.
."മാധവേട്ടാ,ഇറങ്ങണില്യേ...സ്റ്റോപ്പെത്തീട്ടോ....
.."ആണോ സുകുവേ രാത്രിയായോണ്ട് എനിക്കത്ര
തിട്ടം കിട്ടീല്ല"......
.."ആണോ സുകുവേ രാത്രിയായോണ്ട് എനിക്കത്ര
തിട്ടം കിട്ടീല്ല"......
ബസ്സിൽ നിന്നും ഇറങ്ങിയതും മാധവൻ ചുറ്റിനും
ഒന്നു നോക്കി.....
"ഈശ്വരാ വഴിയിലെങ്ങും ഒറ്റയാളില്ലാലോ....
എന്നു പറഞ്ഞാ നേരമിപ്പോ എത്രായീന്നു വെച്ചാ...
മണി ഒന്ന് കഴിഞ്ഞൂലോ....
ദേവകിയും മോളും എന്നെ കാണാണ്ട് വിഷമിക്കണുണ്ടാകും......വല്യമാമ ഉള്ളതും
ഇല്ലാത്തതും കണക്കുതന്നെ.അന്തിയാവണേന്
മുന്നേ ഉറക്കങ്ങടു തൂങ്ങാൻ തുടങ്ങും".....

"എന്തൊരു ഇരുട്ടാ ഈശ്വരാ....മഴ ചാറ്റലും
ഉണ്ടല്ലോ..കുടയും ഇല്ല കയ്യില്......എന്താപ്പോ ചെയ്യാ"
......ഇത്രയും ഇരുട്ടി താൻ ഒരിക്കലും ഒറ്റയ്ക്ക്
നടന്നിട്ടില്ലല്ലോന്നു മാധവൻ മനസ്സിലോർത്തു.....
...ഇടവഴി കേറിയപ്പോ തൊട്ട് പട്ടികുര കൂടി വരണുണ്ട്...വല്ല യക്ഷികളും വരണത് കണ്ടിട്ടാണോ ഇവറ്റകളിങ്ങനെ കുരയ്ക്കണെ.....

കുഞ്ഞിലേ അമ്മമ്മ പറഞ്ഞു തരാറുള്ള കഥയിലെ യക്ഷിയെങ്ങാനുമാണോ.....
"മാധവാ,അവിടെ നില്ല് കുട്ടിയേ .....എന്തൊരു
വേഗാ നിനക്ക്".....
ങേ വല്യമാമ അല്ലേ വിളിക്കണത്.....
...മാധവൻ തിരിഞ്ഞു നോക്കി.....
അതേ വല്യമാമ തന്നെ.....
"വല്യമാമ എന്തേ ഇപ്പങ്ങട്....അതും എന്റെ
പുറകില്.,ഞാൻ കണ്ടില്യാലോ...വണ്ടീറങ്ങീപ്പം
വല്യമാമേ അവിടെങ്ങും."
...ഞാൻ അവിടുണ്ടായിരുന്നു....നീയല്ലേ
വെക്കങ്ങട് എങ്ങടും നോക്കാണ്ട് നടന്നേ....
മഴ ചാറണത് കണ്ടില്യേ നീയ്...ഈ കുടേലോട്ട്
കേറ്യാ.".......
....."മാധവാ".....
"എന്തേ വല്യമാമ"......
...നിക്ക് പേടിയില്യേ കുട്ടിയേ. ...ഈ രാത്രീല് ഇങ്ങനെ നടക്കാൻ.....യക്ഷിയിറങ്ങണ സമയമാണെന്ന് അറിയില്ലേ നിനക്ക്.....കേട്ടിട്ടില്യേ
നീയ്"......
...കേട്ടിരിക്കണൂ...വല്യമാമേ....ചെറുപ്പത്തില് അമ്മമ്മ പറഞ്ഞ് എന്തോരം കേട്ടിരിക്കണൂ....
അതിരൂർ മനയിലെ സാവിത്രിക്കുട്ടി.....
മനയിലെ വാല്യക്കാരനെ പ്രണയിച്ചതും
അച്ഛൻ നമ്പൂതിരി വാല്യക്കാരനെ കൊന്ന്
കുളത്തിൽ താഴ്ത്തിയതും ഇതറിഞ്ഞ
സാവിത്രിക്കുട്ടി ആ കുളത്തിൽ മുങ്ങി മരിച്ചതും
ഒക്കെയും.... ആ സാവിത്രിക്കുട്ടീടെ ആത്മാവാത്രേ ഗതി കിട്ടാണ്ട് അലയണത്".....
...."അപ്പോ നിനക്ക് കഥകളെല്ലാമറിയാല്യേ"....

"അറിയാം...
വല്യമാമേ ഈ യക്ഷികൾക്ക് ഇഷ്ടമുള്ള
രൂപത്തില് വരാൻ പറ്റുമെന്ന് പറയണതു നേരാണോ?".....
വല്യമാമേ ഈ യക്ഷികൾക്ക് ഇഷ്ടമുള്ള
രൂപത്തില് വരാൻ പറ്റുമെന്ന് പറയണതു നേരാണോ?".....
"ഉം....അതേല്ലോ.....
.അല്ല മാധവാ...നീയ് പോയ കാര്യം എന്തായീ?"....
"ഞാനതങ്ങട് ഉറപ്പിച്ചു വല്യമാമേ....ജാതിയിലിത്തിരി താഴ്ന്നവരാച്ചാലും
നല്ല കുടുംബക്കാരാ....നാട്ടാരു പറയണതൊന്നും
എനിക്കങ്ങടു കേൾക്കണ്ട....എന്റെ കുട്ടീടെ
ഇഷ്ടമാ എനിക്ക് വലുത്... ആണായും പെണ്ണായും
എനിക്കും ദേവകിക്കും ...നന്ദൂട്ടി മാത്രല്ലാ ഉള്ളൂ.....അവളെന്തേലും കടുംകൈ കാട്ടിയേച്ചാ
പിന്നെന്തിനാ ഞങ്ങള് ജീവിക്കണേ.."

..."നന്നായി കുട്ടിയേ.....ജാതീല് കേമത്തോം നോക്കി നീ നിന്റെ കുട്ടീടെ മനസ്സ് കാണാണ്ടിരുന്നില്ലാലോ....അത് തന്നെയാ വേണ്ടതും....ഒരുപാട് സ്നേഹിച്ചിട്ട് ഒരു
നിമിഷം കൊണ്ട് പിരിയണോർക്കെ അതിന്റെ
സങ്കടം അറിയോളൂ".......
നിമിഷം കൊണ്ട് പിരിയണോർക്കെ അതിന്റെ
സങ്കടം അറിയോളൂ".......
..."വല്യമാമേ എന്റെ വല്യമാമയ്ക്ക് എന്താപ്പോ
പറ്റീത്.....രാവിലെ ഞാൻ വീട്ടീന്നെറങ്ങണ നേരത്തും...കുടുംബത്തിന്റെ അഭിമാനോം
അന്തസ്സും ഇല്ലാണ്ടാക്കാൻ നോക്കാണോടാ
നീയ്....എന്നു ചോദിച്ചത് ഞാൻ മറന്നിട്ടില്യാട്ടോ".....
പറ്റീത്.....രാവിലെ ഞാൻ വീട്ടീന്നെറങ്ങണ നേരത്തും...കുടുംബത്തിന്റെ അഭിമാനോം
അന്തസ്സും ഇല്ലാണ്ടാക്കാൻ നോക്കാണോടാ
നീയ്....എന്നു ചോദിച്ചത് ഞാൻ മറന്നിട്ടില്യാട്ടോ".....
"ഹ..ഹ..ഹ.... പോ ചെക്കാ....
നീയ് ഒന്നു ചേർന്നു നടന്നേ തല നനയ്ക്കണ്ട"....
നീയ് ഒന്നു ചേർന്നു നടന്നേ തല നനയ്ക്കണ്ട"....
..."ഉമ്മറത്ത് നിൽപ്പുണ്ടല്ലോ വല്യമാമേ
ദേവകിയും മോളും.....
നമ്മളെ കാത്താവും നിൽപ്പ്".......
ദേവകിയും മോളും.....
നമ്മളെ കാത്താവും നിൽപ്പ്".......
...."ഈ മഴയത്ത് കുടയില്യാഞ്ഞിട്ടും മാധവേട്ടൻ
ഒട്ടും നനഞ്ഞിട്ടില്യാലോ.......എന്താപ്പോരതിശയാത്."...
ഒട്ടും നനഞ്ഞിട്ടില്യാലോ.......എന്താപ്പോരതിശയാത്."...
..."നിനക്കെന്താ ദേവകിയേ പറ്റീത്.....വല്യമാമേ
കുടയും കൊടുത്ത് വിട്ടത് നീയല്ലേ.....
വല്യമാമ എന്റെ കൂടെ നിൽക്കണത് നീ കണ്ടില്ലേ".....
കുടയും കൊടുത്ത് വിട്ടത് നീയല്ലേ.....
വല്യമാമ എന്റെ കൂടെ നിൽക്കണത് നീ കണ്ടില്ലേ".....
.."മാധവേട്ടനെന്താപ്പോ പറ്റീത്....വല്യമാമ മുറീല്
കിടന്ന് നല്ല ഉറക്കാ...പിന്നെങ്ങനാ വല്യമാമ
മാധവേട്ടന്റെ കൂടെ വരണേ".....
കിടന്ന് നല്ല ഉറക്കാ...പിന്നെങ്ങനാ വല്യമാമ
മാധവേട്ടന്റെ കൂടെ വരണേ".....
...."അപ്പോ പിന്നെ എന്റെ കൂടെ കുടയും
പിടിച്ചു വർത്താനോം പറഞ്ഞു വന്നതാരാ?"....
പിടിച്ചു വർത്താനോം പറഞ്ഞു വന്നതാരാ?"....
"അതിപ്പോ എന്നോടാ ചോദിക്കണേ...എല്ലാം
മാധവേട്ടന്റെ തോന്നലാന്നേ....അകത്തേക്ക് കേറിവാട്ടോ മഴ നനയാണ്ട്".......
"അല്ല ദേവകി എന്റെ തോന്നലാച്ചാ ഞാനീ
മഴ മൊത്തം നനയേണ്ടതല്ലേ.....ഇതീപ്പോ
ഒരു തുള്ളി പോലും നനയാണ്ടാണല്ലോ."......
മാധവേട്ടന്റെ തോന്നലാന്നേ....അകത്തേക്ക് കേറിവാട്ടോ മഴ നനയാണ്ട്".......
"അല്ല ദേവകി എന്റെ തോന്നലാച്ചാ ഞാനീ
മഴ മൊത്തം നനയേണ്ടതല്ലേ.....ഇതീപ്പോ
ഒരു തുള്ളി പോലും നനയാണ്ടാണല്ലോ."......
"എന്റീശ്വരാ......ശരിയാണല്ലോ മാധവേട്ടൻ പറഞ്ഞത്".......
"ആരാ ദേവകിയേ എനിക്കൊപ്പം വന്നത്".....
"ആരാ ദേവകിയേ എനിക്കൊപ്പം വന്നത്".....
വിറയാർന്ന സ്വരത്തിൽ മാധവനത് പറഞ്ഞ്
അകത്തേക്ക് കയറുമ്പോൾ.........
അകത്തേക്ക് കയറുമ്പോൾ.........
.....പുറത്താകെ പാലപൂത്ത മണമായിരുന്നു.......
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക