Slider

തിരിച്ചുപോണം

0

മൗനം കൊണ്ട്
വാക്കുകള്‍ മുറിച്ച്‍...
നോട്ടം കൊണ്ട്
നെഞ്ച് പിളർന്ന് .....
മനസ്സിന് കുറുകെ
മതില്‍ കെട്ടിപൊക്കി....
അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങളെ അടച്ചിട്ട്....
മിഴിപുഴയ്ക്ക്‍ അണകെട്ടി....
മനമൊഴുക്കിന് അതിർ വരമ്പിട്ട്‍....
ചിന്തകൾക്ക് ചിതയൊരുക്കി....
ചിരിപ്പൂക്കളെ ചിതറിയെറിഞ്ഞ്..
കൂട്ടുവന്നകാലത്തിന്‍റെ കൈകളിൽ നിന്നു കുതറിയോടി
കനവുകൾക്ക് കലശമിട്ട്
നിനവുകളെ നിലയ്ക്ക്‍ നിർത്തി
പ്രതീക്ഷകൾക്ക് പിണ്ഡം വെച്ച്‍
സ്വപ്നങ്ങൾക്ക് വിരാമമിട്ട് എനിക്കൊന്ന് സ്വതന്ത്രയാവണം.......
കളങ്കമറ്റ ബാല്യത്തിലേക്കൊന്നു തിരിച്ചുപോണം...!!!
**സൗമ്യ സച്ചിൻ ***.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo