Slider

പറയാതെ പോയത്

0

കിഴക്ക് ദിക്കിലേയ്ക്ക് കിതച്ചു പാഞ്ഞ് പോകുന്ന തീവണ്ടിയുടെ ചൂളം വിളി കാതുകളിലേയ്ക്ക് ഇരച്ച് കയറാൻ തുടങ്ങിയപ്പോൾ അയാൾ ഉറക്കം ഞെട്ടി...
കൺമുന്നിൽ പറന്ന് വീണ ഏതോ ദിനപത്രത്തിന്റെ മുൻപേജിൽ ചിതറീതെറിച്ച മാംസതുണ്ടുകൾക്ക് നടുവിൽ ആ പെൺകുട്ടിയുടെ മുഖം 'ദൈവമേ' അയാൾ ഉറക്കെ നിലവിളിച്ചു
ആ മുറിയിലെ അരണ്ട വെളിച്ചം അയാളെ
വല്ലാതെ ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു.
ഉറക്കം നഷ്ട്ടപ്പെട്ടിട്ട് ദിനരാത്രങ്ങൾ
ഒരുപാട് കഴിഞ്ഞിരിക്കുന്നു കണ്ണുകളടച്ച്
കിടന്നു അപ്പോൾ തുറന്നിട്ട
ജനാലവാതിലൂടെ ആരോ അകത്തേയ്ക്ക്
കടന്നുവരുകയായീ.....
' ശ്യാമേട്ടൻ ഉറക്കമായോ?'
ആർദ്രമായിരുന്നു ആ സ്വരം പെട്ടെന്ന് മിഴികൾ വലിച്ച് തുറന്നു അപ്പോൾ അവൃക്തമായ ആ സാമീപ്യം ഇരുട്ടിൽ എവിടെയോ മറഞ്ഞിരുന്നു തുറന്നിട്ട ജനൽ
വാതിലൂടെ പുറത്ത് മഴ പെയ്യുന്നതും നോക്കീ ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ
അയാൾ കിടന്നു.
ചിന്തകൾ കൊണ്ട് ഇരുട്ട് കയറിയ അയാളുടെ ആത്മാവിനകത്ത് അപ്പോഴും
ആരോ വിതുമ്പുകയായിരുന്നു?........
'മൈഥിലി നീ എന്റെ ആരായിരുന്നു' ആ
പ്രണയലേഖനം എഴുതുമ്പോൾ അയാളുടെ
കൈവിറച്ചിരുന്നു ...
കാലവർഷത്തിന്റെ വെളുത്ത മഴ പെയ്തു കൊണ്ടിരുന്നു മഴയിൽ കുതിർന്ന് കിടന്ന
സൂര്യൻ സന്ധ്യയെ പുൽകാൻ
തുടങ്ങിയിരിക്കുന്നു....
ആ വാകമരത്തിന്റെ ചുമടും ചാരീ അയാൾ കാത്ത് നിന്നു അവൾ വരുമായിരിക്കും അയാൾ പ്രത്യാശിച്ചു ...
മഴ നനയാതിരിക്കാൻ കുട വളരെ താഴ്ത്തി പിടിച്ച് ഒതുക്ക് കല്ലുകൾ ചവിട്ടിയിറങ്ങി അവൾ നടന്നു വന്നു 'മൈഥിലി ഈ വെളുത്ത കണ്ണുകളും ചെമ്പിച്ച തലനാരുകളും നിനക്ക് എവിടെന്ന് കിട്ടി' നാവിൻ തുമ്പിൽ വന്ന വാക്കുകൾ
പക്ഷേ ഭീരുവായ അയാൾ ചോദിച്ചില്ല
വാകമരവും കടന്ന് അവൾ മുന്നോട്ട് പോയപ്പോൾ അയാൾ പതിയെ വിളിച്ചു.
" മൈഥിലി"
സ്നേഹാർദ്രമായ ആ വിളിയൊച്ചയിലെ ജ്വലിക്കുന്ന പ്രണയം അവൾ തിരിച്ചറിഞ്ഞ്
കാണുമോ?
അവൾ നടത്തം നിർത്തി തിരിഞ്ഞ് നോക്കി
ആ വെളുത്ത കണ്ണുകളിൽ ആകാംഷ നിറഞ്ഞു
" ശ്യാമേട്ടൻ എന്താ ഇവിടെ നിൽക്കുന്നതെ?"
അവൾ ചോദിച്ചു
" ഞാൻ സുഹൃത്തിനെ "
അയാൾ വാക്കുകൾക്ക് വേണ്ടി പരതി
" ഈ മഴ ഇങ്ങനെ നനഞ്ഞാൽ പനി
പിടിക്കില്ലെ"
അത് പറഞ്ഞ് അവൾ അയാളുടെ കൈതണ്ടിൽ കടന്നു പിടിച്ചു.
മഴ നനയാതെ ആ ചെറു കുടയുടെ കീഴിൽ
അവളോടൊപ്പം അയാളും നടന്നു മൈഥിലി
നീ എന്റെ ആരാണ്? നിനക്ക് വേണ്ടി മഴ നനയുമ്പോൾ ഞാൻ എന്നെ കുറിച്ച് ഓർക്കാറില്ല നിന്റെ ഓർമ്മകൾ കൂട്ടിനുള്ളപ്പോൾ ഏത് രോഗമാണ് എന്നെ പിൻതുടരുന്നത് അയാൾ എന്തോക്കെയോ ഓർത്തു താമസിക്കുന്ന സ്ഥലമെത്തിയപ്പോൾ അവൾ യാത്രാപറഞ്ഞ് പിരിഞ്ഞു മഴ നനയാതെ ഷർട്ടിന്റെ കീശയിൽ സൂക്ഷിച്ച ആ പ്രണയലേഖനം അയാൾ പുറത്തെടുത്തു. കുറെ കാലമായീ പ്രണയലേഖനം എഴുതാൻ തുടങ്ങിയിട്ട് പക്ഷേ ഇന്നുവരെ
ഒരെണ്ണം പോലും കൊടുക്കാൻ കഴിയാതെ
ഭീരുവായ താനെന്ന കാമുകൻ ആ കാത്തിരിപ്പ് ഇനിയും എത്ര കാലം അയാൾ കട്ടിലിൽ ചെന്ന് കിടന്നു....
വധുവായി അലങ്കരിച്ച് അവൾ മുറിയിലേക്ക് കടന്ന് വരുന്നതും അയാളുടെ മാറിൽ തലചായ്ച്ചുറങ്ങുന്നതും സ്വപ്നം കണ്ട് അയാൾ ഉറങ്ങി പിറ്റേന്നു ഓഫീസിൽ ചെന്നപ്പോൾ അവളുടെ ഇരിപ്പിടം ശൂന്യമായിരുന്നു..
ചിന്തകൾ ഒഴിഞ്ഞ് കിടന്നഅയാളുടെ മനസിലേയ്ക്ക് അവൾ കടന്നു വന്നു.
മൈഥിലി നിനക്ക് എന്താ പറ്റിയത് അയാളുടെ ഹൃദയം വേദനയോടെ വിലപിച്ചു അയാൾക്ക് ജോലിയോട് താത്പര്യം തോന്നിയില്ല തലക്ക് വല്ലാത്ത പെരുപ്പ് കയറുന്നതുപ്പോലെ സമയം ഉച്ചയായപ്പോൾ അയാൾ ഓഫീസിൽ നിന്നും ഇറങ്ങി അവളുടെ വീട് ലക്ഷ്യമാക്കി നടന്നു അവളെ തിരക്കീ നടക്കുന്നതിൽ അയാൾ ഒരാനന്ദം കണ്ടെത്തിയിരുന്നു.
കാലങ്ങൾ കൂറെയായീ അവൾക്ക് വേണ്ടി
ഒരുക്കിയ ദിവാസ്വപ്നങ്ങൾ അവയൊക്കെ
ചേർന്ന് മോഹത്തിന്റെ വിഹാസയിൽ നക്ഷത്രപൂക്കളായ് വിടർന്ന് പരിമളം
പടർത്താൻ തുടങ്ങിയിരുന്നു.
"മൈഥിലി "
അയാൾ ആ വാതിലിൽ തട്ടീ വിളിച്ചു
ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറിയിരിന്നില്ലെങ്കിലും അയാളെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു അയാളുടെ ഹൃദയത്തിനകത്ത് പ്രണയത്തിന്റെ പുതുമഴപെയ്തു തുടങ്ങിയിരുന്നു
" ശ്യാമേട്ടനെന്താ ജോലിക്ക് പോയില്ലേ ഇന്നലെത്ത് മഴ നനഞ്ഞപ്പോഴേ ഞാൻ കരുതിയതാ
പനി പിടിക്കുമെന്ന് "
അവളുടെ വാക്കുകൾ കുറ്റപ്പെടുത്തലുകളായി മാറി...
മൈഥിലി ശരീരത്തിനല്ല മനസിനാണ് സുഖമില്ലാത്തത് നിന്നെ കുറിച്ച് ഓർക്കും
തോറും ഞാൻ അസ്വസ്ഥനാവുന്നു അയാൾക്ക് പറയണമെന്നുണ്ടായിരുന്നു പക്ഷേ പറഞ്ഞില്ല
" ശ്യാമേട്ടൻ രാജീവിന്റെ കവിതകൾ വായീച്ചിട്ടുണ്ടോ?"
അവൾ പറഞ്ഞത് കേട്ട് അയാളെന്ന് ഞെട്ടീ
ഓഫീസിലെ ക്ലർക്കായ രാജീവ് പ്രണയകവിതകളെഴുതി മറ്റുള്ളവരെ കബളിപ്പിക്കാൻ മിടുക്കാനായിരുന്നു പക്ഷേ മൈഥിലി നീ ഇത്രക്ക് വിഡ്ഡീയായിരുന്നോ? എന്റെ ആത്മാവിനകത്തേയ്ക്ക് ഒന്ന് നോക്കിയേ
നിനക്ക് വേണ്ടി ഞാനൊരുങ്ങിയ എത്ര എത്ര പ്രണയകവിതകൾ അവയൊക്കെ
എന്റെ ഹൃദയത്തിൽ കാലൊച്ചയില്ലാതെ
അലയുന്നത് നീ അറിയുന്നില്ലല്ലോ കൂട്ടീ....
അയാൾ അസ്വസ്ഥതയോടെ പറഞ്ഞു
" മൈഥിലി പ്രണയം ഒരു അനുഭൂതിയായിരിക്കും പക്ഷേ രാജീവിന്റെ പ്രണയകവിതകളെ "
അയാൾ പറഞ്ഞ് വന്നത് പകുതിയിൽ വീഴുങ്ങിക്കളഞ്ഞപ്പോൾ അവളൊന്ന് ചിരിച്ചു
" പ്രണയമുള്ള മനസിൽ തീർച്ചായായും
കവിതകളുണ്ടാവും"
അവൾ പറഞ്ഞ വാക്കുകളോട് അയാൾ തർക്കീക്കാൻ നിന്നില്ല എന്തിന് വേണ്ടി അവൾ പറഞ്ഞതത്രയും സത്യാമായിരുന്നു.
അവൾ ചോദിച്ചു
" ശ്യാമേട്ടൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?"
മൈഥിലി നീയാണെന്റെ ജീവിതം എന്റെ
രാത്രികാല സ്വപ്നങ്ങളിൽ കടന്നു വരുന്നത്
നിന്റെ മുഖമാണ് കുട്ടീ നിന്നെയല്ലാതെ വേറെയാരെയാണ് ഞാൻ മനസിനകത്ത്
നിന്നും വന്ന വാക്കുകളെന്നും പുറത്തേയ്ക്ക് പ്രതിഫലിച്ചില്ല
" മൂന്ന് കൊല്ലത്തോളമായീ ഞാൻ പ്രണയിക്കുന്നു പക്ഷേ ഇതുവരെ ഇഷ്ട്ടം
വെളിപെടുത്താൻ ഒരവസരം ലഭിച്ചില്ല "
അത് കേട്ട് അവളുടെ കണ്ണുകളിൽ
ആശ്ചര്യം നിറഞ്ഞു
" ആരാണ് ആ പെൺകുട്ടീ? "
മൈഥിലി നീ തന്നെയാണ് ആ പെൺകുട്ടീ
പക്ഷേ അയാളതു പറഞ്ഞില്ല സമയമാവട്ടെ എന്ന് പറഞ്ഞ് ആ സംഭാഷണത്തിന് വിരാമമിട്ടു....
ആകാശത്ത് കാർമേഘങ്ങൾ തമ്മിൽ കൂട്ടീ
മുട്ടാൻ തുടങ്ങി അയാൾ അവളോട്
യാത്ര പറഞ്ഞു ...
കാലത്തിന്റെ അനാദിയായ മഴ പെയ്തു കൊണ്ടിരുന്നു ഏതോ മരച്ചില്ലയിൽ ചേക്കേറിയ കുയിൽ അതിന്റെ ഇണയെ കാണാതെ കരയുന്നുണ്ടായിരുന്നു അയാൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ല രാജീവിന് എഴുതാൻ എന്തൊക്കെ വിഷയങ്ങളുണ്ട് എന്നിട്ടും അവനെന്തിനാ
പ്രണയത്തെ കുറിച്ച് എഴുതുന്നത്?
അതിനെ കുറിച്ചെഴുതാൻ അവനെ എന്ത് അർഹതയാണുള്ളത് അവനോടെപ്പം എത്ര
പെൺകുട്ടികളെ പാർക്കിലും ആളൊഴിഞ്ഞയിടങ്ങളിലും വെച്ച് കണ്ടിരിക്കുന്നു.
വേണ്ടാത്തത് എന്തൊക്കയോ ഓർത്തപ്പോൾ ആയാൾക്ക് രാജീവിനോട് അരീശം തോന്നി രാജീവിന്റെ പ്രണയകവിതകളോട് അവൾക്ക് ഒരിഷ്ടം തോന്നിയെന്ന് വെച്ച് എങ്ങനെ അവളെ നഷ്ട്ടമാകും ഒരിക്കലുമില്ല അയാൾ
ആശ്വസിക്കാൻ ശ്രമിച്ചു...
കാലചക്രം വളരെ വേഗതയോടെ കറങ്ങി മാസങ്ങൾ അതിവേഗം കൊഴിഞ്ഞ് പോയീ ഒരു സന്ധ്യ നേരത്ത് വീടിന്റെ കോലായിൽ പഴകി ദ്രവിച്ച് കിടന്ന കസേരയിൽ ഇരുന്ന് അയാൾ എന്താക്കയോ ആലോചിച്ചു അവളെ കുറിച്ച് മാത്രം അറിയുന്ന നൊമ്പരത്തിന് അയാളുടെ മനസ് അടിമപ്പെട്ട് കഴിഞ്ഞിരുന്നു ഫോണിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് അയാൾ എഴുന്നേറ്റു.
" ശ്യാമേട്ട ഇതു ഞാനാ മൈഥിലി "
ആ നേരിയ ശബ്ദം അയാളുടെ
സീരകളിൽ അനുഭൂതി പടർത്തീ
ചെറിയൊരു നിശബ്ദതക്ക് ശേഷം അവൾ തുടർന്നു
" ഞാൻ രാജീവിനോടെപ്പം ജീവിക്കാൻ പോവുകയാണ് "
മൈഥിലി എന്നൊരു വിളിയല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല
മൈഥിലി രാജീവിന്റെ പ്രണയകവിതകൾക്ക് മധുരമുണ്ടാവാം പക്ഷേ പ്രണയത്തിന് മറുവശത്ത് കോൾ കട്ടായിട്ടും അയാൾ റിസീവറും കൈയിൽ
പിടിച്ച് ഒന്നും പറയാനാവാതെ നിന്നു.
മൈഥിലി നിനക്ക് വേണ്ടി ഒരുക്കിയ
കിനാക്കളോട് എന്താണ് പറയണ്ടത് അയാൾ പൊട്ടിക്കരഞ്ഞു ഓർമ്മകളിൽ ആദ്യമായീ അവളുടെ വേർപാട് അയാളുടെ പ്രഭാതങ്ങൾക്ക് കൂടീ കാലം സന്ധ്യയുടെ വിരഹമണിയിച്ച് തുടങ്ങീ...
മാസങ്ങൾ കഴിഞ്ഞിട്ടും അയാൾ ഓഫീസിലേക്ക് പോയില്ല അവളുടെ ഓർമ്മകളിൽ മുഴുകി ആ വലിയ വീടിന്റെ മുറിക്കകത്ത് അയാൾ ഒതുങ്ങി കൂടി ഒരു രാത്രിയിൽ അയാളുടെ ഫോൺ വീണ്ടും ശബ്ദിച്ചു
" ഇത് ഞാനാ മൈഥിലി "
ആ പരിചിതമായ ശബ്ദത്തിന്റെ ആർദ്രത
എവിടെയോ നഷ്ട്ടമായിരിക്കുന്നതുപ്പോലെ
അയാൾക്ക് തോന്നീ അവൾ എന്തൊക്കയോ പറഞ്ഞു കുറെ നേരം കരഞ്ഞു വീണ്ടും എന്തോ പറയാൻ ശ്രമിച്ചു
" ശ്യാമേട്ട ഞാൻ ജീവിതം...... "
പിന്നൊന്നും അയാൾ കേട്ടില്ല ഒരു തീവണ്ടിയുടെ ചൂളം വിളിയല്ലാതെ....
നേരം പുലർന്നപ്പോഴായിരുന്നു അയാളുടെ
കൺമുന്നിലേയ്ക്ക് ആ ദിനപത്രം വന്ന് വീണത്....
അയാൾ വീണ്ടും കണ്ണുകളടച്ചു കിടന്നു
അപ്പോൾ തുറന്നിട്ട ജനൽ വാതിലൂടെ
മൈഥിലി അകത്തേക്ക് കടന്നു വന്നു
അയാളുടെ മാറിൽ തലചായച്ച് അവൾ
കിടന്നു അപ്പോൾ അയാൾ ചോദിക്കുകയായാരിന്നു
മൈഥിലി നീയന്റെ ആരായീരുന്നു.....
'*********************
മനു എണ്ണപ്പാടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo