മരണ താണ്ഡവം
°°°°°°°°°°°°°°°°°°°°°°
വീഴുകയാണിവിടെ ഓരോ നിമിഷവും -
ജീവൻ മറഞ്ഞ മനുഷ്യരൂപങ്ങൾ
ഒരു ജീവനെടുത്തുകൊണ്ട്, മറ്റൊരു -
ജീവൻ ചിരിച്ചാടുന്നു താണ്ഡവം മണ്ണിൽ.
°°°°°°°°°°°°°°°°°°°°°°
വീഴുകയാണിവിടെ ഓരോ നിമിഷവും -
ജീവൻ മറഞ്ഞ മനുഷ്യരൂപങ്ങൾ
ഒരു ജീവനെടുത്തുകൊണ്ട്, മറ്റൊരു -
ജീവൻ ചിരിച്ചാടുന്നു താണ്ഡവം മണ്ണിൽ.
മണ്ണിൻ മണം മാറി നിണമണമായി.
മഴ മാറിയ മണ്ണിൽ പെയ്യുന്നു മിഴിമഴ.
പുഴ വറ്റുന്ന നാടായി മാറിയ ഈ മണ്ണിൽ
പകരം രക്തപ്പുഴ ഒഴുകി വിജയിച്ചു.
മഴ മാറിയ മണ്ണിൽ പെയ്യുന്നു മിഴിമഴ.
പുഴ വറ്റുന്ന നാടായി മാറിയ ഈ മണ്ണിൽ
പകരം രക്തപ്പുഴ ഒഴുകി വിജയിച്ചു.
ഒന്നും നേടാനാകാതെ സമരങ്ങൾ -
നിറയുന്നു സാഹസമായി പലകുറി.
പണത്തിനുമേൽ പരുന്തും പറക്കുന്നു
പഴമൊഴി തിരുത്തി കാറ്റിൽ പറത്തി.
നിറയുന്നു സാഹസമായി പലകുറി.
പണത്തിനുമേൽ പരുന്തും പറക്കുന്നു
പഴമൊഴി തിരുത്തി കാറ്റിൽ പറത്തി.
ഉറങ്ങുവാൻ കഴിയില്ലെനിക്കിന്ന്
മനം നിറഞ്ഞ മനുഷ്യനായി.
ആളുകയാണിവിടെ തീ അണയാതെ.
കണ്ണീരുകൊണ്ടണയില്ല മനസ്സിൽ -
പടരുന്ന ജ്വാലതൻ താണ്ഡവം.
മനം നിറഞ്ഞ മനുഷ്യനായി.
ആളുകയാണിവിടെ തീ അണയാതെ.
കണ്ണീരുകൊണ്ടണയില്ല മനസ്സിൽ -
പടരുന്ന ജ്വാലതൻ താണ്ഡവം.
=======
രതീഷ് സുഭദ്രം
(കവിത )
രതീഷ് സുഭദ്രം
(കവിത )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക