യം കൊണ്ട് ചോദിച്ചതാണ്."
ഞാൻ പറഞ്ഞു..
"എന്ത് ബുദ്ധിമുട്ട് അങ്കിൾ എനിക്ക് സന്തോഷമേ ഉള്ളൂ.. പിന്നെ ഒരു കാര്യം എന്റെ കൈയിൽ ആകെ ഒരു കുപ്പി യെ ഉള്ളൂ.. എനിക്കത് നിർബന്ധം ഇല്ലാന്ന് അറിയാലൊ.. കുറെ പേര് ചോദിച്ചിട്ടുണ്ട്. അതു കൊണ്ട് ഞാൻ തന്നുന്ന് ആരും അറിയരുത് അങ്ങനെയാണേൽ ഞാൻ തരാം ..ലക്ഷ്മിക്ക് ഇതൊന്നും ഇഷ്ടമല്ലാ എന്നറിയാലൊ.. അതു കൊണ്ട് അവൾ വൈകിട്ട് അമ്പലത്തിൽ പോവുമ്പോ വന്നാ മതി. ഞാൻ തരാം .. "
"ഇല്ല മോഹൻ ആരും അറിയില്ല. നാളെ രാവിലെ ഇവിടെ എല്ലാവരും തിരിച്ചു വരും. ഞങ്ങൾ വയസ്സൻ മാർക്ക് ഇതൊക്കെ അല്ലെ ഒരു സന്തോഷം'' എന്ന് പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.

വീട്ടിലെത്തിയ പാടെ ഞാൻ ഭക്ഷണം കഴിച്ച് ഉറക്കത്തിലേക്ക് വീണു.വൈകിട്ട് ലക്ഷ്മിയും മക്കളും അമ്പലത്തിൽ പോവാൻ റെഡി ആയി നിക്കുന്നത് കണ്ടാണ് എഴുന്നേറ്റത്. മക്കൾ രണ്ടാളും തന്റെ കവിളിൽ ഓരോ ഉമ്മ തന്ന ശേഷം ലക്ഷ്മിയോടൊപ്പം പോവുന്നത് ഞാൻ നോക്കി നിന്നു. അതിനു ശേഷം പെട്ടി തുറന്ന് കൊണ്ടുവന്ന ഒരു കുപ്പി മദ്യം പുറത്തെടുത്ത് മൂടി തുറന്ന് ഒരു പെഗ് ഗ്ലാസിലേക്കൊഴിച്ചു.
അര മണിക്കൂർ കഴിഞ്ഞപ്പോൾ കുറച്ച് ഷോപ്പിംഗ് കിറ്റുകളുമായ് അങ്കിൾ കേറി വന്നു. ടൗണിൽ നിന്ന് വരികയാണെന്ന് ഞാൻ ഊഹിച്ചു.അമ്മ ചായ എടുക്കാനായ് പോയപ്പോൾ ആ കുപ്പി ഞാൻ അങ്കിളിന്റെ സഞ്ചിയിൽ വെച്ച് കൊണ്ട് പറഞ്ഞു...
" അകെ ഒരെണ്ണമേ ഉള്ളൂ.. മാളുവിനെ കണ്ട വിഷമത്തിൽ ഇതിന്ന് ഞാൻ ഒരെണ്ണം അടിച്ചു. കുഴപ്പമില്ലാലൊ..
"എന്തു കുഴപ്പം ,ഞങ്ങൾ രണ്ടാളെ ഉള്ളൂ.. ഇത് തന്നെ ധാരാളം " എന്ന് പറഞ്ഞ് അയാൾ യാത്ര പറഞ്ഞ് പോയി. എനിക്കറിയാമായിരുന്നു ഇന്ന് അവിടെ നടക്കുന്നത് വെറും വെള്ളമടി മാത്രമല്ല അടുത്ത ഇരക്കുള്ള പ്ലാൻ ചെയ്യലാണ് എന്ന് ..

രാത്രി ഭാര്യയോടും മക്കളോടുമൊപ്പം ഏറെ സംസാരിച്ചിരുന്നത് കൊണ്ട് വളരെ വൈകിയാണ് കിടന്നത്.ഏട്ടാ എന്നുള്ള ലക്ഷ്മിയുടെ പരിഭ്രമിച്ച വിളി കേട്ടാണ് കണ്ണുതുറന്നത്.ജയരാജനങ്കിളും ശിവരാമൻ സാറും എന്ന് മാത്രമേ അവൾക്ക് പറയാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ.. പുറത്തേക്കു വന്ന താൻ കണ്ടത് ഒരു പോലീസ് ജീപ്പ് വളരെ വേഗത്തിൽ ജയരാജിന്റെ വീട്ടിലേക്ക് പോവുന്നതാണ് .. വേഗം ഷർട്ട് എടുത്തിട്ട് അവിടെ എത്തുമ്പോൾ ഒരു ചെറിയ ആൾക്കൂട്ടം രൂപപ്പെട്ടിരുന്നു.അകത്തുനിന്ന് ആരുടെയൊക്കെയോ നിലവിളി ഉയരുന്നുണ്ടായിരുന്നു. അവിടെ നിൽക്കുന്ന തനിക്ക് പരിയയുള്ള ഒരു പോലീസുകാരന്റെ അടുത്തേക്ക് ചെന്നു. അയാൾ തന്നെ കണ്ടതും ചോദിച്ചു. മോഹൻ എപ്പോ വന്നു... രണ്ട് ദിവസമായി എന്ന് ഞാൻ മറുപടി പറഞ്ഞു. എന്താ സംഭവം എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു..
"ജയരാജനും ശിവരാമനും തമ്മിൽ പൈസയുടെ എന്തോ ഒരു ഇടപാട് ഉണ്ടായിരുന്നു എന്നാണ് വീട്ടുകാർ പറഞ്ഞത്.ശിവരാമൻ ചതിച്ചതാത്രെ... അയാൾ മദ്യം കൊണ്ട് വന്ന് അതിൽ വിഷം കലർത്തി ജയരാജന് കൊടുത്തു അയാളും കുടിച്ചു എന്നാണ് തോന്നുന്നത്.ഈ ശിവരാമൻ നല്ല ഒരു തുക ജയരാജന് കൊടുക്കാനുണ്ട്.. "

"ശ്ശൊ എന്നാലും ഭയങ്കര കഷ്ടമായ് പോയ്" എന്നു പറഞ്ഞു ഞാൻ വീട്ടിലേക്കു നടന്നു. മുമ്പ് എപ്പോഴോ ഒരിക്കൽ വീട്ടിലെ ആവശ്യത്തിന് വാങ്ങി വെച്ചിരുന്ന ഫ്യൂരിഡാന്റെ ബാക്കി ഉണ്ടായിരുന്ന പൊതി ക്ലോസറ്റിലിട്ടു ഫ്ലഷ് ഓണാക്കി തിരിയുമ്പോ എല്ലാം മനസ്സിലായെന്ന ഭാവത്തിൽ അമ്മ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക