പണ്ട് ഞാൻ ഡിഗ്രി സെക്കന്റിയർ പഠിക്കുമ്പൊ അനിയത്തിയുടെ ഉള്ളം കൈയ്യിൽ
കുന്നിക്കുരു വലുപ്പത്തിൽ ഒരു കുരു വന്നു..ആ ഭാഗം നീരുവച്ച് നീങ്ങി..പഴുപ്പ് വന്നപ്പോൾ അമ്മ അടുത്തുള്ള ഡോക്ടറുടെ അടുത്ത് പോകാൻ പറഞ്ഞു .അമ്മക്ക് എന്തോ ജോലിത്തിരക്കുളള കൊണ്ടായിരുന്നു എനിക്ക് ആ ഡ്യൂട്ടി കിട്ടിയത്.

വീടിനടുത്ത് ഒരു ഗൈനക്കോളജിസ്റ്റ് ഉണ്ട്.അവരെയായിരുന്നു ഇങ്ങനെയുള്ള ചില്ലറ അസുഖങ്ങൾക്ക് അടുത്തുള്ളവരൊക്കെ സമീപിച്ചിരുന്നത്.അങ്ങനെ ഞങ്ങൾ ഞാനും അനിയത്തിയും കസിൻ സിസ്റ്റർ ശീതളയും
വൈകുന്നേരം മൂന്നുമണിയോടെ ഡോക്ടറുടെ വീട്ടിലേക്ക് നടന്നു.
വൈകുന്നേരം മൂന്നുമണിയോടെ ഡോക്ടറുടെ വീട്ടിലേക്ക് നടന്നു.
ഡോക്ടറുടെ വീടെത്ത്യപ്പൊ അനിയത്തിയുടെ കൈയ്യിൽ നിന്നു ചെറുതായി ചോര പൊടിയാൻ തുടങ്ങി.അവൾ ടവ്വൽ വെച്ചു തുടക്കുമ്പൊ സിസ്റ്റർ വന്ന് വിളിച്ചു..അവളെക്കാൾ
പേടി എനിക്കായിരുന്നു.ഡോക്ടർ അത് കീറുമോന്നുള്ള പേടി..(ഇപ്പൊഴും എന്നെക്കാൾ
ധൈര്യം അവൾക്കാ എല്ലാ കാര്യത്തിലും)..
പേടി എനിക്കായിരുന്നു.ഡോക്ടർ അത് കീറുമോന്നുള്ള പേടി..(ഇപ്പൊഴും എന്നെക്കാൾ
ധൈര്യം അവൾക്കാ എല്ലാ കാര്യത്തിലും)..
എന്തൊക്കെയോ ന്യായം പറഞ്ഞ് ഞാൻ ശീതളയെ അവൾക്കൊപ്പം അകത്തേക്ക് തള്ളി വിട്ടു;പുറത്ത് ഒരു കസേരയിൽ ഇരുന്നു.കുറച്ച് സമയം കഴിഞ്ഞപ്പൊ അനിയത്തിയുടെ ആ.. ഊ..എന്നൊക്കെയുള്ള ശബ്ദം കേൾക്കാൻ തുടങ്ങി..എനിക്ക് പേടി കൂടാനും..മനസ്സ് മാറാൻ ഞാൻ അടുത്തിരുന്ന സ്ത്രീയോട് സംസാരിക്കാൻ തുടങ്ങി.കുറച്ച് സമയം കഴിഞ്ഞപ്പൊ അവർ രണ്ടു പേരും പുറത്തിറങ്ങി.അനിയത്തിയുടെ കണ്ണൊക്കെ ചുവന്നിരുന്നു.അടുത്തിരുന്ന സ്ത്രീ മോൾക്കു വേദനയുണ്ടല്ലേന്ന് ചോദിച്ചപ്പൊ ഉണ്ടെന്ന് അവൾ തലയാട്ടി..(ഡോക്ടർ ആ ഭാഗം കട്ട് ചെയ്തിരുന്നു പഴുപ്പ് പുറത്തേക്ക് കളയാൻ...)അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി.
ഗേറ്റിനു പുറത്ത് റോഡിൽ കുറച്ച് നടന്നപ്പൊ
ഞാൻ വെറുതെയവളുടെ കൈ ഒന്നു നോക്കി..ആ ബാൻഡേജിനു ചുറ്റും ബ്ലഡായിരുന്നു..പിന്നെ എന്താ പറയുക...ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നുണ്ടായില്ല..മുന്നിൽ ഒന്നും കാണുന്നില്ല..നടക്കാൻ പറ്റാതായപ്പൊ ഞാനാ റോഡിൽ ഇരുന്നു..വീഴാൻ പോയപ്പൊ ആരൊക്കെയോ ചേർന്ന് താങ്ങിയെന്നെ അടുത്തുള്ള ഒരുവീട്ടിൽ എത്തിച്ചു..

ആ വീട്ടിലെ ഏച്ചി മുഖത്ത് കുറച്ച് വെള്ളം തളിച്ചപ്പൊ പോയ ബോധം തിരിച്ചുവന്നു...അവർ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കാൻ തന്നു.
അവരുടെ അടുത്ത ചോദ്യം ഞങ്ങളെ മൂന്നു പേരെയും ഞെട്ടിച്ചു കളഞ്ഞു.എത്ര മാസമായി മോൾക്ക് എന്നായിരുന്നു ആ ചോദ്യം..അയ്യോ ഏച്ചി ഇത് ആ വിശേഷമല്ല;എന്റെ കൈ കണ്ട് പേടിച്ചാ അവൾക്ക് തലകറങ്ങ്യേ എന്ന് പറഞ്ഞ് അവളുടെ കൈ കാണിച്ച് അനിയത്തിയെന്നെ രക്ഷിച്ചു..ഞങ്ങൾ ഗൈനക് ഡോക്ടറെ കണ്ടിറങ്ങിയതു കൊണ്ട് അവർ തെറ്റിദ്ധരിച്ചതായിരുന്നു.
കുറച്ച് ശരിയായപ്പൊ ഞങ്ങൾ പോകാനിറങ്ങി.നടന്നു പോകേണ്ട ഓട്ടോയിൽ പോയാൽ മതീന്നു അവർ പറഞ്ഞതനുസരിച്ച്
ഞങ്ങളുടെ ബാക്കിയാത്ര ഓട്ടോയിലായിരുന്നു.

നടന്നു പോകാവുന്ന ദൂരത്ത് നിന്ന് നടന്നു വരാതെ ഞങ്ങൾ ലാവിഷായി ഓട്ടോ പിടിച്ചു വന്നിറങ്ങുന്നത് കണ്ട് അമ്മ കാരണം അന്വേഷിച്ചപ്പൊ തലകറക്കവും,ഒരു മിനുട്ടേക്കുണ്ടായ ഗർഭിണീ വേഷവും,ഓട്ടോ പിടിക്കാനുണ്ടായ കാരണമായീന്ന് അമ്മയുടെ മുന്നിൽ അവർ ചിരിയുടെ പ്രളയത്തിൽ പറഞ്ഞു...
അന്നുമിന്നും എവിടെയെങ്കിലും ആക്സിഡന്റ് പോലുള്ള സംഭവം കണ്ടാൽ നമ്മളവിടെ തിരിഞ്ഞുനോക്കാറില്ല..മനുഷ്യത്വം ഇല്ലാഞ്ഞിട്ടല്ല കേട്ടോ..മനുഷ്യ സ്നേഹം കൂടിപ്പോയേന്റ്യാ...
ഇതിപ്പൊ ഇവിടെ കുറിക്കാൻ കാരണം
ഇന്നലെ മോന്റെ നഖത്തിനു പഴുപ്പു വന്നോണ്ടു അത് എടുത്ത് കളയാൻ പറഞ്ഞു ഡോക്ടർ..ഞാനും അവനും മാത്രമെ ഉണ്ടായിരുന്നുള്ളൂ..പെട്ടൂന്ന് പറഞ്ഞാൽ മതിയല്ലോ..ഒടുവിൽ ഡോക്ടറോട് സംഭവം പറഞ്ഞു..പേടിയാ അല്ലെ എന്നാ നിങ്ങൾ പുറത്ത് നിന്നോളൂന്ന് ഡോക്ടർ പറഞ്ഞോണ്ടു രക്ഷപ്പെട്ടു..ഇല്ലേ വയ്യാത്ത കാലും വെച്ച് അവനെന്നെ താങ്ങേണ്ടി വന്നേനെ..

ഇടയ്ക്ക് ചിന്തിക്കാറുണ്ട്...ഞാനെന്താ ഇങ്ങനെ..ഞാൻ മാത്രമെന്താ ഇങ്ങനെ??
............................................................................
............................................................................
മായാദിനേഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക