നാലു മണിയ്ക്ക് അലാറം അടിയ്ക്കുന്നത് കാതോർത്ത് കിടന്നു. പെട്ടന്ന് തന്നെ കതകിൽ ആരോമുട്ടി. ഞാൻ എഴുന്നേറ്റ് അഴിഞ്ഞ് കിടന്ന മുടി വാരി കെട്ടിയിട്ട് കതക് തുറന്നു . അമ്മയുടെ ചോദ്യം കേട്ട് എനിയ്ക്ക് ചിരി വന്നു....
"എടി പെണ്ണെ നീ ഇതുവരെ എഴുന്നേറ്റില്ലേ ??? കാറിപ്പോ വരും പെട്ടന്ന് പോയി ഒരുങ്ങി വാ "
നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നുണ്ടാവും ഈ വെളുപ്പാൻകാലത്ത് ഇവൾ ഇതെങ്ങോട്ടാന്ന്... അല്ലേ?????
ഇനി സസ്പെൻസ് ഇടുന്നില്ല. ഏർപ്പോട്ടിേ ലേയ്ക്കാണു യാത്ര. ആരാ വരുന്നത് എന്നല്ലേ എന്റെ യേട്ടൻ വരുവാ ....... 4 വർഷമായി ഏട്ടൻ നാട്ടിലേയ്ക്ക് വന്നിട്ട് . ഈ വരവിൽ ഏട്ടന്റെ കല്യാണം ഉണ്ട്. അതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ എല്ലാവരും.
ആ ....... അതൊക്കെ പോട്ടെ ഞാൻ റെഡിയായി വരാം.
ആ ....... അതൊക്കെ പോട്ടെ ഞാൻ റെഡിയായി വരാം.
ഞങ്ങൾ ഏർപ്പോർട്ടിൽ പോയി....
പോകുന്ന വഴിയിൽ ഒരു പാട് കാഴ്ചകൾ ഒക്കെ കണ്ടു രസിച്ച് ആണ് പോയത്. എങ്കിലും മനസു നിറയെ ഏട്ടനെ കാണാനുള്ള ആവേശവും അതിലുപരി ഏട്ടൻ കൊണ്ടു വരുന്ന സമ്മാനപൊതികളെ കുറിച്ച് ഉള്ള ചിന്തകളും ............ അങ്ങനെ ഏർപോർട്ട് എത്തിയതു പോലും ഞാൻ അറിഞ്ഞില്ല.
പോകുന്ന വഴിയിൽ ഒരു പാട് കാഴ്ചകൾ ഒക്കെ കണ്ടു രസിച്ച് ആണ് പോയത്. എങ്കിലും മനസു നിറയെ ഏട്ടനെ കാണാനുള്ള ആവേശവും അതിലുപരി ഏട്ടൻ കൊണ്ടു വരുന്ന സമ്മാനപൊതികളെ കുറിച്ച് ഉള്ള ചിന്തകളും ............ അങ്ങനെ ഏർപോർട്ട് എത്തിയതു പോലും ഞാൻ അറിഞ്ഞില്ല.
കാറിൽ നിന്നിറങ്ങി ഏട്ടനെ റിസീവ് ചെയ്യുന്നിടത്ത് പോയി കാത്തു നിന്നു.5 മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും ഏട്ടന്റെ flight വന്നു. യാത്രക്കാർ കൂട്ടമായും ഒറ്റയ്ക്കും ഒക്കെ വന്നു തുടങ്ങി. ഏട്ടനെ മാത്രം കണ്ടില്ല. മണിക്കൂർ കൾ കഴിഞ്ഞിട്ടും ഏട്ടൻ വന്നില്ല.
അവസാനം കുറേ പേർ വന്നു അച്ഛനെ വിളിച്ച് അകത്ത് കൊണ്ടുപോയി. ആ കൂട്ടത്തിൽ ഏട്ടനൊപ്പം നാട്ടിലേയ്ക്ക് വന്ന അയൽവീട്ടിലെ ചേട്ടനും ഉണ്ടായിരുന്നു. ആ ചേട്ടന്റെ മുഖം വല്ലാതെ വിളറിയിരുന്നു.
നെഞ്ചിനകത്ത് ആകെ ഒരു വെപ്രാളം പോലെ തോന്നി. ശരീരമാകെ മരവിച്ചു.
നെഞ്ചിനകത്ത് ആകെ ഒരു വെപ്രാളം പോലെ തോന്നി. ശരീരമാകെ മരവിച്ചു.
അകത്തു പോയ അച്ഛൻ തിരികെ വന്നത് വീൽ ചെയറിൽ ഇരിയ്ക്കുന്ന ഏട്ടനെയും കൊണ്ടാണ് . ഏട്ടനെ കണ്ട അമ്മ ബോധംകെട്ടു വീണു. ഏട്ടനെ ഒന്നു നോക്കി ഞാൻ പിന്നെ നോക്കാൻ എനിയ്ക്കും കഴിഞ്ഞില്ല. കാരണം എന്റെ യേട്ടന്റെ രണ്ടു കാലും മുറിച്ച് മാറ്റിയിരുന്നു .
ഏട്ടന് അവിടെ വെച്ച് ഒരു ആക്സിഡന്റ് പറ്റിയാണ് ഇങ്ങനെ ആയത് . എന്നാൽ ഈ വിവരം നാട്ടിൽ അറിയിച്ചിരുന്നില്ല. ഞങ്ങൾ ഏട്ടനുമായി വീട്ടിലേയ്ക്ക് പുറപ്പെട്ടു. അമ്മയും ഞാനും ഏട്ടന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. കാറിൽ വെച്ചു തന്നെ ഏട്ടന്ന കെട്ടാൻ പോണ പെണ്ണിന്റെ വീട്ടിൽ അച്ഛന വിളിച്ചു നടന്ന കാര്യം പറഞ്ഞു എന്നാൽ ഇനി ഈ കല്യാണത്തിൽ അവർക്ക് താൽപര്യം ഇല്ലന്നു പറഞ്ഞ് പെണ്ണിന്റെ അച്ഛൻ ഫോൺ കട്ടാക്കി. ഏട്ടൻ പറഞ്ഞു സാരമില്ല അച്ഛാ എനിയ്ക്ക് വിഷമം ഇല്ല എന്നൊക്കെ. എന്നിട്ട് എന്നോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചിരുന്നു. പക്ഷേ ഏട്ടന്റെ മനസു കരയുന്നത് ഞാൻ അറിഞ്ഞൂ. എന്തൊക്കെ ആയാലും ഏട്ടൻ 7 വർഷം പ്രണയിച്ചതല്ലേ ....
ആരും കാണാതെ ഏട്ടൻ കണ്ണുനീർ തുടച്ചു.
ആരും കാണാതെ ഏട്ടൻ കണ്ണുനീർ തുടച്ചു.
ഏകദേശം 11 മണി ആയപ്പോൾ ഞങ്ങൾ വീട്ടിലെത്തി.....
വീടിന്റെ മുൻപിൽ തന്നെ ഒരു പെൺകുട്ടി ബാഗുമായി നിൽക്കുന്നു .
വീടിന്റെ മുൻപിൽ തന്നെ ഒരു പെൺകുട്ടി ബാഗുമായി നിൽക്കുന്നു .
ഞങ്ങൾക്കാർക്കും തന്നെ കണ്ണുകളെ വിശ്വസിയ്ക്കാനാൻ ആയില്ല. ഏട്ടനെ മാത്രമെ കല്യാണം കഴിയ്ക്കു എന്ന് പറഞ്ഞ് ഏട്ടന്റെ പെണ്ണ് വീട്ടുകാരെ എതിർത്ത് ഞങ്ങളുടെ വീട്ടിൽ എന്റെ ഏട്ടത്തിയമ്മയായി വന്നു നിൽക്കുന്നു. സന്തോഷം കൊണ്ട് ആ നിമിഷം തുള്ളി ചാടാൻ തോന്നി . ദൈവത്തിന്റെ സ്ഥാനമായിരുന്നു അപ്പോൾ ഏട്ടത്തിയമ്മയ്ക്ക് ഞങ്ങളുടെ മനസിൽ. കാറിൽ നിന്നും ഓടി ഇറങ്ങി കെട്ടിപ്പിടിച്ചു ഏട്ടത്തിയെ ഞാൻ . ഏട്ടനെ വീൽ ചെയറിലിരുത്തി ഏട്ടത്തിയുടെ അടുത്ത് അമ്മ കൊണ്ടുവന്നു. അച്ഛൻ ഏട്ടത്തിടെ കൈ പിടിച്ച് ഏട്ടനു നൽകി. അമ്മ അകത്തു പോയി നിലവിളക്ക് കത്തിച്ച് രണ്ടാളെയും വീട്ടിൽ കയറ്റി.
അങ്ങനെ ഏട്ടനും ഞങ്ങളും ഹാപ്പി....
ഇന്നിതിവിടെ പറയാൻ ഒരു റീസൺ ഉണ്ട് കേട്ടോ.....
ഏട്ടത്തിയമ്മയ്ക്ക് ഇന്ന് ഏട്ടനെ പോലെ സുന്ദരനായ ഒരു മോൻ പിറന്നു.....
ഏട്ടത്തിയമ്മയ്ക്ക് ഇന്ന് ഏട്ടനെ പോലെ സുന്ദരനായ ഒരു മോൻ പിറന്നു.....
ഏട്ടത്തിയമ്മയുടെ വീട്ടുകാർ എല്ലാം മറന്ന് ഇന്ന് ഏട്ടത്തിയെയും ഏട്ടനെ ഒക്കെ കാണാൻ വന്നു. ....
ഇപ്പോ ഞങ്ങൾ എല്ലാരും ഹാപ്പി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക