അമ്മ മനസ്സ്
---- - - - - - - - -
---- - - - - - - - -
കണ്ണനെ കണികാണാൻ ,
കണി കണ്ടുണരുവാൻ
എന്നും കൊതിക്കുന്നു ഈ ഒരമ്മ..
കോവിലിനുള്ളിലെ കൃഷ്ണരൂപത്തിനെ
കൈരണ്ടും കൂപ്പി വിളിച്ചിടുന്നു....
കണി കണ്ടുണരുവാൻ
എന്നും കൊതിക്കുന്നു ഈ ഒരമ്മ..
കോവിലിനുള്ളിലെ കൃഷ്ണരൂപത്തിനെ
കൈരണ്ടും കൂപ്പി വിളിച്ചിടുന്നു....
കൈവെള്ളതന്നിലായ് വെണ്ണ തരാമെടാ
കാർമുകിൽ വർണ്ണാ എൻ ചാരെയെത്തൂ.
പിഞ്ചുകാൽ വെച്ചാ ചിലങ്ക തൻ ശബ്ദത്താൽ
എന്റെയീയങ്കണം ധന്യമാക്കൂ.
ഓടിക്കളിച്ചിട്ടുമോടിയൊളിച്ചുമീ-
യമ്മ തൻ ഹൃത്തിൽ കുളിരേകിടു...
വെണ്ണ കടഞ്ഞിടും നേരത്ത് ചാരെ വന്നമ്മ തൻ കവിളിലൊരുമ്മ നൽകൂ.....
കാർമുകിൽ വർണ്ണാ എൻ ചാരെയെത്തൂ.
പിഞ്ചുകാൽ വെച്ചാ ചിലങ്ക തൻ ശബ്ദത്താൽ
എന്റെയീയങ്കണം ധന്യമാക്കൂ.
ഓടിക്കളിച്ചിട്ടുമോടിയൊളിച്ചുമീ-
യമ്മ തൻ ഹൃത്തിൽ കുളിരേകിടു...
വെണ്ണ കടഞ്ഞിടും നേരത്ത് ചാരെ വന്നമ്മ തൻ കവിളിലൊരുമ്മ നൽകൂ.....
കള്ളക്കരച്ചിലാൽ പശിയെന്ന ഭാവേനേ
വെണ്ണക്കായ് കൈനീട്ടി നിന്നിടുമ്പോൾ...
വെണ്ണ പോലലിയുമീയമ്മ തൻ ചിത്തത്തെ
കണ്ടിട്ടും കാണാത്ത ഭാവമെന്തേ...?
വാരിയെടുക്കുവാൻ മുത്തങ്ങൾ നൽകുവാൻ
ഒരു മാത്ര ഞാനുംകൊതിച്ചു പോയീ..
പെറ്റമ്മയല്ലേലും പോറ്റമ്മയാകുവാൻ
കറ്റക്കിടാവേ കൊതിച്ചു പോയീ....
വെണ്ണക്കായ് കൈനീട്ടി നിന്നിടുമ്പോൾ...
വെണ്ണ പോലലിയുമീയമ്മ തൻ ചിത്തത്തെ
കണ്ടിട്ടും കാണാത്ത ഭാവമെന്തേ...?
വാരിയെടുക്കുവാൻ മുത്തങ്ങൾ നൽകുവാൻ
ഒരു മാത്ര ഞാനുംകൊതിച്ചു പോയീ..
പെറ്റമ്മയല്ലേലും പോറ്റമ്മയാകുവാൻ
കറ്റക്കിടാവേ കൊതിച്ചു പോയീ....
നിൻ മുഖദർശനം നിൻ -പാദസ്പർശനം -
ധന്യമാകാനത് മാത്രം മതി.
ധന്യമാകാനത് മാത്രം മതി.
..............Ambika Menon...........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക