Slider

മനസ്സിലുണ്ട് നീയും,നിങ്ങളും.

0

വീട്ടുകാരൊട് പിണങ്ങി നാടു ചുറ്റാൻ പൊയപ്പോഴാണ്....
സമൂഹത്തിലെ നൻമ്മയുള്ള മനസ്സുകളെ തിരിച്ചറിഞ്ഞത്..
വിശന്നു വലഞ്ഞ് കണ്ണിൽ ഇരുട്ട് കയറി....
ഒരു ചായക്കടയുടെ മുന്നിലെത്തി..
മറ്റുള്ളവർ കഴിക്കുന്നത് നോക്കി നിന്ന എനിക്ക് നേരെ ഒരു ചായ ഗ്ലാസ്സ് നീട്ടിയ ഒരു കുഞ്ഞ് ജീവിതം..... 
പൈസയില്ലന്നറിഞ്ഞതു കൊണ്ടാകാം....
അവൻ ചിരിച്ചു കൊണ്ട് കുടിക്കാൻ പറഞ്ഞതും....
അവൻ തന്നത് ഒരു ചായയാണിത് എഴുതാൻ എന്നെ ബാക്കി നിർത്തിയത്...
ഒരു നേരത്തെ ആഹാരം വാങ്ങിതന്ന സ്റ്റേഷൻ തൂപ്പുകാരൻ....ഭിക്ഷയെടുത്ത പൈസ കൊണ്ട് ഉച്ചയൂണ് വാങ്ങി തന്ന മറ്റോരു നൻമ്മയുള്ള മറ്റൊരു മനസ്സ്.....
മൂന്ന് ദിവസം റേയിൽവേ സ്റ്റേഷനിൽ പനിപിടിച്ച്‌ തളർന്നു കിടന്നപ്പോൾ എൻ്റെ അടുത്ത് വന്നത് ചുണ്ടിൽ ചുമപ്പ് പൂശിയ, മുല്ലപ്പൂവിൻ മണമുള്ള ഒരു സ്ത്രി..
ഇരുട്ടിൽ സ്വയം നശിച്ചവൾ....
അല്ല തണലായ് കൂടെ നിൽക്കേണ്ടവർ നശിപ്പിച്ചവൾ....#(ജമുന_താത്ത)
സ്വയം ജീവിക്കാൻ ശ്രമിച്ചപ്പോൾ മുദ്ര കുത്തി മാറ്റി നിർത്തപ്പെട്ടവൾ..
സ്വയം ശമനത്തിനായിരുന്നെങ്കിൽ.....പണം ചോദിക്കുന്നതെന്തിന് എന്ന ചോദ്ദ്യത്തിന്. മറുപടിയില്ലാത്ത ഉത്തരം പറയിച്ചവർ....
മറ്റുകണ്ണുകൾ അവരിൽ തറച്ചപ്പോഴും അവർ എൻ്റെടുത്ത് വന്ന് നെറ്റിയിൽ തൊട്ടുനൊക്കി....പിടിച്ചെണീപ്പിച്ച് ആശുപത്രിയിൽ കൊണ്ടു പോകും വഴി അവരുടെ രണ്ടുതുള്ളി കണ്ണുനീർ എൻ്റെ മുഖത്തു വീണിരുന്നു....മരുന്ന് വാങ്ങി തന്ന് സ്വന്തം വീട്ടിൽ കൊണ്ടുപൊയ് ഒരു അമ്മയുടെ സ്നേഹവും,പരിചരണവും തന്ന് താമസ്സിപ്പിച്ച മൂന്ന് ദിവസം കൊണ്ട് മൂന്ന് തലമുറയുടെ കഥപറഞ്ഞ ജമുനതാത്ത....പനിമാറി
തിരിച്ചിറങ്ങും നേരം..അവർക്ക് അന്നു കിട്ടിയ പ്രതിഭലത്തിൻ്റെ പങ്ക് നിർബന്ധമായ് എൻ്റെ കൈയ്യിൽ വെച്ചു തന്നപ്പോൾ...ഇന്ന് എന്ന ദിവസമല്ല അവർ കാണിച്ചു തന്നത് മറിച്ച്
പ്രതീക്ഷയില്ലാത്ത നാളത്തെ ഇരുണ്ട മുറികളിലെ,അടക്കം പറച്ചിൻ്റെ,ആർത്തി പൂണ്ട കണ്ണുകളുടെ കെട്ടടങ്ങാത്ത എന്തോ ഒന്നിനെ കാത്തിരിക്കുന്ന അവരുടെ ജീവിതത്തെ കുറിച്ചായിരുന്നു.......നൻമ്മയുള്ള മനസ്സ് തിളക്കമുള്ള മുഖങ്ങളിലല്ല,നശിക്കാൻ വിധിക്കപ്പെട്ടവരുടെ ശരീരങ്ങളിലാണ്...
വാക്കു കൊണ്ട് പരിഹസിച്ചു അകറ്റിയുണ്ടെങ്കിലും,അകലാതെ കൂടാതെ നിന്ന കുറച്ച് മനസ്സുകളുണ്ട്...#ജാക്സൻ...(jacks)..
പുതിയ ഒരു ജീവൻ പകർന്നു തരാൻ സ്വയം മറന്നു കൂടെ നിന്നവർ ജീവിതം നഷ്ടമാകുമെന്ന് തോന്നിയ പലനിമിഷങ്ങളിലും എന്നെ സഹായിച്ച കൂട്ടുകാർ
#ഫസ്സി(fazal), സുബിൻ(subin)
ഇന്നും സ്നേഹിക്കുന്നവർ,
കൂടെയില്ലങ്കിലും..കൂട്ടിനുണ്ട് അവർ.....
സൗഹ്രമെന്തന്നു പറയാതെ കാണിച്ചു തന്ന#ആൻസി.. (Ancy)
അറിയിച്ചിണ്ട്,പഠിപ്പിച്ചിട്ടുണ്ട് ജീവിതമെന്തന്ന്..വീണിടത്ത് നിന്ന് പലപ്പോഴും കൈപിടിച്ചു താങ്ങായാട്ടുണ്ട് ആൻസി....സഹായമായും,സഹതാപമായും,തണലായും....ആരും ഇല്ലന്നു തോന്നിയ സമയത്തും ആരൊക്കയോ ഉണ്ടന്നു തോന്നിപ്പിച്ചതും പ്രിയകൂട്ടുകാരി ആൻസി തന്നെ....
ഇവർ മാത്രമല്ല അങ്ങനെ ഒരുപാടു പേരുണ്ട് എൻ്റെ ജീവിതത്തിൽ....നൻമ്മയുള്ള മനസ്സിനുടമകൾ.....
മനസ്സിലുണ്ട് നീയും,നിങ്ങളും..
(സബിൻ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo