Slider

മൺചിരാതിൽ അലിഞ്ഞ നിശാശലഭം..

1

പ്രിയപ്പെട്ടവളെ ...
എനിക്കിഷ്ടമാണ് നിന്റെ പ്രണയം കേട്ടിരിക്കാന്‍...
എനിക്കിഷ്ടമാണ് നിന്റെ കണ്ണിലെ പ്രണയം നോക്കിയിരിക്കാന്‍....
ഒരിക്കല്‍ ഞാന്‍ നിനക്കൊരു ചിത്രം തരുന്നുണ്ട്...
നിന്റെ മനസ്സില്‍ ഓര്‍മ്മകളുടെ വര്‍ഷമേഘങ്ങളെ പെയ്യിക്കുവാന്‍ വേണ്ടി മാത്രം ...
എന്തിനായിരുന്നു നീ എന്നെ അങ്ങനെ സ്നേഹിച്ചത്....
എന്നെയും എന്റെ പ്രണയത്തേയും നഷ്ടപ്പെടുമെന്നറിയാമായിരുന്നല്ലെ...
അതുകൊണ്ടല്ലെ ഒരുനേര്‍ത്ത തേങ്ങല്‍പോലെ....എന്നെ കൂടി ,
കണ്ണീരണിയിക്കാന്‍ ഈ പ്രണയാക്ഷരങ്ങള്‍ക്ക് നീ നിറം ചാര്‍ത്തുന്നത്...
ആ മധുരാധുരങ്ങളിലെ അമര്‍ന്നചുംബനങ്ങള്‍ നീ എന്തിനാണിങ്ങനെ...
വീണ്ടും വീണ്ടും ഓര്‍മ്മകളുടെ കളിച്ചെപ്പില്‍ നിന്നും പുറത്തേക്കെറിയുന്നത്...
എന്നെ മോഹിപ്പിക്കാന്‍ മാത്രമാണല്ലെ.....
എത്ര രാത്രികളില്‍ നീ എന്ന സ്നേഹമണ്‍ചിരാതുവില്‍ ഞാനൊരു ..
നിശാശലഭമായ് എരിഞ്ഞമര്‍ന്നുപോയ്....
ഇന്ന് അകലങ്ങളില്‍നിന്‍ പ്രണയം
തുടിക്കുന്ന പ്രണയാക്ഷരങ്ങള്‍ കാത്തിരിക്കുന്ന വേഴാമ്പല്‍പോല്‍.....
ഒരുനേര്‍ത്ത മൗനത്തിന്റെ വിങ്ങല്‍ ഉള്ളിലൊതുക്കി....ഒരിക്കല്‍ കൂടി...
നീ എന്ന മധുരവീണതന്‍ തന്ത്രികള്‍ മീട്ടുവാന്‍.....എന്നിലെ നിന്നെ ഞാന്‍ കാത്തിരിക്കാം ..!!
Shajiktuvvur
1
( Hide )
  1. എനിക്കിഷ്ടമാണ് നിന്റെ പ്രണയം കേട്ടിരിക്കാന്‍...
    എനിക്കിഷ്ടമാണ് നിന്റെ കണ്ണിലെ പ്രണയം നോക്കിയിരിക്കാന്‍....
    (ഇവിടെ ആ പ്രണയമെന്ന വാക്കുകൾ ഒഴിവാക്കി നോക്കൂ... എനിക്കിഷ്ടമാണ് നിന്നെ കേട്ടിരിക്കാന്‍...
    എനിക്കിഷ്ടം നിന്റെ കണ്ണിൽ നോക്കിയിരിക്കാന്‍.... അതിൽ പ്രണയമുണ്ട്! പ്രണയമെന്ന ഒരു വാക്ക് ആവർത്തിച്ചാവർത്തിച്ചു വരുമ്പോൾ, പ്രണയമെന്നല്ല- ഏതു വാക്കായാലും, അരോചകമായി അനുവാചകനു തോന്നാനിടയുണ്ട്)

    സ്നേഹമണ്‍ചിരാതുവില്‍ (‘മൺചിരാത്’മതി. മണ്‍ചിരാതുവില്‍ വേണ്ട.)
    ഹ്യദയത്തുടിപ്പോടെയാണീ വരികൾ പകർത്തിയതെന്നു തോന്നുന്നു...
    ഇനിയും നന്നായി എഴുതുക.
    അഭിനന്ദനങ്ങൾ!!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo