Slider

ആർത്തവം

0
By: Sanju Calicut
കഥയുടെ ..പേര് വായിച്ചപ്പോഴേ . നെറ്റി ചുളിഞ്ഞെങ്കിൽ ....ശ്രദ്ധിക്കണം ...
ആതിരയുടെ .ചെറിയ പരീക്ഷണത്തിന്റെ .. കഥയാണ് .
..എട്ടാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ..അത് സംഭവിക്കുന്നത് ..രക്തം ..കാലിലൂടെ ഇരച്ചിറങ്ങിയപ്പോൾ .അവൾ കരുതി ,...ഏതോ മഹാരോഗം വന്നു ..മരിക്കാൻ പോവുകയാണെന്ന് ...ക്‌ളാസ്സിലെ .ബാക്കിയുള്ള .കുട്ടികളെ ..കളിക്കാൻ വിട്ട് ..അവളുടെ സ്വാകാര്യത ..സംരക്ഷിച്ചത് ..ക്‌ളാസ്സ്‌ ടിച്ചർ ആയിരുന്ന ..നാസർ ..മാഷയായിരുന്നു .....പിന്നെ എല്ലാവരെയും മാറ്റി നിർത്തി ..അവളെ നെഞ്ചോട് ചേർത്ത് ..."നീ വലിയ കുട്ടിയായതുകൊണ്ടാണ് ..എന്നു പറഞ്ഞത് റോസമ്മ ടിച്ചർ ആയിരുന്നു ...ടിച്ചർ തന്നെ അവളെയും കൂട്ടി വീട്ടിലേക്ക് വന്നു ....അമ്മയുടെ കയ്യിൽ ഏൽപിച്ചു ...".അമ്മയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞതുകണ്ടപ്പോൾ ...അവൾക്ക് ദേഷ്യമാണ് വന്നത് ..
.
".എനിക്ക് ..ഒരു അസുഖം വന്നപ്പോൾ 'അമ്മ ചിരിക്കുന്നു"....എന്നാണ് അവൾ കരുതിയത് ...
.
അതൊരു അസുഖമല്ല ...എന്നു മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു ...
ഇനി നീ വലിയ കുട്ടിയാ ...ആൺകുട്ടികളുടെ കൂടെ ഒന്നും കളിക്കാൻ പോവരുത് ...പിന്നെ ...ഇത് ചെയ്യരുത് അത് ചെയ്യരുത് .അവളുടെ മുന്നിൽ വലിയ മതിൽക്കെട്ട് ആദ്യം തീർത്തത് അമ്മയാണ് ....ഒരു റൂമിലെ ഒരു കിടക്കയിൽ നിന്നും അനിയനെയും .അവളെയും ..വേർതിരിക്കുബോൾ .അവൾ അറിഞ്ഞു ...ഇതെന്തോ .വലിയ .രഹസ്യമാണ് .........മറച്ചു വെക്കേണ്ട ..മഹാ രഹസ്യം ..
പാഡുകൾ ഒളിപ്പിച്ചുവെക്കേണ്ടതാണ് പോലും ...ആരും കാണാതെ ...അതീവ രഹസ്യമായി ...ഒളിപ്പിച്ചു വെക്കേണ്ട ഒന്ന് ........
'വയറുവേദന ..അതാണ് ..പേര് ...എന്തിന് ..ഈ കഠിന വേദന സഹിക്കുന്നത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട് ....കിടന്നും ..നിന്നും ...ചെരിഞ്ഞും ...തള്ളി നീക്കുന്ന ദിനങ്ങൾ ...പലർക്കും ..ചിരിക്കാനുള്ള ..ഒന്നാണ്..എന്ന് അവൾ അറിഞ്ഞത് ...കുറച്ചു ദിവസങ്ങൾ മുൻപാണ് ...
കോളേജിൽ ...ടീച്ചറുടെ ..ബോറൻ ക്‌ളാസിൽ ...ദിവാ സ്വപ്നം കണ്ടു കിടക്കുമ്പോഴാണ് ..മനസ്സിലായത് ..പണി പാളി എന്ന് ....കയ്യിൽ ആണെങ്കിൽ ഇല്ലതാനും ...അടുത്ത സുഹൃത്തക്കളോട് ..അനേഷിച്ചപ്പോൾ ..ആരുടെ പക്കലും ഇല്ല ...ഒടുവിൽ തൊട്ടടുത്തുള്ള മെഡിക്കൽ ..ഷോപ്പിലേക്ക് ...പോയി ...അവിടെ പോയപ്പോൾ ..കോളേജിലെ ..കുറച്ചു പേർ നിൽക്കുന്നു ..അവരുള്ളപ്പോൾ ...വാങ്ങിക്കാൻ മടിയായതുകൊണ്ട് ...കുറച്ചു നേരം അവൾ കാത്തിരുന്നു ..അവർ പോവുന്ന ലക്ഷണം ഇല്ല ....ഒടുവിൽ ..അവരെ മൈൻഡ് ചെയ്യാതെ ...പാഡ് ..വാങ്ങിച്ചു ......
പിറ്റേന്ന് ..കോളേജിൽ എത്തിയപ്പോൾ ...ചില .സീനിയേസിന് ...ഒരു പുഞ്ചിരിയും....മുന വെച്ചുള്ള സംസാരവും....പിന്നെ ...സിനിമ ഗാനങ്ങളും ....
പിന്നെ ബ്രെഡിനെ പറ്റിയുള്ള ...ചർച്ചകൾ ...ആദ്യം മനസ്സിലായില്ലെങ്കിലും ..ബ്രഡ് എന്നുദ്ദേശിക്കുന്നത് ..പാഡിനെ പറ്റി ആണെന്ന് ...സുഹൃത്തായ ദിവ്യ പറഞ്ഞപ്പോഴാണ് അറിയുന്നത് ...
ആ സംഭവം ...ശരിക്കും വിഷമം ഉണ്ടാക്കിയെങ്കിലും ...പിന്നീട് ആലോചിച്ചപ്പോൾ അവൾക്ക് തോന്നി ...ഇതിനു കാരണക്കാർ ..അവർ മാത്രമല്ല എന്ന് ....ഇത് സ്വാഭാവികമായ ഒന്ന് എന്ന് കാണാതെ അതീവ രഹസ്യമായി ..കൊണ്ട് നടക്കുന്നു ..അത് അറിയാത്തവരിൽ കൗതുകം ജനിപ്പിക്കുന്നു ..ആർത്തവം .ചർച്ച ചെയ്യുന്നത് .പോലും ..മോശമായി കാണുന്നു .എന്നു അവൾക്കു തോന്നി ...
പിറ്റേ ദിവസം ...കളിയാക്കിയ ..പയ്യനോട് .അവൾ ചെവിയിൽ പറഞ്ഞു ".എനിക്ക് മാത്രമല്ല .നിങ്ങളുടെ അമ്മയിലും പെങ്ങളിലും ..ഇത് ഉണ്ട് ".
അതു കേട്ടപ്പോൾ ..അവന്റെ മുഖത്തുണ്ടായ ....ഭാവ വെത്യാസം ..അവളെ ശരിയ്‌ക്കും അത്ഭുത പെടുത്തി ...ഒരു കത്തിയുണ്ടായിരുന്നെങ്കിൽ അവൻ ..കൊന്നേനെ ......
കോളേജ് കഴിഞ്ഞു വരുന്ന വഴിക്ക് ..സ്ത്രീകൾ മാത്രം നിൽക്കുന്ന കടയുണ്ട് ..അവിടെ നിന്നാണ് പതിവായി .നാപ്കിൻ വാങ്ങിക്കാറുള്ളത് ...അവിടെ നിന്ന് പൊതിഞ്ഞു ....തരും ...പതിവുപോലെ വാങ്ങി ..വീട്ടിലേക്ക് പൊന്നു ...വീടെത്താറായപ്പോൾ തോന്നി ...അതിന്റെ പൊതിയെല്ലാം ..അഴിച്ചു കളയാം എന്ന് ....
വീട്ടിൽ എത്തിയപ്പോൾ ....അമ്മ മുറ്റത്തു തന്നെ നിൽപ്പുണ്ട് ...അയൽപക്കത്തുള്ള ..ചേച്ചിയുമായി സംസാരിച്ചു നിൽക്കുകയാണ് ...കയ്യിലെ പാഡ് ..അമ്മ ശരിക്കും ഒന്നു നോക്കി ...അവൾ ഒരു കള്ള ചിരി സമ്മാനിച്ചുകൊണ്ട് ..അകത്തേക്ക് കയറി ....അവൾ പ്രതീക്ഷിച്ചപോലെ ...തോട്ടപുറകേ അമ്മയും എത്തി
"അല്ല ..നീ ഇത് എങ്ങനെ ആണോ കൊണ്ട് വന്നേ ഇതൊന്നു പൊതിഞ്ഞു കൊണ്ട് വരാൻ പാടില്ലേ ..."'അമ്മ ശബ്ദ മുയർത്തി ......
"അതിനു മാത്രം ..രഹസ്യമായ ഒന്നാണോ ഇത് "....
"അതെ ..നമ്മൾ സ്ത്രീകളുടെ ..രഹസ്യമായ ..ഒന്ന് തന്നെയാണ് ഇത് ..."..അമ്മ വിടുന്ന ലക്ഷണം ഇല്ല
ഒരു കാര്യം രഹസ്യമായി വെക്കുന്നതിൽ അതിന് അതിന്റേതായ കാര്യാ കാരണങ്ങൾ ഉണ്ടാവും ..ഇതിൽ അങ്ങനെ എന്താണ് ഉള്ളത് ...രഹസ്യമായി വെക്കുന്നതിൽ നമുക്ക് എന്തു ഗുണം ആണ് ഉള്ളത് ...അമ്മ ഇപ്പോഴും ..ആ പഴയ കലത്താണ് ....എന്തൊക്കെ മാറിയാലും ...മനസ്സ് ...പഴയതിൽ തന്നെയാണ് ..."
നിന്നോട് തർക്കിക്കാൻ ഒന്നും ഞാൻ ഇല്ല ..ഇനി ആവർത്തിക്കരുത് ...പെൺകുട്ടികൾ അയാൾ അല്പം അടക്കവും ഒതുക്കവും വേണം ..നിനക്ക് ..അല്പം സ്വാതന്ത്ര്യം തന്നതുകൊണ്ട .ഇങ്ങനെ .."...പിന്നെ ഞാൻ വൈകുന്നേരവും അമ്പലത്തിൽ പോവും നീ ഇവിടെ നിന്നാൽ മതി ...അനിയൻ ..വരുമ്പോ ..ഭക്ഷണം എടുത്തു കൊടുക്കണം ..."
"ഞാനും വരും അമ്പലത്തിൽ .."..അവൾ പറഞ്ഞു ..
"നിനക്ക് പാറ്റാത്തല്ലേ ...നീ വരണ്ട ..."
"ഞാൻ ...അമ്പലത്തിൽ വരില്ല പുറത്തു നിന്നോളം ...പ്ലീസ് ...പ്ലീസ് "
അമ്മ ..തിരിച്ചൊന്നും പറയാത്തതിൽ ...അവൾക്കു മനസ്സിലായി ...പോവുന്നതിൽ കുഴപ്പമില്ല എന്ന് ...അങ്ങനെ ..അവളും അമ്മയും ..അമ്പലത്തിൽ പോയി ..
"നീ ഇവിടെ നിന്നാൽ മതി ..ഞങൾ പോയി തൊഴുതു വരാം" ...'അമ്മ പറഞ്ഞു
..അപ്പോഴാണ് അമ്പലത്തിലെ ...നമ്പുതിരി അവിടേക്ക് വന്നത്‌ ...പണ്ട് ..വീട്ടിൽ പൂജക്കെല്ലാം വന്നിട്ടുണ്ട് ..അതുകൊണ്ടുതന്നെ നല്ല പരിചയം ഉണ്ട് ..
"അല്ല കണ്ടിട്ട് കുറച്ചായല്ലോ ..."നമ്പുതിരി ...അമ്മയെ നോക്കി ചോദിച്ചു ..
'അമ്മ ...ഒന്നു ചിരിച്ചു ...
"അല്ല മോള് കയറുന്നില്ല "........
"ഇല്ല ....അവൾക്ക് പറ്റാത്ത സമയമാ ..."
"ആണോ ...നിങ്ങൾ ഒരുമിച്ചല്ലേ വന്നത് ..."നമ്പുതിരി അമ്മയോട് ...നെറ്റിചുളിച്ചുകൊണ്ടാണ് ചോദിച്ചേ
"അതെ "
"അല്ല ....പാടില്ലാത്ത ആൾക്കാരെ തൊട്ടാൽ കുളിച്ചിട്ടേ ..അമ്പലത്തിൽ വരാവു ...അതാണ് പതിവ് "
'അമ്മ ..സാരിത്തുമ്പ് കടിച്ചുകൊണ്ട് അങ്ങനെ നിന്നു ..
അവൾ ...ചോദിച്ചു ..
"അല്ല ..എനിക്ക് ഒരു സംശയം ...കുളിച്ചാൽ ..അശുദ്ധി മാറുമോ ..
"മാറും ,..കുട്ട്യേ ....അതിൽ എന്താ സംശയം "
'അമ്മ രാവിലെ ..മീൻ കഴിച്ചിരുന്നു ...അതൊക്കെ ..കഴിഞ്ഞു കുളിച്ചിട്ടാ വന്നത്‌ ..അപ്പൊ ..അമ്മക്ക് അശുദ്ധിയില്ലാലോ ..."...
..
"ഇല്ല ...കുളിച്ചു ശുദ്ധി ആയില്ലേ .."
"അപ്പൊ ..അമ്പലത്തിൽ വരുന്നതിന് മുൻപ് ..എന്തു വേണമെങ്കിലും കഴിക്കാം ..ചിക്കനും മീനും ..അത് കഴിച്ചിട്ട് ഒന്നു കുളിച്ചാൽ മതിയല്ലേ ...വയറ്റിൽ ..ദഹിക്കാതെ ..അതൊന്നും കിടന്നാലും കുഴപ്പമില്ല .."
നമ്പുരി .ഒന്നു ..ശരിക്കുമോന്നു നോക്കി ...."ഞാൻ തർക്കിക്കാൻ ഒന്നും ഇല്ല ...ഞാൻ അമ്പലത്തിലെ കാര്യം പറഞ്ഞുന്നെ ഉള്ളു "....അയാൾ മെല്ലെ ..അകത്തേക്ക് കയറാൻ തുടങ്ങി ..
അല്ല ..ഒരു സംശയം കൂടി ചോദിക്കാനുണ്ടായിരുന്നു ..."ഇ ആർത്തവം ഇത്ര മോശം കാര്യമാണോ .."
അയാൾ ഒന്നുനിന്നു .."അതിനൊക്കെ ..പല കാരണങ്ങളും ഉണ്ട് ...നിങ്ങളുടെ ..മോഡേൺ സയൻസിൽ തന്നെ പറയുന്നില്ലേ ...അത് ..വിസർജ്യം ..പുറം തള്ളുന്ന ഒന്നാണെന്ന് ...അമ്പലം എന്നാൽ ...അൽപം ശുദ്ധിയോടെ നോക്കേണ്ട ഒരു സ്ഥലമല്ലേ ..."....
" ..ആനക്കും ..പൂച്ചക്കും ...സകല ജീവികൾക്കും ..ഒന്നും ആവാം രണ്ടും ആവാം ....മനുഷ്യർക്ക് ..മാത്രം ..അശുദ്ധി
"കുട്ടിയോട് ..തർക്കിക്കാൻ ..ഇല്ല ....ദൈവ കോപം കിട്ടാതെ ..നോക്കികൊള്ളൂ ..."...അയാൾ ..ധൃതിയിൽ അകത്തേക്ക് കയറി ..
"പിന്നെ ഇതെല്ലം .ദേവിക്ക് ..അറിയാം ..എന്നിട്ടും ദേവിയുടെ നടയിലും ...ഞങ്ങളെ ഒഴിവാക്കുന്നത് .കഷ്ടം തന്നെയാണ് ...."..
അമ്മയിൽ നിന്ന് ഒരടിയാണ് അവൾ പ്രതീക്ഷിച്ചത് ...പക്ഷെ ..അമ്മയൊന്നും മിണ്ടിയില്ല .".നീ വാ നമുക്ക് വീട്ടിൽ പോവാം ..."'അമ്മ പറഞ്ഞു ..
"അപ്പൊ 'അമ്മ കയറുന്നില്ലേ .."
"നമ്മളെ അറിയാത്ത ..ദൈവത്തോട് ..കൂടുതൽ എന്തു പറയാനാ ...."
..ഞാൻ ആദ്യമായി അമ്മയിൽ നിന്ന് ..കേട്ട ..മാസ് ഡയലോഗ് .ആയിരുന്നു അത് .....
അടുത്തദിവസം രാവിലെ രണ്ടും കൽപ്പിച്ചാണ് അവൾ ഇറങ്ങിയത് ...ആദ്യമായി പോയത് ടൗണിലെ മെഡിക്കൽ ഷോപ്പിലേക്കാണ് ....
"ചേട്ടാ ...ഒരു ..സാനിറ്ററി ..നാപ്കിൻ ..."
അയാൾ ..ഒന്നെടുത്തു ...ന്യൂസ് പേപ്പറിൽ വെച്ചു പൊതിഞ്ഞു പിന്നെ പ്ലാസ്റ്റിക് ..കവറിൽ ..ഇട്ടു എനിക്കു തന്നു ....
"ചേട്ടാ പൊതിയുക ഒന്നും വേണ്ടാ "...അവൾ തറപ്പിച്ചു പറഞ്ഞു ....അയാൾ അവളെ ഒന്നു തറപ്പിച്ചു നോക്കി ..പിന്നെ സ്ത്രീയുടെ ..തുണിയുരിക്കുന്നപോലെ ...പൊതിഞ്ഞ കവർ ..മെല്ലെ അഴിച്ചു ..
"ഇത് എങ്ങനെ കുട്ടി കൊണ്ടുപോവും ..ബാഗ് ഒന്നും ഇല്ലാലോ കയ്യിൽ "...അയാൾ വിടുന്ന ലക്ഷണമില്ല ..
"ചേട്ടന് ...അമ്മയുണ്ടോ" ...
ഉണ്ട്
ചേട്ടന് ..ഭാര്യയും ..മകളും ..ഉണ്ടോ ...
ഉണ്ട് ,,,,,എന്താ കാര്യം ...
ഒന്നുമില്ല ..അവർക്കു ..ഇങ്ങനെ ഒന്നും ഉണ്ടാവാറില്ലേ ...ഈ ലോകത്തുള്ള എല്ലാ സ്ത്രീകളിലും കാണുന്ന ഒന്നാണ് ..ഇത് ..ഇത് മറച്ചുവെച്ചാൽ ..ഇല്ലാതാവുന്ന ..ഒന്നല്ല ...മറന്നുപോയാൽ വരാതിരുന്ന ഒന്നുമല്ല ..നിങ്ങൾക്കെന്നല്ല ..എല്ലാവർക്കും അറിയാം ..ഇത് എല്ലാ സ്ത്രീകളിലും കാണുന്ന ഒന്നാണ് എന്ന് ...പിന്നെ ആർക്കുവേണ്ടി ...ഇതിത്ര രഹസ്യമായി വെക്കുന്നു ...
അയാൾ .ഒരു കസ്റ്റമറെ പിണക്കേണ്ട എന്നുകരുതിക്കാണും ..അയാൾ .ഒന്നും പറഞ്ഞില്ല ..പകരം പുച്ഛം നിറഞ്ഞ ഒരു ചിരി മാത്രം സമ്മാനിച്ചു ...
അവൾ ..അതും കയ്യിലെടുത്തു ...നേരെ പോയത് ..ഹോട്ടലിലേക്ക് ആണ് .
.
കസേര വലിച്ചിട്ടു .അതിൽ ഇരുന്നു .മേശയിൽ ..സാനിറ്ററി പാഡ് വെച്ചു .. ചുറ്റും ..കണ്ണുകൊണ്ട് ഒന്നു വീക്ഷിച്ചു ...അവിടെ ഇരിക്കന്നവരുടെ മുഴുവൻ ശ്രദ്ധയും ...അതിന്റെ മുകളിലേക്കും ..പിന്നെ തന്റെ ..മുഖത്തേക്കും ആണെന്ന് അവൾക്ക് മനസ്സിലായി
ശ് ശ് ശ് ..........ഒരു ചെറിയ ..ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി ..ഒരു മധ്യ വയസ്ക ,അവരുടെ കയ്യിലെ ചില സാധനങ്ങൾ മേശയിൽ വെച്ചിട്ട് അത് ഇട്ട കവർ നേരെ നീട്ടി ...അവൾ പുരികം ചുളിച്ചുകൊണ്ട് എന്തിനെന്ന മട്ടിൽ ..തറപ്പിച്ചു നോക്കി ..
.
"അത് ഇതിൽ ഇട്ടോളൂ "...അവർ നാപ്കിൻ നോക്കി പറഞ്ഞു
..
അവൾ പുഞ്ചിരിയോടെ പറഞ്ഞു ..."കുഴപ്പമില്ല .."....താങ്ക്‌സ് ..
അവൾ തിരിഞ്ഞിരുന്നു ...ആ ചേച്ചിയുടെ അപ്പോഴത്തെ മുഖഭാവം ...നോക്കാതെ തന്നെ അവൾക്ക് ഊഹിക്കാമായിരുന്നു ...
കുറച്ചു കഴിഞ്ഞപ്പോൾ ..സപ്ലയർ ഓർഡർ എടുക്കാൻ വന്നു ,..മറ്റുള്ള സപ്ലയർ മാർ എല്ലാം അത്‌ കൊതുക പൂർവ്വം നോക്കി ..നിൽക്കുന്നതു അവൾ ഇടകണ്ണിൽ കൂടി കാണുന്നുണ്ടായിരുന്നു ..
"കഴിക്കാൻ ..എന്താ വേണ്ടത് "
അവൾ ..അവിടെ എന്താണ് ഉള്ളതെന്ന അറിയാൻ എന്ന മട്ടിൽ .അവന്റെ മുഖത്തേക്ക് നോക്കി ....
പക്ഷെ അവന്റെ കണ്ണ് ...ആ പാഡിലായിരുന്നു ...
"കഴിക്കാൻ ....ബ്രഡ് വേണോ മാഡം ...അവൻ കള്ളച്ചിരിയോടെ ..ചോദിച്ചു "
അവൻ്റെ ചോദ്യത്തിന്റെ ..മുന അവൾക്ക് മനസ്സിലായി ....
"ശരി ബ്രഡ് എടുത്തോ "...അവളും വിട്ടില്ല
അവൻ ഒരിക്കലും പ്രതിക്ഷിച്ചില്ലായിരുന്നു അങ്ങനെ മറുപടി ...
"സോറി ...ബ്രഡ് ഇല്ല ...ദോശ ..അപ്പം ...എല്ലാം ഉണ്ട് .."...അവൻ ഒന്നു പതറി
"താൻ എന്താ ആളെ കളിയാക്കുകയാ ...എനിക്ക് ബ്രഡ് വേണം ...ഇല്ലെങ്കിൽ ..നീ ഒരു പാഠം പഠിക്കും "...അവൾ ശബ്‌ദമുയർത്തി ....
കളി കാര്യമാവുകയാണെന്ന് അവന് മനസ്സിലായി .."സോറി ..മാഡം ..ചോദിച്ചപ്പോ തെറ്റിപ്പോയതാ ..."
അങ്ങനെ തെറ്റാൻ പാടില്ല ബ്രദർ ...നീ ബ്രഡ് വാങ്ങി വരുന്നോ ..അതോ ..ഞാൻ ..നിനക്കെതിരെ പരാതി കൊടുക്കണോ ...എന്നെ അപമാനിച്ചു എന്നുപറഞ്ഞു കൊണ്ട് ...നീ എന്തുകൊണ്ടാണ് ..ബ്രഡ് ചോദിച്ചത് എന്നറിയാം ..ദാ ഇത് കണ്ടിട്ടല്ലേ ..."..അവൾ നാപ്കിൻ ചൂണ്ടികാണിച്ചു .പെൺകുട്ടികളുടെ ഒരു വാക്കാലുള്ള പരാതി മതി ..നിന്റെ ഈ അസുഖം മാറാൻ ".
"ശരി ...ഞാൻ പുറത്തുപോയി വാങ്ങാം .."...അവൻ മെല്ലെ തിരിഞ്ഞു നടന്നു ..
............................................................................................................................
sanju calicut
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo