പ്രണയം മരണമാണ്
---------------------------------
---------------------------------
മാനാഞ്ചിറയിലെ ..പുൽമൈതാനത്ത് ...അവളുടെ മടിയിൽ ..തലവെച്ച് കണ്ണുകൾ അടച്ചു അവൻ കിടന്നു .. അതിനേക്കാൾ നല്ലൊരു അനുഭൂതി .വേറെയുണ്ടോ ..അറിയില്ല ..മുടിഴകളിൽ വിരലുകൾ ഓടിച്ചുകൊണ്ടു അവളും ഏതോ ഓർമയിലൂടെ സഞ്ചരിക്കുകയായിരുന്നു ...
പെട്ടന്ന് ..ഒരു തുള്ളി ചുടുകണ്ണീർ ..അവന്റെ കവിളിൽ പതിച്ചു ..അവൻ കണ്ണ് തുറന്നു നോക്കിയപ്പോൾ .നിറഞ്ഞ കണ്ണുകൾ അവൾ മെല്ലെ തുടക്കുന്നു ..കവിളിൽ പതിച്ച കണ്ണുനീരിന്റെ ചൂട് അവന്റെ നെഞ്ചിലേക്ക് പടരാൻ തുടങ്ങി .അവൻ മെല്ലെ ..എഴുനേറ്റു ...അവൾക്കു അഭിമുഖമായി ഇരുന്നു ..
"എന്തു പറ്റി ..."അവന്റെ ശബ്ദം ഇടറിയിരുന്നു ..
"ഒന്നുമില്ല ...ഞാൻ എന്തൊക്കയോ ഓർത്തുപോയി ..."
"എന്തു ഓർക്കാൻ ...എന്തയാലും നല്ലതല്ല ഓർത്തത് ...."
"ഉം ...ഇന്ന് ഡേറ്റ് എത്രയാണെന്ന് അറിയാമോ ..പത്ത് ..ഇനി അഞ്ചു ദിവസം കൂടിയേ ഞാൻ ഉണ്ടാവു .."
"ഇതിനാണോ ..ഇത്ര ടെൻഷൻ അടിച്ചേ ...ഞാൻ അവിടേക്കു വരില്ലേ ..ഗൾഫ് അത്ര ദുരെ ഒന്നുമല്ല .."അവൻ അവളുടെ മൈലാഞ്ചി ഇട്ട കൈകൾ ..പിടിച്ചുകൊണ്ടു പറഞ്ഞു ..
"ഗൾഫ് ..ദൂരെ തന്നെയാണ് . ..വിളിച്ചാൽ ഓടി വരാൻ കഴിയാത്ത അത്രയും ദൂരത്ത്
"നിങ്ങൾ ...എന്തിനാ അവിടെ താമസിക്കുന്നെ ഇവിടെ താമസിച്ചുടെ ..ഇവിടെ വീടില്ല ...നീ ബാപ്പയോട് പറ നീ ഇവിടെ നിന്നോളാമെന്ന് "
"അതൊന്നും നടക്കില്ല ...അനിയത്തി അവിടെ പഠിക്കുക അല്ലെ ..പിന്നെ ബാപ്പാടെ ബിസിനസ് ...ഒന്നും പാതി വഴിയിൽ നിർത്താൻ പറ്റില്ല .."
"അതൊക്കെ പോകട്ടെ ...നമ്മുടെ മുന്നിൽ അഞ്ചു ദിവസം ഉണ്ട് ...അത് എങ്ങനെ .എന്നു നീ തീരുമാനിച്ചോ .."
"ഉം ...തീരുമാനിച്ചു .കുറെ കാര്യങ്ങൾ ഉണ്ട് ..ഇനി ഒരു തിരിച്ചു വരവ് ഇല്ലെങ്കിലോ "
"അങ്ങനെ പറയല്ലേ ...പിന്നെ പറയു ..ഓരോന്നായി ...കേൾക്കട്ടെ ...."
"നമുക്ക് എങ്ങോട്ടെങ്കിലും പോകാം ..വാ ..."അവൾ മെല്ലെ എഴുനേറ്റു ..
ശരി എന്നാൽ പോകാം ...അവനും മെല്ലെ എഴുനേറ്റു ..രണ്ടു പേരും കാറിനടുത്തേക്ക് നടന്നു ..കാറിൽ കയറിയതും അവൾ പറഞ്ഞു .
."എനിക്ക് കള്ളു കുടിക്കണം "
അവൻ കണ്ണുമിഴിച്ചു അവളെ നോക്കി "ഞാൻ പോലും കഴിച്ചിട്ടില്ല ...പിന്നെയാ നീ കുടിക്കുന്നെ ..നീ തമാശ ഒഴിവാക്കു "
"തമാശ അല്ല ...ഒരു പാട് ഒന്നുംതുറന്നു വേണ്ട ...ജീവിതത്തിൽ ഒരു തവണ അതിന്റെ ടേസ്റ്റ് അറിയണം .പിന്നെ ജീവിതത്തിൽ കഴിക്കില്ല "
"ശരി ...വാ നോക്കാം ..അവൻ മെല്ലെ കാർ മിന്നോട്ടു എടുത്തു ...കുറച്ചു ദൂരം ചെന്നപ്പോൾ വഴിയരികിലെ കള്ളു ഷോപ്പിനു മുന്നിൽ നിർത്തി അവൻ മെല്ലെയിറങ്ങി .."നീ ഇവിടെ ഇരിക്കൂ ഞാൻ വാങ്ങി വരാം "
അവൻ അതിനകത്തേക്കു കയറി പോയി ..ഒരു ബോട്ടിലിൽ കള്ളുമായി വന്നു "നീ പുറകിൽ ഇരുന്നു കഴിച്ചോ ..ഞാൻ മെല്ലെ ഡ്രൈവ് ചെയ്തോളാം "
അവൾ പുറകിലെ സീറ്റിലേക്ക് ഇരുന്നു ..."ഇതിനു..കൂടെ കഴിക്കാൻ ഒന്നും ഇല്ലേ "..അവൻ അവളെ നോക്കി
"നീ സത്യത്തിൽ ..ആദ്യമായിട്ടാണോ കഴിക്കുന്നേ .സംസാരം കേട്ടിട്ട് അങ്ങനെ തോന്നുന്നില്ല .."..അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു .
."ഇത് പോലെയുള്ള ഭാര്യയെ കിട്ടണമെങ്കിൽ ...മോൻ ഒരു പാട് കഷ്ടപെടണം "
"ശരിയാ ...എന്നാൽ മോള് കഴിച്ചോ ..."ഞാൻ വണ്ടിയെടുക്കാൻ പോകുകുയാ ..
"നമുക്ക് കാപ്പാട് പോകാം ..ട്ടോ "അവൾ മെല്ലെ ..പറഞ്ഞു ..അവൻ മെല്ലെ കാര് മുന്നോട്ടു എടുത്തു ..
കള്ള് രണ്ടു കവിൾ ഇറക്കിയതും ...അവൾ മതിയാക്കി ..."എനിക്ക് വേണ്ട ...ഇത് "
"ശരി ..പുറത്തേക്കു വലിച്ചു എറിഞ്ഞോ ..."..അവൾ അത് പുറത്തേക്കു വലിച്ചെറിഞ്ഞു ..
"അതെ ചേട്ടാ ...കള്ളിനെക്കാൾ നല്ലത് ..ബിയർ ആണ് "..അവൻ ആഞ്ഞു ബ്രെക് ചവിട്ടി ..വണ്ടി നിർത്തി അവളെ നോക്കി ..
അവളുടെ ...മുഖം കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല .."ശരി വാങ്ങാം പോരെ .."
"മിടുക്കൻ ."..അവൾ സീറ്റിന്റെ പുറകിലൂടെ അവനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു .."സോപ്പ് ഒന്നും വേണ്ട ..ഇതോടെ കുടി നിർത്തണം .."
അങ്ങനെ അവർ കാപ്പാട് എത്തി .."നീ വണ്ടിയിൽ ഇരുന്നോ .ഞാൻ പോയി ബിയർപാർലറിൽ പോയി വാങ്ങി വരാം
"അത് വേണ്ട എനിക്ക് അവിടെ ചെന്ന് കഴിക്കണം "
"അവിടെ നിറയെ ..ആണുങ്ങൾ മാത്രമേ ഉണ്ടാവൂ ...പിന്നെ .എല്ലാം ലോക്കൽ ആളുകൾ ആയിരിക്കും .പ്രശ്നമാവും .".അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല ..അങ്ങനെ അവർ ..ബിയർപാർലറിൽ കയറി ..
വെയ്റ്റർ നെ നോക്കി അവൻ പറഞ്ഞു "ചേട്ടാ ഒരു ബിയർ "...
വെയ്റ്റർ നെ നോക്കി അവൻ പറഞ്ഞു "ചേട്ടാ ഒരു ബിയർ "...
"അപ്പൊ മാഡത്തിന് ..ജ്യൂസ് എന്തെങ്കിലും എടുക്കണോ സാർ "
"മാഡത്തിന് ബിയർ എനിക്കു ജ്യൂസ് "...വെയ്റ്റർ .. അവളെയും അവനെയും ഒന്ന് ശരിക്കു നോക്കി ..
അങ്ങനെ ബിയർ വന്നു ..."പതഞ്ഞു കവിയുന്ന ബിയർ ..നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി അവൾ ഒറ്റ വലിക്കു കുടിച്ചു ..എന്നിട്ടു തല ഉയർത്തി അവനെ നോക്കി ചിരിച്ചു.."ലോകം കിഴടക്കിയ ..മട്ടിൽ ..
എല്ലാം കഴിഞ്ഞു അവർ അവിടുന്ന് ഇറങ്ങി ...വണ്ടിയിൽ കയറിയതുമുതൽ അവളുടെ സ്നേഹപ്രകടനം ആയിരുന്നു ..."ചേട്ടാ എനിക്ക് ഇന്ന് വീട്ടിൽ പോകണ്ട ...നമുക്ക് എങ്ങോട്ടെങ്കിലും പോവാം ..."
"വാവേ എന്തു ഭ്രാന്താണ് പറയുന്നേ ..വീട്ടിൽ പോയില്ലെങ്കിൽ പ്രോബ്ലം ആവും "
"ഇല്ല ഞാൻ എന്ന് മൂത്തുമ്മായുടെ വീട്ടിൽ നില്ക്കും എന്നാണ് പറഞ്ഞത് ...അവിടേക്കു ആരും വിളിക്കില്ല ..എന്റെ ഫോണിൽ മാത്രമേ വിളിക്കു "
"എം ശരി ...ഇന്ന് രാത്രി എന്തു ചെയ്യും ..."
"കറങ്ങണം ...എങ്ങോട്ടെങ്കിലും ..പോവണം ..."അവൾ ലഹരിയിൽ മുങ്ങി കഴിഞ്ഞിരുന്നു ...അന്ന് രാത്രി മുഴുവൻ ..അവൻ ഡ്രൈവ് ചെയ്തു ...എങ്ങോട്ടെന്നില്ലാതെ ...അവർ മാത്രമായുള്ള ..കുറെ നിമിഷങ്ങൾ ..അവർക്കു കിട്ടി ...
അങ്ങനെ ...മനോഹരമായ ..അഞ്ചു ദിവസങ്ങൾ ...അവർ ആഘോഷിച്ചു ..അഞ്ചു വര്ഷം കിട്ടുന്ന സന്തോഷം അഞ്ചു ദിവസങ്ങൾക്കു കൊണ്ട് അവർ നേടിയെടുത്തു ....പിന്നെ അവൾ യാത്രയായി ...അവൾ പോയപ്പോഴാണ് അവനു ശരിക്കും അവളെ മിസ് ചെയ്യാൻ തുടങ്ങിയത് എങ്കിലും ...വിളികളിലൂടെ ...അവർ ..സ്നേഹം പങ്കുവെച്ചു
അങ്ങനെ ..രണ്ടു മാസത്തിനു ശേഷം അവനു രാത്രി ഒരു കാൾ വന്നു ..എടുത്തപ്പോൾ അവൾ ആയിരുന്നു ..
ഹലോ പറഞ്ഞപ്പോൾ ഒരു കരച്ചിൽ ആയിരുന്നു മറുപടി
"വാവേ എന്തുപറ്റി ..."
"..എനിക്ക് നിന്നെ കാണണം ...ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും ,എന്റെ കല്യാണം ഇവിടെ നോക്കാമെന്നു ബാപ്പ പറയുന്നുണ്ട് "
അവൻ കുറച്ചു സമയം ഒന്നും മിണ്ടിയില്ല ....പിന്നെ മെല്ലെ പറഞ്ഞു ."എനിക്കും ആഗ്രഹം ഉണ്ട് .നിന്നെ കാണാൻ പക്ഷെ ..എന്തു ചെയ്യണം എന്നറിയില്ല ..."
"ചേട്ടൻ അല്ലെ പറഞ്ഞെ ..കാണാൻ തോന്നിയാൽ ഓടി വരാമെന്ന് "
"നീ ചെറിയ കുട്ടിയാണോ ...വരാൻ വിസ വേണം പണം വേണം ...എന്തൊക്കെ വേണം .."
"വിസ വിസിറ്റിങ് പെട്ടന്ന് കിട്ടുമല്ലോ ..പിന്നെ പണം ..ഞാൻ തന്നെ റിങ് പണയം വെച്ചാൽ പോരെ ..."
"അത് .."..അവൻ പാതി പറഞ്ഞു നിർത്തി ..
"ഒന്നും പറയണ്ട .. ഒരു മാസം ഞാൻ കാത്തിരിക്കും ..അത് കഴിഞ്ഞാൽ .."
ഞാൻ വരാം ..
അവസാനം ...അവൻ ..വാക്ക് പാലിച്ചു .അവിടെ ജോലി ഡ്രൈവർ ആയി ജോലി ചെയ്യുന്ന .സുഹൃത്തിന്റെ സഹായം കൊണ്ട് ..അവൻ സൗദിയിൽ എത്തി ,.പക്ഷെ മനസ്സിൽ കരുതിയപോലെ ആയിരുന്നില്ല കാര്യങ്ങൾ .അവനെ അങ്ങനെ തനിയെ കാണാൻ അവൾക്കു സാധിക്കുമായിരുന്നില്ല ...കാണാൻ ഉള്ള മാർഗങ്ങൾ പലതും നോക്കിയെങ്കിലും സാധിച്ചില്ല ..അവിടുത്തെ നിയമങ്ങൾ അതായിരുന്നു ..പ്രശ്നം ..
ഒരു പാട് നില്ക്കാൻ അവനെ സാമ്പത്തികം സമ്മതിക്കുമായിരുന്നില്ല ..അവൻ തിരിച്ചു വരാൻ തീരുമാനിച്ചു അവൻ അവളെ അത് അറിയിക്കുകയും ചെയ്തു ...അങ്ങനെയാണ് അവസാന ശ്രമം എന്ന നിലക്ക് ..അവൻ താമസിക്കുന്ന ..റൂമിലേക്ക് അവൾ പോകാൻ തീരുമാനിച്ചത് ..കൂടെയുള്ളവർ എല്ലാവരും ജോലിക്കു പോകുന്നത് കൊണ്ട് അവൻ റൂമിൽ തനിച്ചായിരുന്നു ..
പലരുടെയും കണ്ണ് വെട്ടിച്ചു അവളെയും കൂട്ടി അവൻ റൂമിലെത്തി ..റൂമിലെത്തിയെ ഉടനെ അവൾ കരഞ്ഞുകൊണ്ട് അവന്റെ മാറിലേക്ക് വീണു .അവളുടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് അവൻ അവളെ അടർത്തി മാറ്റി ..
"വാവേ ....കരയല്ലേ ...ഞാൻ വന്നില്ലേ ...ഞാൻ പറഞ്ഞില്ലേ ..നീ വിളിച്ചാൽ ഓടി വരുമെന്ന് ...പ്രണയത്തിനു കടലുകൾ ഒരു തടസ്സമേ അല്ല .."അവൾ ഒന്നും പറഞ്ഞില്ല ...വീണ്ടും അവന്റെ നെഞ്ചോടു ചേർന്ന് നിന്നു ...
അപ്പോഴാണ് ...പുറത്തു ..എന്തോ ശബ്ദം അവൻ കേൾക്കുന്നത് ..അവൻ മെല്ലെ ജനൽ കർട്ടൻ മാറ്റി താഴേക്ക് നോക്കി
"വാവേ മിലിട്ടറി ആണെന്ന് തോന്നുന്നു .."അവൻ താഴേക്കു നോക്കി പറഞ്ഞു ..അവൾ ജനലരികിലേക്കു വന്നു താഴേക്കു നോക്കി
"അയ്യോ ...മുതവീൻ ആണ് ...സൗദി പോലീസ് ...റബ്ബേ നമ്മുടെ കാര്യം തീർന്നു .."അവൾ കരയാൻ തുടങ്ങി
"നീ എന്തിനാ പേടിക്കുന്നെ ..നമുക്ക് കാര്യം പറയാല്ലോ ..."
"ഇത് നമ്മുടെ നാട്ടിലെപോലെ അല്ലെ ...ഇതൊക്കെ വലിയ തെറ്റാണ് .."
അവൻ ഉടനെ ..സുഹൃത്തിനെ വിളിച്ചു ..കാര്യം പറഞ്ഞു
.."നീ എന്തു പണിയാണ് കാണിച്ചേ ...ആരോ പോലീസിനെ വിളിച്ചു പറഞ്ഞിട്ടുണ്ടാവും ..നിനക്ക് അറിയാമോ പിടിക്കപ്പെട്ടാൽ ശിക്ഷ എന്താണ് എന്ന് ...ആ കുട്ടിയെ കൊല്ലും ..നിന്നെയും ..ഇവിടെ അവിഹിതത്തിന് അതാ നിയമം .."അവൻ പരിഭ്രമത്തോടെ ..പറഞ്ഞു ..
"ഇനി എന്താ ചെയ്യാ ..."അവൻ പതറിയ ശബ്‌ദത്തോടെ ചോദിച്ചു ...പക്ഷെ ഫോൺ കട്ടായി പോയിരുന്നു ..
അവൻ ദയനീയമായി അവളെ നോക്കി ...."വാവേ ..നമ്മൾ എന്താണ് ..ഇനി ചെയ്യുക .."
എനിക്ക് അറിയില്ല ..അവൾ തളർന്നു നിലത്തിരുന്നു ...പെട്ടന്ന് ആരോ വാതിലിൽ മുട്ടി ...അവൻ വിറയാർന്ന കാലുകളോടെ ..വാതിലിന്റെ അടുത്തേക്ക് നടന്നു ..എന്നിട്ടു വാതിലിന്റെ വിടവിലൂടെ പുറത്തേക്കു നോക്കി
താഴേക്കണ്ട ..പോലീസുകാർ ..അവൻ തിരിഞ്ഞു നിന്നു അവളെ നോക്കി ...പിന്നെ കണ്ണുകൾ അടച്ചു ..പിന്നെ അവളുടെ അരികിലേക്ക് നടന്നു ..അവളുടെ അടുത്തിരുന്നു ..
"ഒരു വഴിയുണ്ട് ..."അവൻ മെല്ലെ പറഞ്ഞു
"ഇല്ല ഒരു വഴിയും ..ഇല്ല ... .."അവൾ പൊട്ടി പൊട്ടി കരഞ്ഞു ..
"വഴിയുണ്ട് ...നീ ഒന്ന് കണ്ണടച്ചേ ..."...
"കണ്ണടക്കാനോ ...എന്തൊക്കെയാണ് ഇ പറയുന്നേ ..".കരഞ്ഞുകൊണ്ട് ..അവനെ നോക്കി
"ഞാൻ പറഞ്ഞാൽ അനുസരിക്കില്ലേ ."..അവൻ ദയനീയതയോടെ അവളെ നോക്കി
അവൾ മെല്ലെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കുട്ടിയടിച്ചു ....പെട്ടന്ന് അവളുടെ തലയിൽ എന്തോ പതിച്ചു ..അവൾ മങ്ങിയ കാഴ്ചയോടെ ...തറയിലേക്ക് ..വീണു .പക്ഷെ ഒന്ന് അവൾ കണ്ടു ...കയ്യിൽ ..ഒരു വടിയുമായി ...അവൻ നിൽക്കുന്നു ....
ഓർമ്മ വരുമ്പോൾ ....അവൾ ആശുപത്രിയിൽ ആണ് ..ചുറ്റും ..ഒരു പാട് പേർ ..അവൾ മെല്ലെ ചുറ്റും കണ്ണോടിച്ചു ..
"മോള് കണ്ണ് തുറന്നുട്ടോ .."ആരോ പറഞ്ഞതുകേട്ട് ...ഉമ്മ ഓടി അവളുടെ അടുത്തിരുന്നു,
"മോള് കണ്ണ് തുറന്നുട്ടോ .."ആരോ പറഞ്ഞതുകേട്ട് ...ഉമ്മ ഓടി അവളുടെ അടുത്തിരുന്നു,
"ഉമ്മാ ..."അവൾ മെല്ലെ വിളിച്ചു ...
"ഞാൻ .."അവൾ പാതി മുഴുമിപ്പിക്കാതെ നിർത്തി ..
"പേടിക്കണ്ട ..ഓനെ പോലീസ് പിടിച്ചു ...ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഓൻ ചതിക്കുമെന്ന് "അവൾ കണ്ണ് മിഴിച്ചുകൊണ്ട് ഉമ്മയെ നോക്കി ..
"ഓൻ എല്ലാം സമ്മതിച്ചു . നിന്നെ നശിപ്പിക്കാൻ വേണ്ടിയും പിന്നെ പൈസക്ക് വേണ്ടിയാ ..നിന്നോട് അടുത്തത് ഇന്നലെ നിന്നെ പിടിച്ചു വണ്ടിയിൽ കയറ്റി അവിടെ കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചതാണ് ..ഓൻ അതെല്ലാം പോലീസിനോട് പറഞ്ഞു അതെല്ലാം ബാപ്പയും കേട്ടതാണ് ..."
അവൾക്കു കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി ...തൊണ്ടയിൽ വെള്ളം വറ്റുന്ന പോലെ ..
"ഉമ്മാ ..."അവൾ ...ഇടറിയ ശബ്ധത്തിൽ വിളിച്ചു ..
"ഓന്റെ തല ഇന്ന് വെട്ടും ..തെറ്റ് ചെയ്താൽ ശിക്ഷ ...കിട്ടണം .നിന്നെ ചതിച്ചതിന് ...പിടിച്ചുപറി ..ചതി ..ബലാൽ സംഘം . ഇതിനൊക്കെ ഇവിടെ അതാണ് ശിക്ഷ .നമ്മുടെ നാട്ടിലെ പോലെ ..ശിക്ഷ വൈകില്ല ..അപ്പൊ തന്നെ ചെയ്യും ..."
"ദാ ബാപ്പ വിളിക്കുന്നു ...ഉമ്മ ..ഫോൺ എടുത്തു അവളുടെ ചെവിയിലേക്ക് ചേർത്ത് പിടിച്ചു ...
"മോളെ ബാപ്പയാണ് ..നിനക്ക് .കുഴപ്പം ഒന്നും ഇല്ലാട്ടോ ..ഡോക്ടർ പറഞ്ഞിട്ടുണ്ട് ..ഒരു കുഴപ്പം ഇല്ലന്ന് ..ചെറിയ ഒരു അടി മാത്രമാണ് ..മോൾക്ക് വയ്യാത്തതുകൊണ്ടാണ് ..അഡ്മിറ്റ് ചെയ്യേണ്ടി വന്നത് ."
അവൾ ചെറുതായി ഒന്ന് മൂളി ...പിന്നെ മെല്ലെ കണ്ണുകൾ അടച്ചു ...അവളുടെ കണ്ണുകളിൽ ഓരോ കാഴ്ചകൾ മിന്നി മറയാൻ തുടങ്ങി ....
അല്പം കഴിഞ്ഞപ്പോൾ ..അവളുടെ ഉമ്മ വന്നു അവളുടെ അടുത്തിരുന്നു .."ഡ്രൈവർ സലിം ഇപ്പൊ വിളിച്ചിരുന്നു ...അവന്റെ ശിക്ഷ നടത്തി .പോലും .."
അവൾ ഒന്നും മിണ്ടിയില്ല ....അവളുടെ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞിരുന്നു ..
"ഇ മരണം ഒരു പ്രണയമാണ് ....."
സ്നേഹപൂർവം sanju calicut
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക