
മറ്റാരേക്കാളും നന്നായി അവളെ എനിക്കറിയാം.. ഒരുപക്ഷേ അവളുടെ അമ്മയേക്കാൾ ഏറെ.....അവളുടെ കളിയും ചിരിയും കുസൃതികളും സങ്കടങ്ങളും കണ്ണീരും പരാതികളും ദേഷ്യവും എല്ലാം എന്നോടൊപ്പം ആരുന്നു...
എന്നോട് ചേർന്നേ അവൾ ഉറങ്ങിയിരുന്നുള്ളൂ...അവളുടെ ഗന്ധം അറിയാത്ത രാവുകൾ വിരളമായിരുന്നു...പുലർച്ചകളിൽ അമ്മയുടെ വിളിച്ചുണർത്തൽ കേൾകാതിരിക്കാൻ എന്റെ മടിയിലേക്കവൾ തല പൂഴ്ത്തി കിടന്നിരുന്നു...ദേഷ്യം വരുമ്പോൾ അവൾ എറ്റവും വഴക്ക് കൂടിയിരുന്നത് എന്നോടയിരുന്നു....
അവളിലെ മാറ്റങ്ങൾ ആദ്യം മനസിലാക്കിയിരുന്നതും ഞാനാണ്... രാത്രികളിൽ അവൾക്ക് ഉറക്കമില്ലാതാവുന്നതും... ഏറെ ചിന്താധീനയായവൾ മാറിയതും ഞാൻ അറിഞ്ഞു... അന്ന് അതിന്റെ കാരണം ചോദിച്ചറിയുവാൻ എനിക്കായില്ല...
പിന്നീടുള്ള രാത്രികളിൽ അവളുടെ പ്രണയത്തിന് സാക്ഷി ആവുകയായിരുന്നു ഞാൻ... നീണ്ടു നീണ്ടു പോകുന്ന പ്രണയ സല്ലാപങ്ങൾ.. അടക്കി പിടിച്ച ചിരികൾ... കൊഞ്ചലുകൾ... പരിഭവങ്ങൾ.... അവളുടെ നിശ്വാസത്തിൻ ചൂടിൽ ഞാൻ നീറിയ രാത്രികൾ...
മൊബൈലിന്റെ ഇത്തിരി വെട്ടത്തിലൂടെ നാണത്താൽ ചുവന്ന അവളുടെ മുഖം ഞാൻ എന്നും കാണാറുണ്ടായിരുന്നു....
മൊബൈലിന്റെ ഇത്തിരി വെട്ടത്തിലൂടെ നാണത്താൽ ചുവന്ന അവളുടെ മുഖം ഞാൻ എന്നും കാണാറുണ്ടായിരുന്നു....
കോളേജിൽ പോകാൻ മടിച്ച് കള്ളം പറഞ്ഞിരിക്കുന്ന പകലുകളിൽ അവളോടൊപ്പം അവന്റെ ഗന്ധവും എനിക്കനുഭവിക്കേണ്ടി വന്നു....അപ്പോളൊന്നും അരുതേ എന്നൊരു വാക്ക് അവളോട് പറയുവാൻ എനിക്കായില്ല....
അവളുടെ സന്തോഷം അസ്തമിക്കുന്നതും... കളിച്ചിരികൾ മായുന്നതും പിന്നീട് ഞാൻ അറിഞ്ഞു...സങ്കടങ്ങൾ... വേദനകൾ...യാചനകൾ... അവളുടെ കണ്ണുനീരിൽ നനഞ്ഞു ഞാൻ കുതിർന്ന രാത്രികൾ....അപ്പോളും ഒരു വാക്ക് പറഞ്ഞവളെ ആശ്വസിപ്പിക്കാൻ എനിക്കായില്ല...
പിന്നീടൊരുപകൽ...
വളർന്നുവരുന്ന തന്റെ അടിവയർ കാട്ടി അവനോടവൾ കരഞ്ഞു പറഞ്ഞതും... കാൽക്കൽ വീണ് യാചിച്ചതും...കരഞ്ഞു കലങ്ങിയ കണ്ണിൽ ദേഷ്യം ആളി കത്തിച്ചതും...വാക്കുതർക്കങ്ങളും...പിടിവലികളും...എല്ലാം ഞാൻ കണ്ടു...
വളർന്നുവരുന്ന തന്റെ അടിവയർ കാട്ടി അവനോടവൾ കരഞ്ഞു പറഞ്ഞതും... കാൽക്കൽ വീണ് യാചിച്ചതും...കരഞ്ഞു കലങ്ങിയ കണ്ണിൽ ദേഷ്യം ആളി കത്തിച്ചതും...വാക്കുതർക്കങ്ങളും...പിടിവലികളും...എല്ലാം ഞാൻ കണ്ടു...
ഒടുക്കം... ഒരു പുടവതുമ്പാൽ വരണമാല്യം ചാർത്തി അവളുടെ കുഞ്ഞിന്റെ പിതൃത്വം അവൻ ഏറ്റെടുക്കുന്നതിനും ജീവനുവേണ്ടിയുള്ള അവളുടെ പിടച്ചിലിനും ഞാൻ സാക്ഷിയായി...അപ്പോളും അവളുടെ രക്ഷകയാവാൻ എനിക്കായില്ല...
തൂങ്ങി ആടുന്ന അവളുടെ ശരീരം കാണാൻ അവിടെ തടിച്ചു കൂടിയവരോടോ .... ആത്മഹത്യയുടെ കാരണം അന്വേഷിച്ചെത്തിയ നിയമ പാലകരോടോ അവന്റെ പേരുറക്കെ വിളിച്ചു പറയാനും എനിക്കായില്ല....എല്ലാം മനസ്സിൽ അടക്കി വിതുമ്പുന്ന ഒരു മൂക സാക്ഷി ആവനേ എനിക്കയുള്ളൂ...
നിഷ ബിബിൻ
20/04/2017
20/04/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക