തണ്ടര്‍ ബോയ്സ്:റോള്‍ നമ്പര്‍ രണ്ടിന്റെ കഥ :
********************************************************************
********************************************************************
രണ്ടാമത്തെ മണി മുഴങ്ങി.പരീക്ഷ തുടങ്ങി കഴിഞ്ഞിരിക്കുന്നു.അഡീഷണൽ ഷീറ്റുമായി സുനന്ദ ടീച്ചർ ക്ളാസിലൂടെ നടക്കുന്നുണ്ട്. ഞങ്ങൾ മുപ്പത്തിരണ്ടു പേർ രണ്ടു വർഷമായി പഠിക്കുന്ന ക്ളാസ് മുറിയാണിത്. ആരവങ്ങളും പൊട്ടിച്ചിരികളും ഒരുപാട് മുഴങ്ങിയ മുറി അതെല്ലാം മറന്ന് നിശബ്ദതയിൽ മുങ്ങിയിരിക്കുന്നു. കടലാസ് ഷീറ്റുകൾ ഫാനിൽ ഉലയുന്ന സ്വരം. ആരോ ചുമയ്ക്കുന്നു.
രണ്ടാമത്തെ നിരയിൽ ജനാലയോട് ചേർന്നാണ് ഞാനിരിക്കുന്നത്.റോൾ നമ്പർ രണ്ട്.ആൻറണി ലോപ്പസ്.
എന്റെ നേരെ മുൻപിൽ റോൾ നമ്പർ ഒന്ന് അനിതാ നമ്പ്യാർ.തൊട്ട് പുറകിൽ നമ്പർ മൂന്ന്
അജയ് മാത്യു.ഏറ്റവും പുറകിൽ ബാലു എസ് പിള്ള.അവന്റെ സീറ്റു ശൂന്യമാണ്.
അജയ് മാത്യു.ഏറ്റവും പുറകിൽ ബാലു എസ് പിള്ള.അവന്റെ സീറ്റു ശൂന്യമാണ്.
ചോദ്യപേപ്പർ ഒന്നു ഓടിച്ചു നോക്കിയ ശേഷംഎല്ലാവരും എഴുത്തു തുടങ്ങി.എനിക്ക് ഒന്നും എഴുതാനില്ല.കഴിഞ്ഞ നാല് സെമസ്റ്ററുകളും മിക്ക വിഷയങ്ങളും തോറ്റു.ക്രഷറുകളും സ്പിരിറ്റ് ഡിസ്റ്റിലറികളും സ്വന്തമായുള്ള കോടീശ്വരൻ ലോപ്പസ് മുതലാളിയുടെ കഞ്ചാവും മദ്യവുമായി കിറുങ്ങി നടക്കുന്ന മകന് എന്ത് പരീക്ഷകൾ?
പേന കൊണ്ട് തടി ഡസ്ക്കിൽ ആൻറണി ലോപ്പസ് എന്ന് എഴുതാൻ തുടങ്ങി.ഡസ്ക്കിൽ ഞങ്ങളുടെ കലാ വിരുതുകളാണ്. മോഹൻലാലിന്റെ മുഖം.. ഒരു യുവതിയുടെ ആകാര വടിവുകൾ.പിന്നെ ഇംഗ്ലീഷിൽ അലങ്കാരപണികൾ ചേർത്ത് ഭംഗിയായി തണ്ടർ ബോയ്സ് എന്ന് എഴുതിയിരിക്കുന്നു.
ഞാനും അജയ്‌യും ബാലുവുമാണ് തണ്ടർ ബോയ്സ്.ഇടി മിന്നലു പോലെ ഒരു ഗാങ്ങ്.
ആൻറണി എന്ന് എഴുതിയിട്ട് വെട്ടി. ഈ പരീക്ഷ കഴിയുമ്പോൾ ഞങ്ങളുടെ ഗാങ്ങ് ഇല്ലാതാവും. അതിന്റെ കാരണം താനും.
തണ്ടർ ബോയ്സിന്റെ അരികിൽ ഒരു ലൗ ചിഹ്നം.ഹൃദയം തുളയുന്ന അമ്പിന്റെ രണ്ട് അറ്റത്തും ഓരോ പേരുകൾ.
ബാലു എസ് പിളള.അനിതാ നമ്പ്യാർ.
ഞങ്ങളുടെ ക്ളാസിലെ പ്രണയ ജോഡികൾ. ആ പ്രണയവും ഇടിമിന്നൽ പോലെയാണ്.ഈ പരീക്ഷ കഴിയുമ്പോൾ എല്ലാ അവസാനിക്കും. പ്രണയവും സൗഹൃദവും.
ഇടിമിന്നൽ പോലെ .
എല്ലാത്തിന്റെയും പിന്നിൽ താനാണ്.റോൾ നമ്പർ രണ്ട്.ആൻറണി ലോപ്പസ്.
മുൻപിലത്തെ ബെഞ്ചിൽ അനിതാ നമ്പ്യാർ എഴുന്നേൽക്കുന്നു. അഡീഷണൽ ഷീറ്റിനാണ്. ക്ളാസ്സിലെ രണ്ടാം റാങ്കുകാരി..
ഒന്നാം റാങ്ക് അജയ് മാത്യുവിനാണ്.റോൾ നമ്പർ മൂന്ന്.
"അവൻ ഒന്നാം റാങ്ക് ആണെന്നുള്ളത് എനിക്ക് വിഷയമല്ല.എത്ര നന്നായി പഠിക്കുന്നവൻ ആണെങ്കിലും എന്റെ കോളേജ് നശിപ്പിക്കാൻ ശ്രമിച്ചാൽ ... എന്നെ തകർക്കാൻ ശ്രമിച്ചാൽ അവന്റെ അവസാനമാണ്.' കോളേജ് മുൻ എം.ഡി. ഗണേഷിന്റെ സ്വരം കാതിൽ മുഴങ്ങുന്നു.
ഇത് ഒരു സ്വാശ്രയ കോളേജാണ്.കഴിഞ്ഞ കോളേജ് ഡേയിൽ ഗേൾസിന്റെ ഗ്രീൻ റൂമിൽ ഒളിക്യാമറ വച്ച് എം.ഡിയും പ്രിൻസിപ്പലും മറ്റുചില അദ്ധ്യാപകരും ആസ്വദിച്ചത് പുറത്ത് കൊണ്ടുവന്നത് അജയ് ആയിരുന്നു. അതായിരുന്നു വൈരാഗ്യത്തിന്റെ തുടക്കം.
സോഷ്യൽ മീഡിയയിൽ ഗണേഷനെതിരെ കനത്ത രോഷം ഉയർന്നു.ചാനൽ ചർച്ചകൾ... ട്രോളുകൾ.. യൂണിവേഴ് സിറ്റി .പോലീസ് അന്വേഷണങ്ങൾ....
എംഡിയും പ്രിൻസിപ്പലും രാജിവച്ചു.പകരം അവരുടെ ഡമ്മികൾ വന്നു.ലക്ഷങ്ങൾ ഒഴുക്കി ഗണേഷ് കേസുകളിൽ നിന്ന് തലയൂരി.
എങ്കിലും നോവിച്ചു വിട്ട പാമ്പിനെ പോലെ അജയ് മാത്യുവിനെ നശിപ്പിക്കണം എന്ന വിഷ ചിന്ത മാത്രമേ അയാൾക്കു പിന്നെ ഉണ്ടായിരുന്നുള്ളു.പക്ഷെ ഒന്നാം റാങ്ക് കാരനും സർവ്വ സമ്മതനുമായ അജയ് മാത്യുവിനെ തകർക്കുക അത്ര നിസ്സാരമല്ല.
ജനലിലൂടെ വെളിയിലേക്ക് നോക്കി.വെയിൽ മൂക്കുകയാണ്. വാകമര ചുവട്ടിൽ ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാം.തന്റെ ഡ്യൂക്കും അജയ്ടെ സ്ക്കൂട്ടറും അടുത്തിരിക്കുന്നു.ബാലുവിന്റെ ബുള്ളറ്റ് മാത്രമില്ല.
അനിതയും അവനുമായുള്ള ബന്ധം വഷളായിട്ട് ഒരു മാസമായി. അനിത അവനുമായി ഇപ്പോൾ സംസാരിക്കാൻ കൂട്ടാക്കുന്നില്ല.
എന്തോ നിസ്സാര പ്രശ്നത്തിൽ തുടങ്ങിയതാണ്. അനിതയുടെ വീട്ടുകാർ ഈ ബന്ധത്തിന് പല കാരണങ്ങൾ കൊണ്ട് എതിർക്കുന്നു.
ഉള്ളിൽ സന്തോഷിച്ചത് താനാണ്.ഒന്നാം വർഷം താൻ അവളോട് ഒരു വാലന്റയിൻസ് ഡേയിൽ ഇഷ്ടമാണെന്ന് പറഞ്ഞതാണ്.
"കഞ്ചാവ് അടിച്ചു നടക്കുന്ന നിന്നെ ,ഒരു കള്ളുകച്ചവടക്കാരൻ നസ്രാണിയുടെ മകനെ തന്നെ ഞാൻ പ്രേമിക്കണോ? "എന്ന് ചോദിച്ച് അവൾ തന്നെ ആട്ടി. അന്ന് മനസ്സിൽ കുറിച്ചതാണ്.കാണിച്ചു തരാമെടീ നമ്പ്യാരുടെ മോളെ....
ബാലു ഇപ്പോൾ മിക്കവാറും ക്ളാസ്സിൽ വരാറില്ല.രാത്രി ഉറങ്ങാതെ കുടിച്ച് കുടിച്ച് പകലുകളിൽ വിഷാദം കൊണ്ട് കുഴിഞ കണ്ണുകളുമായി അവൻ മുറിയിൽ തനിച്ചിരുന്നു. സദാ സമയം ചിന്ത തന്നെ.അജയ് യും താനും എത്ര പറഞ്ഞിട്ടും ഒരു മാറ്റവുമില്ല.
ഇന്നലെ റൂമിൽ ഇരുന്ന് മദ്യപിക്കുമ്പോൾ താൻ പറഞ്ഞു.
"നീ അവളുടെ കേസ് വിട്ടു കളയളിയാ. അവളു നിന്നെ തേച്ചതാ.ഇന്നലെ മെക്കാനിക്കലിലെ വിനീതിന്റെ കൂടെ ബൈക്കിൽ കയറി അവളു പോകുന്നത് ഞാൻ കണ്ടു.അവരു തമ്മിൽ എന്തോ ഉണ്ട്.പോരാത്തതിന് രണ്ടു പേരുടെ ഫാമിലി തമ്മിൽ നല്ല ബന്ധത്തിലാ. കല്യാണം വരെ ഉറപ്പിച്ചുവെന്നാ ഞാൻ അറിഞ്ഞത്."
ഇതാണ് ഇടക്കു കഞ്ചാവടിച്ചാൽ ഉള്ള ഗുണം. പറയുന്നത് എല്ലാ സത്യമായിരിക്കും. നുണകൾ ഉൾപ്പെടെ.
നീയായിരുന്നെങ്കിൽ എന്ത് ചെയ്തേനെ?. അവൻ പതിയെ തന്നോട് ചോദിച്ചു.
"പച്ചക്കു കത്തിക്കും." ഞാൻ പറഞ്ഞു.
അവൻ കുടിച്ചു കൊണ്ടിരുന്ന ഗ്ളാസ്സ് എറിഞ്ഞ് പൊട്ടിച്ചു.
' അതു തന്നെയാണ് ഞാനും ചെയ്യാൻ പോകുന്നത്.ജീവനോടെ അവളെ ഞാൻ കത്തിക്കും.എന്നിട്ട് ഞാനും ചാകും."അവന്റെ കണ്ണുകൾ ചുവന്നു.
ശബ്ദം കേട്ട് അപ്പുറത്തു നിന്ന് അജയ് വന്നു.
"ഡാ നാളെ ലാസ്റ്റ് പരീക്ഷയാണ്. എന്തെങ്കിലും പഠിച്ച് നാളെ എഴുത്. അതു കഴിഞ്ഞ് നമുക്ക് എല്ലാം പറഞ്ഞു തീർക്കാം.' അവൻ ബാലുവിനോട് പറയുന്നു.
അവൻ നന്നായി പഠിക്കും. പഠിച്ചേ പറ്റൂ.അവന്റെ അപ്പൻ വെറും ക്ളാർക്കാണ്.ഒരു ഇടത്തരക്കാരൻ.പക്ഷെ അപാര ധൈര്യവും വ്യക്തിത്വവുമാണ് അവനിലേക്ക് ഞങ്ങളെ ആകർഷിച്ചത്.
"നിന്നോടും കൂടിയാ പറഞ്ഞത്.ഇതും കൂടി പൊട്ടിയാൽ ഇയർ ഔട്ടാകും .അറിയാമല്ലോ.,അവൻ തന്നോട് പറയുന്നു.
ഇയർ ഔട്ട്. വീണ്ടും ഗണേഷിന്റെ വാക്കുകൾ മുഴങ്ങുന്നു.
"ആന്റണീ നീ ഒന്നും കൊണ്ട് പേടിക്കണ്ട. ഒരു ഇയർ ഔട്ടും വരില്ല.ഇത് വരെയുള്ള പേപ്പറുകളും ഇനിയുള്ള പരീക്ഷകളും നീ പുല്ല് പോലെ ജയിക്കും. ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി."
കഞ്ചാവിന് ചതിയോ സ്നേഹമോ ഇല്ല.ലക്ഷ്യങ്ങൾ നേടുക എന്നത് മാത്രം മുഖ്യം.
ഒരു ബെൽ മുഴങ്ങി. ഇനി അര മണിക്കൂർ മാത്രം.
ഇനി സുനന്ദ ടീച്ചർ പുറത്ത് പോകും.പകരം പ്രകാശ് സാർ വരും.ഗണേഷിന്റെ ഉറ്റ വിശ്വസ്തനാണ് പ്രകാശ് സർ.
താൻ ചെയ്യേണ്ടത് ഇത്ര മാത്രം. പുറകിലേക്കു തിരിഞ് അജയ് മാത്യുവിന്റെ ഡെസ്ക്കിലേക്ക് തന്റെ പോക്കറ്റിൽ കിടക്കുന്ന ഫോർമുലകൾ എഴുതിയ കലാസ് ഇടുക എന്നത് മാത്രം.അവന്റെ നോട്ടു ബുക്കില്‍ നിന്നു അവന്‍ അറിയാതെ താന്‍ ചീന്തിയെടുത്ത ഒരു കടലാസ്സ്.
പ്രകാശ് സർ അജയ് മാത്യു കോപ്പിയടിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. തെളിവായി ആ തുണ്ട് കടലാസും.
ഒന്നാം റാങ്ക് നിലനിർത്താൻ കോപ്പിയടിച്ച വിദ്യാർത്ഥി.
താന്‍ ആയിരുന്നെങ്കില്‍ എന്ത് ചെയ്തേനെ ?ബാലുവിന്റെ ചോദ്യം ആരോ ഉള്ളില്‍ ഇരുന്നു ചോദിക്കുന്നു.
തകര്‍ച്ചയെ നേരിടാന്‍ തനിക്കു കഴിയുമോ ?നാണക്കേട്,പരാജയം.നേരിടില്ല.ഓടിയൊളിക്കും.ഒരു മുഴം കയറിന്റെ തുമ്പിലേക്ക്.
ഒരു ബുള്ളറ്റ് വരുന്ന സ്വരം കേട്ട് പുറത്തേക്ക് നോക്കി.
ബുള്ളറ്റില്‍ നിന്ന് ഇറങ്ങി നടന്നു വരുന്ന ബാലു.അവന്റെ കയ്യില്‍ ഒരു ജാര്‍.
ബുള്ളറ്റില്‍ നിന്ന് ഇറങ്ങി നടന്നു വരുന്ന ബാലു.അവന്റെ കയ്യില്‍ ഒരു ജാര്‍.
"ഇനി അര മണിക്കൂര്‍ മാത്രം.എല്ലാവരും ആന്സിര്‍ ഷീറ്റ് കെട്ടിയതിനു ശേഷം എഴുതുക."
പ്രകാശ് സാറിന്റെ ശബ്ദം.പ്രകാശ് സാര്‍ തന്റെ അരികില്‍ വന്നു ഒരു നൂല്‍ കഷണം മുന്നിലെക്കിട്ടു കണ്ണ് കൊണ്ട് ആംഗ്യം കാണിക്കുന്നു.തന്റെ ജോലി ചെയ്യാന്‍ സമയമായി എന്ന് അര്‍ത്ഥം.ആ വെളുത്ത നൂല്‍ ഒരു കുടുക്ക് പോലെ രൂപം പൂണ്ടു.അജയ് മാത്യുവിന്റെ കുടുക്ക്.
ആ നൂല്‍ കഷണം ഡെസ്കില്‍ വീണു കിടക്കുന്നത് താന്‍ പണ്ടെപ്പോഴോ എഴുതിയ അക്ഷരങ്ങളുടെ മുകളില്‍ ആണ്. അത് മങ്ങിയിരിക്കുന്നു.സൂക്ഷിച്ചു നോക്കി.
അമ്മ.
ഒരു ആശുപത്രി കിടക്കയുടെ അരികില്‍ വിങ്ങിക്കരയുന്ന പത്തു വയസ്സുകാരന്റെ ചെവിയിലേക്ക് ഒടുവിലായി വീഴുന്ന ക്ഷീണിച്ച സ്വരം
."എന്റെ ആന്റണി നല്ല കുട്ടിയാണ്."
താന്‍ നല്ല കുട്ടിയാണോ. റോള്‍ നമ്പര്‍ ടൂ?
. ജനലിന്റെ അരികിലൂടെ ബാലു നടന്നു വന്നു.അവന്റെ കയ്യിലെ ജാറില്‍ പെട്രോളാണ്.
"മുന്നില്‍ റോള്‍ നമ്പര്‍ ഒന്ന് അവസാനത്തെ അടീഷണല്‍ ഷീറ്റിനു വേണ്ടി എഴുന്നേല്ക്കു ന്നു.തന്റെ ഭാവിക്ക് കുരുക്ക് വീഴാന്‍ പോകുന്നത് അറിയാതെ പുറകില്‍ റോള്‍ നമ്പര്‍ മൂന്നു തിടുക്കത്തില്‍ അവസാനത്തെ ഉത്തരവും എഴുതുന്നു.
.
തന്നെ ഉറ്റു നോക്കുന്ന പ്രകാശ് സര്‍.
.
തന്നെ ഉറ്റു നോക്കുന്ന പ്രകാശ് സര്‍.
പെട്ടെന്ന് ചാടി എഴുന്നേറ്റ് പുറത്തേക്കു പാഞ്ഞു.ബാലു ക്ലാസ് മുറിയുടെ മുന്നില്‍ എത്തിയിരുന്നു.അവന്റെ ഒരു കയ്യില്‍ ലൈറ്ററും മറു കയ്യില്‍ പെട്രോളും.തിടുക്കത്തില്‍ പ്രവര്ത്തി ച്ചു.രണ്ടും തട്ടിമാറ്റി തന്റെ കയ്യിലാക്കി.
"ഡാ,നീ അവിവേകം കാണിക്കരുത്.ഈ പരീക്ഷ കഴിയുമ്പോ അനിത നിന്നോട് സംസാരിക്കും.നിന്റെ മദ്യപാനം കാരണമാ അവള്‍ മിണ്ടാതെ അകലുന്നത്.അവള്ക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്.നിന്നെ മാത്രം."
അമ്പരന്നു നിന്ന അവനെ മാറ്റി നിര്ത്തി എം.ഡിയുടെ മുറിയിലേക്ക് നടന്നു.ഗണേഷ് അവിടെ ഉണ്ടായിരുന്നു.
"ഗണേഷ് സര്‍,അജയ് മാത്യുവിനെ ഉപദ്രവിക്കരുത്.അവന്‍ പാവമാണ്."
അയാള്‍ ചാടി എഴുന്നേറ്റു.അയാളുടെ കണ്ണില്‍ ദേഷ്യം തിളക്കുന്നു.
"അല്ലെങ്കിലും കഞാവു അടിച്ചു നടക്കുന്ന നിന്നെ വിശ്വസിച്ച എന്നെ പറഞ്ഞാല്‍ മതി.പക്ഷെ നീ ചെവിയില്‍ നുള്ളിക്കോ.ഇനി നീയും അവനും ഒരുമിച്ചു അനുഭവിക്കും."
പിന്നെ ഒന്നും ആലോചിച്ചില്ല.കയ്യില്‍ ഇരുന്ന പെട്രോള്‍ എടുത്തു അയാളുടെ തലയില്‍ ഒഴിച്ചു.
"താന്‍ എന്നെ എന്ത് വേണമെങ്കിലും ഉണ്ടാക്കിക്കോ.തന്റെ കോളേജും ഡിഗ്രിയും എനിക്ക് വേണ്ട.അപ്പന്റെ കൂടെ കള്ളു കച്ചവടം നടത്തി ഞാന്‍ ജീവിക്കും.പക്ഷെ അജയ് മാത്യുവിന്റെ ഭാവിക്ക് എന്തെങ്കിലും സംഭവിച്ചാല്‍..."
കയ്യില്‍ ഇരുന്ന ലൈറ്റര്‍ അയാളുടെ കണ്ണിനു മുന്നില്‍ കൊണ്ട് വന്നു.
"ഞാന്‍ കഞ്ചാവായിരിക്കും.പക്ഷെ തന്നെ പോലെ തന്തയില്ലാത്തവനല്ല.അബ്കാരി ലോപ്പസാണ് എന്റെ തന്ത.തന്നെ ഞാന്‍ ജീവനോടെ ചുടും സ്വാശ്രയ ചെറ്റേ..."
അയാള്‍ കണ്ണ് മിഴിച്ചു നിന്നു.പാതി ജീവന്‍ പോയത് പോലെ.
പുറത്തു വന്നപ്പോള്‍ മനസ്സിന് ഒരു സുഖം തോന്നി.ഇത് കഞ്ചാവല്ല.മറ്റെന്തോ.
ദൂരെ പരീക്ഷാഹാളിനു പുറത്തു എല്ലാവരും നിന്ന് സംസാരിക്കുന്നു.അവരുടെ കൂട്ടത്തില്‍ റോള്‍ നമ്പര്‍ ഒന്നും മൂന്നും നാലും ഉണ്ട്...അവരുടെ ചുണ്ടില്‍ പുഞ്ചിരിയുണ്ട്.
ഇപ്പോള്‍ ഞാനും ആ ശ്രേണിയില്‍ ചേരാന്‍ പോവുകയാണ്.
ശരിക്കും റോള്‍ നമ്പര്‍ രണ്ടായി.
(അവസാനിച്ചു)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക