
ഉച്ചക്കുള്ള ഭക്ഷണമെല്ലാം റെഡിയാക്കി ഒന്ന് മയങ്ങാൻ തയാറെടുത്ത് നിൽക്കുകയായിരുന്ന സെയ്തു കാക്കാനെ കൂട്ടി ഞാൻ തളർന്നു കിടക്കുന്ന പഴയ ഖബർ വെട്ടി മായിൻ കാക്കാന്റെ വീട്ടിലേക്ക് നടന്നു.
ആയിശുവിന്റെ കാര്യത്തിൽ ചില സംശയങ്ങൾ തീർക്കാനാണ് അദ്ദേഹത്തെ സമീപിക്കുന്നത്.ഇരുപത് വർഷം മുമ്പ് ഏതെങ്കിലും മൃതദേഹങ്ങൾ രഹസ്യമായി മറചെയ്തിട്ടുണ്ടോ എന്നറിയാൻ.
സംസാരിക്കാൻ കൂടി കഴിയാതെ തളർന്ന് കിടക്കുന്ന മായിൻ കാക്ക എങ്ങിനെ തെളിവുകൾ നൽകാനാണ്. ആയിശുവിന്റെ പ്രേതം പളളിപ്പറമ്പിൽ തന്നെ തമ്പടിച്ചിരിക്കുന്നത് ഒരു പക്ഷെ സെയ്തു കാക്കാന്റെ സാന്നിദ്ധ്യം ഉള്ളതുകൊണ്ടായിരിക്കും.
മായിൻ കാക്കാന്റെ തൊട്ടടുത്ത് തന്നെ ഞങ്ങൾ ഇരിപ്പുറപ്പിച്ചു.കാലങ്ങളായിട്ടുള്ള കിടപ്പും സന്ദർശകരില്ലാത്തതും മായിൻ കാക്കാന്റെ കിടപ്പുമുറി വൃത്തിയാക്കുന്നതിൽ ബന്ധപ്പെട്ടവർ അശ്രദ്ധരായിരിക്കുന്നു.
സെയ്തു കാക്കയാണെന്ന് മനസ്സിലായതോടെ അനങ്ങാൻ കഴിയാതെ കിടക്കുന്ന മായിൻ കാക്കാന്റെ കവിളുകളിലൂടെ കണ്ണുനീർ ധാരധാരയാഴുകി.
ആ സമയം എന്റെ കൈകൾ മായിൻ കാക്കാന്റെ വിരലിൽ പിടുത്തപ്പെട്ടു. മായിൻ കാക്ക ആകെ വിയർത്തു കുളിക്കുന്നു. ശക്തമായ വേദനയാൽ ശരീരം വിറകൊണ്ടു. ഈ സമയം ശക്തമായ വേദന കൊണ്ടായിരിക്കണം മലമൂത്ര വിസർജനം സംഭവിച്ചത്. അവിടെയാകെ വിസർജ്യത്തിന്റെ ദുർഗന്ധം.
ഒരു പ്രാർത്ഥന നടത്തി അവിടെ നിന്ന് ഇറങ്ങുമ്പോൾ മായിൻ കാക്കാന്റെ ഭാര്യ എല്ലാം വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ഒരു പ്രാർത്ഥന നടത്തി അവിടെ നിന്ന് ഇറങ്ങുമ്പോൾ മായിൻ കാക്കാന്റെ ഭാര്യ എല്ലാം വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
പിറ്റേന്ന് പുലർച്ചയും ഞാൻ ശൈഖിനെ സമീപിച്ചു.
എന്ത് കൊണ്ട് പ്രേതം? എന്നതും ആയിശു വിന്റെ പ്രേതം പലർക്കും അനുഭവപ്പെട്ടതും എന്റെ പ്രധാന സംശയങ്ങളായിരുന്നു.
എന്ത് കൊണ്ട് പ്രേതം? എന്നതും ആയിശു വിന്റെ പ്രേതം പലർക്കും അനുഭവപ്പെട്ടതും എന്റെ പ്രധാന സംശയങ്ങളായിരുന്നു.
ഗുരു പറഞ്ഞു തുടങ്ങി.
" ആദ്യം അല്ലാഹു ആദമിന്റെ രൂപം ഭൂമിയിൽ നിന്നെടുത്ത മണ്ണ് കൊണ്ട് സൃഷ്ടിച്ചു.എന്നിട്ട് ആ രൂപത്തിൽ സാഷ്ടാംഗം പ്രണാമം ചെയ്യാൻ മാലാഘമാരോടും അവരുടെ നേതാവായിരുന്ന ഇബ്ലീസിനോടും ആവശ്യപ്പെട്ടു.
" ആദ്യം അല്ലാഹു ആദമിന്റെ രൂപം ഭൂമിയിൽ നിന്നെടുത്ത മണ്ണ് കൊണ്ട് സൃഷ്ടിച്ചു.എന്നിട്ട് ആ രൂപത്തിൽ സാഷ്ടാംഗം പ്രണാമം ചെയ്യാൻ മാലാഘമാരോടും അവരുടെ നേതാവായിരുന്ന ഇബ്ലീസിനോടും ആവശ്യപ്പെട്ടു.
പക്ഷെ ദൈവകൽപന അംഗീകരിക്കാൻ ഇബ്ലീസ് തയ്യാറായില്ല..കാരണം ഇബ്ലീസ് ജിന്നു വർഗത്തിൽ പെട്ടവനായിരുന്നു.
എന്ത് കൊണ്ട് എന്റെ കൽപന നീ സ്വീകരിച്ചില്ല എന്ന ചോദ്യത്തിനു സൃഷ്ടിപ്പിൽ ഉന്നതനായ ഞാൻ അധമനായ മനുഷ്യന് മുന്നിൽ കുനിയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഇബ്ലീസ് പറഞ്ഞു.
എന്ത് കൊണ്ട് എന്റെ കൽപന നീ സ്വീകരിച്ചില്ല എന്ന ചോദ്യത്തിനു സൃഷ്ടിപ്പിൽ ഉന്നതനായ ഞാൻ അധമനായ മനുഷ്യന് മുന്നിൽ കുനിയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഇബ്ലീസ് പറഞ്ഞു.
ഇതോടെ ഇബ്ലീസ് മനുഷ്യകുലത്തിന്റെ ശത്രുവായി ദൈവം പ്രഖ്യാപിച്ചു.
അന്ന് മുതൽ ഇന്ന് വരെയും ഇനി അവസാന നാള് വരെയും അവൻ മനുഷ്യവർഗത്തെ വേട്ടയാടിക്കൊണ്ടിരിക്കും.
ഈ ഇബ്ലീസാകുന്നു പിശാച്.
അവന് അവസാന നാള് വരെ ഭൂമിയിൽ ജീവിക്കാനും മനുഷ്യനെ വഴിപിഴപ്പിക്കാനും ദൈവം അനുമതി കൊടുത്തു.. അതിനുള്ള ആളും അർത്ഥവും സന്നാഹങ്ങളും നൽകി..
അവന് അവസാന നാള് വരെ ഭൂമിയിൽ ജീവിക്കാനും മനുഷ്യനെ വഴിപിഴപ്പിക്കാനും ദൈവം അനുമതി കൊടുത്തു.. അതിനുള്ള ആളും അർത്ഥവും സന്നാഹങ്ങളും നൽകി..
എന്നാൽ ദൈവത്തിന്റെ ഉൽകൃഷ്ട ദാസന്മാരിൽ പെട്ടവരുടെ മേലെ ഒരധികാരവും നിനക്കുണ്ടായിരിക്കുന്നതല്ലാ എന്നും ദൈവം പ്രഖ്യാപിച്ചു.
പിശാചിന്റെ സൈനിക വിഭാഗങ്ങളിൽ രഹസ്യാന്വേഷണ വിഭാഗമാണ് ഖരീനുകൾ.. അതിശക്തന്മാരും ബുദ്ധിമാന്മാരുമായ അവർ മനുഷ്യ ശരീരത്തിലും സാധാരണക്കാരായ ജിന്നുകളുടെ ശരീരത്തിലും കയറി അവിടെ ഹൃദയത്തിനടുത്ത് താവളമുറപ്പിക്കും.
ദുർമന്ത്രണമാണ് മുഖ്യ ലക്ഷ്യം. മനുഷ്യനെ നേരായ മാർഗത്തിൽ നിന്ന് വ്യതിചലിപ്പിച്ച് പിശാചിന്റെ അനുയായിയാക്കുക എന്നതാണ് ഖരീനുകളുടെ ലക്ഷ്യം.
ഇവരിൽ ചുരുക്കം ചിലർ ഉത്തരവാദിത്തങ്ങൾ മറന്ന് പോകാറുണ്ട്. അങ്ങിനെയുള്ള ഉത്തരവാദിത്തം മറന്ന് ആയിശുവിന്റെ ഖരീൻ ആയിശുവിനെ പ്രണയിച്ചു.അതിനാൽ ആയിശുവിന് ചില കഴിവുകൾ കിട്ടിത്തുടങ്ങി.. ആ കഴിവുകളാണ് ആയിശുവിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
ഇവിടെ ആയിശുവിന്റെ ഖരീൻ ആയി ശുവിനെ പ്രണയിക്കുകയും ആയിശുവിന്റെ മരണത്തോടെ ഖരീൻ പ്രതികാര ദാഹിയാവുകയും ചെയ്തു. പക്ഷെ ഖരീനുകൾക്ക് മനുഷ്യന് മുമ്പിൽ പ്രത്യക്ഷപ്പെടാൻ കഴിവില്ലാത്തതിനാൽ മനുഷ്യരൂപം പ്രാപിക്കാൻ കഴിവുള്ള ഒരു ജിന്നിൽ കയറിക്കൂടി.
ഖരീൻ ബാധിച്ച ജിന്നിന്റെ ആക്രമണങ്ങളാണ് ഇതുവരെ നിങ്ങൾ കണ്ടത്..
" അപ്പോൾ പ്രേതം യാഥാർത്ഥ്യമാണല്ലെ. അവയെ ഇല്ലായ്മ ചെയ്യാൻ എന്ത് ചെയ്യണം?".
താങ്കളെ സംബന്ധിച്ച് പ്രേത പിശാചുക്കളുടെ ശല്യം ഇനി ഉണ്ടാവുകയില്ല. അന്ന് പള്ളിക്കാട്ടിൽ നിന്ന് താങ്കൾ മോതിരംപ്രകാശിപ്പിച്ചപ്പോൾ താങ്കളെ വളഞ്ഞിരുന്ന പ്രേത പിശാചുക്കൾ ഓടി രക്ഷപ്പെട്ടു.. അതിൽ ആയിശുവിന്റെ പ്രേതത്തിന് പൊള്ളലേറ്റു.
ആയിശുവിന്റെ മയ്യിത്ത് ആ പള്ളിക്കാട്ടിൽ തന്നെയാണ് ഖബറടക്കിയിട്ടുള്ളത്. ആയിശുവിന്റെ മയ്യിത്തിന് ആയിശുവിന്റെ വിശ്വാസികളിൽ നിന്നുള്ള ബാദ്ധ്യത പൂർത്തീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ പിശാചുക്കൾ അതിൽ അവകാശം സ്ഥാപിക്കുന്നതാണ്.
അതു കൊണ്ട് ആയിശു വിന്റെ മയ്യിത്തിനുമേലുള്ള നിങ്ങളുടെ ബാദ്ധ്യത നിങ്ങൾ നിർവ്വഹിക്കുക. ആയിശുവിന്റെ മയ്യിത്ത് നിസ്കരിക്കുക.
.............
.............
മറ്റുള്ളവർ എണീറ്റു വരുന്നതിന് മുമ്പ് പള്ളിക്ക് പുറത്ത് കടക്കാറാണ് പതിവ്.. തന്റെ സന്ദർശനങ്ങളൊന്നും ആരും അറിയാൻ പാടില്ല. വേഗം പുറത്ത് കടന്ന താൻ കാന്റീന് മുന്നിൽ ഒരാളനക്കം കണ്ട് അങ്ങോട്ട് നടന്നു.മെല്ലെ അടുത്തെത്തിയതും ആ രൂപം തിരിഞ്ഞതും ഒരുമിച്ചായിരുന്നു. തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടിത്തരിച്ചു.
തുടരും ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക