
കുന്ത്രാണ്ടം (Smart Phone) വൃത്തം- ദ്രുത കാകളി
പണ്ടു പണ്ടന്നവർ ഹംസത്തെ വിട്ടൂ
കൊണ്ടു പോയന്നാട്ടിലുണ്ടൊരാമോല
മിണ്ടാൻ കൊതിപൂണ്ടു കണ്ടവർ മിണ്ടാൻ
ചുണ്ടോടു ചുണ്ടായിയോലയെക്കണ്ടൂ
കൊണ്ടു പോയന്നാട്ടിലുണ്ടൊരാമോല
മിണ്ടാൻ കൊതിപൂണ്ടു കണ്ടവർ മിണ്ടാൻ
ചുണ്ടോടു ചുണ്ടായിയോലയെക്കണ്ടൂ
കണ്ടാലുരിയാവർത്തമാനം കൊണ്ടാ
പണ്ടുള്ളൊരോലയും മിണ്ടുന്നതന്നും
ചെണ്ടുമല്ലി പോൽ കണ്ടെന്നവൻ ചൊല്ലി
ചെണ്ടവാദ്യം പണ്ടെ നീയെന്നവളും
പണ്ടുള്ളൊരോലയും മിണ്ടുന്നതന്നും
ചെണ്ടുമല്ലി പോൽ കണ്ടെന്നവൻ ചൊല്ലി
ചെണ്ടവാദ്യം പണ്ടെ നീയെന്നവളും
ഓലയിൽ കൗമാരകാലം പിടഞ്ഞൂ
ചേലുള്ള സ്വപ്നവും നെയ്തൂ നിലാവിൽ
മേലെപ്പറന്നൂ പറന്നാ പറവ
കാലിലേയോലകൾ കൈമാറി ഭദ്രം
ചേലുള്ള സ്വപ്നവും നെയ്തൂ നിലാവിൽ
മേലെപ്പറന്നൂ പറന്നാ പറവ
കാലിലേയോലകൾ കൈമാറി ഭദ്രം
കാലം കടന്നുപോയ് ഹംസമിന്നില്ല
കല്ലുകൾ നാഴികക്കല്ലുകൾ സാക്ഷി
കാലത്തെ വെല്ലുന്ന മാറ്റങ്ങളുമായ്
കോലവും മാറീയെഴുത്തോലയിപ്പോൾ
കല്ലുകൾ നാഴികക്കല്ലുകൾ സാക്ഷി
കാലത്തെ വെല്ലുന്ന മാറ്റങ്ങളുമായ്
കോലവും മാറീയെഴുത്തോലയിപ്പോൾ
കൊള്ളുമീ കാമത്തിനമ്പിന്നുമുള്ളിൽ
തുള്ളും ഹൃദയത്തിൻ വള്ളിയും മീട്ടീ
വെള്ളി വെളിച്ചത്തെ തോൽപ്പിച്ച വേഗേ
കള്ളി വെളിച്ചത്തു വന്നിടാതേയും
തുള്ളും ഹൃദയത്തിൻ വള്ളിയും മീട്ടീ
വെള്ളി വെളിച്ചത്തെ തോൽപ്പിച്ച വേഗേ
കള്ളി വെളിച്ചത്തു വന്നിടാതേയും
പിള്ളേരു കാലത്തെണീറ്റൂ കളിക്കും
കിളളീയിരുന്നിടുന്നർദ്ധരാത്രിക്കും
മുള്ളുവാൻ പോലുമാ നേരമൊട്ടില്ല
സൊള്ളീയിരിക്കാൻ മടിയില്ലെന്നല്ലോ
കിളളീയിരുന്നിടുന്നർദ്ധരാത്രിക്കും
മുള്ളുവാൻ പോലുമാ നേരമൊട്ടില്ല
സൊള്ളീയിരിക്കാൻ മടിയില്ലെന്നല്ലോ
എന്തിത്ര സൗന്ദര്യമെന്തെന്നറിയാ
നെന്തിനീ ഞാനുമച്ചന്തയിൽ ചെന്നു
ചന്തമുള്ളോരു ചെപ്പിലായ് കാന്തിയാം
കുന്തമങ്ങൊന്നു ഞാനേന്തീ നടപ്പൂ
നെന്തിനീ ഞാനുമച്ചന്തയിൽ ചെന്നു
ചന്തമുള്ളോരു ചെപ്പിലായ് കാന്തിയാം
കുന്തമങ്ങൊന്നു ഞാനേന്തീ നടപ്പൂ
എന്തൂരസമിന്നീ തൊട്ടിട്ടെഴുതാ
നെന്തൂമിനുക്കമീ കാലത്തിനോല
ചിന്തകൾ കണ്ണാടി പോലെത്തിളങ്ങാ
നെന്തിത്രപാടിതീ കുന്ത്രാണ്ടമുണ്ടേൽ
നെന്തൂമിനുക്കമീ കാലത്തിനോല
ചിന്തകൾ കണ്ണാടി പോലെത്തിളങ്ങാ
നെന്തിത്രപാടിതീ കുന്ത്രാണ്ടമുണ്ടേൽ
സന്ദീപ് പട്ടാമ്പി 95390 71844
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക