Slider

പരാതി,

0

പരാതി,
=====
കാറ്റ്,
,ഭൂമിയോടൊരു പരാതി, പറഞ്ഞു,
കാറ്റിനി ഭൂമിയിലേക്കില്ലെന്ന്,
കാരണം,
കാറ്റിന്റെ താളത്തിനൊപ്പം തുളളാൻ
ഭൂമിയിൽ
മരങ്ങളും ചില്ലകളും,
കരിയിലകളുമില്ലത്രേ,
മഴയും ,
ഭൂമിയോടൊരു പരാതി പറഞ്ഞു,
മഴക്ക് പെയ്ത് വിശ്രമിക്കാൻ
മരങ്ങളില്ല, ഇലകളില്ലാ,
മഴ പെയ്യുമ്പോൾ
മഴനൃത്തത്തിനൊപ്പം
പാട്ട് പാടാൻ
തവളകളുമില്ല, !!
വയലുകളുടെ മേൽ
മണ്ണിട്ടു മൂടിയപ്പോൾ
തവളകളുടെ നിലവിളി
മണ്ണിലൊടുങ്ങി,യെത്രേ!!!
ഭൂമി ,
ദെെവത്തിനോടൊരു
പരാതി പറഞ്ഞു,
കാടുകളും, മരങ്ങളും
ജീവികളുമില്ലാത്ത
എനിക്ക്
മനുഷ്യനോടൊപ്പം കഴിയാൻ
ഭയമാകുന്നു,,
എല്ലാത്തിനേയും കൊന്നൊടുക്കുന്ന
മനുഷ്യ വർഗത്തെ
ചുമക്കുന്നതിലും ഭേദം
മരണമാണ്,
പ്ളീസ് ,
എന്നെ ഒന്ന്
കൊന്ന് തരുമോ,
==============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo