കലാലയ ജീവിതത്തിലെ കൗമാര പ്രണയത്തിന്റെ ചൂടും ചൂരും വേണ്ടുവോളം ആസ്വദിച്ച ഒരു പ്രണയ കഥ....
''ഡാ.. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് മാത്രമാണ്... എനിക്കു മറ്റൊരു രീതിയിൽ കാണാൻ കഴിയില്ല..''
പത്താം ക്ലാസ്സിലെ തന്റെ സഹപാടിയായ മുഹ്സിന പറഞ്ഞ മറുപടി കേട്ട് ഒന്നും മിണ്ടാതെ ത്വാഹിർ
ബസ്സിലേക്ക് കയറി...
പത്താം ക്ലാസ്സിലെ തന്റെ സഹപാടിയായ മുഹ്സിന പറഞ്ഞ മറുപടി കേട്ട് ഒന്നും മിണ്ടാതെ ത്വാഹിർ
ബസ്സിലേക്ക് കയറി...
ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു മൂന്ന് ദിവസത്തെ കന്യാകുമാരിയിലേക്കുള്ള ടൂറിന് കൂട്ടുകാരൊത്ത് അവനും പോന്നത്.. അവളോട് തന്റെ ഇഷ്ടം തുറന്നു പറയാനുള്ള ഒരവസരം ആയിരുന്നു ആ ട്രിപ്പ്.. എല്ലാ വിധ സപ്പോർട്ടും ചെയ്ത് അഭയ്, ഹിഷാമും അവനോടൊപ്പം ഉണ്ട്...
ടൂറിന്റെ അവസാന ദിവസത്തിലാണ് അവളെ ഒന്നു തനിച്ച് കിട്ടിയതും തന്റെ ഇഷ്ടം തുറന്ന് പറഞ്ഞതും...
പക്ഷേ അവളുടെ മറുപടി അവനെ വല്ലാതെ തളർത്തി...
പക്ഷേ അവളുടെ മറുപടി അവനെ വല്ലാതെ തളർത്തി...
''ഡാ... അളിയാ.. നീ ഇവിടെ വന്നിരിക്കാർന്നോ...? എവിടൊക്കെ നിന്നെ തിരഞ്ഞുന്നറിയോ ഞങ്ങൾ..''
ഹിഷാമിന്റെ മുഖത്തേക്ക് സങ്കടത്തോടെ അവനൊന്ന് നോക്കി...
ഹിഷാമിന്റെ മുഖത്തേക്ക് സങ്കടത്തോടെ അവനൊന്ന് നോക്കി...
''ഡാ.. നിനക്കെന്താ പറ്റീത്..? അവളോട് സംസാരിച്ചോ...? അവളെന്താ നിന്നെ ഇഷ്ടല്ലാന്ന് പറഞ്ഞോ...?'' അഭയ് അവനോട് ചോദിച്ചു.
''ഒന്നൂല്ലെടാ... അവൾക്ക് എന്നെ ഫ്രണ്ടായിട്ടേ കാണാൻ പറ്റൂന്ന് പറഞ്ഞു.. എത്ര പ്രതീക്ഷയോടെ ആണെന്നറിയോ ടൂറെന്ന് കേട്ടപ്പോഴും ചാടിക്കേറി പേരു കൊടുത്തതും.. ഉപ്പാനോട് തല്ലു കൂടി ടൂറിനുള്ള കാശൊപ്പിച്ചതും... ഒക്കെ വെറുതെ ആയി...''
''ഡാ... അളിയാ... നീ ഇങ്ങനെ സങ്കടപ്പെടാതെ... ഒരു ചാൻസല്ലെ നഷ്ടായുള്ളു... ഇനിയും അവസരം കിടക്കല്ലേ... ഞങ്ങളുണ്ട് നിന്റെ കൂടെ..'' അവരുടെ കളങ്കമില്ലാത്ത ആ വാക്കുകളായിരുന്നു ത്വാഹിറിന്റെ ധെെര്യം...
ടൂർ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ത്വാഹിറിനെ ക്ലാസ്സിൽ കാണാതെ ആയപ്പോൾ മുഹ്സിനയിൽ സാധാരണയിൽ കവിഞ്ഞ ചെറിയ മാറ്റങ്ങളൊക്കെ കണ്ടു തുടങ്ങീന്ന് ഹിഷാം ആണ് ത്വാഹിറിനെ അറിയിച്ചത്..
അവന്റെ ആ വാക്കിന്റെ പുറത്ത് തന്റെ ആദ്യ പ്രണയം പൂത്തു തുടരാൻ പോവുന്നു എന്ന വിശ്വാസത്തിലാണ് മൂന്നാം ദിവസം അവൻ സ്കൂളിലേക്ക് വന്നത്...
അവന്റെ ആ വാക്കിന്റെ പുറത്ത് തന്റെ ആദ്യ പ്രണയം പൂത്തു തുടരാൻ പോവുന്നു എന്ന വിശ്വാസത്തിലാണ് മൂന്നാം ദിവസം അവൻ സ്കൂളിലേക്ക് വന്നത്...
''നീയെന്താ രണ്ടു ദിവസം ക്ലാസ്സിൽ വരാതിരുന്നേ..?''
''ഒന്നൂല്ല.. വരാൻ തോന്നിയില്ല..''
അവളുടെ മുഖത്തു നോക്കാതെ അവൻ മറുപടി കൊടുത്തു..
അവളുടെ മുഖത്തു നോക്കാതെ അവൻ മറുപടി കൊടുത്തു..
'' നിനക്കെന്താ എന്നോട് ദേഷ്യാണോ...? ''
''എന്തിന്..?''
''എന്തിന്..?''
''അന്ന് ഞാൻ നിന്റെ ഇഷ്ടത്തെ തള്ളിപ്പറഞ്ഞതിന്..''
''എനിക്ക് ദേഷ്യമൊന്നും ഇല്ല പെണ്ണേ... ഞാൻ ഇപ്പൊഴും പറയാ... എനിക്ക് നിന്നെ ഒരുപാടിഷ്ടാണ്... അത് നീ തിരിച്ച് എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും..''
''എനിക്കും ഇഷ്ടാണ്...''
അതും പറഞ്ഞവൾ ക്ലാസ്സിലേക്ക് പോയി...
ആദ്യാനുരാഗം പൂവണിഞ്ഞെന്നുള്ള സത്യം വിശ്വസിക്കാനാവാതെ വരാന്തയിൽ കണ്ണുമിഴിച്ച് നിൽക്കുന്ന ത്വാഹിറിന്റെ അടുത്തേക്ക് കൂട്ടുകാർ വന്ന് പറഞ്ഞു..
''ഡാ.. അളിയാ... നീ പൊളിക്ക് മുത്തേ... ഞങ്ങളുണ്ട് നിന്റെ കൂടെ എന്തിനും ഏതിനും...''
അവരുടെ വാക്കുകളിലെ ആത്മാർത്ഥതക്കു പകരം വെക്കാൻ ഒരു ശക്തിക്കും കഴിയില്ല..
പിന്നീടുള്ള നാളുകൾ ത്വാഹിറിന്റെയും മുഹ്സിനയുടെയും പ്രണയം പൂത്തു നിൽക്കുന്ന വാകമരം പോലെ നിറമാർന്നു നിന്നു..
ഒഴിവു സമയങ്ങളിലെല്ലാം കൗമാര പ്രണയത്തിന്റെ അതിർ വരമ്പുകളെ ലംഘിച്ച് ഭാവി ജീവിതത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങി..
അവധി ദിവസങ്ങളിൽ പോലും അവർ പരസ്പരം കാണാനും സംസാരിക്കാനുമുള്ള അവസരമൊരുക്കി ആ പ്രണയത്തെ ദൃഢമാക്കിക്കൊണ്ടിരുന്നു...
പത്തു വർഷത്തെ കലാലയ ജീവിതത്തോട് വിടപറയാൻ ഒരുങ്ങി സെന്റോഫ്...
കഴിഞ്ഞു പോയ പത്തുവർഷത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർത്ത് ഓരോ കുട്ടികളും സെന്റോഫിനെ ഗംഭീരമായി ആഘോഷിച്ചപ്പോഴും ഇവർ മാത്രം ഇവരുടെ പ്രണയലോകത്ത് മതി മറന്ന് നാളെയെ കുറിച്ചുള്ള ചിന്തകളിൽ മുഴുകി നിന്നു..
സ്കൂൾ അടച്ച് എങ്ങനെ പരസ്പരം കാണാനും സംസാരിക്കാനും പറ്റുമെന്നായിരുന്നു ആ പ്രണയ ജോഡികളുടെ ചിന്തകൾ..
അവർ തന്നെ അതിനൊരു തീരുമാനവും ഉണ്ടാക്കി. ആഴ്ചയിൽ ഒരു ദിവസം കാണാമെന്നും ദിവസവും ഫോണിൽ വിളിക്കാമെന്നും..
പിന്നീടുള്ള അവരുടെ പ്‌രണയകാലം ചാറ്റിങ്ങിലും കോളിങ്ങിലും നിറഞ്ഞു. എക്സാം റിസൾട്ട് വന്നു.. മുഹ്സിന 86
% മാർക്കോടെയും ത്വാഹിർ 80
% മാർക്കോടെയും പാസ്സായി..
പ്ലസ് ടു പഠനത്തിനായി രണ്ട് പേർക്കും രണ്ട് സ്കൂളിലാണ് അഡ്മിഷൻ കിട്ടിയത്..
എങ്കിലും അവരുടെ ആ കൗമാര പ്രണയത്തിന് മങ്ങലേൽക്കാത്ത രീതിയിൽ മുന്നോട്ടു പോയി...
കുറച്ചു നാളുകൾക്കു ശേഷം പുതിയ സ്കൂളും അവിടുത്തെ അന്തരീക്ഷവും മുഹ്സിനയിൽ ചില മാറ്റങ്ങളുണ്ടാക്കി..
ഒഴിവു സമയങ്ങളിലെല്ലാം ഫോൺ ചെയ്തിരുന്ന അവൾ അവന്റെ ഫോൺ എടുക്കാതെ ആയി.. ചാറ്റിങ്ങിന് റീപ്ലേ ഇല്ലാതായി...
അവളുടെ മാറ്റം അവനെ വല്ലാതെ തളർത്തി.. ആശ്വാസ വാക്കുകൾ പറഞ്ഞ് കൂട്ടുകാർ അവന്റെ കൂടെ നിന്നു..
അവൾ പഠിക്കുന്ന സ്കൂളിലേക്ക് കൂട്ടുകാരൊത്ത് അവളെ കാണാൻ പോയി.. അവിടെയും അവൾ പിടിച്ചു നിന്നു.. ഫോൺ വിളിക്കാത്തതും ചാറ്റ് ചെയ്യാത്തതും വീട്ടുകാര് അവരുടെ പ്രണത്തെ കുറിച്ച് അറിഞ്ഞു ഫോൺ പിടിച്ചു വെച്ചിരിക്കാണെന്ന് പറഞ്ഞ്...
അതൊരു കളവാണെന്ന് അറിയാൻ കഴിയാതെ അവളെ അതിരു കവിഞ്ഞ് വിശ്വസിച്ചു...
പിന്നീടാണ് അറിയാൻ കഴിഞ്ഞത് അവള് പഠിക്കുന്ന സ്കൂളിലെ തന്നെ അവളുടെ സീനിയറായ അശ്വിനുമായി അവൾ പ്രണയത്തിലാണെന്ന്...
നെെസായിട്ട് ത്വാഹിറിനെ ഒഴിവാക്കാൻ അവൾ തിരഞ്ഞെടുത്ത വഴിയായിരുന്നു വീട്ടുകാര് ബന്ധം അറിഞ്ഞു എന്നത്..
ആദ്യമായ് തോന്നിയ ഇഷ്ടം വഞ്ചന നിറഞ്ഞതാണെന്ന് ഉൾകൊള്ളാനാവാതെ ത്വാഹിർ
തളർന്നു..
തളർന്നു..
എന്തിനും ഒപ്പം നിന്ന കൂട്ടുകാർക്ക് പോലും അവനെ ഒന്നു സമാധാനിപ്പിക്കാൻ കഴിയാത്ത വിധത്തിൽ ആദ്യ പ്രണയം അവനിൽ മുറിവേൽപിച്ചു..
കൗമാര പ്രണയാമായിരുന്നേൽ കൂടി അവർക്ക് നല്ല പ്ലാനിങ്ങ് ഉണ്ടായിരുന്നു നാളേയുടെ ലെെഫിനെ കുറിച്ച്..
കണ്ട സ്വപ്നങ്ങളെല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു.
ഇനിയൊരാളേയും സ്നേഹിക്കാനാകാത്തിടത്തോളം മുഹ്സിന അവന്റെ ഹൃദയത്തെ മുദ്ര ചെയ്തിരുന്നു..
ഇനിയൊരാളെ പറ്റിയും ഓർക്കാനാകാത്തിടത്തോളം അവൾ അവന്റെ ചിന്തയെ മരവിപ്പിച്ചിരുന്നു..
ഇനിയൊരാളെ പറ്റിയും ഓർക്കാനാകാത്തിടത്തോളം അവൾ അവന്റെ ചിന്തയെ മരവിപ്പിച്ചിരുന്നു..
ആദ്യാനുരാഗത്തിന്റെ മധുരമാർന്ന ഓർമ്മകൾ അവന് സമ്മാനിച്ചത് ശൂന്യത നിറഞ്ഞ ഒറ്റപ്പെടലായിരുന്നു...
ജാസ്മിൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക