
അഞ്ചുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ലോകപരാജയമായി വീട്ടിലെത്തിയ എനിക്ക് ഗംഭീര സ്വീകരണമൊരുക്കികാത്തു നില്ക്കാന് ആകെയുള്ളത് എന്റെ ഭാര്യമാത്രം. അവള് ദുരന്ത നിവാരണത്തിനായി കെട്ടുതാലി ഊ രിതന്ന് മാതൃകാ വനിതയായി വീണ്ടും എന്നെ അതിശയിപ്പിച്ചു. താലി ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ മാലയില്‍ കൊരുത്ത് കഴുത്തിലണിയിച്ചു. സ്വർണ്ണമാലവിറ്റു കിട്ടുന്നതും കൈയ്യിലുള്ളതും കൂട്ടി ചെറുതായിട്ട് എന്തെങ്കിലും ബിസിനസ് തുടങ്ങണം. മാലയും കഴുത്തിലിട്ട് പുറത്തേക്കിറങ്ങി.
വല്ലാത്തനിരാശ മുന്നോട്ട് നീങ്ങുന്നതിനു മുമ്പ് അമ്പലത്തില്‍ കയറി പരിസരം മറന്ന് മനസ്സുരുകി അല്പനേരം പ്രാർത്ഥിച്ചു. കണ്ണുതുറന്നപ്പോള്‍ തിരുമേനി പ്രസാദവുമായി പുഞ്ചിരിതൂകി നില്ക്കുന്നു. "വന്നത് അറിഞ്ഞിരിക്കുന്നു വിഘ്നങ്ങളകറ്റാന്‍ ഒരു ചുറ്റുവിളക്കങ്ങ് നേരുക' മറുപടി പുഞ്ചിരിയിലൊതുക്കി പ്രദിക്ഷിണത്തിനായി മുന്നോട്ട് നടന്നു വഴിയില്‍ വഴിപാട് വിവരങ്ങള്‍ എഴുതിയ ബോർഡ് തൂക്കിയിട്ടുണ്ടായിരുന്നു. അതില്‍ ചുറ്റുവിളക്കിന് 4500 കണ്ട് ഞെട്ടി ഞാന്‍ പരിസരം മറന്ന് ഉച്ചത്തില്‍ ദേവേ്യ ....എന്നുവിളിച്ചതും പുറകില്‍ ആരൊക്കെയോ അത് ഏറ്റുവിളിച്ചു. തിരുമേനിയുടെ കണ്ണുവെട്ടിച്ച് പുറത്തേക്ക് ഇറങ്ങിയതോ ക്ഷേത്രം പ്രസിഡന്റ് ഭാസ്കരേട്ടന്റെ മുന്നില്‍. അധികാര ഭാവത്തോടെ പറയുവാ നിന്നെ കാണാനിരിക്കുവാ ഉത്സവത്തിന്റെ 2 ാം ദിവസത്തെ സമൂഹസദ്യക്ക് നിന്റെ പേരെഴുതിയിട്ടുണ്ട് മറുപടിക്ക് കാത്തുനില്‍ക്കാതെ അയാള്‍ ആരെയോ മൊബൈലില്‍ വിളിച്ച് അട്ടഹസിച്ചു. അമ്പലത്തില്‍ നിന്ന് ആലിന്റെ മൂട്വരെ ലൈറ്റ്കമ്മറ്റി, വെടിക്കെട്ട്, ഘോഷയാത്ര കമ്മറ്റികളുടെ പിരിവ് താണ്ടിയിട്ട് ഞാന്‍ ബസ്റ്റോപ്പിലെത്തി. ദൂരെനിന്നും സ്റ്റാർഹെല്ത്തിലെ സുരേഷ് വരുന്നു. കഴിഞ്ഞ ലീവിന് ഇപ്രാവശൃം എടുക്കാമെന്ന് പറഞ്ഞിട്ട് പോയതാണ്. പെട്ടെന്ന് തുളസിഅണ്ണന്റെ ഓട്ടോറിഷയില്‍ കയറി ജ്വല്ലറിയിലേക്ക് പോയി. യാത്രാമധേ്യ ആകെയുണ്ടായിരുന്ന 500 രൂപ അയാള്‍ കൈക്കലാക്കി. മാലവിറ്റു കിട്ടിയ പണവുമായി ഞാന്‍ വീട്ടില്‍ പോണോ അതോ അമ്പലത്തിലേക്കോ.......??
By Jayesh Jayasenan
By Jayesh Jayasenan
എല്ലാം ശരിയാകും.
ReplyDelete