Slider

സത്യശാസ്ത്രം

0

സന്ധ്യക്ക് കോലായിൽ എരിഞ്ഞ വിളക്കെന്നെ ഭ്രമിപ്പിച്ചതില്ല
പൈതഗോറസിൻ ശാസ്ത്രം നിറഞ്ഞ പുസ്തകത്തിൽ പ്രകാശം കണ്ടു ഞാൻ
പൂജാമുറിയിലെ ബിംബങ്ങളിൽ അത്ഭുതം കൊണ്ടില്ല 
ഛായാഗ്രഹണ വിരുതിൽ തീർത്ത എൻ ചിത്രത്തിൽ വിസ്മയം പൂണ്ടു ഞാൻ
പുഞ്ചിരി തൂകുന്ന വൈദികർ കൂടെ പരാശക്തിയെ കണ്ടില്ല
ഒട്ടും ചിരിക്കാത്ത ഭിക്ഷഗ്വരനുള്ളിൽ തേജസ്സ് കണ്ടു ഞാൻ
ആരാധനാലയത്തിൽ എവിടെയും
ദൈവത്തെ കണ്ടില്ല
അറിവ് വിളംമ്പിയ വിദ്യാലയത്തിൽ ഗുരുക്കളെ കണ്ടു ഞാൻ
ഭൂതവും കാട്ടാള സങ്കല്പങ്ങളും എന്നിൽ ഭയം വിതറിയില്ല
മതാന്ധത ബാധിച്ച സോദരനിൽ ദുരാത്മാവിനെ കണ്ടു ഞാൻ
മനുഷ്യൻ സൃഷ്‌ടിച്ച മതങ്ങളിൽ നന്മയെ കണ്ടില്ല
മനുഷ്യരെ വളർത്തിയ ശാസ്ത്രത്തിൽ നേരിനെ കണ്ടു ഞാൻ
ജിതിൻ രവികുമാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo