കേഡൽ ജിൻസൺ പൊലീസിനോട് പറഞ്ഞ ഒരു പേരൊണ്ടല്ലോ മക്കളേ? എന്തവാ ആ പേര് ? ഓ.... ആസ്‌ട്രൽ പ്രൊജെക്ഷൻ!
നമ്മടെ പോലീസ് പറഞ്ഞത് ആസ്‌ട്രൽ പ്രൊജെക്ഷൻ എന്നു വെച്ചാ ആത്മാവിനെ ശരീരത്തിൽ നിന്ന് വേർതിരിക്കാൻ വേണ്ടിയുള്ള ഒരു ശ്രമമായിരുന്നു കേഡൽ ജിൻസണിന്റേത് എന്നാണ്.
വിക്കീപീഡിയ പറയുന്നത് ശരീരത്തെ ജഡാവസ്‌ഥയിൽ നിലനിർത്തിക്കൊണ്ട് ആത്മാവിനെ ശരീരത്തിൽ നിന്നും വേർപെടുത്തി സഞ്ചരിപ്പിക്കുന്ന പരിപാടിയാണിതെന്നാണ്. പക്ഷെ വല്ലവന്റെയും അല്ല. സ്വന്തം ആത്മാവിനെയാണെന്നു മാത്രം.
കൂടു വിട്ടു കൂടു മാറുക, പരകായപ്രവേശം എന്നൊക്കെ പറയുന്ന പരിപാടിയില്ലേ...ദതന്നെ! പണ്ട് മഹാഭാരതത്തിൽ ദ്രോണർ തന്റെ ശരീരം ഉപേക്ഷിച്ച് അശ്വത്ഥാമാവ് മരിച്ചോ എന്നറിയാൻ പോയതും ശങ്കരാചാര്യർ ശരീരമുപേക്ഷിച്ച് ഒരു രാജാവിന്റെ ശരീരത്തിൽ പ്രവേശിച്ചതുമെല്ലാം ഈ പരിപാടിയാണ്.

പണ്ടൊക്കെ പഠിക്കാനായി അതിരാവിലെ അമ്മ നമ്മളെ കുത്തിപ്പൊക്കാൻ നോക്കും. ഉറക്കം മതിയാവാതെ നമ്മൾ പിന്നെയും കട്ടിലിൽ തന്നെ കിടക്കും.പക്ഷെ ഉപബോധ മനസ്സിൽ നമ്മൾ എഴുന്നേറ്റതായി വിചാരിക്കും. പല്ലു തേക്കും. പഠിക്കാൻ ഇരിക്കും.. പഠിച്ച് ഒരു വഴിയാവുമ്പോഴേയ്‌ക്കും ഉറങ്ങിക്കിടക്കുന്ന നമ്മൾ അമ്മയുടെ അടി കൊണ്ട് ആസ്‌ട്രൽ പ്രൊജെക്ഷൻ വിട്ട് എഴുന്നേൽക്കണ്ടതായും വരും...സത്യത്തിൽ ഇത് ഉറങ്ങാനുള്ള നമ്മുടെ തോന്നൽ ഉണ്ടാക്കുന്ന ഒരു മിറാഷ് (മരീചിക) ആണ്. ബോധവും ഉപബോധവും തമ്മിൽ ഇത്തരം പിടിവലികൾ എപ്പോഴും ആർക്കും ഉണ്ടാകാം.
ഈ ആസ്‌ട്രൽപ്രൊജക്ഷൻ എനിക്കുണ്ടാക്കിയ ഒരു പാര കേക്കണോ..
സ്‌കൂളിൽ ആൺകുട്ടികൾക്കായി ഒരു മൂത്രപ്പുര ഉണ്ടായിരുന്നില്ല. ഒരു കുന്നിന്റെ മുകളിൽ കരിങ്കല്ലു കൊണ്ട് കോട്ടമതിൽ പോലെ കെട്ടി മണ്ണിട്ട് നിരത്തി അതിനു മുകളിൽ ആയിരുന്നു സ്‌കൂൾ കെട്ടിടം നിന്നിരുന്നത്. ഈ കരിങ്കൽ ഭിത്തി ആയിരുന്നു പ്രധാന മൂത്രപ്പുര. സ്‌കൂളിലെ ഇന്റർവെൽ സമയത്ത് നിരനിരയായി കുട്ടികൾ നിന്ന് കാര്യം സാധിക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു ദിവസം ഏതോ ഒരു പിരീയഡിൽ ക്ലാസിനിടെ എനിക്ക് കലശലായ മൂത്ര ശങ്ക. തീരെ സഹിക്കാൻ പറ്റാതായതോടെ ടീച്ചറോട് ഞാൻ രഹസ്യമായി കാര്യം പറഞ്ഞു. അനുവാദം ലഭിച്ചതോടെ ഒറ്റ ഓട്ടത്തിന് ഞാൻ കരിങ്കൽ ഭിത്തിയ്‌ക്കടുത്തെത്തി. തികഞ്ഞ ആത്മ നിർവൃതിയോടെ കാര്യം സാധിച്ചു. പക്ഷേ ആസ്‌ട്രൽ പ്രൊജെക്ഷൻ എന്നെ ചതിച്ചു കളഞ്ഞു.. ഈ സംഭവങ്ങൾ അരങ്ങേറുമ്പോൾ എന്റെ ശരീരം വല്യച്‌ഛന്റെ വീട്ടിൽ താമസിക്കുവാനായി പോയി കസിൻസിന്റെ കൂടെ കളിചിരിബഹളങ്ങളൊക്കെ കഴിഞ്ഞ് രാത്രി ജഡാവസ്‌ഥയിൽ കിടന്നുറങ്ങുകയായിരുന്നു. ആത്മാവിന് മൂത്രമൊഴിക്കാൻ കഴിവില്ലാത്തതിനാൽ ശരീരം തന്നെ അത് നിർവഹിച്ചു.
എന്തിനേറെപ്പറയുന്നു.... നൈസായി പണി പാളി!
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക