Slider

രണ്ടു ഗദ്യകവിതകള്‍

0
Image may contain: 1 person, indoor

1 പരാഗം
ശോണാഭമായ എന്റെ കവിളിലൊന്നു ചുമ്പിച്ച് ,
എന്റെ നിശ്വാസത്തിലെ പരാഗരേണുക്കള്‍ ഉള്ളിലേക്ക് ആവാഹിച്ചെടുത്ത്,
തെക്കന്‍ കാറ്റ് വീശിമറഞ്ഞു.
ഋതുക്കള്‍ക്കു ശേഷം വടക്കു നിന്നു വന്നൊരു കാറ്റ് എന്നോട് അടക്കം പറയുന്നു --
'' മരുഭൂക്കളിനപ്പുറത്തുരുദൂരത്ത് ,ഒരു പൂങ്കാവനത്തില്‍,
മന്ദമാരുതന്റെ ലാളനമേറ്റ് ആടിക്കളിക്കളിക്കുന്ന
നിന്റെ പെെതങ്ങളെ ഞാന്‍ കണ്ടല്ലോ !''
2.നിഴല്‍
ഗദ്യത്തില്‍ ഒരു കവിത
കാല്‍ച്ചുവട്ടില്‍ നിന്ന്
പടിഞ്ഞാട്ടു നീണ്ടു നിവര്‍ന്ന എന്റെ നിഴല്‍,
കുറുകി കുറുകി എന്റെ കാല്‍ച്ചോട്ടിലേക്ക് വലിഞ്ഞപ്പോള്‍
ഞാനും നിഴലും ഒന്നായി.
ഒന്നു ചുമ്പിച്ച്,
ഒന്നു കൂടിപ്പിണഞ്ഞ്,
 ആ സഹചാരി ,
എന്റെ കാല്‍ച്ചോട്ടില്‍ നിന്ന് കിഴക്കോട്ട് നീണ്ടു നീണ്ടു പോയി
ഒടുവില്‍ ഇരുട്ടില്‍ ലയിച്ചു.
നാളെ, എന്റെ കൂടെ പുനര്‍ജ്ജനിക്കാന്‍,
എനിക്കു കൂട്ടിനായി ഉയിര്‍ത്തെഴുനേല്‍ക്കാന്‍ !

bY RAJAN pADUTHOL
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo