Slider

മധുരം മലയാളം

0

കോട്ടയം ബസ് സ്റ്റാൻഡിൽ മലയാളം വായിക്കാൻ അറിയാത്തതിന്റെ പേരിൽ എറണാംകുളത്തേക്കുള്ള ബസ് തിരിച്ചറിയാതെ
നിർവികാരനായി മണിക്കൂറുകളോളം
കാത്തു നിന്ന ഒരു ചെങ്ങായി ഉണ്ടായിരുന്നു എനിക്ക്.
അവനൊക്കെ ഇപ്പൊ എവിടെയാണോ ആവോ?
------
ഇത് കുറച്ചു പണ്ടത്തെ കഥയാണ്
കുറച്ചെന്നു പറഞ്ഞാൽ ഒരു പാട് പണ്ട്
അമ്മയുടെ അമ്മിഞ്ഞ പാൽ കുടിച്ചു
ഉറങ്ങാൻ മടി കാണിച്ചു നിന്ന നമ്മളെ ഒരു
താരാട്ടു പാട്ടു പാടി അമ്മ ഉറക്കിയിട്ടുണ്ട്
എത്രയോ പ്രാവശ്യം.
അന്ന് നമ്മൾ കുടിച്ച പാലിനോടൊപ്പം ആ താരാട്ടും നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു.
പാല് നമ്മുടെ ശരീരത്തെ പുഷ്ടിപ്പെടുത്തി
പക്ഷെ ആ താരാട്ട് നമ്മുടെ
സ്വത്വ ബോധം രൂപാന്തരപ്പെടുത്തി.
അതെ ആ സ്വത്വ ബോധം ആണ് മലയാളം.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാളം എന്ന നമ്മുടെ മാതൃഭാഷ തന്നെയാണ് നമ്മളെ
എല്ലാം ഒരമ്മ പെറ്റ മക്കളെ പോലെ ചേർത്ത് നിർത്തുന്നത്.
അമ്മയുടെ താരാട്ട് പാട്ട് മുലകുടി നിർത്തിയിട്ടും
'അമ്മ തുടർന്നു.
വല്യ ചെക്കനായിട്ടും ചിലപ്പോൾ ഞാൻ അമ്മയുടെ മടിയിൽ
താരാട്ട് കേട്ട് ഉറങ്ങാൻ വാശി പിടിക്കാറുണ്ട്.
മാതൃഭാഷയിൽ വായിക്കുന്പോളും എഴുതുന്പോളും കിട്ടുന്ന സുഖം
മറ്റൊന്നിനും കിട്ടാറില്ല.
അത് കൊണ്ട് തന്നെ ഞാൻ എന്റെ കുട്ടികളെ സ്കൂളിൽ ചേർത്തപ്പോൾ ഒറ്റ കാര്യമേ നോക്കിയുള്ളൂ അവിടെ മലയാളം പഠിപ്പിക്കുന്നുണ്ടോ എന്ന്.
കാരണം സ്വന്തം നാട്ടിൽ സ്വന്തം മാതൃ
ഭാഷ വായിക്കാനറിയാത്തവനായി.
ഒരു വിദേശിയെ പോലെ അവൻ നിൽക്കരുത്
അതിലും വലിയ അപമാനം എന്റെ മാതൃ
ഭാഷക്ക് നല്കാനില്ല.
വിദേശത്തു അപരിചിതരായ മലയാളികൾ കൂടിച്ചേരുന്പോൾ അവിടെ ആരും മലയാളം
പറയാറില്ല.ആംഗലേയത്തിലാണ്
ആശയവിനിമയം.
ഇന്നും ഉണ്ടായി അത്തരം ഒരു കൂടി ചേരൽ.
മലയാളം സംസാരിക്കുന്നവനെ ഒരു കൺട്രി
ഫെല്ലോ ആയി കാണാൻ ആരൊക്കെയോ നമ്മളെ പഠിപ്പിച്ചു.
ഈ ലോകത്തു സ്വന്തം
മാതൃഭാഷ അറിഞ്ഞിട്ടു കൂടി
മറ്റൊരു ഭാഷയിൽ ആശയ വിനിമയം നടത്തുന്ന ഒരേയൊരു സമൂഹം മലയാളികൾ ആണെന്ന് പറയേണ്ടി വരും.
മലയാളം മാത്രമാണ് ഒരേയൊരു ശ്രേഷ്ഠ ഭാഷ
എന്നൊന്നും ഈ വാക്കുകളെ വിലയിരുത്തി കളയരുതേ?
തമിഴ് ,ഹിന്ദി, ഉറുദു,സംസ്‌കൃതം,ഇംഗ്ലീഷ്
അറബിക് തുടങ്ങിയ എല്ലാ ഭാഷകളുടെയും
ഒരു ആരാധകനാണ് ഈ ലേഖകൻ.
എന്റെ 'അമ്മ നല്ലതാണ് എന്ന് പറഞ്ഞാൽ
മറ്റു അമ്മമാർ മോശമാണ് എന്ന്
അതിനു അർഥം കാണാൻ പറ്റുമോ?
"മധുരം മലയാളം"
അതിലെ മധുരം നമ്മൾ കുടിച്ച അമ്മിഞ്ഞ
പാലിന്റെ മധുരമാണ് എന്ന് മറക്കാതിരിക്കുക.
അത്രയേ ഈ പോസ്റ്റിനു ഉദ്വേശമൊള്ളൂ.
മാതാവിനെ പോലെ തന്നെ പ്രിയപ്പെട്ടതാണ്
മാതൃ ഭാഷയും എന്ന് വരും തലമുറയെ
പഠിപ്പിക്കേണ്ട
ഒരു ഉത്തരവാദിത്വം നമ്മൾക്ക്
ഉണ്ട് അത് എല്ലാവരെയും ഓർമ്മിപ്പിക്കാൻ വേണ്ടി ഒരു കുറിപ്പ് അത്രേയൊള്ളു...
........
കോട്ടയം ബസ് സ്റ്റാൻഡിൽ ബസ് കാത്തു
നിന്ന സുഹൃത്തിനെ ഞങ്ങൾ എല്ലാം ചേർന്നു
പിന്നീട് മലയാളം പഠിപ്പിച്ചു.
സന്പൂർണ്ണ സാക്ഷരതാ കൈവരിച്ചു!
എന്നാലും പിന്നീടും അവൻ
പല ബസ് സ്റ്റാന്റുകളിലും
ഒരു പാട് മണിക്കൂറുകൾ കാത്തിരുന്നതായി
കേട്ടിട്ടുണ്ട്............
..................
ശുഭം..!

By: Rakesh Vallittayil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo