കഥ: *S.v.S* ( Sreeram Krishna V S)
പ്രേതമെന്ന വാക്ക് കേട്ടാൽ പേടിച്ച് പോയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്...
എന്റെ മറക്കാനാവാത്ത ആ ബാല്യകാലം...
നാട്ടിൻ പുറത്തായിരുന്നു എന്റെ വീട് അതുകൊണ്ടുതന്നെ ആട്, കോഴി ഇവയൊക്കെ എന്റെ വീട്ടിലും ഉണ്ടായിരുന്നു...
സ്കൂൾ ഇല്ലെങ്കിലും വീട്ടിൽ വെറുതെ ഇരിക്കാൻ അമ്മ സമ്മതിക്കുകയില്ല. അതു കൊണ്ട് തന്നെ ഞാനും എന്റെ ചേച്ചിയും കൂടി ആടുകളെയും കൂടി പാടത്തേക്ക് പോകും കാരണം
ആടുകളുമായി പാടത്തേക്ക് പോയാൽ രണ്ടുണ്ട് കാര്യം...
ഒന്ന് ആടുകളെ തീറ്റുക എന്ന പേരും കിട്ടും...
രണ്ട് കളിച്ചു നടന്നാൽ അച്ഛന്റെ കയ്യിൽ നിന്ന് തല്ലും കിട്ടില്ല...
എങ്ങിനുണ്ട് ഐ ഡി യ...
അങ്ങിനെ ഇരിക്കെ ഒരു വെള്ളിയാഴ്ച ദിവസം സ്കൂൾ ഉണ്ടായിരുന്നില്ല...
പതിവ് പോലെ ആടിനെയും കൊണ്ട്... ഞാനും എന്റെ ചേച്ചിയും കൂടി പാടത്തേക്ക് പോയി...
ആ സമയം കൊയ്ത്ത് കഴിഞ്ഞ് കുറച്ചായിട്ടുണ്ടായിരുന്നു...
കണ്ടങ്ങളിൽ എല്ലാം നെൽക്കതിർ അരിഞ്ഞെടുത്ത ആ കടഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അവ എല്ലാം കൂട്ടത്തോടെ ഉണങ്ങി ആടിനോടും ഞങ്ങളോടും കൊഞ്ഞനം കുത്തുന്നതായി എനിക്ക് തോനി....
തൊട്ടപ്പുറത്ത് രണ്ട് കരിമ്പനകളുടെ കാവലിൽ നിൽക്കുന്ന പാൽകുളത്തിലെ വെള്ളമെല്ലാം വെയിൽ ഒപ്പി എടുത്ത് കുളത്തിന്റെ അടിഭാഗം വരെ വിണ്ടു പൊട്ടിയിരുന്നു...
പാടത്ത് ആടിന് കഴിക്കാൻ പ്രത്രേകിച്ച് ഒന്നും തന്നെ ഇല്ലാത്തതു കാരണം ആ വലിയ പാടത്ത് എന്റെ കുഞ്ഞു ആട്ടിൻ കൂട്ടം കോളേജ് പടിക്കലിൽ സൈറ്റ് അടിക്കാൻ വന്ന പൂവാലന്മാരെ പോൽ ഒരു ലക്ഷ്യവുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടേ ഇരുന്നു...
സത്യം പറഞ്ഞാൽ ഇത് ഞങ്ങളുടെ അന്താരാഷ്ട്ര പ്രശ്നമായ് മാറി...
കാരണം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആട് ലക്ഷ്യമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം പോകുമ്പോൾ , അതിനെ പിടിച്ച് കൊണ്ട് വന്ന് കളിക്കുന്നതിന്റെ അടുത്ത് എവിടെ എങ്കിലും നിറുത്തും..
എന്നാലും അത് വീണ്ടും അതിന്റെ പാട്ടിന് പോകും..
അവസാനം ആടിനെ അടക്കി നിറുത്താനുള്ള സൂത്രം ഞാനും എന്റെ ചേച്ചിയും കൂടി കണ്ടെത്തി...
പാടത്തിനോട് ചേർന്ന് നിൽക്കുന്ന ഒരു പറമ്പുണ്ട്...
അവിടെ എന്നും കവുങ്ങിന് തിരിക്കാറുണ്ട്.. അതു കൊണ്ട് തന്നെ ആ പറമ്പിൽ പുല്ലുണ്ട്...
പാടത്തിനേക്കാൾ കുറച്ച് പൊക്കത്തിലായിരുന്ന ആ പറമ്പിലേക്ക് അടുങ്ങൾക്ക് കയറാൻ പ്രയാസമാണ്.. അത് കൊണ്ട് തന്നെ ഞാനും എന്റെ ചേച്ചിയും കൂടി കഷ്ടപ്പെട്ട് ആ പറമ്പിലേക്ക് കയറിക്കുടി....
എന്റെ കുട്ടിക്കാലത്തെ ഒരു പേടി സ്വപ്നമായിരുന്നു
ആ പറമ്പ്...
ആ പറമ്പ്...
വിശാലമായി കിടക്കുന്ന ആ പഴയ മന പറമ്പിൽ ഒത്ത നടുക്കിലായി ഒരു വീട് , ആ വീട്ടിൽ ഉള്ളത് ഒരു വയസ്സായ സ്ത്രീ മാത്രം...
ആ വീട്ടിൽ ഒരു പാട് ദുർമരണങ്ങൾ നടന്നിട്ടുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്..
ഇതെല്ലാം ഒരു നിമിഷം മനസ്സിൽ പെട്ടെന്ന് മിന്നി മാഞ്ഞു...
ആടിന് പുല്ല് പറിച്ച് താഴെ പാടത്തേക്ക് ഇട്ട് കൊടുക്കും ..
അങ്ങിനെ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഞാനൊന്ന് തിരിഞുനോക്കിയപ്പോൾ കുറച്ച് അകലെ ആയൊരു കുങ്കുമ മരം കണ്ടു. പണ്ടെപ്പോഴോ അവിടെ വിളക്ക് വച്ചിരുന്നതായിരുന്നെന്ന് തോന്നിക്കുന്ന രീതിയിൽ ഭീതിപ്പെടുത്തുന്ന ആ കുങ്കുമ മരം പടർന്നു പന്തലിച്ചു നിൽക്കുന്നു.
അതിനു താഴെ പൊട്ടിപൊളിഞ്ഞ ആ വിളക്കു തറയും.
അതിനു താഴെ പൊട്ടിപൊളിഞ്ഞ ആ വിളക്കു തറയും.
ചെറുതായി പേടി തോനിയ ഞാൻ... എനിക്ക് ദൈര്യം ഒക്കെ ഉണ്ട് എന്ന് കാണിക്കാൻ വേണ്ടി ഉള്ള ദൈര്യം സംബരിച്ച് ഞാനാ കുങ്കുമത്തറയെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.....
എടാ പ്രേത മേ.... ദൈര്യമുണ്ടെങ്കിൽ ഇങ്ങോട്ട് വാടാ....
പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ പെട്ടെന്ന് തന്നെ ഒരു കാറ്റ് വീശി...
ഇടതൂർന്ന് നിൽക്കുന്ന കവുങ്ങിൻ തോട്ടത്തിനിടയിലൂടെ ഉള്ള ആ കാറ്റിന്... പ്രേത സിനിമയിൽ ഞാൻ കണ്ടിട്ടുള്ള കാറ്റിനെ പോലെ എനിക്ക് തോന്നി... കൂടാതെ വെള്ളിയാഴ്ചയും...
ആ ഒരു കാറ്റിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ സകല ദൈര്യവും എങ്ങോ ചോരുന്ന് പോയിരുന്നു....
പിന്നെ ഞാനെന്റെ ഉള്ള ശ്വാസം വലിച്ചെടുത്ത് എന്റെ ചേച്ചിയോട് പറഞ്ഞു...
പിന്നെ ഞാനെന്റെ ഉള്ള ശ്വാസം വലിച്ചെടുത്ത് എന്റെ ചേച്ചിയോട് പറഞ്ഞു...
ഓടിക്കോ.. ദാ നമ്മളെ പ്രേതം പിടിക്കാൻ വരണ്.....
എന്റെ ചേച്ചിക്ക് എന്നെക്കാൾ ദൈര്യം കൂടുതൽ ഉള്ള കാരണമാണെന്ന് തോനുന്നു...
ആദ്യം എന്നെ തള്ളി ഇട്ട് ഓടിയത്... ചേച്ചി ആയിരുന്നു....
പിന്നാലെ ഞാനും..
പിന്നാലെ ഞാനും..
ഞങ്ങൾ ആ ഉയരമുള്ള പറമ്പിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നോ... അതോ ചാടുകയായിരുന്നോ എന്നൊന്നും ഓർമ്മയില്ല....
ഓടി കുറച്ചെത്തിയപ്പോൾ ഞങ്ങളുടെ തൊട്ട് പിന്നിൽ ഒരു കിതപ്പ് ശബ്ദം...
തിരിഞ്ഞ് നോക്കാൻ ദൈര്യം ഇല്ലാത്ത കാരണം ഞങ്ങൾ വീണ്ടും ഓടി.. കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി.. പിന്നിലെ കിതപ്പ് ശബ്ദം ഞങ്ങളെ ഓവർ ടേക്ക് ചെയ്ത് കടന്ന് പോയി... അപ്പോഴാണ് മനസ്സിലായത് ഓട്ട മത്സരത്തിൽ ഞങ്ങളുടെ വീട്ടിലെ അടുകളെ തോൽപിക്കാൻ ഞങ്ങൾക്ക് പോലും കഴിയില്ല എന്ന്...
തിരിഞ്ഞ് നോക്കാൻ ദൈര്യം ഇല്ലാത്ത കാരണം ഞങ്ങൾ വീണ്ടും ഓടി.. കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി.. പിന്നിലെ കിതപ്പ് ശബ്ദം ഞങ്ങളെ ഓവർ ടേക്ക് ചെയ്ത് കടന്ന് പോയി... അപ്പോഴാണ് മനസ്സിലായത് ഓട്ട മത്സരത്തിൽ ഞങ്ങളുടെ വീട്ടിലെ അടുകളെ തോൽപിക്കാൻ ഞങ്ങൾക്ക് പോലും കഴിയില്ല എന്ന്...
ഞങ്ങൾ ഓടുന്നത് കണ്ട് പേടിച്ച് ആടുകളും ഞങ്ങളുടെ ഒപ്പം...... ഓടിയിരുന്നു....
ഓടി ഓടി.. ഓട്ടത്തിൽ ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥ വരെ എത്തിയപ്പോൾ ഞങ്ങൾ ഓട്ടം നിറുത്തി....
തിരിഞ്ഞു നോക്കി.. പ്രേതമെങ്ങാനും ഫോളോ ചെയ്യുന്നുണ്ടോ എന്നറിയാൻ ....
ഇല്ല ഭാഗ്യം ഉണ്ടായിരുന്നില്ല.....
*S.v.S*
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക