യാഥാർത്ഥ്യങ്ങൾ
നിന്ന നിൽപ്പിൽ
അപ്രത്യക്ഷമാകുന്ന
ഭൗമ പ്രഹേളിക
നിന്ന നിൽപ്പിൽ
അപ്രത്യക്ഷമാകുന്ന
ഭൗമ പ്രഹേളിക
നിങ്ങളുടുക്കും കൗപീനങ്ങൾ
ഞങ്ങളുടുക്കും ബർമുഡകൾ
ഞങ്ങളുടുക്കും ബർമുഡകൾ
നിങ്ങളെടുത്താൽ പെരുങ്കൊള്ള
ഞങ്ങളെടുത്താൽ അഴിമതിയും
ഞങ്ങളെടുത്താൽ അഴിമതിയും
നിങ്ങൾ കൊന്നാൽ മഹാപാതകം
ഞങ്ങൾ കൊന്നാൽ പ്രതിരോധം
ഞങ്ങൾ കൊന്നാൽ പ്രതിരോധം
നിങ്ങൾ അഴിച്ചാൽ അപമാനം
ഞങ്ങളഴിച്ചാൽ സംസ്കാരം
ഞങ്ങളഴിച്ചാൽ സംസ്കാരം
നിങ്ങൾ പാടിയ തോറ്റങ്ങൾ
ഞങ്ങൾ പാടും കീർത്തനവും
ഞങ്ങൾ പാടും കീർത്തനവും
നിങ്ങൾ ചൊല്ലിയ ഭരണിപ്പാട്ടുകൾ
ഞങ്ങൾ ചൊല്ലിയ കവിതകളും
ഞങ്ങൾ ചൊല്ലിയ കവിതകളും
ഇത് ബർമുഡാ ത്രികോണം
യാഥാർത്ഥ്യങ്ങൾ നിന്ന നിൽപ്പിൽ
അപ്രത്യക്ഷമാകുന്ന ഭൗമ പ്രഹേളിക.
യാഥാർത്ഥ്യങ്ങൾ നിന്ന നിൽപ്പിൽ
അപ്രത്യക്ഷമാകുന്ന ഭൗമ പ്രഹേളിക.
ശബ്നം സിദ്ദീഖി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക