By: Reshma vaishakhathil
സ്കൂള്‍ വിട്ടു കൂട്ടുകാര്‍ക്കൊപ്പം സ്കൂള്‍ബസിലേക്ക്കയറാന്‍ തുടങ്ങിയപ്പോള്‍ ചിന്നമ്മു എന്ന പിന്‍വിളി കേട്ടു ഞാന്‍ തിരിച്ചു നോക്കി
കൈയില്‍ നീണ്ട ഒരു കുടയും പിടിച്ചു മുത്തശന്‍ നില്കുന്നു പാതി കഷണ്ടി കയറിയ മുടിയും മുട്ടറ്റം തെറുത്തു കയറ്റിയ ഷര്‍ട്ടും.. ചുറ്റുമുള്ള കൂട്ടുകാരെ നോക്കി ഞാന്‍ മെല്ലെ മുത്തശന്‍റെ അടുത്തേക്ക് നടന്നു..
അനുവാദം ചോദിക്കാതെ മുത്തശന്‍എന്‍റെ കൈ പിടിച്ചു മുന്നോട്ടു നടന്നു
“ഞാന്‍ ബസില്‍ വന്നോളാം”
മുത്തശന്‍ രൂക്ഷമായി എന്നെ നോക്കി.. എന്‍റെ പുറത്തു കിടന്ന ബാഗ് ഊരി വാങ്ങാന്‍ നോക്കി
“വേണ്ട ഞാന്‍ പിടിച്ചോളാം” മുത്തച്ഛന്‍ ഒന്നും മിണ്ടാതെ നടന്നു
മുത്തശന്‍ എന്നെ ഒരു ചായ കടയിലേക്ക് ആണ് കൊണ്ടുപോയത്
“പങ്കജക്ഷാ.. രണ്ടു ബോണ്ടയും പാലും വെള്ളവും”
“എനിക്ക് വേണ്ട ”
മുത്തശന്‍വീണ്ടും എന്നെ രൂക്ഷമായി നോക്കി
ചായകടക്കാരന്‍ കൊണ്ടു വന്നു വച്ച പത്രത്തില്‍ ഇരുന്നു എണ്ണയില്‍ മുങ്ങി തോര്‍ന്ന ബോണ്ട എന്നെ ഇളിച്ചു കാണിച്ചു.. എന്‍റെ മുഖത്ത് ഉയര്‍ന്നു വരുന്ന എണ്ണ കുരുക്കളെ പറ്റി ഭയത്തോടെ ഓര്‍ത്തു..

മുത്തശന്‍റെ കല്‍പനയ്ക്കു മുമ്പില്‍ മിണ്ടാതെ ഞാന്‍ അതു കഴിച്ചു.
“ചിന്നമ്മു അങ്ങ് വലിയ ആളായി പോയല്ലോ ഭാസ്കരന്‍ചേട്ടാ.... ഇപ്പൊ ഈ വഴിക്കൊന്നും വരാറില്ല”
വലിയ തമാശ പറഞ്ഞ പോലെചായകടക്കാരന്‍ കുലുങ്ങി ചിരിച്ചു ഒപ്പം മുത്തശനും..
പത്രത്തില്‍ ഇരിക്കുന്ന ബോണ്ടകള്‍ പൊട്ടിചിരിക്കുന്ന അയാളുടെ വായില്‍ കുത്തി കയറ്റണം എന്നു തോന്നി എനിക്കു..
“ഇല്ല.. പങ്കജാക്ഷ... അവള്‍ ഇപ്പോള്‍ 10 ക്ലാസ്സിലാ പഠിക്കുന്നെ.. ഒത്തിരി പഠിക്കാന്‍ ഉണ്ട്.. ക്ലാസ്സില്‍ ഫസ്റ്റ് അവള്‍ക്കാ..” മുത്തശന്‍ അഭിമാനത്തോടെ പറഞ്ഞു

ഞാന്‍ തല ഉയര്‍ത്തി ആരെടാ എന്ന ഭാവത്തില്‍ ആ കടക്കാരനെ നോക്കി.. അയാള്‍ പുഞ്ചിരിയോടെ എന്നെ നോക്കി..
വൈകിട്ട് വീട്ടില്‍എത്തിയപ്പോള്‍ തന്നെ അമ്മയ്ക്കു മുന്നില്‍എന്‍റെ പരാതികള്‍ തുറന്നു.. ഏറ്റവും വലിയ നാണക്കേടു സ്കൂളില്‍ വച്ചു ചിന്നമ്മു എന്നു ഉറക്കെ വിളിച്ചു ഇനി എല്ലാവരും എന്നെ കളിയാക്കും.. അതും പോരാഞ്ഞിട്ട് ആ വൃത്തികെട്ട ചായ കടയില്‍ കൊണ്ടു പോയി
അമ്മ എല്ലാം പുഞ്ചിരിയോടെ കേട്ടു... അമ്മ എന്‍റെ പരാതികള്‍ വേണ്ടത്ര ഗൌരവത്തില്‍ എടുക്കുന്നില്ല എന്നതില്‍ എനിക്കു നല്ല അമര്‍ഷം ഉണ്ടായി

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും മുത്തശന്‍ സ്കൂളില്‍ നില്‍ക്കുന്നത് കണ്ടു.. വേഗം ആരും കാണാതെ ഞാന്‍ ഒളിച്ചു ഞാന്‍ ബസില്‍ കയറി ഏറ്റവും പിന്നിലത്തെ സീറ്റില്‍ പോയിരുന്നു.. ബസ് സ്റ്റാര്‍ട്ട് ആയി.. ഞാന്‍ ബസിന്‍റെ പിന്നിലത്തെ ഗ്ലാസ്സിലൂടെ മുത്തശനെ നോക്കി..
മുത്തശന്‍ ഒരോ കുട്ടികള്‍ പോകുമ്പോളും നോക്കുന്നു പിന്നെ ധൃതി പിടിച്ചു സ്കൂളിനുള്ളിലേക്ക് നടന്നു..
ഒരു വിജയിയെ പോലെ തുള്ളിച്ചാടിയാണ് ഞാന്‍ വീട്ടിലേക്ക് ചെന്നത്..

കുറച്ചു സമയം കഴിഞ്ഞു വിയര്‍ത്തു കുളിച്ചു വെപ്രാളത്തോടെ മുത്തശന്‍ എത്തി..
കിതപ്പോടെ അമ്മയോട് എന്നെ തിരക്കി.. ഞാന്‍ വീട്ടില്‍ എത്തിയെന്ന് അറിഞ്ഞപ്പോള്‍ ആ കണ്ണില്‍ നക്ഷത്രങ്ങള്‍ തിളങ്ങി.. നെടുവീര്‍പ്പോടെ തിണ്ണയില്‍ ഇരുന്നു

“ഞാന്‍ വല്ലാതെ ഭയന്നു മോളെ... എന്തൊക്കെ വാര്‍ത്തകളാണ് പത്രത്തില്‍ വരുന്നത്”
മുത്തശന്‍ അമ്മയോടു പറഞ്ഞു.. അമ്മ അകത്തേക്കു വന്നു എന്നോട് ചോദിച്ചു
“മുത്തശനെ ഒളിച്ചാണോ നീ വന്നത്”
ഞാന്‍ ഒന്നും മറുപടി പറയാതെ നിന്നു.. അമ്മ രൂക്ഷമായി എന്നെ നോക്കി എന്നിട്ട് ഒന്നും മിണ്ടാതെ അടുക്കളയിലേക്കു നടന്നു..

പിന്നിടുള്ള ദിവസങ്ങളില്‍ ഒന്നും എന്നെ കാത്തു മുത്തശന്‍ സ്കൂളില്‍ നിന്നില്ല.. എന്തെന്നില്ലാത്ത കുറ്റബോധം എന്‍റെ മനസ്സില്‍ നിറഞ്ഞു...
എനിക്കുള്ള ബോണ്ടയും പരിപ്പ് വടയും പൊതികളായി മുത്തശന്‍ വീട്ടില്‍ എത്തിച്ചു... കുറ്റബോധത്തിന്‍റെ ആഴങ്ങളിലേക്ക് ഞാന്‍ ഊളി ഇട്ടു പാഞ്ഞു..
തീരെ കുട്ടിയായിരുന്നപ്പോള്‍ മുത്തശന്‍ വാങ്ങി തന്ന ബോണ്ടയും പഴം പൊരിയും എന്‍റെ നാവിനു നനവേകിയതും .. അത് കൊണ്ടു വരുന്നതും കാത്തു ഞാന്‍ നില്‍ക്കുമായിരുന്നു മുത്തശന്‍റെ കൈയില്‍ തൂങ്ങിയാണ് ഈ ലോകത്തെ പരിചയപെട്ടതും.. എങ്കിലും മുത്തച്ഛന്റെ വയോധികതയെ അന്ഗീകരിക്കാന്‍ എന്‍റെ ചപലമായ കൌമാരത്തിനു ആയില്ല.. ഈ ചപലതയുടെ അന്ധതയില്‍ മുത്തശന്‍റെ തേജസ്സും ഓജസ്സും ഞാന്‍ മറന്നു...

വാര്‍ധക്യം എന്നതു അറിവിന്‍റെ പൂര്‍ണതയാണ് അതിന്‍റെ പരമപദത്തിലേക്ക് എത്താനായി സ്വയമുരുകി ഒരു പ്രകാശ നാളമായി അവര്‍ അണയും... മരണം തിരുത്തപെടാന്‍ കഴിയാത്ത പാഠമാണ് ഒരോ തലമുറയ്ക്കും അവര്‍ നടന്നകന്ന വഴികളിലൂടെ അവരുടെ കാല്‍പാട് പിന്തുടര്‍ന്ന് ഞാനും വഴിയെരെ പിന്നിടണം.... ഈ അറിവുകള്‍ എന്നിലേക്ക് പ്രവഹിക്കാന്‍ കാലം എന്ന ഗുരുവിനെ എനിക്കു വേണ്ടി വന്നു
മുത്തശന്‍ ഒരു ഓര്‍മയായി എന്‍റെ മുന്നില്‍ കിടക്കുന്നു.. ഇനി ഈ നന്മ മരത്തിന്‍റെ തണലും ചൂടും എനിക്കില്ല..
മുന്നില്‍ കത്തിച്ചു വച്ച വിളക്കു അണഞ്ഞു എങ്കിലേ നമുക്കു ചുറ്റുമുള്ള അന്ധകാരത്തിന്‍റെ കാഠിന്യം നമുക്കു തിരിച്ചറിയു...

By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക