Slider

ശുദ്ധി..2

0

ശുദ്ധി..2
*******
നാരായണി അമ്മയുടെയും മഞ്ജുവിന്റെയും കഥ നമ്മള്‍ എവിടെയാ പറഞ്ഞു നിര്‍ത്തിയെ ....തലയില്‍ വെള്ളം ഒഴിച്ച് ബക്കറ്റ്‌ എറിഞ്ഞു പോകുന്ന വരെ അല്ലെ ...
********************************************
അന്ന് തൊട്ടു നാരായണി അമ്മ മഞ്ജുവിനോട് കൂടുതല്‍ ശത്രൂ ആയി മാറി ...അവളെ എവിടെ വച്ച് കണ്ടാലും ചീത്ത വിളിക്കും ..
മഞ്ജുവിനും ഒരു മാറ്റവും ഇല്ലായിരുന്നു വയസയെന്നോ
..തള്ളയനെന്നോ ഒരു വിചാരവും ഇല്ല നാരായണി അമ്മ എന്ത് പറഞ്ഞാലും തര്‍ക്കുത്തരം മാത്രേ പറയു ..
രാവിലെ മുറ്റം അടിച്ചു ഉള്ള ചവറെല്ലാം അടിച്ചു
കൂട്ടി മഞ്ജുവിന്റെ തൊടിയിലേക്ക്‌ ആണ് നാരായണി അമ്മ ഇടുന്നത് ...
മഞ്ജുവിന്റെ കണ്ണില്‍ കണ്ടാല്‍ അവളതു അടിച്ചു കൂട്ടി തിരിച്ചു ഇങ്ങോട്ട് തന്നെ ഏറിയും ..
അവിടെയും തീര്‍ന്നില്ല തള്ളയുടെ ജോലി.
.നന്നായി കായ്ച്ചു നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെം ...അകെ ഉണ്ടായിരുന്ന വിളഞ്ഞു നില്‍ക്കുന്ന തെങ്ങിന്റെം കടയ്ക്കല്‍ മണ്ണെണ്ണ കൊണ്ട് ഒഴിച്ച് ..ഒഴിച്ച് ഉണക്കി
കയ്യില്‍ കൊടുത്തു ..
ആദ്യം മഞ്ജു ഇതറിഞ്ഞില്ല... മാവും..തെങ്ങും ഉണങ്ങാന്‍ തുടങ്ങിയപ്പോ ആണ് മഞ്ജു അറിഞ്ഞത് തള്ള മണ്ണെണ്ണ ഒഴിച്ച് ഉണക്കിയതാ എന്ന്.
മഞ്ജുവിന് സഹിക്കാവുനതിനും അപ്പുറം ആയിരുന്നു അത്.
വീട്ടില്‍ വെള്ളം ഇല്ലാഞ്ഞിട്ടു കുറച്ചപ്പുറത്തുള്ള
കുളത്തിന്നു വെള്ളം കൊണ്ട് വന്നാണ് മഞ്ജു തെങ്ങും വാഴയും ഒക്കെ നനച്ചുണ്ടാക്കിയിരുന്നത് .
ന്റെ മാവിനും തെങ്ങിനും നിങ്ങള് മണ്ണെണ്ണ ഒഴിച്ചു അല്ലെ
നിങ്ങളെ ഞാന്‍ കാണിച്ചു തരാം നോക്കിക്കോ തള്ളെ മഞ്ജു ഉറഞ്ഞു തുള്ളി കൊണ്ട് പറഞ്ഞു
ഞാന്‍ പോവാ കേസ് കൊടുക്കാന്‍ ഇനി പോലീസ്കാര് പുറത്തിട്ടു നാല് ഇടിതരുമ്പോഴേ തള്ള നന്നാകു.
വടക്കൊറത്തു ഇരുന്ന് മീന്‍ വെട്ടി കൊണ്ടിരുന്ന നാരായണി അമ്മ മീന്‍ കഴുകിയ ആ വെള്ളം
എടുത്ത് മഞ്ജുവിന്റെ വേലിക്കരികില്‍ പോയി ഉമ്മറത്ത്‌ നിന്ന് ചീത്തവിളിച്ച മഞ്ജുവിന്റെ മേലോട്ട് ഒഴിച്ചു ,
എടി ഒരുമ്പട്ടോളെ ..കേസ് കൊടുക്കുമ്പോള്‍
ഇതുംകൂടെ ചേര്‍ത്ത് കൊടുക്ക്‌ കേട്ടോടി തള്ളെകൊല്ലി....
ആകെ മീന്‍ വെള്ളം കൊണ്ട് നാറി ദേഷ്യവും സങ്കടവും സഹിക്കാന്‍ വയ്യാതെ മഞ്ജു അകത്തോട്ടു കയറിയപ്പോ മുത്തശ്ശി പറഞ്ഞു ,
സാരല്യ മോളെ ആ തള്ളയുടെ സ്വഭാവം അറിയുന്നതല്ലേ എന്തിനാ ചോദിക്കാന്‍ പോയെ ...നാക്കിനു എല്ലില്ലാത്ത സ്ത്രിയാ ഇനി ഒന്നും മിണ്ടാന്‍ നില്‍ക്കണ്ട മോള് ..
പിന്നേ ഇതു ഞാനാ മഞ്ജു....ഇതിനുള്ള പണി ഞാന്‍ തന്നെ കൊടുത്തിരിക്കും ആ നശൂലം പിടിച്ച തള്ളക്ക്നോക്കിക്കോ.
ന്നാലും ന്റെ കൃഷ്ണാ അകെ കൂടി രണ്ടു തേങ്ങ കിട്ടികൊണ്ടിരുന്ന തെങ്ങായിരുന്നു അത് ആ തള്ള അതുംനശിപ്പിച്ചു ..
നീ ഒന്ന് ചോദിക്കണേ കൃഷ്ണാ ആ തള്ളയോട് ....
കള്ള കൃഷ്ണന്‍ അതുപോലെ അനുസരിച്ചു തള്ളക്ക് പിറ്റേന്ന് കിട്ടി നല്ലൊരു പണി .....
എന്താന്ന് അല്ലെ ... പറയാം കേട്ടോളിന്‍
വീട് മൊത്തം മാറാല അടിക്കുമ്പോള്‍ ആണ് നാരായണി അമ്മ അടുക്കളയില്‍ ഒരു പ്ലഗിന് അകത്ത് വേട്ടാളന്‍കൂട് കണ്ടത് ..അതും കൂടെ വൃത്തിയാക്കാന്‍ ചൂല് കൊണ്ട് എത്ര അടിച്ചിട്ടും അതിന്റെ മണ്ണ് ഇളകി വരുന്നില്ല..
ലാസ്റ്റ് എന്തേലും ഇട്ടു കുത്തി ഇളക്കാന്‍ നോക്കിയപ്പോ തള്ളക്ക് കൈയില്‍ കിട്ടിയത് ഒരു പപ്പടകമ്പി.....
കമ്പി എടുത്തു ത്രിപിന്‍ പ്ലഗില്‍ ഒന്ന് കുത്തിയതെ തള്ളക്ക് ഓര്‍മയുള്ളൂ ..
എന്റമ്മേ എന്നും വിളിച്ചോണ്ട് ഒരു വീഴ്ച ആയിരുന്നു.
താഴെ വെള്ളം തണുക്കാന്‍ മണല് കൂട്ടി വച്ചിരുന്ന മണ്‍കുടത്തിനു മുകളിലേക്ക് ...ഇത്രേം തടിയുള്ള നാരായണി അമ്മ വീണതൊണ്ടോ എന്തോ കുടം നറുനുറുന്നനെപൊട്ടി .
തള്ളയുടെ നിലവിളി കേട്ട് വേലിയും ചാടികടന്ന് വന്ന മഞ്ജു കാണുന്നത് വീണു നനഞ്ഞു കിടക്കുന്ന നാരായണി അമ്മയെ ആണ് ...
ങേ തള്ളക്ക് എന്ത് പറ്റി ...തള്ള ചത്തോ ?
കുറച്ചു വെള്ളം തളിച്ച് കുലിക്കിയപ്പോ നാരായണി കണ്ണ് തുറന്നു ....മഞ്ജു കുറച്ചു വെള്ളം കുടിക്കാന്‍ കൊടുത്തു
.എല്ലാം ശരിയായി അവിടെന്നു പിടിച്ചു ഉമ്മറത്ത്‌ കൊണ്ടിരുത്തി മഞ്ജു.
അപ്പൊ തള്ള നെഞ്ഞതടിച്ചു കരയാന്‍ തുടങ്ങി ...എല്ലാരും ഓടി വരണേ ..നിങ്ങളൊക്കെ അറിയണം ഈ മൂധേവി എന്നെ പുറകിന്നു അടിച്ചു വീഴിചേ ..
അയ്യോ ..
ന്റെ അമ്മെ കുടം പൊട്ടി ...ന്റെ നടുപൊട്ടി ..
എല്ലാരും ഓടിവായോ ......
കാര്യം ഒന്നും അറിയാതെ മിഴിച്ചു നില്‍ക്കുകയാണു മഞ്ജു..
ദെ തള്ളെ അനാവശ്യം പറയരുത് നിങ്ങള്‍ വീണ നിലവിളി കേട്ടിട്ടല്ലേ ഞാന്‍ ഓടി വന്നെ ....
പിന്നെപ്പോഴാ നിങ്ങളെ ഞാന്‍ അടിച്ചേ ..ദുഷ്ടത്തി തള്ള നുണ പറയുന്നോ ....
മാറാല വൃത്തിയാക്കുമ്പോള്‍ നീ അല്ലേടി അടുക്കള ജനലില്‍ കൂടി ന്റെ പുറത്തടിച്ചു വീഴിച്ചേ ....നാശം പിടിച്ചവളെ ....
കരച്ചില്‍ കേട്ട് വന്ന അപ്പുറത്തെ വീട്ടിലെ ചാത്തുണ്ണി നായര്‍ ചോദിച്ചു .....
ന്താ നാരായണി അമ്മെ ...എന്ത് പറ്റി?
ന്റെ ചാത്തുണ്ണി ഒന്നും പറയണ്ട ..ഞാന്‍ മാറാല അടിക്കുവായിരുന്നു അപ്പോഴാ ആ കറന്റ്‌ പെട്ടിക്കുള്ളില്‍ വേട്ടാളന്‍ കൂട് കണ്ടത് ഞാന്‍ ചൂലോണ്ട് അടിച്ചു അത് പോയില്ല ...
പപ്പട കമ്പി ഇട്ടിട്ടു ഒന്ന് കുത്തി അതില്‍ ...
അപ്പൊ ജനലില്‍ കൂടെ ആരോ എന്നെ അടിച്ചു ഞാന്‍ വെള്ളം നിറച്ചു വച്ച കുടത്തിനു മുകളിലോട്ടു വീണു.
എന്റെ മൂട് അനക്കാന്‍ വയ്യ...നടുവും ഉളുക്കി ...
ഇവള്‍ ...ഈ തള്ളെകൊല്ലി ആണ് എന്നെ അടിച്ചത് ..എനിക്കുറപ്പാ ...
ഇതെല്ലാം കേട്ട് നിന്ന മഞ്ജു ചിരിയോ ചിരി ......
എന്താടി പണ്ടാരകാലി നീ ചിരിക്കുന്നെ ...നോക്ക് ചാത്തുണ്ണി ആ പെണ്ണ് തല്ലിയതും പോരാ ചിരിക്കുന്നെ കണ്ടോ?
ന്റെ നാരായണി അമ്മെ നിങ്ങളെ ആരും തല്ലിയതല്ല പ്ലഗില്‍ ഇരുമ്പ് കമ്പി ഇട്ടു കുത്തിയപ്പോ ഷോക്ക്‌ അടിച്ചതാ .......
നാരായണിക്ക് ഏതാണ്ടൊക്കെ മനസിലായപ്പോ ...അത് മറക്കാന്‍ വീണ്ടും മഞ്ജുവിന് നേരെ തിരിഞ്ഞു ...എന്തിനാടി മൂധേവി ന്റെ വീടിന്റെ ഉമ്മറത്ത്‌ നില്‍ക്കുന്നെ ..
കടന്നു പോടീ ......
ദേ തള്ളെ ....വന്നു തൂക്കി എടുത്തതും പോരാ ..പിനേം ആട്ടിവിടുന്നോ ...
നടുവേദന മാറി എങ്കില്‍ പോ ...അടുത്ത കറന്റ്‌ പെട്ടിക്കും കൂടെ പപ്പടകമ്പി വച്ചൊരു കുത്ത് കൊടുക്ക്‌ ...വീഴുമ്പോള്‍ ..ആ മാപ്ലയുടെ കൂടെ ഓടിപോയ നിങ്ങളുടെ മകള് വരും രക്ഷിക്കാന്‍ ...
പടികടന്നു പോകുമ്പോള്‍ മഞ്ജു തനിയെ പറഞ്ഞു
ന്നാലും ന്റെ കൃഷ്ണാ നീ ഇത്ര വേഗം ന്റെ പ്രാര്‍ത്ഥന കേട്ടല്ലോ നിനക്ക് നാളെ ന്റെ വക ഒരു തുളസി മാല ഫ്രീ

By
Jaysree Sasikumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo