Slider

ഒരു ആദ്യ രാത്രിയുടെ കഥ

1


കല്ല്യാണം കഴിഞ്ഞ ആദ്യരാത്രി,,
അന്നായിരുന്നു അവളുടെ ആദ്യ കമന്റ് ..
ചേട്ടന്‍ എന്തു കറുത്തിട്ടാണ്,
എനിക്ക് ഈ കറുത്ത ചെക്കന്മാരെ തീരെ ഇഷ്ടല്ലായിരുന്നു , പിന്നെ അച്ഛന്‍ നിർബന്ധിച്ചതുകൊണ്ടാണ് ഞാനീ കല്ല്യാണത്തിന് സമ്മതിച്ചത്,,
ചേട്ടന്‍ പ്ലസ് ടൂ വരെ പഠിച്ചിട്ടുള്ളല്ലേ..!
വലിയ പഠിപ്പുള്ള നല്ല ജോലിയുള്ള ഒരാളുടെ ഭാര്യയായിട്ട് കാറിലൊക്കെ കറങ്ങാൻ ഞാന്‍ എന്തോരം ആഗ്രഹിച്ചതായിരുന്നു,,
"അവളുടെ രണ്ടാമത്തെ കമന്റ് നമ്മുടെ അഭിമാനത്തിന് ലേശം ക്ഷതമുണ്ടാക്കിയെങ്കിലും അതു നൈസായിട്ട് ഞാനങ്ങ് ചിരിച്ചു തള്ളി,,
പാൽഗ്ലാസിന്റെ വക്കിൽ വന്നിരുന്ന ഈച്ചയെ നോക്കി ഞാനങ്ങനെ ഇരുന്നപ്പോഴാണ് അവളുടെ മൂന്നാമത്തെ കമന്റ് എന്നെ ടാങ് ചെയ്ത് ഒരു വൃത്തികെട്ട ശബ്ദത്തില്‍ വന്നു നിന്നത്..
ഇതെന്തു നാടാണ് ചേട്ടാ..
ഇവിടൊരു ബ്യൂട്ടിപാർലറ് പോലുമില്ലല്ലോ.!
എല്ലാമാസവും ബ്യൂട്ടിപാർലറിൽ പോയില്ലെങ്കിൽ എനിക്ക് ചങ്ക് പിടയ്ക്കുന്നത് പോലെയാ..ഹോ,,
ഇവിടെ അടുത്ത് ക്ലബ്ബ് വല്ലതുമുണ്ടോ ചേട്ടാ..?
ഇനി സഹിക്കാന്‍ പറ്റില്ല..
ഇതെന്ത് ആദ്യ രാത്രിയോ അതോ കാളരാത്രിയോ..!!
എന്റെ അഴകിന്റെ നിറകുടമേ..
ഞാന്‍ കറുത്തിട്ടാണ് സമ്മതിച്ച് , നിന്റെ വെള്ളപാണ്ട് പിടിച്ച മുഖത്തിനേക്കാളും എന്തുകൊണ്ടും ഭംഗി എന്റെ കറുപ്പിന് തന്നെയാണ് ,
പിന്നെ നല്ല ജോലിയും കാറും അല്ലേ ..!
എടീ..സ്ത്രീധനമൊന്നും വാങ്ങാതെ നിന്നെമാത്രമല്ലേ ഞാനിങ്ങോട്ട് കൊണ്ടുവന്നത് ,,
അത് നിന്റെ തൊലിവെളുപ്പ് കണ്ടിട്ടല്ല നിന്റെ അച്ഛന്റെ കണ്ണീര് കണ്ടിട്ടാണ്,
അല്ലെങ്കില്‍ നിന്റെ അച്ഛന്‍ പലരുടെയും മുന്നില്‍ കൈയ് നീട്ടുന്നത് നീയും കാണേണ്ടി വന്നേനെ,,
പിന്നെ ..ബ്യൂട്ടിപാർലറിലൊക്കെ പോയി നീ ഇനിയും അങ്ങനിപ്പോ വെളുക്കണ്ട..
ഇവിടെ നല്ല കാച്ചിയ എണ്ണെയും, സന്തൂർ സോപ്പും, കുട്ടിക്കൂറാ പൗഡറമുണ്ട്..
അതുവെച്ച് നീ ബ്ലൂട്ടി ഉണ്ടാക്കിയാൽ മതി കേട്ടോ.,,
അവളുടെ വിളറി വെളുത്ത മുഖത്തിനു നേരെ പാൽഗ്ലാസെടുത്ത് നീട്ടികൊണ്ട് ഞാന്‍ പറഞ്ഞു ..ഇന്നാ കുടിക്ക്..
ഞാനിപ്പോള്‍ വരാം,,
എന്റെ ഓട്ടം നേരെ അടുക്കളയിലേക്കായിരുന്നു ..
പിന്നെ ഒന്നും നോക്കിയില്ല അമ്മിക്കല്ല് പൊക്കിയെടുത്ത് വടക്കേലെ കുളത്തിലേക്ക് ഒറ്റയേറ്,,
അതുകണ്ട് അന്തംവിട്ടു നിൽക്കുന്ന അമ്മയോട് ഒരു ഡയലോഗും അങ്ങട് കീച്ചി..
"ഇവിടെ സൗന്ദര്യമില്ലാത്തവർക്കും ജീവിക്കണം അമ്മേ..
നാളെ മുതല്‍ ഇവിടെ മിക്സിയിൽ അരച്ചാൽ മതി..,,,
അൻഷാദ് ഓച്ചിറ
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo