Slider

വേലിയിലിരുന്ന പാമ്പ്

0

വേലിയിലിരുന്ന പാമ്പ്
================
ഇന്ന് എന്തായാലും മരിച്ചിട്ടുള്ള കാര്യമേ ഉള്ളൂ ആതിര ഉറപ്പിച്ചു....
ഇതിപ്പോ 3 മത്തെ പ്രണയമാണ് തകരുന്നത്...
കൂട്ടുകാർ എല്ലാവരും സന്തോഷത്തോടെ പ്രണയിച്ചു ജീവിക്കുന്നതിനിടയിൽ വിഷമവും സഹിച്ചു ഇനി വയ്യ...
എങ്ങിനെ മരിക്കണം എന്ന് ഒരുപാടു ചിന്തിച്ചതിൽ കൊക്കയിൽ ചാടി മരിക്കുകയാണ് നല്ലത് എന്ന തീരുമാനത്തിൽ എത്തി....
അതാവുമ്പോ ചുമ്മാ ചാടിയാൽ മതിയല്ലോ...
അതിൻപ്രകാരം ആരോടും ഒന്നും പറയാതെ വീടിന്റെ അപ്പുറത്തെ സ്റ്റോപ്പിലുള്ള മലയുടെ മുകളിൽ എത്തി...
താഴെക്കൊന്നു എത്തി നോക്കി...
ഈ ലോകത്തിലുള്ള എല്ലാ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് ഇട്ടേച്ചു 3 കാമുകന്മാരെയും ഓർത്തു അവരെ മനസ്സാ ശപിച്ചു ചാടാൻ തുടങ്ങുമ്പോളാണ് കാണാതായ ആടിനെ നോക്കി നടക്കുന്ന രഘു എന്ന ചെറുപ്പക്കാരൻ അവിടേക്ക് വന്നത്...
ആദ്യം അവനൊന്നും മനസ്സിലായില്ല...
ചാടാൻ വന്നതാണെന്ന് മനസ്സിലായപ്പോൾ അവൻ തടഞ്ഞു..
ചാടരുത് എന്ന് പറഞ്ഞതിന് ചാടും എനിക്കിനി ജീവിക്കണ്ട എന്ന് ആതിര മറുപടിയും പറഞ്ഞു...
കുറച്ചു നേരം സംസാരിച്ചിട്ടും ഒരു രക്ഷയുമില്ല... അവസാനം രഘു ആതിരയെ തോളിൽ തൂക്കിയെടുത്തു റോഡിലേക്ക് നടന്നു...
ബഹളം കേട്ട് രണ്ടു മൂന്നു പേർ അങ്ങോട്ട് വരുന്നുണ്ടായിരുന്നു...
അവരുടെ മുന്നിലെത്തിയപ്പോൾ രഘു ആതിരയെ താഴെ നിറുത്തി...
രഘുവിനോട് ഒന്നും ചോദിക്കാതെ അവർ ആതിരയോട് എന്താ മോളെ പറ്റിയെ എന്ന് ചോദിച്ചു....
മരിക്കാൻ വന്നതാണെന്ന് പറയാൻ ആതിരക്ക് മടി തോന്നി...
ചോദ്യം കൂടി ചോദ്യകർത്താക്കളുടെ എണ്ണവും കൂടി....
രഘു പറഞ്ഞിട്ടും ആതിര സമ്മതിച്ചില്ല...
ഒടുവിൽ ഏതോ ഒരു വിദ്ധ്വാൻ ഒറ്റ വാക്കിലൊരു പറച്ചിൽ....
ഇത് പീഡനശ്രമം തന്നെ...
കേട്ട പാതി കേൾക്കാത്ത പാതി ആതിര ഒരു കരച്ചിൽ അങ്ങട് പാസ്സാക്കി...
രഘുവിന്‌ ഒന്നും മനസ്സിലായില്ല....
എന്നാലുമെന്താ...
പത്രത്തിലും ടീവിയിലും പടം വന്നു....
ഇന്നലെ ആതിര തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി...
ഗംഭീരമായ കല്യാണമായിരുന്നു...
അതും അറേഞ്ജ്ഡ് മാര്യേജ്....
രഘു ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്...
ഇപ്പോളും രഘുവിന്‌ മനസ്സിലാകാത്ത ഒരു കാര്യമുണ്ട്....
താൻ എന്താണ് തെറ്റ് ചെയ്തതെന്നു....
വാൽ :- സങ്കല്പികം മാത്രം.... ചില സമയത്തു ആളുകൾ സഹായിക്കാൻ മടിക്കുന്നത് ഇങ്ങിനെയൊക്കെ പേടിച്ചിട്ടാകും എന്നൊരു ചിന്ത
ജെയ്സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo