Slider

വെളുക്കുന്ന കറുപ്പ്

0

ഉടയുന്നു വിഗ്രഹങ്ങൾ,
വെളുത്ത ദെെവങ്ങൾ,
ചൊരിയും പ്രഭയാൽ,
മങ്ങിടുന്നു കണ്ണുകൾ.
കറുത്തദെെവങ്ങളെ തിന്നും,
വെളുത്തകാട്ടാളന്മാർ,
എല്ലുകൾ തുപ്പുന്നു,
ചുടലനടനമാടുന്നു.
ലോകം വെള്ളപൂശി,
മേനിയിൽ മാത്രം.
ഇരുട്ടിൻ ആനന്തത്തെ,
മെരുക്കാനാകില്ല ശുഭ്രത്തിന്.
കാടടിച്ചു തകർത്തു,
കാതുകൾ പൊട്ടിത്തെറിച്ചു.
മുറിക്കുള്ളിലെ ദെെവം,
കുത്തിക്കീറുന്നു ഭൂമിയെ.
തിരസ്കരിക്കപ്പെട്ടവൻ തൻ,
ദെെവം അനാഥമാകുന്നു .
ചുവപ്പുകെെകളാൽ വിഫലമായ്,
തടുക്കുവാൻ ശ്രമിക്കിലും.
ദെെവങ്ങൾ തമ്മിൽതല്ലി,
നിറങ്ങൾ ഇറ്റിറ്റുവീഴുന്നു.
ഇരവും പകലും ചിതറവേ,
കണ്ടു വർണ്ണാഭമായ കാഴ്ച്ചകൾ.
By: 
Rahul S
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo