ഒരു ഫ്ലാഷ് ബാക് .ഇരുപത്തിനാലു വർഷം ..
ഞങ്ങളുടെ(എന്റെയും ചേട്ടന്റെയും ) ഏറ്റവും പ്രിയപ്പെട്ട വിനോദം തമ്മിൽ പല തരം തല്ലുകളിൽ ഏർപ്പെടുക എന്നതായിരുന്നു . ഈ വഴക്കിന്റെ അന്ത്യം തികച്ചും ഭീകരവും .ഞാൻ വളരെ ആക്രമണ കാരിയായി പ്രതികരിച്ചു പാവപ്പെട്ട എന്റെ ചേട്ടനെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു .അനിയത്തിക്ക് മുന്നിൽ തോറ്റു കൊടുക്കാൻ ചേട്ടൻ നല്ല ഉത്സാഹം .അത് കൊണ്ട് തന്നെ ചേട്ടൻ എന്നെ പ്രകോപിതയാക്കാൻ കിണഞ്ഞു പരിശ്രമിക്കുമായിരുന്നു.
ഇടയ്ക്കു 'അമ്മ ഇടപെട്ടു ഈ സ്‌ഥിതി മാറ്റിയെടുക്കും.ചൂലിന്റെ അറ്റം മുറുകെ കെട്ടി..ചേട്ടനിട്ടു പൊട്ടിച്ചിട്ടുള്ളതും , എനിക്ക് നുള്ളു തന്നതുമൊക്കെ ഇപ്പോൾ ചിരിയോടെ ഓർക്കുന്നു .
ഇടയ്ക്കു 'അമ്മ ഇടപെട്ടു ഈ സ്‌ഥിതി മാറ്റിയെടുക്കും.ചൂലിന്റെ അറ്റം മുറുകെ കെട്ടി..ചേട്ടനിട്ടു പൊട്ടിച്ചിട്ടുള്ളതും , എനിക്ക് നുള്ളു തന്നതുമൊക്കെ ഇപ്പോൾ ചിരിയോടെ ഓർക്കുന്നു .
ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾക്ക് ഒത്തിരി സമാനതകളും ഉണ്ടായിരുന്നു .ഞങ്ങൾ , കൂട്ടുകാരെയും, അയൽക്കാരെയും, ബന്ധുക്കളെയും ഒക്കെ കുറിച്ച് കോഡ് ഭാഷ ഉപയോഗിച്ച് സംസാരിക്കുമായിരുന്നു .എത്ര വിചിത്രം അല്ലെ !. പിന്നെ ആരും കളിച്ചിരിക്കാൻ ഇടയില്ലാത്ത ചില കളികളും ഞങ്ങൾ കണ്ടു പിടിച്ചു .(ഇതൊക്കെ ഇപ്പോൾ ചേട്ടൻ കണ്ടാൽ എന്നെ ഷെവർമ ആക്കും).
ഇനി, ഈ കഥയുടെ ശീർഷകത്തിന്റെ സത്യാവസ്‌ഥയിലേക്കു വരാം.
ഞങ്ങൾ രണ്ടും വളരെ കുലീനരായ, സഹജീവികളോട് ദയാ വായ്‌പുള്ള രണ്ടു ആത്മാക്കളായിരുന്നു .എന്ന് വച്ചാൽ ചുറ്റുമുള്ള സഹ ജീവികളെ (ഉറുമ്പു, ചിലന്തി, പാറ്റ ,പുഴു തുടങ്ങിയവ) ഉപദ്രവിക്കാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദർശം.എന്ന് വച്ച് ഈ പറഞ്ഞവയിൽ ഏതെങ്കിലുമൊക്കെ ജീവികൾ അടുത്ത് വന്നാൽ ധൈര്യംതൊട്ടു തീണ്ടിയിട്ടില്ലാത്ത ഞങ്ങൾ അമ്മയിൽ അഭയം പ്രാപിക്കുമായിരുന്നു , ഒരു പ്രാർഥനയോടെ " 'അമ്മ ഓടിച്ചു വിട്ടാൽ മതി , കൊല്ലണ്ട ".'അമ്മ എവിടെ കേൾക്കാൻ . 'അമ്മ കുതിച്ചു ചാടി ഈ ജീവി/പ്രാണികളെ (ചിലന്തി, പാറ്റ , എലി )പരലോകത്തേക്ക് പറഞ്ഞയക്കുമായിരുന്നു . എത്ര ധൈര്യ ശാലിയായിരുന്നു ,അമ്മ ഞങ്ങളുടെ കണ്ണിൽ(ഝാൻസി റാണിയെ പോലെ ).
'അമ്മ ഉടൻ ഞങ്ങളോട് : ഈ പിള്ളേർ എന്നെ കൈ ചൂണ്ടി കാണിച്ചു തരും . എന്നിട്ടു പിന്നെ പുറകിൽ നിന്നൊരു കുത്താണ് " 'അമ്മ എന്തിനാഅങ്ങനെ ചെയ്തേ ?''
'അമ്മ ഉടൻ ഞങ്ങളോട് : ഈ പിള്ളേർ എന്നെ കൈ ചൂണ്ടി കാണിച്ചു തരും . എന്നിട്ടു പിന്നെ പുറകിൽ നിന്നൊരു കുത്താണ് " 'അമ്മ എന്തിനാഅങ്ങനെ ചെയ്തേ ?''
ഇപ്പോൾ ഞാൻ ഓർക്കുന്നു ഒരു ചൊല്ല്, കുറ്റം ചെയ്യുന്നവനെക്കാളും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നവരാ അപരാധി . പാവം അമ്മ ,ഹാ (നിശ്വാസം ).
ഇനി അടുത്തത് ഞങ്ങളുടെ മഹത്തായ മറ്റൊരു ആചാരത്തിലേക്ക് .
എനിക്ക് ഈ ഉറുമ്പുകളുടെ ഭിത്തിയിലുള്ള പരേഡ് കാണാൻ വല്യ ഇഷ്ടമായിരുന്നു . ശ്രദ്ധിച്ചു നോക്കിയാൽ അവ തമ്മിൽ സംവദിക്കുന്നതും , എങ്ങനെ സഹയാത്രികരെ മറ്റൊരുവൻ/മറ്റൊരുവൾ സഹായിക്കുന്നു എന്നതുമൊക്കെ ഒത്തിരി രസകരമായ കാഴ്ച തന്നെ .ഇതിനു വേണ്ടി ഞാൻ അവയെ തമ്മിൽ തെറ്റിക്കാനും ശ്രമിക്കുമായിരുന്നു .ഇതിലൊക്കെ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നുവെങ്കിൽ ഉറുമ്പു സൈക്കോളജിയിൽ പി .എ ച് .ഡി എടുത്തു ഞാൻ സയന്റിസ്റ് ആയേനെ .(വിജ്ഞാന ശാഖ - പ്രതികൂല സാഹചര്യങ്ങളിൽ ഉറുമ്പുകൾ എങ്ങനെ പ്രതികരിക്കുന്നു ).
ഒരു നല്ല ദിവസം രാവിലെ ഞാൻ നോക്കിയപ്പോൾ , ഓഫീസിൽ റൂമിൽ, എന്റെ ചേട്ടൻ എന്തോ പ്രധാനപ്പെട്ട കാര്യം ചെയ്തോണ്ട് നിൽക്കുന്നു .എന്താണെന്നോ . ഒരു കോമ്പസ്സിൽ കുറച്ചു ഉറുമ്പുകളെ നിരത്തി വച്ച് പ്ളഗ് പോയിന്റ് ഹോളിലേക്കു കേറ്റി , സ്വിച്ച് ഓൺ ചെയ്യുന്നു .ഞാൻ ഇത് കണ്ടു അത്ഭുതപ്പെട്ടു, ചേട്ടനോട് ചോദിച്ചു "എന്താ സംഭവം ?''
ചേട്ടൻ : ഞാൻ ഈ ആത്മാക്കൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുവായിരുന്നു . ഇവ എന്റെ പാദത്തിന്റെ അടിയിൽ ഞെരിഞ്ഞമർന്നു ഇഹലോകവാസം വെടിഞ്ഞവർ ആണ് .അത് കൊണ്ട് ഇവക്കു യഥാവിധി ഇലക്ട്രിക്ക് ക്രെമേഷൻ നടത്തുന്നു .
ചേട്ടൻ : ഞാൻ ഈ ആത്മാക്കൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുവായിരുന്നു . ഇവ എന്റെ പാദത്തിന്റെ അടിയിൽ ഞെരിഞ്ഞമർന്നു ഇഹലോകവാസം വെടിഞ്ഞവർ ആണ് .അത് കൊണ്ട് ഇവക്കു യഥാവിധി ഇലക്ട്രിക്ക് ക്രെമേഷൻ നടത്തുന്നു .
അതിന്റെ ഇടക്ക് മറ്റൊരു "വല്ല്യ "സംഭവം . പ്ലഗ്‌ഹോളിലേക്ക് കോംപസ്സ് വച്ച് സ്വിച്ച് ഇടുന്നതിനു മുന്നേ ഒരു ഉറുമ്പാത്മാവ് പിടഞ്ഞു .ഭാഗ്യമുള്ള ആത്‌മാവ് !! ആ പ്രാണിയുടെ മനസ്സിൽ അപ്പോൾ കടന്നു പോയതെന്താവാം .
ഞാൻ എന്നും എന്റെ ചേട്ടന്റെ ആദർശങ്ങൾ പിന്തുടരുന്ന അനിയത്തി ആയതു കൊണ്ട് തന്നെ ഏതെങ്കിലും ഉറുമ്പുകൾ ഈവിധം ഞാൻ കാരണം മരണപ്പെട്ടാൽ ഇതേ ക്രെമേഷൻ പരിപാടി ഞാനും നടത്തുമായിരുന്നു .
(നിശ്വാസം ).
(നിശ്വാസം ).
എവിടെ യാവാം ആ ആത്മാക്കൾ നഷ്ടപെട്ടത് . എന്റെ വീട്ടിലെ ബെർമുഡ ത്രികോണത്തിലോ !!!
"എല്ലാവര്ക്കും സമാധാനം , പ്രശാന്തത ,സമത്വം " എന്ന ആപ്ത വാക്യത്തോടെ നിർത്തട്ടെ .
*********************
സംഗീത. എ സ് .ജെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക