നോട്ടുകെട്ടുകളല്ല എന്റെ ശത്രു
കറുത്തൊരു കോട്ടല്ല എന്റെ ശത്രു
കോടതികളുമല്ല എന്റെ ശത്രു
കറുത്തൊരു കോട്ടല്ല എന്റെ ശത്രു
കോടതികളുമല്ല എന്റെ ശത്രു
ഒളിവിലൊരു പെണ്ണിന്റെ നഗ്നത
കാണാൻ കൊതിക്കുന്ന
മാന്യതയാവുന്നു എന്റെ ശത്രു
പകൽ മാഞ്ഞുപോകുവാൻ
കാത്തു നിന്നിടുന്ന
മാന്യതയാവുന്നു എന്റെ ശത്രു
കാണാൻ കൊതിക്കുന്ന
മാന്യതയാവുന്നു എന്റെ ശത്രു
പകൽ മാഞ്ഞുപോകുവാൻ
കാത്തു നിന്നിടുന്ന
മാന്യതയാവുന്നു എന്റെ ശത്രു
പീഡനം കണ്ടാലും പ്രതികരിച്ചീടാത്ത
മാന്യതയാവുന്നു എന്റെ ശത്രു
മാന്യതയാവുന്നു എന്റെ ശത്രു
തെളിവുകളില്ലാതെ ശിക്ഷ വിധിക്കുവാൻ
കോടതിക്കാവില്ലായെന്ന സത്യം
എന്നറിവോനാണ് ഞാനെന്നിരിക്കിലും
സാക്ഷി പറയുവാൻ
കോടതി കേറുവാൻ
സമയം എനിക്കൊട്ടും ഇല്ലയല്ലോ
കോടതിക്കാവില്ലായെന്ന സത്യം
എന്നറിവോനാണ് ഞാനെന്നിരിക്കിലും
സാക്ഷി പറയുവാൻ
കോടതി കേറുവാൻ
സമയം എനിക്കൊട്ടും ഇല്ലയല്ലോ
സൗമ്യ മരിച്ചുവോ
ചാമിയെ വിട്ടെന്നോ
ഒന്നുമേ ശ്രദ്ധിക്കാൻ നേരമില്ല
കൈപൊള്ളും കാര്യത്തിലൊന്നുമേ
ഞാനൊന്നും
വായ തുറന്ന ചരിത്രമില്ല
പൊല്ലാപ്പ് വേണ്ടടോ
ജീവിച്ചു പോവട്ടെ
മലയാളിയായി പിറന്നു പോയി
ചാമിയെ വിട്ടെന്നോ
ഒന്നുമേ ശ്രദ്ധിക്കാൻ നേരമില്ല
കൈപൊള്ളും കാര്യത്തിലൊന്നുമേ
ഞാനൊന്നും
വായ തുറന്ന ചരിത്രമില്ല
പൊല്ലാപ്പ് വേണ്ടടോ
ജീവിച്ചു പോവട്ടെ
മലയാളിയായി പിറന്നു പോയി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക