Slider

വേശ്യകൾക്കിടയിൽ നിന്നും ഒരു ദേവി

1

രണ്ട് വർഷം മുൻമ്പ് ചെന്നൈയിൽ ജോലി ചെയ്തിരുന്ന കാലം..
റൂമിൽ ഞങ്ങൾ രണ്ട് പേരായിരുന്നു...
സുഹൃത്ത് അന്ന് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ജേൺലിസത്തിന് പഠിക്കുന്നു...
അതിന്റെ ഭാഗമായി വീഡിയോ റിപ്പോർട്ടോട് കൂടിയുള്ള പ്രൊജക്റ്റ് ചെയ്യേണ്ട സമയമാണ്....മുംബൈയിലെ റെഡ് സ്ട്രീറ്റ് പോലെ പ്രശസ്തി നേടിയിട്ടില്ലാത്ത...
തങ്ങളുടെ അച്ഛാദിനിന് വേണ്ടി കാത്തു കിടക്കുന്ന ഒരിടം അവിടെയുമുണ്ട്...
അതും അവിടുത്തെ ജീവികളെയും കുറിച്ചാണ് അവൻ പ്രൊജക്റ്റ് ചെയ്യാൻ തീരുമാനിച്ചത്.....
ഒരു ഞായറാഴ്ച്ച വൈകുന്നേരം അവൻ പോകാനൊരുങ്ങുമ്പോൾ ഞാനും കൂടെ പോകാൻ തീരുമാനിച്ചു...
പുസ്തകങ്ങളിലും സിനിമകളിലും വാർത്തകളിലും മറ്റും കേട്ടും കണ്ടും അറിഞ്ഞിട്ടുള്ള കാര്യങ്ങൾ നേരിട്ടറിയാനുള്ള ഒരു പൂതി....
ഒരുപാട് പാടുപെടേണ്ടി വന്നു...
സംസാരിക്കാനും ഫോട്ടോ എടുക്കാനുമുള്ള സമ്മതത്തിന് അത് നടത്തുന്ന സ്ത്രീയിൽ നിന്ന്...
അതായത് അതിന്റെ മേൽനോട്ടം വഹിക്കുന്ന സ്ത്രീ...പ്രായമൊരു അറുപതിനടുത്തായിട്ടുണ്ട്...ഇന്ന് ഫീൽഡിൽ ഇല്ലാത്തവരാണ്...
അവിടുത്തെ ഇരുപതോളം മുറികളെ നേരവും കാലവും ഒഴിവും ഒഴുവുകേടുമെല്ലാം നോക്കി മേനേജ് ചെയ്യുന്നത് അവരാണ്...
ഒന്നരമണിക്കൂർ ഞങ്ങൾക്ക് അനുവദിച്ച് തന്നു...
നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന പതിനെട്ടോളം പേരെ അവർ ഞങ്ങൾക്ക് മുന്നില്ലെത്തിച്ചു...
പിന്നെയുള്ള ഏഴോളം പേര് പ്രായമേറിയതിനാൽ ഡിമാന്റ് കുറഞ്ഞവരാണ്...
അവർക്ക് പറയാനുണ്ടായിരുന്നത് തൊലി ചുളിയണവരെ ഡിമാന്റുള്ളൂ അത് കഴിഞ്ഞാൽ തീർന്നു...
പിന്നെ സാവധാനം ഇതിനകത്ത് നിന്ന് വരെ ഒഴിവാക്കപ്പെടും..
പിന്നെ വല്ല റോഡിൽ കിടന്ന് മരിക്കാം..
ഇതൊന്ന് കളഞ്ഞാ മതിയെന്ന് പറഞ്ഞ് വരുന്ന ചിലരുണ്ട് അതുകൊണ്ടാണിവിടെ ഇങ്ങിനെ ഞങ്ങളെയിപ്പോ കണുന്നത്...
ബാക്കി പതിനെട്ട് പേരിൽ പത്തൊമ്പത് മുതൽ നാല്പത്തി നാല് വരെ പ്രായമുള്ളവർ...
ക്യാമറക്കും ചോദ്യങ്ങൾക്കും മുന്നിൽ അവർ മാന്യമായിരുന്നു...
അവർ നിശബ്ദതയിലും നിസ്സഹായതയിലും സുന്ദരികളാണ്...
ഭൂരിപക്ഷത്തിനും പറയാനുണ്ടായിരുന്ന കഥകൾ നമ്മൾ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും തന്നെ...
ദാരിദ്ര്യം,പട്ടിണി,ചതി,കല്ല്യാണവഞ്ചന,പ്രണയവഞ്ചന...
അങ്ങിനെ അങ്ങിനെ...
അവസാനമായാണ് പത്തൊമ്പത് കാരിയായ ദേവിയിലേക്കെത്തിയത്...
ദേവി...
അറിഞ്ഞിട്ട പേര് തന്നെ...
ആവശ്യം അറിയിച്ച് ഉള്ളറിഞ്ഞ് തരണേ എന്ന് പ്രാർത്ഥിച്ച് വരുന്ന പാവങ്ങൾക്ക് അവരാഗ്രഹിക്കുന്നതെന്തോ അത് ഉള്ളറിഞ്ഞ് കൊടുക്കുന്ന അവൾക്ക് ദേവിയെന്ന പേര് ഒരു ചേർച്ചക്കേടായി തോന്നിയില്ല...
അവള്ളെന്നല്ല...
അവരെല്ലാവരും ദേവിമാരാണ്...
വന്ന് പൂജിച്ച് പോകുന്നവർ അവർക്കൊരു ദേവാലയം തുടങ്ങണം എന്ന് തന്നെയാണെന്റെ അഭിപ്രായം...
അവളൂടെ അമ്മ ഇവിടെയുണ്ട്...
ഈ കൂട്ടത്തിൽ ഇവൾ വരരുതെന്ന് ആ സ്ത്രീ ആഗ്രഹിച്ചിരുന്നു...
മറ്റൊരിടത്ത് നിർത്തി വളർത്തി പഠിപ്പിച്ച് നല്ല നിലയിലെത്തിക്കാൻ ആ അമ്മ ആഗ്രഹിച്ചിരുന്നു...
ശ്രമിച്ചു...
പക്ഷെ എന്ത് ചെയ്യാൻ ആ കുട്ടി നന്നായി പഠിക്കുമായിരുന്നു...
മൂന്നാം ക്ലാസ്സിലും നാലിലും സ്ക്കൂളിൽ ഒന്നാം റാങ്കായപ്പോൾ
മാന്യൻമാരെന്ന് വിളിക്കപ്പെടുന്ന രക്ഷിതാക്കൾക്ക് പിടിച്ചില്ല...
അവളോടൊപ്പം പഠിച്ചാൽ ഞങ്ങളുടെ കുട്ടികൾ നാശമാകും ...
പോലീസ് ഡോക്ടർ രാഷ്ട്രീയക്കാർ ബിസിനസ്സ് കാർ...
എതിർപ്പുകളുമായി ഈ രക്ഷിതാക്കൾ വന്നപ്പോൾ പഠനം നിന്നു..
സ്ക്കൂളുകൾ മാറിമാറിയിട്ടും രക്ഷയുണ്ടായില്ല....
ഒടുവിൽ പഠനം നിർത്തി...
അല്പം വളർന്നപ്പോൾ ഒരു കടയിൽ സെയിൽസ് ഗേളായി...
അന്നേ അമ്മയെപ്പോലെ എനിക്കും വലിയ മുലകളുണ്ടായിരുന്നു...
പ്രായമറിയിച്ച പതിനാലാം ദിനം കടയുടെ മുതലാളി അതിന്റെ അളവും തൂക്കവും അളക്കാൻ ശ്രമിച്ചൂ...
ആ തലോടലിൽ പിടുത്തതിൽ ഞാൻ മനസ്സിലാക്കി...
ഞാൻ വേശ്യയായി ജീവിക്കാനായി ജനിച്ചവളാണെന്ന്...
തിരിഞ്ഞ് നിന്ന് അയാളുടെ മുണ്ടിനിടയിൽ കൈയിട്ട് അയാളുടെ ആണത്തമ്മെന്ന ബോധത്തെ പിടിച്ചു...
അതിൽ അയാളുടെ ആണ്ണെന്ന ധൈര്യം വിറച്ച് പോയി...
സമ്മതമില്ലാതെ കൈയുയർത്തുന്നവരെല്ലാം പരാജയപ്പെട്ടവരാണെന്ന് മനസ്സില്ലായി...
അങ്ങിനെ വരുന്ന ഓരോ ആണിനെയും വീണ്ടും വീണ്ടും തോൽപ്പിക്കാൻ എന്റെ മനസ്സും ശരീരോം തീരുമാനിച്ചു...
ആദ്യം കിട്ടിയത് പഠനം നിർത്താൻ ഏറ്റവും കൂടുതൽ സഹായിച്ച രാഷ്ട്രീയക്കാരൻ...
അയാൾക്ക് പക്ഷെ കൂടുതലായിട്ടൊന്നും വേണ്ടായിരുന്നു...
എന്റെ ചന്തിയിലിട്ട് ഉരസിയിട്ട് ഷഡിയിലൊലിപ്പിച്ച് അയാൾ പോയി...
എന്റെ ചിരിയിൽ അയാളുടെ ആണത്തം തളർന്നുറങ്ങി ചുരുങ്ങിയില്ലാതായി...
പിന്നെ പലതരത്തിലുള്ള പലർ...
പുതിയ ആളായത് കൊണ്ട് ആവശ്യക്കാറൊരുപാട് പേരായിരുന്നു...
വെറുതെ ഡ്രസ്സ് ഇല്ലാതെ കണ്ടാൽ മതിയെന്ന് പറയുന്നവർ...
ഭാര്യയുടേയോ ചതിച്ച കാമുകിയുടേയോ ഒപ്പം ജോലി ചെയ്യുന്നവരുടെയോ ആകർഷണം തോന്നിയ പെണ്ണുങ്ങളുടെ സിനിമാ നടിമാരുടെ പേര് വിളിക്കുന്നവർ...
അരയ്ക്ക് മുകളിൽ മാത്രം വേണ്ടവർ...
അവരുടെ സാമാനം കൈയിൽ പിടിച്ചാൽ മതിയെന്ന് പറയുന്നവർ...
അതിൽ സ്ക്കൂളിൽ കണ്ട സാറുമാരും അന്ന് പഠിപ്പ് നിർത്താൻ സഹായിച്ച പല മാന്യൻമാരുണ്ടായിരുന്നു...ഓരോ കണ്ണില്ലും സൂക്ഷിച്ച് നോക്കിയാൽ പരാജയപ്പെട്ടവന്റെ ആത്മാവ് കാണാം...
അറിഞ്ഞൊന്ന് ചിരിച്ചാൽ...
ആത്മഹത്യ ചെയ്താണ് അവർ ഇറങ്ങി പോവുക...
ഒരു രസമാണ് അപ്പോൾ...
അത് കാരണം അറിഞ്ഞ് വേണ്ടുവോളം കൊടുക്കും...
എന്നിട്ടൊണ്ടുവിൽ തീരെപോരാട്ടായെന്നും പറയും...
ഹഹഹ...
മരണം വരെ ഓരോരുത്തരെയും ഇങ്ങിനെ തോൽപ്പിച്ച് ജയിക്കണം നിങ്ങളടക്കം എല്ലാറ്റിനേയും...
നിങ്ങളും തോൽക്കും അറിഞ്ഞൊന്ന് കിട്ടീയില്ലേൽ എന്ന് പറഞ്ഞവൾ ആർത്ത് ചിരിച്ചു...
അതുകൊണ്ടു തന്നെ ഭയങ്കര ഭംഗിയുള്ള ചിരിയായിരുന്നു...
പിന്നേം എന്തൊക്കെയോ സംസാരിച്ചു...
അതെ ഇങ്ങോട്ടൊന്നും വരാൻ നില്ക്കേണ്ടെന്ന് പറഞ്ഞ് ഉപദേശിച്ചു...
ഞങ്ങൾക്കൊക്കെ ഉപദേശിക്കാൻ എന്തവകാശവും യോഗ്യതയും ഉള്ളതെന്ന് തോന്നും..
ഞങ്ങൾ കാണുന്നത്രെയും അറിയുന്നത്രെയും ജീവിതങ്ങൾ മറ്റാരും അറിഞ്ഞിട്ടുണ്ടാകില്ല...
അവിടെ നിന്ന് പോരുമ്പോൾ ഒരുപാട് ആണുങ്ങളെ തോൽപ്പിച്ച സ്ത്രീങ്ങളുടെ ചിത്രമുണ്ടായിരുന്നു കൈയിൽ..
ഒരുമ്മിച്ചങ്ങിനെ കാണാൻ അവിടെ തന്നെ പോണം..
ആ ചിത്രത്തിനൊത്ത നടുവിൽ ദേവിയും....

By: 
Vineeth Vijayan
1
( Hide )
  1. കാമാഠിപ്പുരകളുടെ ചുവരുകൾ പോലും
    പലപല ചിത്രങ്ങളുടെ അനാവരണങ്ങളാണ്.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo