ഉസ്താദ് മരണപ്പെട്ടു.
പെട്ടെന്നുള്ള ഉസ്താദിന്റെ മരണം നാട്ടുകാരെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരെയും ബന്ധപ്പെട്ടവരെയും ദു:ഖത്തിലാഴ്ത്തി. പളളിയിൽ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും തുടരെയുള്ള മരണങ്ങളും നാട്ടുകാർക്കിടയിൽ വലിയ ചർച്ചയായി. നാട്ടുകാർക്കിടയിൽ ഭയവും പിടികൂടിയിരുന്നു'.
ഉസ്താദിന് പരേതനായ കാരണവർ അബൂബക്കർ ഹാജിയുടെ ഖബറിടത്തിൽ നിന്ന് ജിന്ന് ബാധയേറ്റതാണെന്ന് ജനങ്ങൾക്കിടയിൽ പ്രചരണങ്ങൾ ആരംഭിച്ചു.

ഉസ്താദിന്റെ മയ്യിത്ത് ഉസ്താദിന്റെ നാട്ടിൽ തന്നെ ഖബറടക്കി. നാട്ടുകാരും പള്ളിയിലുള്ള എല്ലാവരും ഉസ്താദിന്റെ നാട്ടിലേക്ക് പോയി. സഹപാഠികൾ പോയത് അവരുടെ ബാഗുമെടുത്താണ്.
എന്നാൽ സെയ്തു കാക്കയും മജീദ് കാക്കയും കൂടി അവശനായ എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. അഡ്മിറ്റാക്കാൻ പറഞ്ഞപ്പോൾ സെയ്തു കാക്ക അവിടെ നിന്നു. പനി നിൽക്കാൻ ഇഞ്ചക്ഷൻ എടുത്തിട്ടും പനി കൂടുതലായതിനാൽ എന്നെ ഐസിയുവിലേക്ക് മാറ്റി.
പനി ശക്തിപ്പെട്ട എനിക്ക് ബോധം നഷ്ടപ്പെട്ടു..
മൂന്ന് ദിവസം അബോധാവസ്ഥയിൽ കിടന്ന ഞാൻ ശരിക്കും ബോധവാൻ തന്നെയായിരുന്നു.

വിജ്ഞാനത്തിന്റെ അമിതമായ ഭാരം തലയിലേക്കിറങ്ങിയ എന്റെ ശരിരത്തിന് അത് താങ്ങാനുള്ള ശേഷിയുണ്ടായിരുന്നില്ല.. അപ്പോൾ ശരീരത്തിന്റെ സ്വാഭാവികമായ പ്രതികരണം. പക്ഷെ ആളുകൾ പറഞ്ഞ് പരത്തിയത് ഉസ്താദിന്റെ മരണം പോലെ, പള്ളിയിൽ അടിക്കടിയുണ്ടാകുന്ന പ്രശ്നങ്ങൾ പോലെ, എന്തോ ഒന്ന് എനിക്കും ബാധിച്ചു എന്നതാണ്.
ഒരാഴ്ച കഴിഞ്ഞതിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
അപ്പോഴേക്കും പുതിയ ഉസ്താദ് ചാർജെടുത്തിരുന്നു. ഒരു ചെറുപ്പക്കാരനായിരുന്നു അത്.. അദ്ദേഹത്തിന്റെ കൂടെ ഇരുപതോളം ശിഷ്യന്മാരും ഉണ്ടായിരുന്നു.
നാട്ടിലേക്ക് പോയ സഹപാഠികളിൽ പലരും പിന്നീട് തിരിച്ചു വന്നില്ല.

ആശുപത്രിയിൽ നിന്ന് പള്ളിക്കാന്റീനിലേക്ക് തന്നെയാണ് എന്നെ കൊണ്ടുപോയത്. അവിടെ മൂന്ന് മണിക്ക് എത്തിയെങ്കിലും പുതിയ ഉസ്താദ് എന്നെ ശ്രദ്ധിക്കാതിരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു'
അന്ന് ഞാൻ രാത്രി കിടന്നത് കാന്റീനിൽ തന്നെയായിരുന്നു. ഭയങ്കര ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി.

ഒരു നായയുടെ നിർത്താതെയുളള കുര കേട്ടാണ് ഞാൻ ഉറക്കിൽ നിന്നും ഞെട്ടിയുണർന്നത്. കണ്ണ് തുറന്ന് നോക്കിയപ്പോൾ സെയ്തു കാക്ക കട്ടിലില്ലാ എന്ന് മനസിലായി.വേഗം ചാടിയെഴുന്നേറ്റു ഹാളിലും കിച്ചനിലും എല്ലാം നോക്കിയെങ്കിലും സെയ്തു കാക്കാനെ കാണാനില്ല. അപ്പോൾ നായയുടെ കുര അകലങ്ങളിലേക്ക് പോയിരുന്നു. മെല്ലെ പുറത്തേക്കുള്ള വാതിലിനടുത്തേക്ക് നടന്നു.. വാതിൽ ചാരി വച്ചിട്ടെയുള്ളുകുറ്റിയിട്ടിട്ടില്ല എന്ന് മനസിലായി. കുറച്ചപ്പുറത്ത് നിന്ന് നായയുടെ കുര കേൾക്കുന്നുണ്ട്. സെയ്തു കാക്കാനെ പൊട്ടി ആകർഷിച്ചു കൊണ്ടു പോയോ?. (പൊട്ടി.. ആളുകളെ വഴിതെറ്റിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ നട്ടം തിരിക്കുന്ന ഒരു പ്രേത സങ്കൽപം). എന്നാൽ അപകടം സംഭവിച്ചത് തന്നെ. ഞാൻ വാതിൽ തുറന്ന് മെല്ലെ പുറത്തിറങ്ങി.
നായയുടെ കുര കേട്ടിടത്തേക്ക് ഞാൻ മെല്ലെ നടന്നു. അപ്പോൾ നായയുടെ കുര അടുത്തടുത്ത് വന്നു. അതെ ആ നായ തന്നെ... സെയ്തു കാക്ക സ്ഥിരമായി ഭക്ഷണ അവശിഷഷ്ടങ്ങൾ നൽകുന്ന നായ.. അതിങ്ങനെ ഭയവിഹ്വലനാകണമെങ്കിൽ സെയ്തു കാക്കാക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരിക്കണം. നിലാവുണ്ടായിരുന്നെങ്കിലും മരങ്ങൾക്കിടയിലുള്ള നിലാവ് ഭീതിതമായിരുന്നു. ഖബറിസ്ഥാനും കഴിഞ്ഞ് കാട്ടിലേക്ക് പ്രവേശിച്ചു.പക്ഷെ എവിടെ തിരയും?.മുന്നിൽ ഓടിപ്പോയ നായയുടെ വഴിയേ പോകാൻ തന്നെ തീരുമാനിച്ചു. പരിസരങ്ങളിൽ നിന്ന് ഭയപ്പെടുത്തുന്ന ശബ്ദം...അധികദൂരം പിന്നിട്ടില്ല... അതിനു മുമ്പേ തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് മനസിലായി. സ്വബോധം വീണ്ടെടുത്ത ഞാൻ വലിയ ഒരു കെണിയിൽ അകപ്പെട്ടിരിക്കുകയാണ് എന്ന യാഥാർത്ഥ്യം ബോദ്ധ്യപ്പെട്ടു വന്നപ്പോഴേക്കും ഞാനാകെ തളർന്നു കഴിഞ്ഞിരുന്നു.

തുടരും. ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക