
ഉമിത്തീയിലേപ്പോൽ പുകഞ്ഞുനീറുന്നെന്‍റെ
ഹൃദയത്തിലെത്രയോ വ്രണിതമോഹങ്ങള്‍
ചിന്തക്ക് ഞാനിട്ട ഭ്രാന്തിന്‍റെ കണ്ണിക്ക്,
കൂട്ടായ് കുരുങ്ങുമീ മൗനപുകച്ചുരുൾ
ഏതോ മറക്കുള്ളിലാരോ തൊടുക്കുന്ന
നിർദ്ദയക്കണ്മുനക്കല്ലേറ്റു വീഴവേ
ഇനിഞാനുറങ്ങട്ടെ, തടവറക്കുള്ളിലെ
പുഴുനുരച്ചിഴയുന്ന ചിന്തകള്‍ക്കൊപ്പമായ്
By Remya ratheesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക