Slider

പച്ചവേഷം

0

ആട്ടവിളക്കിനുമുന്നിൽ മനയോല തേച്ച പച്ച വേഷം...
രക്ഷിത ഭാവത്തിൽ അർജ്ജുനൻ. .
ഗാണ്ഡീവം എന്ന അഹം...
വിശിഷ്ട സ്ഥാനമാനങ്ങൾ വേണ്ട എന്നാണോ...???
പച്ചയായ മലയാളീ...

നീ അതല്ലേ. .
അതുമാത്രമല്ലേ ആഗ്രഹിക്കുന്നത്...
അർത്ഥം ഒപ്പിച്ച് അലങ്കാരത്തോടെ പറയുവാൻ വേണ്ടി മാത്രം ആ വാക്ക്. .. നമ്മൾ...
ഇരിപ്പിലും ,നില്പിലും, ചിന്തകളിലും.. രതിയിലും..
പറയാതെ പറയുന്നു...ഞാൻ.. ഞാൻ.
തിരക്കുകളിൽ രക്ഷാകർമ്മമേറ്റ ഞാൻ. .
മനയോല തേച്ച വേഷം ധരിച്ച ഞാൻ..
ജീവിതത്തിന്റെ ആട്ടവിളക്കിനു മുന്നിലെ ഞാൻ...
സ്നേഹിക്കാൻ ,സ്നേഹിക്കപ്പെടാൻ വേണ്ടി സ്വാർത്ഥതതയുടെ കൂരമ്പുകൾ രാകി മിനുക്കുന്ന ഞാൻ. ..
ഇന്നലെകൾ മറന്നു പോയ ഞാൻ..
വിശ്വരൂപനെന്നു സ്വയം അഭിമാനിക്കുന്ന അല്ലയോ അർജ്ജുനാ..
നീയാണ് ശരി...

നീ മാത്രമാണ് ഇന്നിന്റെ ശരി...
.....പ്രേം .....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo