നൈറ്റ്ഡ്യൂട്ടി കഴിഞ്ഞു വന്ന് കുളിച്ച് ഉറങ്ങുന്ന സമയം ..മയക്കത്തിലേക്ക് പോയതെ ഉള്ളു.അപ്പോഴാണ് പുറത്ത് സംസാരം കേട്ടത്. അമ്മയുടെയും അമ്മാവന്റേം എട്ടന്റെയും മറ്റും ഉച്ചത്തിലുള്ള സംസാരം മാറി മാറി കേൾക്കുന്നുണ്ട്... ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തോടെ അയാൾ കിടക്കയിൽ നിന്നെണീറ്റു. മുറിയുടെ വാതിൽ തുറക്കാൻ പോയതും അത് പുറത്തുനിന്നും പൂട്ടിയിരിക്കുന്നതായി മനസിലായത്.
-എന്താ ഇങ്ങനെ അയാൾ ചിന്തിച്ചു. തന്നെ കൂട്ടാതെ എന്താണ് അവിടെ നടക്കുന്നത്.. മുത്തശ്ശി വല്ല പ്രശ്നവും ഉണ്ടാക്കിയോ.. ഒന്നും അറിയില്ലലോ... അവൻ വാതിലിലിൽ പലതവണ മുട്ടിവിളിച്ചെങ്കിലും ഫലമുണ്ടായില്ല.. ശേഷം എട്ടന്റെ ഫോണിലേക്ക് വിളിച്ചു...പ്രതികരണം ഉണ്ടായില്ല...
അയാൾ കിടക്കയിൽ തന്നെ വന്നിരുന്നു.. പതിവില്ലാതെ അമ്മാവനും ഏട്ടനും വന്നത് എന്തിനാണ്. വീട്ടിൽ നിന്ന് ഒരു കാർ പുറത്തേക്ക് പോകുന്ന ശബ്ദം കേട്ടു.. ജനാല തുറന്നാൽ വീടിന്റെ മുൻവശത്തെ കാഴ്ചക്കാണാൻപറ്റില്ല. നിരാശയായി... വീണ്ടും കിടന്നുറങ്ങി...

ഉറക്കം കഴിഞ്ഞു നോക്കുമ്പോൾ വാതിൽ പുറത്തെ കൊളുത്തു മാറ്റിയിരുന്നു.അയാൾ
മുറിക്ക് പുറത്തിറങ്ങി . ആരെയും കാണാനില്ല.
മുറിക്ക് പുറത്തിറങ്ങി . ആരെയും കാണാനില്ല.
-അമ്മേ അമ്മേ.... അയാൾ വിളിച്ചു
-എന്താടാ. .. അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു 'അമ്മ.
-ഇവിടെന്തൊക്കെയായിരുന്നു ബഹളം. എന്റെ മുറി പുറത്തുനിന്നും പൂട്ടിയത് എന്തിനാ?
-അത് ഏട്ടനും ബാലനും പറഞ്ഞിട്ട്
-അത് എന്തിനാന്ന ചോദിച്ചത്?
-അമ്മയെ ആശുപത്രിയിൽ കൊണ്ട് പോയ്.. നീ അറിഞ്ഞാൽ പ്രശ്നം ആകുമെന്ന് വച്ചാണ് പറയാത്തത്.
-മുത്തശ്ശിക്ക് അതിനുമാത്രം അസുഖം പെട്ടെന്നെവിടന്നാ.. അല്ലെങ്കിൽ തന്നെ നിങ്ങൾ ആരും മുത്തശ്ശിയെ ആശുപത്രിയിൽ കാണിക്കാറില്ലലോ..
-അത് തിരുവനന്തപുരത്തെ മനസ്സിന്റെ അസുഖമൊക്കെ ചികിത്സിക്കുന്ന ആശുപത്രിയിൽ കാണിക്കാനായിട്ട്.
അവൻ ഞെട്ടിപ്പോയി .ഭ്രാന്താശുപത്രയിൽ മുത്തശ്ശിയെ കൊണ്ടുപോയന്നോ
-അപ്പോൾ തടസ്സംനിൽക്കാതിരിക്കാൻ എന്നെ മുറിയിൽ പൂട്ടി. അമ്മയുടെയും അമ്മാവന്റേം സ്വന്തം അമ്മയല്ലേ.ഈ ക്രൂരത വേണമായിരുന്നോ
-അത് മോനെ മുൻപത്തെ പോലെ അല്ല.അമ്മക്ക് ഇപ്പോൾ രോഗം കൂടിവരുകയ... നിന്റെയും അനിയത്തിയുടെയും കല്യാണം ഏതാണ്ട് ആയി . അപ്പോൾ 'അമ്മ ഒരു പ്രശ്നം തന്നെയാ.എന്റെ അമ്മയെ അല്ലെങ്കിൽ ഞാൻ അങ്ങനെ ചെയ്യോ..
-എന്റമ്മേ മുത്തശ്ശിക്ക് ചില മാനസിക പ്രശ്നം പണ്ടേ ഉണ്ടല്ലോ.. ചെറുപ്പത്തിൽ പ്രസവത്തിൽ ഏറ്റവും ഇളയകുഞ്ഞു മരിച്ചതിന് പിന്നെ.. അത് ആർക്കും ശല്യം ഇല്ലല്ലോ .. എന്തെങ്കിലും പറഞ്ഞും തിരിഞ്ഞും നടക്കുന്നല്ലാതെ എന്തുപദ്രവമാ ആ പാവം ചെയ്യുന്നേ.ഈ വീട്ടിനുപുറത്ത് ഇപ്പോൾ പോകാറില്ല.
- എന്തെങ്കിലും ഉണ്ടെങ്കിൽ നീ അവർ വരുമ്പോൾ ചോദിക്ക്. നിനക്ക് കഴിക്കാൻ എന്തെങ്കിലും എടുക്കാം നീ വന്നേ..
ഇത്രേം പറഞ്ഞശേഷം അവർ വീണ്ടും അടുക്കൽ പോയ്.
ഇത്രേം പറഞ്ഞശേഷം അവർ വീണ്ടും അടുക്കൽ പോയ്.
-എനിക്കൊന്നും വേണ്ട.. വിശപ്പ് പോയ്.
അയാൾ പൂമുഖത്തെ കസേരയിൽ ചെന്നിരുന്നു
ചിന്ത മുത്തശ്ശിയിലേക്ക് പോയ്. കുട്ടികാലം മുതൽ മുത്തശ്ശിയുടെ ലാളനം ഏറ്റവും കൂടുതൽ കിട്ടിയിട്ടുള്ളത് തനിക്കാണ്... ഓരോ കാര്യത്തിലും വളരെ ശ്രദ്ധയായിരുന്നു.. അമ്മയേക്കാൾ ഓരോന്നും ചെയ്തു . ഊട്ടുന്നതും ഉറക്കുന്നതും എല്ലാം. എട്ടന്മാർ രണ്ടുപേരെയും അനിയത്തിപിറന്നപ്പോൾ അവളേയും മുത്തശ്ശി അധികം സ്‌നേഹിച്ചിട്ടില്ല. പക്ഷെ ചില ദിവസങ്ങളിൽ ആരോടും ഒന്നും മിണ്ടാതെ മുറിയിൽ കയറി ഒറ്റക്കിരിക്കും. അമ്പലത്തിൽ പോകില്ല,തന്റെ അടുത്തേക്കും വരില്ല. ചോദിച്ചാൽ ഒന്നും മിണ്ടില്ല. ആഹാരവും കഴിക്കാറില്ല.ചില ദിവസങ്ങളിൽ രണ്ടുദിവസം അങ്ങനെ ഇരിക്കും... ആ ദിവസങ്ങളിലൊക്കെ വലിയമ്മാവനെ 'അമ്മ വിളിക്കും..

- ഏട്ടാ ഒന്നിവിടെ വരണം അമ്മക്ക് അസുഖം തുടങ്ങി. വൈദ്യനെ കണ്ടു കഷായവും എണ്ണയും വാങ്ങണം..
അന്നോക്ക എന്ത് അസുഖമാണെന്ന് മനസിലായില്ല.. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എട്ടന്മാർ പരസ്പരം പറഞ്ഞാണ് മുത്തശ്ശിക്ക് ഭ്രാന്തിന്റെ അസുഖം ആണെന്ന് മനസിലായത്..
മുത്തശ്ശി ആരേം ഉപദ്രവിക്കറില്ല. ചിലപ്പോഴൊക്കെ ഉച്ചത്തിൽ സംസാരിച്ചു നടക്കും.. നാട്ടിലൊന്നും ആർക്കും മുത്തശ്ശിയെകൊണ്ടു ഉപദ്രവമില്ല.. ഇന്നാലെവരേം അതുപോലെയാണ് കാര്യങ്ങൾ മുന്നോട്ട് പോയത്.. ഇപ്പോൾ പെട്ടന്നെന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. ഇവരുടെയൊക്കെ ഉദ്ദേശം എന്താണെന്ന്.
****
അടുത്തദിവസമാണ് അമ്മാവനും ഏട്ടനും തിരുവനനന്തപുരത്തുനിന്നും വന്നത്. മുത്തശ്ശിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നാണ് പറഞ്ഞത്.അത് കേട്ടതും പൊട്ടിതെറിച്ചുപോയ് താൻ.

- ഭ്രാന്താശുപത്രിയിൽ ഒറ്റക്ക് കിടത്തിയിട്ട് വരാൻ മാത്രം എന്തസുഖമാണ് ആ പാവത്തിനുള്ളത്.നിങ്ങളുടെ മനസ്സിലുള്ള ഉദ്ദേശം എന്താണെന്നു മനസ്സിലാകുന്നില്ല. മനുഷ്യന്മാർ ഇങ്ങനെ ക്രൂരന്മാർ ആകരുത്.
-കുറച്ചുദിവസം കിടന്നാൽ ശരി ആകും.
അമ്മാവനാണ് മറുപടി പറഞ്ഞത്.
അമ്മാവനാണ് മറുപടി പറഞ്ഞത്.
-എന്ത് ശരിയാകാന അമ്മാവാ.നിങ്ങൾ ആണ്മക്കൾ അല്ലലോ അമ്മുമ്മയെ നോക്കുന്നത്.ഇവിടെ ഞങ്ങളല്ലേ സ്വന്തം അമ്മയല്ലേ . പിന്നെന്തിനാ വല്ലായിടത്തു കൊണ്ടും ആക്കിയെ.
-ടാ . ഗോപു നീ അമ്മാവനോട് കയർത്തു സംസാരിക്കുന്നോ. എന്നോടും ബാലുനോടും ആലോചിച്ച തീരുമാനം തന്നെയാ... അമ്മയെ നോക്കാൻ ഇനി എനിക്ക് വയ്യ.. അവിടെ കുറച്ചുദിവസം കിടക്കട്ടെ, അസുഖം ഭേതമാകുന്നെങ്കിൽ കൊണ്ടുവരാം
- ഭേതമാകുന്നെങ്കിൽ കൊണ്ട് വരാമെന്ന്. അപ്പോൾ എല്ലാം അറിഞ്ഞു തന്ന ചെയ്തത്.. അമ്മയോടും ഞങ്ങൾ ഇങ്ങനെ ചെയ്താൽ സഹിക്കാൻ പറ്റുമോ?
- നീ ചെയ്യുമായിരിക്കും. എന്റെ ബാലു ചെയ്യില്ല. നീ എന്നെ നോക്കണ്ട..
-നോക്കും നോക്കും. സ്വന്തം അമ്മയെ കൊണ്ടുപേക്ഷിക്കാൻ പറഞ്ഞു മോനെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ടലോ... അപ്പോൾ കാണാം..
ഇത്രെയും ആയപ്പോൾ അമ്മാവൻ ഇടക് കയറി പറഞ്ഞു
- നിങ്ങൾ അമ്മയും മക്കളും എന്തുവച്ച ആയിക്കോ. ഞാൻ പോണു. ഒരുസഹായത്തിനു വന്ന എന്നെ പറഞ്ഞാൽ മതി..
അയാൾ പുറത്തേക്ക് നടന്നു പോയ്.
- നിങ്ങൾ അമ്മയും മക്കളും എന്തുവച്ച ആയിക്കോ. ഞാൻ പോണു. ഒരുസഹായത്തിനു വന്ന എന്നെ പറഞ്ഞാൽ മതി..
അയാൾ പുറത്തേക്ക് നടന്നു പോയ്.
- സഹായത്തിനു വന്നെന്നു പറയുന്ന കേട്ടാൽ തോന്നും. അമ്മാവൻ അമ്മുമ്മയുടെ മകനല്ലന്ന്.ഞാൻ എന്തായാലും എന്റെ അമ്മുമ്മയെ പോയ് തിരികെ കൊണ്ടു വരും...നാളെ തന്നെ..
വാശിയോടെ പറഞ്ഞിട്ട് ഗോപു അകത്തേക്ക് പോയ്.
****
ഒരു ദിവസം കൂടി കഴിഞ്ഞാണ് ഗോപു തിരുവനന്തപുരത്ത് മാനസികാരോഗ്യ കേന്ത്രത്തിൽ എത്തിയത്... ജനറൽ വാർഡിൽ മുത്തശ്ശി ഉണ്ടെന്ന വിവരം മനസിലാക്കിയാണ് അയാൾ അവിടേക്ക് വന്നത്.. വിവിധ തരത്തിലുള്ള സ്ത്രീ രോഗികളുടെ വാർഡായിരുന്നു അത്. എങ്കിലും ശാന്തത പൂർണമായി കൈവിടത്തവരെയാണ് ജനറൽ വാർഡിൽ അഡ്മിറ്റ് ചെയ്യുന്നത്. രണ്ടുവശങ്ങളിലേയും ബെഡ്ഡുകളിൽ അവന്റെ കണ്ണുകൾ പരാതി.. ഇടക്കേവിടെങ്കിലും മുത്തശ്ശി ഉണ്ടോന്ന്.കുറച്ഛ് നോക്കി കഴിഞ്ഞണ് ഏറ്റവും അവസാനമായി ഒരു ബെഡിൽ ഏണിറ്റിരുന്നു ദൂരേക്ക് നോക്കി ചിന്തിച്ചിരിക്കുന്ന മുത്തശ്ശിയെ കണ്ടത്.രണ്ടു ദിവസം കോണ്ടുതന്നെ ആകപ്പാടെ മാറിയിരിക്കുന്നു. ഒരുപാട് ക്ഷീണിച്ചപോലെ. കണ്ണുകളിൽ ദുഃഖ ഛായ . ഗോപുവിന് പ്രിയപ്പെട്ട മുത്തശ്ശിയുടെ രൂപം കണ്ട് ഹൃദയം പിടഞ്ഞു. അവൻ ബെഡിനരുകിലേക്ക് വന്നിട്ടും അവർ ശ്രദ്ധിച്ചില്ല പഴയപ്പടി തന്നെ ഇരുന്നു.ഗോപു അടുത്തുവന്നിരുന്നു മുത്തശ്ശിയുടെ കയ്യിൽ പിടിച്ചു വിളിച്ചു.

- മുത്തശ്ശി.....
അവർ പെട്ടെന്ന് കണ്ണിന്റെ ശ്രദ്ധ തിരിച്ച് ഗോപുവിന് നേർക്ക് നോക്കി... ആ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. എങ്കിലും അവർ ഒന്നും മിണ്ടിയില്ല.
- ഞാൻ അറിഞ്ഞില്ല മുത്തശ്ശി ഇവിടെ കൊണ്ടി വന്നത്. എന്നെ അറിയിച്ചില്ല. എങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു. എനിക്ക് എന്റെ അമ്മയെക്കാൾ വലുതാ മുത്തശ്ശി.എനിക്ക് വേണം എന്നും ഞാൻ പൊന്നു പോലെ നോക്കും..
അവൻ മുത്തശ്ശിയെ കൂടുതൽ ചേർത്ത് പിടിച്ചു.
- ഉടനെ തന്നെ പോകാം നമുക്ക് വീട്ടിലേക്ക്.ഇനി ഒരു നിമിഷം നിൽക്കേണ്ട.
*****
*****
കടൽ മുത്തശ്ശിക്ക് ഇഷ്ട്ടമുള്ള ഒന്നായിരുന്നു. കുട്ടികാലത്ത് പറഞ്ഞുതരാറുള്ള കഥകളിൽ അത് പ്രധാനം ആയിരിന്നു.. മുത്തശ്ശി ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത കടൽ കാണിച്ചു കോടുത്തിട്ട് പോകാമെന്ന് അയാൾ തീരുമാനിച്ചു. തിരിച്ചു പോകാനുള്ള ട്രെയിൻ ഇനിയും മൂന്നു മണിക്കൂർ കഴിഞ്ഞാണ്. ആശുപത്രിയിൽ വളരെ അധികം നിർബന്ധം പിടിച്ചാണ് ഡിസ്ചാർജ് ചെയ്യിപ്പിച്ചത്.അഡ്മിറ്റ് ചെയ്തവർ തന്നെ വരണമെന്നായി. ഓട് വിൽ താൻ ചെറുമാകാനാണെന്നു തെളിയിക്കാൻ ഒന്ന് രണ്ടുപേരെ കൊണ്ട് സംസാരിപ്പിക്കേണ്ടി വന്നു. എങ്കിലും സ്വന്ത ഇഷ്ടപ്രകാരം കൊണ്ടുപോകുന്നെന്നു എഴുതി വയ്‌പിച്ചശേഷമാണ് മുത്തശ്ശിയെ കൂടെ അയച്ചത്...
ഓട്ടോയിൽ കടപ്പുറത്ത് വന്നിറങ്ങിയത് മുതൽ മുത്തശ്ശിയുടെ മുഖത്തു ഇച്ചിരി പ്രകാശം നിറഞ്ഞു. കടൽ കണ്ടതും
പെട്ടന്ന് ഉന്മേഷം വന്നത് പോലെ തോന്നി. ഓട്ടോക്ക് പൈസകൊടുത് തിരിഞ്ഞതും മുത്തശ്ശി കടലിൽത്തന്നെ അതിശയത്തോടെ നോക്കി നിൽക്കുന്നതാണ് ഗോപു കണ്ടത്.
പെട്ടന്ന് ഉന്മേഷം വന്നത് പോലെ തോന്നി. ഓട്ടോക്ക് പൈസകൊടുത് തിരിഞ്ഞതും മുത്തശ്ശി കടലിൽത്തന്നെ അതിശയത്തോടെ നോക്കി നിൽക്കുന്നതാണ് ഗോപു കണ്ടത്.
-മുത്തശ്ശി കണ്ടോളു കൺനിറയെ കടൽ. എനിക്ക് കുഞ്ഞിലെ പറഞ്ഞുതരാറുള്ള കഥകളിലെ അത്ഭുതലോകം.
അവർ നന്ദിയോടെ അവനെ നോക്കി. ശേഷം അതുവരെ തുടർന്നുവന്ന നിശബ്ദത അവസാനിപ്പിച്ചു.
-ഗോപുക്കുട്ട , ഒരുപാട് സന്തോഷമായി മുത്തശ്ശിക്ക്... നിയും എന്നെ ഉപേക്ഷിക്കുമെന്ന കരുതിയെ.. സ്വന്തം മക്കൾക്ക് വേണ്ടതായ എന്നെ.
മുത്തശ്ശി സംസാരിച്ച് തുടങ്ങിയത് ഗോപുവിൽ സന്തോഷം ഉളവാക്കി.
- എന്റെ മുത്തശ്ശിയെ ഞാൻ വേണ്ടാന്ന് വക്കാനോ? എന്നെ അമ്മയെക്കാൾ ഒരുപാട് സ്നേഹിച്ചത് ആരാ.. ഞാൻ ഇത്രയും ദൂരം എതിർപ്പുകളെ മറികടന്ന് തിരികെ കൊണ്ടുപോകാൻ വന്നത് തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടയോണ്ട..
- ഞാൻ ചിന്തിച്ചുഎന്റെ സ്വത്തുക്കൾക്കുവേണ്ടിയാണ് നീയും എന്നെ സ്നേഹിക്കുന്നതെന്ന് .എന്റെ മക്കളെ പോലെ അത് കിട്ടാതെ വരുമ്പോൾ ഇങ്ങനെ ഉപേക്ഷിക്കുമെന്ന്.
- സ്വത്തോ എനിക്കോ എന്തൊക്കെയാ പറയുന്നേ. എനിക്കൊന്നും വേണ്ട.
ഓ അപ്പോൾ കാര്യം ഇപ്പോഴാ പിടികിട്ടിയത്.. മുത്തശ്ശിയുടെ പേരിലുള്ള ബാക്കി സ്വത്തുക്കൾ കൂടി അമ്മയും അമ്മാവന്മാരും ചോദിച്ചു, അതിന് സമ്മതിക്കാത്തത് കൊണ്ട്.. ഭ്രാന്താശുപത്രിയിൽ കൊണ്ട് തള്ളി.നിർബന്ധിച്ചു എഴുതി വാങ്ങാൻ പറ്റിലാലോ. മുത്തശ്ശിക്ക് മാനസിക പ്രശ്നം ഉള്ളത് കൊണ്ട്. ഭ്രാന്താശുപത്രിയിൽ തള്ളി മുത്തശ്ശിയുടെ അസുഖം കൂട്ടി ഒന്ന് മരിച്ചു കിട്ടിയാൽ കാര്യം എളുപ്പമാകുമല്ലോ.

- അതെ കുറച്ചു ദിവസമായി വീട്ടിൽ എന്നും ഇതിനെ പറ്റി പ്രശ്നങ്ങളാ. നീ ഇല്ലാത്തപ്പോൾ.. ഒടുവിൽ എന്നെ ഇങ്ങനെ കൊണ്ട് തള്ളാൻ തീരുമാനിച്ചു.. ഇതൊന്നും നിന്നെ അറിയിക്കണ്ടന്നു തീരുമാനിച്ചത് നീ വിഷമിക്കണ്ടന്നും വീട്ടിൽ ഒരു പ്രശ്നം ഉണ്ടാക്കണ്ടന്നും വച്ചാണ്.എന്തേലും പറഞ്ഞാൽ ഞാൻ ഭ്രന്തിയാണല്ലോ.എന്റെ ബാക്കി സ്വത്തുക്കൾ അവർക്ക് ആർക്കും കൊടുക്കില്ല. എല്ലാം നിനക്കുള്ളത.എന്റെ ഗോപുമൊന് മാത്രം.
- എന്നാലും മുത്തശ്ശി പറയാണമായിരുന്നു.
-മോനോട് ഇതൊക്കെ പറയാൻ പറ്റുമൊന്ന് എനികറിയില്ലായിരുന്നു. ഇപ്പോൾ മുത്തശ്ശിക്ക് ആശ്വാസമായി. ഇതൊക്കെ മുൻകൂട്ടികണ്ട് മുത്തശ്ശി നമ്മുടെ ഗോവിന്ദൻ വക്കീൽ വീട്ടിൽ വന്നപ്പോൾ സംസാരിച്ചിരുന്നു. അന്ന് വീട്ടിൽ ആരും പകൽ ഇല്ലായിരുന്നു.മുത്തശ്ശന്റെ കൂട്ടുകാരന്റെ മകനായതുകൊണ്ടു എനിക്ക് വിശ്വാസമാണ്. എന്റെ ബാക്കി സ്വത്തുക്കൾ നിന്റെ പേരിലാക്കാൻ പറഞ്ഞിട്ടുണ്ട്. കുറേ പേപ്പറുകളിൽ ഒപ്പിട്ടും കൊടുത്തിട്ടുണ്ട്. നീ പോയ് കാണണം. നിന്റെ അമ്മയും അമ്മാവന്മാരും പ്രശ്നം ഉണ്ടാക്കാൻ വന്നാൽ നീ അത് നേരിടണം...
-മുത്തശ്ശി അതൊക്കെ നമുക്ക് വീട്ടിൽ ചെന്ന് സംസാരിക്കാം. സ്വത്തൊന്നും
ഇല്ലെങ്കിലും എന്റെ മുത്തശ്ശിയെ നോക്കാൻ എനിക്കറിയാം.നമുക്ക് കടലിനടുത്തേക്ക് പോകാം.വാ.
ഇല്ലെങ്കിലും എന്റെ മുത്തശ്ശിയെ നോക്കാൻ എനിക്കറിയാം.നമുക്ക് കടലിനടുത്തേക്ക് പോകാം.വാ.
-നീ നല്ലവനാ. പക്ഷെ നാളെ നിനക്കൊരു കുടുംബമാകുമ്പോൾ ഞാൻ ഒരു ബാധ്യത ചിലപ്പോൾ ആയേക്കാം. ഈ സ്നേഹം നഷ്ടപ്പെട്ടേക്കാം.
- അങ്ങനെ ആവില്ല ഞാൻ. ഇപ്പോൾ അതൊന്നു ചിന്തിക്കേണ്ട. വാ മുത്തശ്ശി ഇപ്പോൾ
അവൻ മുത്തശ്ശിയുടെ കൈകളിൽ പിടിച്ചു.
- ഗോപുട്ട മുത്തശ്ശിക്ക് ദാഹിക്കുന്നു. കുറച്ച് വെള്ളം കിട്ടിയാൽ കൊള്ളാം.
- ഗോപുട്ട മുത്തശ്ശിക്ക് ദാഹിക്കുന്നു. കുറച്ച് വെള്ളം കിട്ടിയാൽ കൊള്ളാം.
- അതിനെന്താ മുത്തശ്ശി, ഞാൻ വാങ്ങിയിട്ട് വരാം. ഇവിടെ നിലക്ക്. ഞാൻ ഇതാ വന്നു.
അത്രയും പറഞ്ഞു ഗോപു നടന്നുപോയി.
മുത്തശ്ശിയുടെ ശ്രദ്ധ ആർത്തിരമ്പുന്ന കടൽ തിരാമലയിലേക്ക് ആയി.അവ തന്നെ മാടി വിളിക്കുന്നതായി തോന്നി.അവർ അതിന്റെ അടുക്കലേക്ക് നടന്നുപോയി
*****
മുത്തശ്ശിയുടെ ശ്രദ്ധ ആർത്തിരമ്പുന്ന കടൽ തിരാമലയിലേക്ക് ആയി.അവ തന്നെ മാടി വിളിക്കുന്നതായി തോന്നി.അവർ അതിന്റെ അടുക്കലേക്ക് നടന്നുപോയി
*****
ഗോപു വെള്ളവുമായി വന്നതും.മുത്തശ്ശിയെ കാണാനില്ല. അവൻ അവിടമാകെ നോക്കി മുത്തശ്ശി മുത്തശ്ശി എന്ന് വിളിച്ചു.
ഒടുവിൽ കണ്ടു.. കടലിന്റെ ശക്തമായ തിരകൾ മുത്തശ്ശിയുടെ ബലമില്ലാത്ത ശരീരത്തെ അതിന്റെ ചിറകിനുള്ളിൽ ഒളിപ്പിക്കുന്നത്..
മുത്തശ്ശിയെന്ന വിളി അവന്റെ തൊണ്ടയിൽകുരുങ്ങി.........
=============
✍ രതീഷ് സുഭദ്രം
✍ രതീഷ് സുഭദ്രം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക