Slider

കന്യകാ ചർമം പൊട്ടിയവൾ പിഴച്ചവളോ ., അങ്ങനെ ഒരു കാലം

0

കന്യകാ ചർമം പൊട്ടിയവൾ പിഴച്ചവളോ .,
അങ്ങനെ ഒരു കാലം
---------------------------------------------
പത്ത് നൂറ്റാണ്ട് മുമ്പ് അങ്ങനെ ഒരാചാരം ഉണ്ടായിരുന്നു നവ വധു വരൻ മാരുടെ ആദ്യ രാത്രി കഴിഞ്ഞാൽ മണിയറയിലെ വെള്ള വിരിപ്പിൽ ചോര കണ്ടിലെങ്കിൽ കാരണവർ തീരുമാനിക്കും അവൾ പിഴച്ചവൾ ആണെന്ന് ,,,,,,
കഥാ കാരൻമാർ ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച കാലം ,,,,,,
ആ കാലത്താണ് ഈ കഥ നടക്കുന്നത് ,,,
പത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു അറേബ്യാൻ പട്ടണം അവിടെ ധനികരായ ഒരാളുടെ മകൻ ആണ് റുവാദ് അവിടത്തെ ദാസിയുടെ മകളാണ് നൂറ ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്നവർ ,,,
ബാല്യവും കൗമാരവും കഴിഞ്ഞു യവ്വനത്തിന്റെ നാളുകളിൽ അവരുടെ സൗഹൃദം പ്രണയമായി തീർന്നിരിക്കുന്നു ,,,,
ആ നാട്ടിലെ ഏറ്റവും ധനികനായ കുടുംബങ്ങൾ റുവാദ് മായുള്ള വിവാഹത്തിന് റുവാദിന്റെ ഉപ്പ കാസിമിന്റെ അരികിലെത്തി ,,,
റുവാദ് ഉപ്പയെ വിളിച്ചു ഉപ്പാ എനിക്ക് നൂറയെ വിവാഹം കഴിക്കണം ,,,
എന്താ റുവാദ് നിനക്ക് ബുദ്ധിയില്ലേ കോടീശ്വരനായ ഇബ്നു കാസിം ദാസിയുടെ മകളെ വിവാഹം കഴിക്കണം എന്നോ ,,,
അതെ ഉപ്പ എനിക്കവളെ വിവാഹം കഴിക്കണം ,
ഒരിക്കലും നടക്കില്ല അവൾ നമ്മുടെ ദാസിയുടെ മകളാണ് ,,,
അതുകൊണ്ട് എനിക്കവളെ മറക്കാൻ കഴിയില്ല എനിക്കവളെ വിവാഹം കഴിച്ചേ പറ്റു ,,,,
നൂറയെ വിളിച്ചു കാസിം സംസാരിച്ചു കൊന്ന് കളയുമെന്ന് ഭീഷണി മുഴക്കി ,,,,
എന്നെ കൊന്ന് കളഞ്ഞാൽ റുവാദ് പിന്നെ ജീവിച്ചിരിക്കില്ല അത്രക്ക് ജീവനാണ് അവന് എന്നെ ,,,
,
ഒരുപാട് വാശിക്ക് മുമ്പിൽ കാസിം സമ്മതിച്ചു ,,,,,
കന്യകാ ചരമം പൊട്ടി ചോര വന്നില്ലെങ്കിൽ അവളെ ഉപേക്ഷിക്കാൻ റുവാദ് നിർബന്ധിതനാവും ,,,
എന്നുറപ്പുള്ള കാസിം അതിനുള്ള ശ്രമങ്ങൾ തുടങ്ങി ഒടുവിൽ ആ വാർത്ത കസിന്റെ ചെവിൽ എത്തി ദൂരെയുള്ള ഒരു വൈദ്യൻ പച്ച മരുന്നിലൂടെ കന്യകാ ചർമം ഇല്ലാതാകുമെന്ന് അത് താനെ പൊട്ടി പോവുമെന്ന് ,,,,
എത്ര പണം കൊടുത്താലും ആ മരുന്ന് വാങ്ങി വരാൻ കാസിം തന്റെ അനുയായികളോട് രഹസ്യമായി പറഞ്ഞു ,,,
ഒടുവിൽ ആ മരുന്ന് കാസിമിന്റെ കൈയിൽ എത്തി കല്ല്യാണം ഉറപ്പിക്കുന്ന ദിവസം പലഹാരങ്ങൾക്കിടയിൽ ആ മരുന്ന് ചലിച്ചു നൂറയെ ഭക്ഷിപ്പിച്ചു ,,,,
കല്യാണം വലിയ ആഘോഷങ്ങൾയി നടന്നു അറബന മുട്ടും പാട്ടും എല്ലാം ഒരു ഉത്സവം പോലെ .,,,
റുവാദും നൂറയും ആദ്യ രാത്രി കഴിഞ്ഞു,,
നേരം പുലർന്നു മണിയറയിലെ വെള്ള വിരിപ്പിൽ രക്തം കണ്ടില്ല അവർ ആശങ്കയിലായി ഇനി എന്ത് ചെയ്യും റുവാദ് നമ്മൾ പിരിയേണ്ടി വരും,,,, എന്നെ മരുഭൂമിയിൽ കൊണ്ടുപോയി വിടും പിഴച്ചവൾ എന്ന് മുദ്ര കുത്തും എനിക്ക് ഭയമാവുന്നു റുവാദ്,,,,
റുവാദ് അവളോട് പുറത്തു പോവാൻ പറഞ്ഞു ,,,,,
സമയം വൈകിയില്ല കാസിമും കൂട്ടരും മണിയറ പരിശോദിക്കാൻ മുറിയുടെ പുറത്ത് എത്തി കഴിഞ്ഞു ,,,
മുറിയിൽ കയറിയ കാസിം പുറത്തിറങ്ങി നൂറയെ രൂക്ഷമായി നോക്കി കലി പൂണ്ട് നടന്നു ,,,
ഇത് കണ്ട നൂറ മണിയറയിലേക്ക് ചെന്ന് റുവാദ് നമ്മൾ പിരിയും ,,,
നൂറ വിരിപ്പിലേക്ക് നോക്കി വെള്ള വിരിപ്പ് ചെഞ്ചായമണിഞ്ഞിരിക്കുന്നു നൂറ ഞെട്ടി തരിച്ചു വിരിപ്പിൽ ചോര പടർന്നിരിക്കുന്നു ,,,
നൂറ റുവാദിനെ നോക്കി ,,,
ഇതെങ്ങനെ റുവാദ് ഇതെങ്ങനെ സംഭവിച്ചു ,,,
റുവാദ് തന്റെ കൈ വിരൽ കാണിച്ചു കൊടുത്തു പഴങ്ങൾ മുറിക്കുന്ന കത്തി വെച്ച് റുവാദ് തന്റെ വിരൽ മുറിച്ചിരിക്കുന്നു തന്റെ പ്രാണ പ്രിയയെ ഒരു നിയത്തിനും എന്നിൽ നിന്ന് അകറ്റാൻ കഴിയില്ലെന്ന് പറഞ്ഞു നൂറയെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു ,,,
ആ യുവ മിഥുനങ്ങൾ സന്തോഷങ്ങളുടെ ജീവിക്കാൻ തുടങ്ങി കരയും കടലും കാറ്റും മഴയും അവർക്ക് ആശിർവാദം നൽകി ,,,,,,
####$###
നിങ്ങളുടെ സ്‌പോട്ട് ഉണ്ടേൽ റുവാദിന്റെയും നൂറായുടെയും തുടർന്നുള്ള ജീവിതവുമായി ഞാൻ വരും .
നജീബ് കോൽപാടം,,,,,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo