Slider

''പട്ടിക്കുട്ടിയും അണ്ടർവെയറും,!

0

''പട്ടിക്കുട്ടിയും അണ്ടർവെയറും,!
============
''രാവിലെ തന്നെ പഴഞ്ചോറും തിന്ന് തലച്ചോറിന്റെ , സെെറ്റിൽ കയറി,
ചിന്തകളുടെ മൗസ് കൊണ്ട് 
''ഓർമ്മകൾ www .com ''
എന്ന് ടെെപ്പ് ചെയ്തപ്പോൾ '' പാസ് വേഡ്'' ചോദിക്കുന്നു,
'' കുട്ടിക്കാലം ''
എന്ന് പാസ് വേഡ് അടിച്ചു,
പത്ത് മിനിറ്റെടുത്തു നെറ്റ് കറങ്ങിത്തിരിഞ്ഞ് സെെറ്റ് ഓപ്പണാകാൻ ,
ഓർമ്മകളുടെ സെെറ്റിൽ പല ഓപ്ക്ഷനുകൾ, ഒന്നാമത്തെ ഓപ്ക്ഷൻ
1_ ബാല്ല്യം, അതിൽ
ആശാൻ കളരി,
പളളിക്കൂടം,
ഓത്ത്പ്പളളി,
ഓപ്ക്ഷൻ രണ്ട്,
സ്കൂൾ മുറ്റം,
സ്പോട്സ്,
ആട്സ്,
വായ്നോട്ടം
പാര
അതിൽ സ്പോട്സ് ക്ളിക്ക് ചെയ്തു,
അത്ഭുതം ,
ദേ വരുന്നു,
സ്കൂൾ അന്തരീക്ഷവും,
ഗ്രൗണ്ടും, ജേഴ്സി അണിഞ്ഞ് നീണ്ട് മെലിഞ്ഞ എട്ടാം ക്ളാസുകാരനായ ഈ ഞാനും, കൂട്ടുകാരും, ഡ്രിൽ സാറും,!
സ്കൂൾ മീറ്റ് നടക്കുകയാണ്,
അന്ന് സ്കൂളിന് ഗ്രൗണ്ടില്ല,
സ്കൂളിന്റെ മുന്നിലൂടെ പോകുന്ന പഞ്ചായത്ത് റോഡാണ് ഓട്ട മത്സരങ്ങൾക്ക് യൂസ് ചെയ്യുന്നത്, നാല് ട്രാക്ക് കസ്റ്റിച്ച് അത്രയേയുളളു, റോഡിന് ഇരു വശത്തും ഓലമേഞ്ഞ വീടുകൾ,
മത്സരം ആരംഭിച്ചു,
നൂറ് മീറ്റർ ഓട്ടം
വൺ
ടൂ ത്രി,
സാറ് വിഷലടിച്ചു,
മൂന്ന് കുട്ടികൾ ചീറി പാഞ്ഞു,
ഞാൻ പുറകിൽ ,
റോഡിനിരു വശത്ത് നിന്ന് കുട്ടികളും ,പരിസര വാസികളും കെെയ്യടിക്കുന്നു, കൂകുന്നു, !
ഈ ബഹളങ്ങൾ കേട്ടിട്ടാകണം തൊട്ടടുത്ത വീട്ടിലെ കത്രീന ചേച്ചീടെ വീട്ടിലെ പട്ടി റോഡിലേക്ക് വലിയ ശബ്ദത്തോടെ കൊരച്ചു കൊണ്ട് ഒരു ചാട്ടം അതും എന്റെ പിന്നാലെ
,,
എന്റെുമ്മിച്ചിയേ എന്നെ രക്ഷിക്കണേ !!====
ഞാൻ കരഞ്ഞു കൊണ്ട് ഒരൊറ്റ ഓട്ടം ആളുകളും, കുട്ടികളും കൂകി, നിമിഷ നേരം കൊണ്ട് ഞാൻ ഒന്നാമതെത്തി,
ഉപജില്ലാ മത്സരത്തിലേക്ക് സെലക്ഷനും,
ആ പട്ടിക്കുട്ടി ഇപ്പോ ജീവിച്ചിരിപ്പുണ്ടോ ആവോ ,?
www.com. ഓർമ്മകൾ ജില്ലയിലേക്ക്,
നെടുംങ്കണ്ടത്തേ ഒരു സ്കൂൾ ,
അതി രാവിലെ തന്നെ ഞങ്ങളെത്തി,
ആദ്യ മത്സരം നൂറ് മീറ്റർ ഓട്ടമാണ്,
കൂട്ടുകാരെല്ലാം ജേഴ്സിയണിഞ്ഞ് ഗ്ളൂക്കോസ് പൊടിയും തിന്ന് അവിടിവിടെ മാറി നില്ക്കുന്നു
, സ്കൂൾ മത്സരത്തിൽ എന്നെ
പുറകെ ഓടിച്ച ആ പട്ടി കുട്ടിയെ മനസിലോർത്ത്
ജേഴ്സി അണിയാൻ ബാഗ് തുറന്നു,
ഞെട്ടിപ്പോയി,!
തലേ ദിവസം അലക്കിയിട്ട ജേഴ്സി, രാവിലെ തിരക്കിട്ട് എടുത്തോണ്ട് പോന്നതാ,
മാറിപ്പോയി,
എന്റെ ജേഴ്സീടെ തൊട്ടടുത്ത് ഉമ്മ അലക്കിയിട്ട ബാപ്പാടെ ''അണ്ടർവെയർ , ''!
ഇത് ധരിച്ച് എങ്ങനെ ഗ്രൗണ്ടിലിറങ്ങും,
അണ്ടർ വെയർ കണ്ട്
കൂട്ടുകാരാണേൽ ചിരിയും തുടങ്ങി,
സാറ് കണ്ടിട്ട് അതിലും വലിയ ചിരി,!
അന്ന്
പട്ടി കുട്ടി,
ഇന്ന്,
അണ്ടർവെയർ,
സ്പോട്സ് ഞമ്മക്ക് പറ്റിയ വകുപ്പല്ലാന്ന് ഈ പട്ടിക്കുട്ടിയും അണ്ടർവെയറും തറപ്പിച്ച് പറഞ്ഞു, !
പിന്നെ,
ആ സമയം ഐറ്റമില്ലാത്ത കൂട്ട്കാരന്റെ ജേഴ്സി ഊരി ഞാനിട്ടു, മത്സരത്തിനിറങ്ങി,
അന്ന് പട്ടിക്കുട്ടി ഒന്നും ഇല്ലാത്തതിനാൽ എനിക്ക് ''ഗപ്പൊ''ന്നും കിട്ടീലാ !
ഈ ചിരിയുടെ
ഓർമ്മകൾ ലോഗൗട്ട് ചെയ്യട്ടെ !!!
================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo