Slider

പ്രവാസം

0
Image may contain: 1 person, beard

25 കൊല്ലത്തെ പ്രവാസം കഴിഞ്ഞു അയാൾ നാട്ടിലെത്തിയപ്പോൾ നാട്ടുകാർ പറഞ്ഞു:
"നിങ്ങൾ വിദേശത്തുള്ളപ്പോൾ എന്തൊരു ദാനശീലനായിരുന്നു ! എന്തൊരു പരോപകാരി ! മനുഷ്യസ്നേഹി !! "
(അയാളുടെ ആത്‌മഗതം) : അന്ന് ഞാൻ ലീവിൽ വരുമ്പോൾ എപ്പോൾ വന്നു, എപ്പോൾ പോകുന്നു എന്ന രണ്ടു ചോദ്യങ്ങളല്ലേ നിങ്ങൾ ചോദിക്കാറുള്ളൂ !
കൂടെപ്പഠിച്ച, സമപ്രായക്കാരായ അനിതയും ലതയും ആയിഷയും പറഞ്ഞു:
"നീ എത്ര സുന്ദരനായിരുന്നു പണ്ട്...ഈ നാട്ടിലെ പെൺകുട്ടികളുടെ ഹീറോ...ഇതെന്താണ് ഇപ്പോഴത്തെ കോലം "
(അയാളുടെ ആത്‌മഗതം) : അത് നിങ്ങൾ അന്നെന്നോട് പറഞ്ഞില്ലല്ലോ പകരം മാന്യനായി , നിങ്ങളുടെ അരികിലൂടെ നടന്നു പോകുന്ന എന്നെ നോക്കി "ഇതാ ഒരു വായ് നോക്കി കുരങ്ങൻ പോകുന്നു " എന്നല്ലേ അന്ന് പറഞ്ഞത് !
വീട്ടിൽ ഭാര്യ അയാളോട് പറഞ്ഞു:
"നിങ്ങൾക്ക് പണ്ട് എന്തു നല്ല സ്നേഹമായിരുന്നു.....ഇങ്ങിനെ സ്നേഹമുള്ള ഒരു ഭർത്താവിനെയും കാണില്ലായിരുന്നു "
(അയാളുടെ ആത്‌മഗതം) : സത്യമാണോ...? അത് നീ എന്നെങ്കിലും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ടോ..? ആ സ്നേഹം എന്നെങ്കിലും എനിക്ക് നീ തിരിച്ചു നൽകിയിട്ടുണ്ടോ..??!!
മക്കൾ പറഞ്ഞു:
"അച്ഛൻ...എന്തു നല്ല അച്ഛനായിരുന്നു......ഞങ്ങൾ പറഞ്ഞെതെല്ലാം ചെയ്തു തരുമായിരുന്നു.....ഇപ്പോൾ കാശില്ല....കാശില്ല...എന്ന് പറയുന്നു..."
(അയാളുടെ ആത്‌മഗതം): മക്കളെ ..... നിങ്ങൾക്കെന്നെ ഇഷ്ടമാണെന്ന കാര്യം ഞാൻ എങ്ങിനെ അറിയാനാണ് ?... .ഫോൺ ചെയ്യുമ്പോഴൊക്കെ നിങ്ങൾക്ക് വെറും പരാതി മാത്രമായിരുന്നല്ലോ...??!
പ്രവാസത്തിന്റെ പെട്ടിയുമെടുത്തു വീണ്ടും അയാൾ കടൽ കടന്നു :
പഴയ മുതലാളി പറഞ്ഞു:
"നീ ആദ്യം ഇവിടെ ജോലി ചെയ്യുമ്പോൾ എത്ര ഉഷാറായിരുന്നു ! എത്ര ആത്മാർത്ഥമായായിരുന്നു നീ ജോലി ചെയ്തിരുന്നത്..!! എന്റെ സ്ഥാപനത്തിലെ ഏറ്റവും നല്ലവനായിരുന്നു നീ......ഇപ്പോൾ നിനക്ക് വയസ്സായി....വയ്യാതായിരിക്കുന്നു...."
(അയാളുടെ ആത്‌മഗതം) : അന്ന് എന്റെ ജോലിയെക്കുറിച്ചു കുറ്റമല്ലാതെ എന്തെകിലു ഒരു നല്ല വാക്ക് നിങ്ങൾ പറഞ്ഞിട്ടുണ്ടോ ....ഈ യാഥാർഥ്യം അന്നെന്നോട് പറഞ്ഞിരുന്നെകിൽ..??!!
തിരിച്ചിറങ്ങുമ്പോൾ ശവക്കുഴി അയാളെ വിളിച്ചു:
"ഞാൻ നിന്നെ കാത്തിരിക്കുകയാണ്.....അന്നും ഇന്നും നീ എനിക്കൊരുപോലെ........വരൂ....."
പിന്നെയൊരു ആത്‌മഗതത്തിനുള്ള സമയം അയാൾക്കുണ്ടായില്ല.
************
ഹാരിസ് കോയ്യോട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo