
ഉള്ളിലെ നോവുകളെ
ആവാഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
അവയൊക്കെയും
(മറ്റാരുമറിയാതെ)
ഞാനൊരു ചെപ്പു കുടത്തിലടച്ച്
ചിതാഭസ്മം പോലെ
കടലിലൊഴുക്കിയേനെ..
ആവാഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
അവയൊക്കെയും
(മറ്റാരുമറിയാതെ)
ഞാനൊരു ചെപ്പു കുടത്തിലടച്ച്
ചിതാഭസ്മം പോലെ
കടലിലൊഴുക്കിയേനെ..
ഇനിയവ അക്ഷരങ്ങളായ്
പെയ്തിറങ്ങിയെങ്കിൽ
അതൊരു മഹാകാവ്യമായേനെ..
പെയ്തിറങ്ങിയെങ്കിൽ
അതൊരു മഹാകാവ്യമായേനെ..
നോവുകളിനിയുമുള്ളിൽ വെച്ച്
ഞാനൊരു ഭ്രാന്തിയായ് മാറിയാൽ
എന്നെ സ്നേഹിക്കുന്നോർക്കതൊരു
നോവായ് മാറുമല്ലോ...
ഞാനൊരു ഭ്രാന്തിയായ് മാറിയാൽ
എന്നെ സ്നേഹിക്കുന്നോർക്കതൊരു
നോവായ് മാറുമല്ലോ...
എവിടെയൊളിപ്പിക്കും ഞാനീ
നോവുകളെ?...
നോവുകളെ?...
മിഴികൾക്കു പറ്റില്ലെന്ന്...
അവയ്ക്കു ചോർന്നൊലിക്കണം പോലും..
അവയ്ക്കു ചോർന്നൊലിക്കണം പോലും..
ഇവിടെയിനി സൂക്ഷിക്കാൻ
സ്ഥലമില്ലെന്ന് ഹൃദയവുമെന്നോട്.
സ്ഥലമില്ലെന്ന് ഹൃദയവുമെന്നോട്.
ഇനിയിപ്പൊ അമ്മയെ കാണും വരെ
പിടിച്ചു നിർത്തേണമീ നോവുകളെ..
അമ്മയ്ക്കു മുന്നിലൊന്നു
പെയ്തൊഴിയാൻ....
പിടിച്ചു നിർത്തേണമീ നോവുകളെ..
അമ്മയ്ക്കു മുന്നിലൊന്നു
പെയ്തൊഴിയാൻ....
By Maya Dinesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക