Slider

പറയാതെ

0
കുളി കഴിഞ്ഞു തനിക്കു മുൻപിൽ പുറം തിരിഞ്ഞ് നിന്നു മുടി ചീന്തി കൊണ്ടിരിക്കുന്ന ഹീരയേ നോക്കി അജു കിടന്നു ..മനസ്സിൽ നീറികൊണ്ടിരിക്കുന്ന ഒരായിരം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ കഴിയാതെ ..
ഹീരയുടെയും അജുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരുമാസമേ ആയൊളൂ ..നീണ്ട രണ്ട് വർഷക്കാലത്തെ പ്രണയം ..ഹീരക്കൊരു കുഞ്ഞുള്ളതിനാൽ വീട്ടുകാരുടെ എതിർപ്പ് ആവോളം ഉണ്ടായിരുന്നു അവരുടെ വിവാഹത്തിന് ..ഒടുവിൽ എല്ലാവരുടേയും എതിർപ്പുകൾ അവഗണിച്ചു അജു ഹീരയുടെ കഴുത്തിൽ മിന്നു ചാർത്തി ..
"അല്ല മാഷെ ഇങ്ങനെ കിടന്നാൽ മതിയോ ....നേരം ഒരുപാടായല്ലോ"
അജുവിനെ നോക്കി ഒന്നു ചിരിച്ചു അമ്മു മോളേ എടുക്കാനായി കട്ടിലിനരികിലേക്ക് വന്നു..മോളേ എടുക്കാനായ് കുനിഞ്ഞതും ഹീരയെ കട്ടിലിലേക്ക് വലിച്ചു തന്നോട് ചേർത്തു കിടത്തി ..
"ദേ ..മോളിപ്പോ ഉണരും ...വിട് ഏട്ടാ ...ഒത്തിരി പണിയുണ്ട് ..മോളേ സ്കൂളിൽ പറഞ്ഞയക്കണം "
തന്റെ കരവലയത്തിനുള്ളിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്ന അവളുടെ കലാ വിരുത് അവനും ആസ്വദിച്ചു ..
"പറ്റുമെങ്കിൽ എണീറ്റു പൊയ്ക്കോ ...ഞാനെന്തായാലും വിടില്ല മോളേ"
"ഏട്ടാ ..വിട് ...സമയം വൈകുന്നുണ്ട്ട്ടോ ..മോൾടെ വണ്ടി ഇപ്പോ വരും "
"വന്നോട്ടെ ..ഇത്തിരി ലേറ്റ് ആയാലും ഞാൻ കൊണ്ടു വിട്ടോളം "
".ഏട്ടാ ..ഒന്നു പറയുന്നത് കേൾക്ക് "
തന്നെ ചേർത്തു പിടിച്ചിരിക്കുന്ന കൈകൾ തട്ടി മാറ്റാൻ ശ്രമിക്കു തോറും ..അവന്റെ കൈകൾക്ക്‌ ബലം കൂടികൊണ്ടിരുന്നു ...
"ഹീരാ ...ഞാനൊരു കാര്യം ചോദിചാൽ സത്യം പറയാവോ "
ഹീരയെ ചേർത്തു പിടിച്ചിരുന്ന കൈകളൊന്നു അയച്ചു അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടു തന്നെ അജു ചോദിച്ചു
"എന്താ .."
"അത് ..ദേഷ്യപെടരുത് "
"ഇല്ല .."
"അമ്മു മോള് നിന്റെ കുഞ്ഞല്ല ..അതെനിക്ക് മനസ്സിലായി നമ്മുടെ വിവാഹം കഴിഞ്ഞ രാത്രി ..പിന്നെ ...അവൾ ?"
അതുവരെ പ്രകാശിചിരുന്ന ഹീരയുടെ മുഖം പെട്ടെന്ന് മങ്ങുന്നത് അവൻ കണ്ടു ..തന്നെ ചേർത്തു പിടിച്ച കൈകൾ എടുത്ത് മാറ്റി അമ്മു മോളേ വിളിചുണർത്തി അവളെയും കൊണ്ട് അടുക്കളയിലേക്ക് ഒരക്ഷരം മിണ്ടാതെ നടന്നു പോയി ..
പിന്നീട് അവിടെ കിടക്കാൻ അജുവിനും മനസ്സു വന്നില്ല ..എണീറ്റു ഒന്നു ഫ്രഷ്‌ ആയി അടുക്കളയിൽ ചെന്നതും മോൾക്ക് പ്രാതൽ കൊടുത്തുകൊണ്ടിരിക്കുന്ന അവളെയാണ് കണ്ടത് ..
"ഹീരാ ...പ്ലീസ് ...എനിക്കറിഞെ പറ്റൂ .."
"ആദ്യം മോളേ സ്കൂളിൽ കൊണ്ടു വിട്ട് വാ .. .."
"മ്മ് ശെരി "
മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു ..അമ്മുവും ഹീരയും തമ്മിലുള്ള ബന്ധം ?...ഹീര ഒരിക്കലും ഒരമ്മയല്ല ..എന്നിട്ടും ഇത്രയും കാലം ഒരമ്മയായി ജീവിച്ചു ..എന്തിനായിരിക്കും എന്നിൽ നിന്നവൾ ഒളിച്ചു വെക്കുന്നത് ?
അമ്മുവിനെ സ്കൂളിൽ വിട്ട് വന്നപ്പോഴേക്കും പ്രാതൽ മേശമേൽ നിരത്തി വെക്കുന്ന തിരക്കിലായിരുന്നവൾ
"ആഹ്ഹ് ..എത്തിയോ ..ഏട്ടൻ ...ദേ വന്ന് കഴിക്കീം "
"മ്മ് "
തന്റെ പ്ലേറ്റിലേക്ക് ചപ്പാത്തിയും കറിയും വിളമ്പി കൊണ്ടിരിക്കുന്ന അവളെ ഒരു സ്റ്റൂളിലിരുത്തി ..
"ഹീരാ ..എനിക്കിപ്പോ ഭക്ഷണത്തോട് അല്ല വിശപ്പ് ..എന്റെ മനസ്സിനാണ് വിശപ്പ് ..നമ്മുടെ വിവാഹം കഴിഞ്ഞന്നു മുതൽ ഉരുകുവാണ് ഞാൻ ..ഇന്നെങ്കിലും എന്നോട് പറഞ്ഞെ പറ്റൂ "
"എനിക്കറിയായിരുന്നേട്ടാ ..ഈ ചോദ്യം ഒരിക്കൽ ഞാൻ നേരിടേണ്ടി വരുമെന്ന് .അതിനുള്ള ഉത്തരവും എന്റെ കയ്യിലുണ്ട് ..പക്ഷേ അതറിഞ്ഞാൽ തകർന്നു പോകുന്നത് എന്റെ ഏട്ടന്റെ മനസ്സ് തന്നെ ആയിരിക്കും "
"ഇല്ലെടോ ...താൻ പറയ് ..അറിഞ്ഞാലെ എനിക്കിത്തിരി ആശ്വാസം കിട്ടൂ "
"മ്മ് ....അമ്മു...അവൾ ഏട്ടന്റെ കുട്ടി തന്നെയാ ഏട്ടന്റെ രക്തത്തിൽ ജനിച്ചവൾ
"നീ ...നീ എന്താ പറഞ്ഞെ ?"
"അതെ ..അമ്മു നിങ്ങടെ മകളാണ് ..മൃതുവിന്റെ മോൾ "
"മൃതു "
"മ്മ് ...ഞാൻ മൃതുവിന്റെ കൂട്ടുകാരിയാണ് ..ഏട്ടനും അവളും തമ്മിൽ ഇഷ്ടത്തിലായിരുന്നൂന്ന്‌ എനിക്കറിയാം ...ഏട്ടന് മുൻപിൽ ഒരു വഞ്ചകിയുടെ മുഖം അതാണ് മൃതു അല്ലേ?...
പക്ഷേ നിങ്ങളെ ഉപേക്ഷിച്ചു അവൾ പോയത് മറ്റൊരാൾക്ക് വേണ്ടിയല്ല ..നിങ്ങടെ കുഞ്ഞിന് വേണ്ടിയായിരുന്നു ..നിങ്ങള്ടെ പഠനത്തിനും ആഗ്രഹങ്ങൾക്കും ഇടയിൽ ഒരു തടസ്സമാകരുതെന്ന്‌ ആഗ്രഹിചോണ്ട് ... ഗർഭിണി ആണെന്ന് അറിഞ്ഞാൽ ആ കുഞ്ഞിനെ ഒരിക്കലും വളർത്താൻ സമ്മതിക്കില്ല എന്ന് അറിയാവുന്നത് കൊണ്ടാ ...ഒത്തിരി ഇഷ്ടം ആയിരുന്നു അവൾക്ക്‌ നിങ്ങളെ ..അച്ഛനും ഏട്ടന്മാരും എത്ര ചോദിചിട്ടും ചേച്ചി പറഞ്ഞില്ല ..ഒടുവിൽ വീട് വിട്ട് എന്റെ കൂടെ ആയിരുന്നു ജീവിതം ..അവിടെ വെച്ചു തന്നെ പ്രസവിച്ചു ..പക്ഷേ ആ കുഞ്ഞിന്റെ മുഖമൊന്ന്‌ കണ്ട്‌ കൊതി തീർന്നില്ല അവൾക്ക് അപ്പോഴേക്കും ദൈവം വിളിച്ചു ന്റെ മൃതുനെ ....മരിക്കാൻ നേരം അവളൊന്ന് മാത്രേ ആവിശ്യപെട്ടൊള്ളൂ ..കുഞ്ഞിനെ നിങ്ങളെ ഏൽപ്പിക്കണം എന്ന്..ആ കുഞ്ഞാ നമ്മുടെ അമ്മു ...പിന്നീട് നിങ്ങളെ തേടി ആയിരുന്നു ..ഒടുവിൽ കണ്ടെത്തി ......എന്റെ മൃതു ന്റെ അവസാന ആഗ്രഹം അതിനു വേണ്ടി മാത്രാ ഞാൻ ..ഞാനിതൊക്കെ ചെയ്ത് കൂട്ടിയെ"
"മൃതു . ....അവളെ എനിക്കൊത്തിരി ഇഷ്ടായ്ർന്നു ..ഒരുപാട് വെറുത്തു പോയിരുന്നു അവളെ ..പക്ഷേ നിക്ക് തെറ്റു പറ്റി അല്ലേ ഹീരാ "
കണ്ണിൽ തളം കെട്ടി നിൽക്കുന്ന കണ്ണു നീരിനെ പുറത്തേക്ക് ഒഴുകാൻ സമ്മതിക്കാതെ തടഞ്ഞു നിർത്താൻ അജു നന്നേ പാടു പെട്ടു ..അത് കാണാതിരിക്കാൻ ഹീരക്കായില്ല
"ആ തെറ്റ്‌ തിരുത്താൻ ഒരവസരം ഉണ്ട് ഏട്ടാ ...അതാണ് അമ്മു മോൾ ..അവൾ ഏട്ടന്റെ കുട്ടി തന്നെയാ ...ഇനി എന്റേം .."
നിശ്ചലമായി നിൽക്കുന്ന അജുവിനെ ഹീര കെട്ടി പിടിച്ചു നെഞ്ചോട് ചേർന്നു നിന്നപ്പോൾ. തന്റെ അവസാന ആഗ്രഹവും നിറവേറിയ സന്തോഷത്തോടെ സ്വർഗ ലോകത്ത് നിന്നും പുഞ്ചിരിക്കുന്നാ മൃതുവിന്റെ മുഖം അവരു രണ്ട് പേരുടെയും മനസ്സിൽ തെളിഞ്ഞു ..പുറത്തു നിന്നും അകത്തേക്ക് പ്രവേശിച്ച മന്ദ മാരുതൻ ആലിംഗന ബന്ധരായി നിൽക്കുന്ന ആ ദമ്പതികളെ ഒന്നു തലോടി പുറത്തേക്ക് തന്നെ യാത്രയായ് ..
___________________________
ഫർസാന.വി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo