Slider

വിശപ്പ്

0

വിശപ്പ്
നിന്നഗ്നിനാമ്പുകൾ തീണ്ടാത്തിടങ്ങളാം
ശൈത്യത്തിൻ പുറ്റുകളാണെന്റെയുള്ളിൽ.
നിൻ വാക്കുകളിറ്റുന്ന തണുവും തലോടലു
മേൽക്കാത്ത കന്യാവനങ്ങളെൻഹൃത്തിൽ.
അമൃതൂറി നിൽക്കും നിന്നധരമെന്നാത്മാ-
വിലിന്നാരചിച്ചീടട്ടെ പ്രണയവസന്തങ്ങൾ
അന്യോന്യം ചെയ്തു തിമിർത്തു മദിക്കിലുമു ള്ളിൽ വരളുമണക്കെട്ടൊളിപ്പൂ നാമെപ്പോഴും.
കാറ്റത്തു പാറുന്ന ശുഷ്കപത്രങ്ങൾ പോലി -
ന്നാടിക്കളിക്കുമെൻ മൃദുലമാം സ്വപ്നങ്ങൾ
അരണിസ്ഫുടം ചെയ്തൊരഗ്നിപ്പൊരിവേണ്ടാ
അരുതുകളിണചേരും യാഗാഗ്നിയും വേണ്ടാ
നിന്നിലെരിയുന്നൊരഗ്നിതൻ ഗർഭത്തിലുറ
യുന്ന ഭ്രൂണത്തിനാലെന്നെ ശുദ്ധി ചെയ്തീടുക.
ഉറഞ്ഞുവോ നിന്നിലെ ലാവാപ്രവാഹങ്ങൾ,
കനലിൽ തിളപ്പിച്ചിട്ടെന്നെ ജ്വലിപ്പിക്കാൻ.?
സ്നേഹിച്ചു തീർക്കാൻ മറന്ന ജന്മങ്ങൾ നാം
നിഴലുകളാകു,മതിൻ മുൻപേയാളിപ്പടർന്നിടാം.
ഒരു നിമിഷത്തിന്റെയഗ്നിപർവ്വങ്ങളിലെത്ര
നാളുണ്ടു നാം സുകൃതത്തിന്റെ സദ്യകൾ
ഓർക്കുന്നു നിന്നുടെയഴകിന്റെ, വജ്രഖനി
കളിലാഴത്തിൽ മുത്തു തിരഞ്ഞ നാൾ
കത്തിജ്വലിക്കുകെന്നമൃതകോശങ്ങളി,ലീ
ശൈത്യത്തിൻ മഞ്ഞിനെ തീ കൊളുത്തീടുക..

By
Deva Manohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo