Slider

സമർപ്പണം.. പ്രണയിച്ചവർക്കും പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ പോകുന്നവർക്കും

0

സമർപ്പണം..
പ്രണയിച്ചവർക്കും പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ പോകുന്നവർക്കും
മറ്റന്നാളത്തെ വാലന്റൻസ് ഡേ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്
കോളേജും പരിസരവും..പലരും ഗ്രൂപ്പുകളായി തിരിഞ്ഞ് നിന്ന് അതിനു വേണ്ടിയുള്ള ചർച്ചകളാണ്.ഞാൻ സ്റ്റാഫ് റൂമിൽ നിന്നും
ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് മതിലിന് സമീപത്തായി ഒരു
പെൺകുട്ടിയും ആൺകുട്ടിയും നിൽക്കുന്നത് കണ്ടത്..അതും കാണാനരുതാത്ത ഒരു സാഹചര്യത്തിൽ.ഞാൻ വേഗം തന്നെ അവിടേക്ക് ചെന്നു.എന്തോ എനിക്കപ്പോൾ
ആ പെൺകുട്ടിയുടെ മുഖം കണ്ടപ്പോൾ എന്റെ
അനിയത്തിയുടെ മുഖമാണോർമ്മ വന്നത്.
പിന്നെ വേറൊന്നും ചിന്തിച്ചില്ല.അവളുടേയും അവന്റേയും മുഖമടച്ച് ഓരോ അടി കൊടുത്തു.വഴക്ക് പറഞ്ഞ ശേഷം ഇനി മേലിൽ ആവർത്തിക്കരുതെന്ന താക്കീതിൽ
ക്ലാസ്സിലേക്ക് പറഞ്ഞയച്ചു.പക്ഷേ ഞാനവരെ അടിക്കുന്നത് വേറെ ഒന്നു രണ്ട് ആൺകുട്ടികൾ കണ്ടിരുന്നു.ക്യാംപസ് രാഷ്ട്രീയ മുതലെടുപ്പിന്റെ ബലത്തിൽ അത് അവർ ഒരു വലിയ പ്രശ്നമാക്കി
എടുത്തു.ഞാൻ കുട്ടികളെ തല്ലുന്നത് അവർ മൊബൈലിൽ വീഡിയോ ആക്കിയിരുന്നു.
ഞാനവരോട് മാപ്പ് പറയണമെന്നും ജോലി രാജി വെയ്ക്കണമെന്നുമൊക്കെ പറഞ്ഞ് കോളേജാകെ പ്രക്ഷോഭമലയടിച്ചു.
തെറ്റു ചെയ്ത ലീനയും അഭിയും ഇതിനൊക്കെ
മുൻപന്തിയിൽ തന്നെ നിന്നതാണെനിക്കേറ്റവും സങ്കടമുണ്ടാക്കിയത്.ഒരമ്മയുടെ സ്ഥാനത്ത് നിന്ന്
അവർ ചെയ്ത തെറ്റിന് ശിക്ഷിച്ച എന്നോട് അവരിങ്ങനെ പെരുമാറിയപ്പോൾ ഇനിയെനിക്കീ കോളേജിൽ തുടർന്നു പഠിപ്പിക്കാനായി തോന്നിയില്ല.അതിനാൽ തന്നെ അവരെ ശിക്ഷിക്കാനായുണ്ടായ സാഹചര്യം
ഒരേറ്റു പറച്ചിലായി നടത്തി എന്റെ ഈ ജോലി
രാജി വെയ്ക്കാൻ ഞാൻ തീരുമാനിച്ചു.
സ്റ്റേജിൽ എനിക്കൊപ്പം എന്റെ സഹപ്രവർത്തകരടക്കം കുറച്ചാൾക്കാർ ഉണ്ടായിരുന്നു.കോളേജിലെ ഓരോ മണൽതരികൾ പോലും എന്റെ മാപ്പപേക്ഷയ്ക്കായി കാത്തിരിക്കുന്നതായി എനിക്ക് തോന്നി.മൈക്കിനടുത്തേക്ക് ഞാൻ വന്നപ്പോൾ കണ്ടു അകലെ മാറിനിന്ന് വിജയീ ഭാവത്തിൽ ചിരിക്കുന്ന അഭിയേയും ലീനയേയും.
എന്റെ വാക്കുകൾക്കായി കാതോർത്തിരുന്നവർക്കായി ഞാനിപ്പോൾ സംസാരിക്കാൻ പോകുകയാണ്.
" അഭിയേയും ലീനയേയും മോശമായ ഒരു സാഹചര്യത്തിൽ കണ്ടത് കൊണ്ടാണ് ഞാൻ
അങ്ങനെ പ്രതികരിച്ചത്.ലീനയിൽ കണ്ടത് ഞാനെന്റെ കുഞ്ഞനുത്തി മാളവിക എന്ന മാളൂട്ടിയുടെ മുഖമായിരുന്നു.മൂന്ന് വർഷങ്ങൾക്ക് മുൻപ് എനിക്ക് നഷ്ടപ്പെട്ട എന്റെ കുഞ്ഞനുജത്തി. എന്റെയാ നോവുള്ള അനുഭവം നിങ്ങളറിയണം.
സ്വന്തമായി ഒരു സ്റ്റേഷനറി കട നടത്തുന്ന ആളായിരുന്നു എന്റെ അച്ഛൻ.അമ്മ വീട്ടുകാര്യങ്ങൾ മാത്രം നോക്കി ഒതുങ്ങി കഴിയുന്ന ഒരു നാട്ടിൻ പുറത്തുകാരി വീട്ടമ്മ അച്ഛനും അമ്മയും ,ഒരു ഏട്ടനും ഞാനും അനിയത്തിയും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം .സന്തോഷതുല്യമായ ജീവിതത്തിനിടയിലാണ് ഏട്ടൻ ഒരു വാഹനാപകടത്തിൽ പെട്ട് മരിക്കുന്നത്. താങ്ങാനാകാത്ത സങ്കടമായിരുന്നെങ്കിലും വിധിയെ ഞങ്ങൾ അതിജീവിച്ചു.ഞാൻ പഠിച്ചു
ഒരു ടീച്ചറായി.അധികം താമസിയാതെ എന്റെ വിവാഹവും നടന്നു.എന്റെ കുഞ്ഞനിയത്തി അപ്പോൾ ഡിഗ്രിക്ക് ആദ്യ വർഷം. നന്നായി പഠിക്കുമായിരുന്ന അവൾ പതുക്കെ പഠനത്തിൽ പിറകോട്ടായി.
അതിനുള്ള കാരണമന്വേഷിച്ചപ്പോഴാണ് കോളേജിൽ അവളുടെ സീനിയറായി പഠിക്കുന്ന ഒരു പയ്യനുമായി അവൾക്കുള്ള പ്രണയത്തെക്കുറിച്ചറിയുന്നത്. വ്യത്യസ്ത മതവും ,
അവന്റെ മോശം സ്വഭാവവുമൊക്കെ കാരണം
ഈ ബന്ധത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കാൻ ഞാനും അച്ഛനും അമ്മയുമൊക്കെ ആകുന്നിടത്തോളം ശ്രമിച്ചു.
പക്ഷേ അവൾ ഞങ്ങളെയൊക്കെ തോല്പിച്ച് അവനോടൊപ്പം ഒളിച്ചോടി.
അപമാനഭാരത്താൽ എന്റെ അച്ഛൻ തൂങ്ങി മരിച്ചു. അച്ഛന്റെ മരണവാർത്ത അറിഞ്ഞ് അവൾ വന്നു. അമ്മയുടെ മുന്നിൽ ചെയ്ത തെറ്റിന് മാപ്പപേക്ഷിച്ച് അവൾ ഒരുപാട് കരഞ്ഞു ,പക്ഷേ അപ്പോഴേക്കും അമ്മ ഒരു മനോരോഗിയായി മാറിയിരുന്നു.അവളും ഭർത്താവും വീട്ടിൽ അമ്മയ്ക്കൊപ്പം താമസം തുടങ്ങി.അമ്മ തനിച്ചല്ലായെന്നുള്ള ആശ്വാസത്തിൽ ഞാനെന്റെ.
ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ പോന്നു.ഇടയ്ക്കിടെ ഞാൻ അമ്മയെ കാണാൻ വീട്ടിൽ പോകാറുണ്ടായിരുന്നു.അപ്പോഴൊക്കെയും എന്റെ അനിയത്തി നല്ല സന്തോഷത്തിലുമായിരുന്നു.അവളുടെ.ഭർത്താവ്
അടുത്തുള്ളൊരു മരുന്നു കടയിൽ ജോലിക്കു കയറി അവരുടെ ജീവിതം അല്ലലില്ലാതെ കഴിഞ്ഞു വരുകയായിരുന്നു.പെട്ടൊന്നൊരു ദിവസമാണത് സംഭവിച്ചത്.
വീടിനടുത്തുള്ള ചേച്ചിയാണ് എന്നെ വിളിച്ചു പറയുന്നത് എന്റെ അമ്മയും അനിയത്തിയും അവളുടെ ഭർത്താവും വിഷം കഴിച്ചു മരിച്ചെന്ന്.
കേട്ട വാർത്ത സത്യമാകരുതെന്ന് പ്രാർത്ഥിച്ചു ഞാനവിടെ എത്തിയപ്പോഴേക്കും പോലീസുകാരും നാട്ടുകാരുമടക്കം ഒരു വലിയ ആൾക്കൂട്ടം തന്നെയവിടെ ഉണ്ടായിരുന്നു.അടുത്തടുത്തായി
തണുത്തു മരവിച്ച മൂന്ന് ശരീരങ്ങൾ.ഒന്നേ നോക്കിയുള്ളൂ അപ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു.
ചടങ്ങുകളെല്ലാം കഴിഞ്ഞ് ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവിടെ നിൽക്കാൻ മനസ്സ് തോന്നിയില്ല.തിരികെ വീട്ടിലേക്ക് വന്നു .അപ്പോഴാണ് ലെറ്റർ ബോക്സിൽ നിന്നും
അനിയത്തി എനിക്കായി അയച്ച ലെറ്റർ കാണുന്നത്. ഞാനത് പൊട്ടിച്ചു വായിച്ചു.
"എന്റെ പ്രിയപ്പെട്ട ചേച്ചിക്ക് , ചേച്ചി ഈ അനിയത്തിയോട് ക്ഷമിക്കണം.ചേച്ചിയുടെ കയ്യിൽ ഈ എഴുത്ത് കിട്ടുമ്പോഴേക്കും ഞാനീ ഭൂമിയിൽ ജീവനോടെ ഉണ്ടാവില്ല, ഞാൻ മാത്രമല്ല നമ്മുടെ അമ്മയും എന്റെ ഭർത്താവും ജീവനോടെയുണ്ടാവില്ല. അതിന്റെ കാരണമെന്തെന്ന് ചേച്ചിക്കറിയണ്ടേ? ചതിയനായിരുന്നു ചേച്ചി എന്റെ ഭർത്താവ്.
നമ്മുടെ അമ്മയെ അയാൾ........
പലപ്പോഴും അമ്മയെ ഞാൻ കുളിപ്പിക്കുമ്പോൾ അമ്മയുടെ ശരീരത്ത് ഒരു പുരുഷന്റെ വികാരത്തിന്റെ ബാക്കിശേഷിപ്പുകൾ കാണാറുണ്ടായിരുന്നു.എന്റെ ഭർത്താവല്ലാതെ മറ്റൊരാണും ആ വീട്ടിലില്ല താനും..എങ്കിലും ഞാനീ സംശയം അയാളോട് പോലും പറഞ്ഞില്ല.
പകരം അയാൾ പോലുമറിയാതെ ഞാനയാളുടെ നീക്കങ്ങൾ
ശ്രദ്ധിക്കാൻ തുടങ്ങി.അമ്മയ്ക്ക് രാത്രി കുടിക്കാൻ കൊടുക്കുന്ന പാലിൽ അയാൾ ഉറക്ക ഗുളിക പൊടിച്ചിടുന്നത് ഞാൻ കണ്ടു.
ഞാൻ ഉറങ്ങി എന്ന് കരുതി അയാൾ അമ്മയുടെ
മുറിയിലേക്ക് കയറി പോകുന്നത് ഞാൻ കണ്ടു.
ആ നിമിഷം തന്നെ അയാളെ കൊല്ലണം എന്നെനിക്ക് തോന്നി.പക്ഷേ പെട്ടെന്നാണ് എനിക്കെന്റെ ചേച്ചിയുടെ മുഖം ഓർമ്മ വന്നത്.
ഞാനയാളെ കൊന്നാൽ നമ്മുടെ അമ്മയോട് അയാൾ ചെയ്തതടക്കം എല്ലാ കാര്യങ്ങളും നാട്ടുകാരറിയും.ഞാൻ കാരണം എന്റെ ചേച്ചി ഇനിയും അപമാനം സഹിക്കേണ്ടി വരുമല്ലോയെന്നോർത്തപ്പോൾ ഞാനത് വേണ്ടെന്ന് വെച്ചു.
ഇന്ന് ഞാൻ പായസമുൾപ്പെടെ നല്ലൊരു സദ്യയൊരുക്കി..പായസത്തിൽ വിഷം ചേർത്ത്
ഞാനയാളേയും കൊണ്ട് മരണത്തിലേക്ക് പോകാൻ പോകുകയാണ്.ഒപ്പം നമ്മുടെ അമ്മയേയും കൂട്ടുവാ ചേച്ചി.നമ്മുടെ അമ്മ അറിയാതെയാണെങ്കിലും ചീത്തയായി ഇനി ജീവിക്കണ്ട ചേച്ചി.ഈ അനിയത്തിയോട് എന്റെ പൊന്നു ചേച്ചി ക്ഷമിക്കില്ലേ..എന്റെ.ചേച്ചി ഇനി
ഈ ലോകത്ത് തനിച്ചാണെന്നറിയാം എങ്കിലും......
മാപ്പ്......"
തീക്കനൽ പോലെയാ ആ കത്തെന്റെ കയ്യിലിരുന്നു.ഈ ഭൂമി കീഴ്മേൽ മറിയുന്ന പോലെ എനിക്ക് തോന്നി..പ്രായത്തിന്റെ പക്വതയില്ലായ്മയിൽ എന്റെ അനിയത്തിക്ക് തോന്നിയ പ്രണയം എന്റെ അച്ഛനും അമ്മയും അടക്കം അവളുടെ ജീവനും നഷ്ടപ്പെടുത്തി.
മനസ്സൊന്നു വല്ലാതെ നൊമ്പരപ്പെടുമ്പോൾ എനിക്കൊന്ന് ആശ്വാസത്തിനായി തലചായ്ക്കാൻ എന്റെ അമ്മയുടെ മടിത്തട്ടില്ല..
നെഞ്ചോട് ചേർത്ത് നിർത്തി പോട്ടെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ എന്റെ അച്ഛനില്ല...ഞാനില്ലേ എന്റെ ചേച്ചിക്ക് കരയല്ലേ ....എന്ന് പറയാൻ എന്റെ അനിയത്തികുട്ടിയില്ല.വഴിവിട്ട ഓരോ പ്രണയവും കാണുമ്പോൾ എനിക്കെന്റെ ഈ അവസ്ഥ ഓർമ്മ വരും.അതാണ് ഞാൻ ആ കുട്ടികളോട് അങ്ങനെ പെരുമാറിയത്.
പെറ്റമ്മയുടെയും വിയർപ്പന്നമാക്കി നമ്മളെയൂട്ടൂന്ന പിതാവിന്റെയും കണ്ണ് നനയിച്ചു കിട്ടുന്ന ഒരു ജീവിതവും നമുക്ക് സ്വർഗ്ഗമാകില്ല.അത് നരകമേ ആകൂ.ജന്മം നല്കിയവർ കൈപിടിച്ച് ചേർക്കുന്നതാകണം നമുക്കു ജീവിത പങ്കാളി.അവിടെയാണ് ദൈവസാന്നിദ്ധ്യമുണ്ടാകുക..മാതാപിതാക്കളിലാണ് ദൈവസാന്നിദ്ധ്യമെന്നോർക്കുക.പ്രണയം നല്ലതാണ് അത് അവർ അംഗീകരിക്കുമെന്നും ആശീർവദിക്കുമെന്നും ഉറപ്പുണ്ടെങ്കിൽ..
അല്ലായെങ്കിൽ അവരെ വേദനിപ്പിക്കാതിരിക്കുക."
ഞാനിത്രയും പറഞ്ഞു തീർന്നതും അഭിയും ലീനയും കരഞ്ഞു കൊണ്ടെന്റടുത്തേക്ക് ഓടി വന്നു.അവരെന്റെ കാല്ക്കൽ വീണ് മാപ്പപേക്ഷിച്ചു.രണ്ടാളേയും പിടിച്ചെഴുന്നേൽപ്പിച്ച് നെഞ്ചോട് ചേർത്തു ആശ്വസിപ്പിച്ചപ്പോൾ ഞാനൊരമ്മയായി മാറിയതായെനിക്ക് തോന്നി.
ഒരു പ്രതിഞ്ജ പോലെ എന്റെ കുട്ടികളെല്ലാം ഏറ്റു ചൊല്ലി
..മാതാപിതാക്കളുടെ കണ്ണ് നനയിച്ചൊരു ജീവിതവും ജീവിതപങ്കാളിയും ഞങ്ങൾക്കു വേണ്ട..ഒപ്പം ഞങ്ങടെപ്രിയപ്പെട്ട മീരടീച്ചറില്ലാത്ത ഈ കോളേജും.....
( ഭൂമിയിലെ സ്വർഗ്ഗം സ്വന്തം കുടുംബമാണ്..
ആ കുടുംബത്തെ സ്വർഗ്ഗമാക്കുന്നത് നമ്മൾ മക്കളാണ്.മാതാപിതാക്കളെ മക്കളൊരിക്കലും പ്രണയമെന്ന വികാരത്തിന്റെ പേരിൽ കണ്ണീരിലാഴ്ത്താതിരിക്കുക)
By .........Remya Rajesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo