Slider

സെലീന...(കഥ) - Part 1

0

സെലീന...(കഥ)
കമ്പ്യൂട്ടറിൽ നിന്ന് മുഖമുയർത്തി റോയ് വിസിറ്റേഴ്സ് റൂമിലേക്ക് നോക്കി. ചില്ലു ഗ്ലാസിനി ടയിലൂടെ അയാൾ കാണുന്നുണ്ടായിരുന്നു സെലീനയും ഒരു പെൺകുട്ടിയും സംസാരിക്കുന്നത്
.പരസ്പരം വഴക്ക് കൂടുവാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലായി.പെട്ടെന്ന് സെലീന അവളെ അടിക്കാൻ കയ്യോങ്ങുന്നതും ആ പെൺകുട്ടി പൊട്ടിക്കരയുന്നതും കണ്ടപ്പോൾ മനസ്സിലായി, സംഗതി അല്പം സീരിയസ് ആണെന്ന്.റോയ് എഴുന്നേറ്റ് അവർക്കരികിലേക്ക് നടന്നു.ഗ്ലാസ് ഡോർ തുറന്ന് കൊണ്ട് ചോദിച്ചു " സെലീന എന്താണിവിടെ പ്രശ്നം?- ഈ കുട്ടി ആരാ? സെലീന വെട്ടി തിരിഞ്ഞ് റോയിയെ നോക്കി. അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ട് അയാളൊന്ന് അമ്പരന്നു."താൻ ആരാടോ ഇതൊക്കെ ചോദിക്കാൻ തന്നെ ആരാ ഇങ്ങോട്ടു വിളിച്ചേ, ഇത് ഞങ്ങൾ തമ്മിലുള്ള കാര്യമാണ്. താൻ തന്റെ പാട് നോക്കി പോകാൻ നോക്ക് ". അപമാനം കൊണ്ട് റോയുടെ മുഖം ചുവന്നു. " ഒരു പെണ്ണ് ഇങ്ങനെ അയാളോട് പെരുമാറുന്നത് ആദ്യമായിട്ടായിര
ുന്നു.കൂടെ ഉണ്ടായിരുന്ന പെൺകുട്ടി റോയിയെ ഒന്നു നോക്കിയ ശേഷം കണ്ണു തുടച്ച് കൊണ്ട് പറഞ്ഞു " സെലീന, നീ ഒരിക്കൽ ഇതിനെല്ലാം കണക്കു പറയേണ്ടി വരും, അന്നു നീ ദു:ഖിക്കും' പറയുന്നത് റിയ ആണ് പറയുന്നത്. നമുക്ക് കാണാം ". അവൾ പുറത്തിറങ്ങി പോകുന്നതും നോക്കി റോയ് നിന്നു. കത്തുന്ന കണ്ണുകളോടെ റോയിയെ ഒന്നു നോക്കിയ ശേഷം സെലീന അവളുടെ ടേബിളിനു മുന്നിൽ തലയിൽ കൈ വെച്ച് ഇരുന്നു.
തിരിച്ച് ചെന്ന് റോയ് അവളുടെ മുന്നിലെത്തി പറഞ്ഞു " കൺമുമ്പിൽ ഇങ്ങനെയൊരു സംഭവം നടക്കുമ്പോൾ ആരായാലും ചോദിച്ച് പോകും. മാത്രമല്ല നമ്മൾ രണ്ടു പേരും ഒരേ കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത്, അതു കൊണ്ട് മാത്രം ചോദിച്ചതാണ്. ഇഷ്ടമായില്ലെങ്കിൽ സോറി " .അവൻ അവന്റെ ടേബിളിൽ പോയ് ജോലി തുടങ്ങി.
നഗരത്തിലെ അറിയപ്പെടുന്ന ഐടി കമ്പനിയിലെ സ്റ്റാഫാണ് സെലീനയും റോയിയും. റോയ് ജോലിയിൽ പ്രവേശിച്ച് ഒരു മാസമേ ആയിട്ടുള്ളൂ. എങ്കിലും അവിടെ എല്ലാവരുമായും റോയ് നല്ല സൗഹൃദം സ്ഥാപിച്ചു. സെലീനയോടൊഴിച്ച്.അവളാണെങ്കിൽ റോയിയോട് മാത്രമല്ല വേറെ ആരുമായും അധികം സംസാരിക്കാറില്ല
.രാവിലെ കാണുമ്പോൾ ഒരു ഗുഡ് മോർണിംഗ്, പോകുമ്പോൾ ഒരു ബൈ അത്രേയുള്ളൂ. ഇന്നത്തെ ഈ സംഭവം കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷേ അവളുടെ പ്രതികരണം അയാളെ ശരിക്കും വിഷമിപ്പിച്ചിരുന്നു.
4 മണി ആയപ്പോൾ റോയ് ബാഗ് തൂക്കി എഴുന്നേറ്റു.പതിവുള്ള ബൈ പറയാതെ റോയ് പോയത് സെലീന ശ്രദ്ധിച്ചു.റോയ
ിയുടെ പുറകെ അലീനയും പുറത്തേക്ക് വന്നു. സോറി പറയാനാണ് അവൾ വന്നതെങ്കിലും, വരുമ്പോഴേക്കും അയാളുടെ ബൈക്ക് ഗേറ്റ് കടന്നു പോയിരുന്നു.രണ്ട് മിനിറ്റ് ആലോചിച്ച ശേഷം അവളുടെ സ്കൂട്ടിയിൽ അവളും ഫ്ലാറ്റിലേക്ക് പോയി.
രാത്രി സമയം കുറെ ആയിട്ടും റോയ്ക്ക് ഉറക്കം വന്നില്ല. സെലീനയുടെ വാക്കുകളായിരുന്നു അന്ന്. മനസു മുഴുവൻ. അവളുടെ മുഖത്തിന് ഒട്ടും ചേരാത്ത ഭാവമായിരുന്നു അത്. ആ സുന്ദരമായ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു കാണാൻ താൻ ഒരുപാട് ആഗ്രഹിച്ചിരുന്നോ....... ഏതോ ഒരു പെണ്ണ്, എന്തോ പറഞ്ഞതിന് ഇത്ര വലിയ ടെൻഷൻ അടിക്കേണ്ട കാര്യം എന്താണെന്ന് ആലോചിക്ന്തോറും അവന് തല പെരുത്തു തുടങ്ങി. അവളെ വിളിച്ച് നാലു തെറി പറഞ്ഞാലോ, പിന്നെയാണ് ആലോചിച്ചത് അവളുടെ നമ്പർ ഇല്ല .കുറെ നേരം കൂടി ആലോചിച്ച് റോയ് മനസിൽ ഉറപ്പിച്ചു.ഇനി തന്റെ ചിന്തയിൽ സെലീന ഇല്ല. പോകാൻ പറ, മാനേഴ്സ് ഇല്ലാത്ത സാധനം.നാളെ ക്രിസ്മസ് ആണ്.ലീവും. എന്തായാലും വീട്ടിൽ പോകുന്നില്ല. അമ്മച്ചി ബാംഗ്ലൂരിൽ ചേച്ചിയുടെ അടുത്താണ്.വീട്ടിൽ പോയിട്ടും കാര്യമില്ല. ഇവിടെ ഏതെങ്കിലും പള്ളിയിൽ പോകാം വന്നിട്ട് രണ്ടെണ്ണം അടിച്ച് കിടന്നുറങ്ങാം...... എന്നൊക്കെ വിചാരിച്ച് റോയ് ഉറക്കത്തിലേക്ക് വഴുതി വീണു.
രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യമൊക്
കെ കഴിഞ്ഞ് റോയ് പള്ളിയിൽ പോയ് പ്രാർത്ഥിച്ചു. എന്തെങ്കിലും കഴിച്ചിട്ട് പോകാമെന്ന് കരുതി അടുത്തുള്ള കോഫി ഷോപ്പിൽ കയറി. ഒരു കോഫി യും സാൻഡ് വിച്ചും ഓർഡർ ചെയ്ത് അയാൾ മൊബൈൽ നോക്കിയിരുന്നു. എതിരെ ആരോ വന്നിരുന്നു എന്നറിഞ്ഞ് തലയുയർത്തി നോക്കിയ അയാൾ ഞെട്ടി. സെലീന ആയിരുന്നു അത്.
"റോയ് എനിക്ക് റോയിയോട് വ്യക്തിപരമായ് ഒരു ദേഷ്യവുമില്ല. എന്തെങ്കിലും മനസ്സിൽ വെച്ചിട്ടല്ല ഞാൻ അങ്ങനെ പറഞ്ഞത്. എന്റെ ഇന്നലത്തെ അവസ്ഥ അതായിപ്പോയി. അവളോടുള്ള ദേഷ്യമാണ് റോയ്ടെ നേർക്ക് വന്നത്.റോയ് എന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു.പ്ലീസ്..". സെലീന ഒരു വലിയ കുറ്റവാളിയെപ്പോ
ലെ തല താഴ്ത്തി ഇരുന്നു.ഇത്രയും കേട്ടപ്പോ റോയിക്കെന്തോ ഒരു മനസ്സലിവു തോന്നി. "സാരമില്ല സെലീന. തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. സാഹചര്യം മനസ്സിലാക്കാതെ ആണ് ഞാനും ഇന്നലെ പറഞ്ഞത്. അത് മറന്നേക്ക് .. ഇനി ഒരാളുടെയും പേഴ്സണൽ കാര്യത്തിൽ ഞാൻ ഇടപെടില്ല. ഇന്നലത്തോടെ മതി ആയി. " ഇതു കേട്ടതും സെലീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായി.റോയ് ശരിക്കും അഭ്ഭുതപ്പെട്ട് അവളെ നോക്കി. ഒന്നു ചെറുതായ് ചിരിച്ചപ്പോഴേക്കും അവൾക്ക് പത്തിരട്ടി ഭംഗി കൂടിയതുപോലെ. ഇവൾ എല്ലാ സമയവും ഹാപ്പി ആയിട്ടിരുന്നാൽ എത്ര നന്നായിരുന്നു എന്ന് അയാൾ മനസ്സിലോർത്തു. സെലീന പോവാൻ എഴുന്നേറ്റപ്പോ അയാൾ പറഞ്ഞു. "നിക്ക് ഞാനും വരുന്നു." വേഗം ഫുഡ് കഴിച്ചു തീർത്ത് റോയ് അവൾക്കൊപ്പം ഇറങ്ങി. നടക്കുന്നതിനടയിൽ റോയ് ചോദിച്ചു. "എന്തിനാണ് ഇന്നലെ വഴക്കുണ്ടായത്. അത് ആരാന്നു പറയാൻ ബുദ്ധിമുട്ടുണ്ടോ.".
"ഫ്രണ്ട് ആണ്. ഒരേ നാട്ടുകാരീ.സ്കൂൾ തൊട്ട് കോളേജ് വരെ ഒരേ ബഞ്ചിലിരുന്ന് ഒരുമിച്ച് പഠിപ്പിച്ചവൾ. വീട്ടിൽ നിന്ന് എന്നെ നേരെയാക്കാൻ അമ്മച്ചി വിളിച്ചു പറഞ്ഞു കാണും. അതിനു വേണ്ടി വന്നതാ.. " സെലീനയുടെ സ്വരം ഇടറിയിരുന്നു.
"റോയ് എല്ലാവർക്കും എന്നെ ഇഷ്ടമാണ്. പക്ഷേ എനിക്കിപ്പോ എല്ലാവരുടേയും സ്നേഹം എന്തോ, അസ്വസ്ഥതയായ് തോന്നുന്നു. കുറച്ച് സമയം സന്തോഷമായിരുന്നാൽ പിന്നെ ഒരു ആധിയാണ് മനസ്സിന് .ഞാനിപ്പോൾ ഒരു ഗെയിം കളിക്കുകയാണ്. ഇന്റ്റസ്റ്റിംഗ് ഗെയിം .അതിൽ ഒരു പരിധി വരെ ഞാൻ വിജയിച്ചു കഴിഞ്ഞു.ഇനി കുറച്ചു കൂടി ബാക്കിയുണ്ട്.ഇവരുടെ സ്നേഹത്തിനു മുന്നിൽ എന്റെ മനസു വീണാൽ പിന്നെ ഞാൻ ആ കളിയിൽ തോൽക്കും. അത് പറ്റില്ല. അതു കൊണ്ട് എനിക്ക് എല്ലാവരേയും വെറുപ്പിച്ചേ പറ്റൂ.അതിനു വേണ്ടി ഞാൻ എന്തും ചെയ്യും."
റോയ് സെലീനയെ ഒന്നു കൂടി നോക്കി. അവളുടെ വേഷം കണ്ടപ്പോൾ ചിരി വന്നു. ഇവിടെ വരുന്ന ടൂറിസ്റ്റ് മദാമ്മമാർക്ക് ഇതിലും നല്ല വേഷമാണ് ധരിക്കുന്നത്. എന്തൊരു സൗന്ദര്യമാണിവൾക്ക്. ഇപ്പോഴത്തെ സംസാരം വെച്ച് ഇവൾക്കൊരു നല്ല മനസുണ്ടെന്ന് ഉറപ്പാണ്. കൂടുതൽ സംസാരിക്കുന്തോറ
ും അവളെ റോയിക്ക് ഇഷ്ടമാവുകയായിരു
ന്നു. അവളൊരു ഓപ്പൺ മൈൻഡ് ആണ്. കാര്യങ്ങൾ ഒരു മറയുമില്ലാതെ വെട്ടിത്തുറന്ന് പറയുന്നവൾ. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന ഒരു താന്തോന്നിപ്പെണ്ണ്. റോയിയുടെ ഉള്ളിലെ ഐ.ടി ക്കാരന്റെ ബുദ്ധി ഉണർന്നു. അവളോട് അടുക്കുവാൻ അവനും തീരുമാനിച്ചു. " സെലീന ഞാനൊരു കാര്യം പറയട്ടെ, പറഞ്ഞതു ഇഷ്ടമായില്ലെങ്കിൽ തുറന്ന് പറയാം"."സെലീനക്ക് ഇവിടെ ഫ്രണ്ട്സ് ഒന്നും ഇല്ലാ എന്ന് എനിക്കറിയാം. എനിക്കും അങ്ങനെ തന്നെ ആണ്. നമുക്ക് നല്ല സുഹൃത്തുക്കളാകാം."
സെലീന തലതിരിച്ച് റോയിയെ ഒന്നു നോക്കി. ഒന്നു ആലോചിച്ച ശേഷം അവൾ പറഞ്ഞു. "ഓക്കെ സമ്മതം. പക്ഷേ ഒരു കാര്യം എന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടരുത്. ഉപദേശിക്കരുത് സമ്മതിച്ചോ.. "
അവൻ കൈ നീട്ടി. അവന്റെ കൈയുടെ മുകളിൽ അവളും കൈവെച്ചു.റോയ് ബൈക്കിനടുത്തേക്ക് നടന്നപ്പോൾ അവൾ പറഞ്ഞു. പിന്നെ എന്നെ ഫ്ലാറ്റിൽ വിട്ടാൽ മതി. സമ്മതിച്ച് റോയ് അവൾക്കൊപ്പം നടന്നു.
"ടാ... ടാ റോയിയെ " അവൾ അങ്ങനെ വിളിച്ചെങ്കിലും അത് റോയിക്ക് ഭയങ്കര ഇഷ്ടമായി.അവനൊന്നു മൂളി.
"ഇന്നു ക്രിസ്മസ് അല്ലേടാ നമുക്ക് ഒന്നു ആഘോഷിക്കണ്ടെ.. നീ എങ്ങനയാ ടാ റോയ് രണ്ടെണ്ണം അടിക്കുന്ന കൂട്ടത്തിലാണോ?" ആ വല്ലപ്പോഴും എന്ന് റോയ് മറുപടി പറഞ്ഞു.
"എന്നാ കേട്ടോ ഞാൻ ഡെയ്ലി അടിക്കും'' ഇതു കേട്ടതും റോയ് അവളെ തുറിച്ചു നോക്കി. ഡീ നീ കാര്യമായിട്ടു പറഞ്ഞതാണോ..
" പിന്നല്ലാണ്ട് .. സുബോധത്തിൽ കിടന്നാ എനിക്ക് ഉറക്കം വരില്ലെടാ.. നാലെണ്ണം എല്ലാ ദിവസവും ഞാൻ താങ്ങും. ഇന്നലെ റിയവന്നതും ആ പ്രശ്നത്തിന്റെ പേരിലാണ്.ഞങ്ങളുടെ അപ്പാർട്ട് മെൻറിൽ ഒരു കിഴവി ഉണ്ട്. എന്നെ കണ്ടാ അവരുടെ പറയാൻ പറ്റാത്ത ഭാഗത്തൊക്കെ ചൊറിച്ചിൽ വരുംന്നാ തോന്നണെ. ഞാനായിട്ട് ഒന്നു ഉടക്കി. എനിക്കാണെങ്കിൽ രണ്ടെണ്ണം അടിച്ചാ പിന്നെ ഭയങ്കര ദേഷ്യമാണ്. പിന്നൊന്നും നോക്കിയില്ല. കിളവിയുടെ ചെവിക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തു.സംഭവം പ്രശ്നമായ്.എന്റെ ഒരു അങ്കിളുണ്ട് ഇവിടെ. അയാളറിഞ്ഞു. അത് ആ പന്നി എന്റെ അമ്മച്ചിയെ വിളിച്ചു പറഞ്ഞു. അതിനെ പറ്റി പറയാനാണ് അവൾ ഇന്നലെ വന്നത്. " റോയ് അവളെ അമ്പരപ്പോടെ നോക്കി നിന്നു.
അവനെ ഒന്നു നോക്കി കൊണ്ട് സെലിന തുടർന്നു.അപ്പോ ഇന്ന് രാത്രി രണ്ടെണ്ണം അടിക്കുകയല്ലേ.. ശരി എന്നു റോയ് പറഞ്ഞു.
" സാധനം നീ കൊണ്ട് വരണം. എന്റെ കൈയിലുള്ള സ്റ്റോക്ക് തീർന്നു. മിക്സ് ചെയ്തു വേണം കൊണ്ടുവരാൻ.രാത്രി മുഴുവൻ നമുക്ക് ടൗണിൽ കറങ്ങാം നിന്റെ ബൈക്കിൽ. എന്തു പറയുന്നു." അപ്പോഴേക്കും അവർ ബസ് റ്റോപ്പിൽ എത്തിയിരുന്നു. അവൻ തള്ളവിരൽ ഉയർത്തിക്കാണിച്ച് സമ്മതം അറിയിച്ച് തിരിഞ്ഞു നടന്നു.
തിരിച്ച് തന്റെ റൂമിലെത്തിയിട്ട
ും റോയിയുടെ മനസ്സ് ശരിയായിരുന്നില്
ല. സെലീന ആയിരുന്നു മനസ്സ് മുഴുവൻ. ഇന്നാണ് ശരിക്കും പരിചയപ്പെട്ടതു തന്നെ. അപ്പോ തന്നെ വെള്ളമടിക്കാനും രാത്രി ബൈക്കിൽ കറങ്ങാനും സമ്മതിച്ചെങ്കിൽ അവളുടെ ക്യാരക്ടർ എങ്ങനെ ആയിരിക്കും. അപ്പോ ഇതിനു മുമ്പും അവള് ആരുടെയെങ്കിലുമൊക്കെ കൂടെ പോയിട്ടുണ്ടാവുമോ?ആലോചിച്ച് അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. എങ്ങനെയൊക്കെ ചിന്തിച്ചിട്ടും ഒരു ചെറിയ ഇഷ്ടം അവളോട് തോന്നുന്നു. അതിന്റെ കാരണവും വ്യക്തമാവുന്നില്ല. എന്തായാലും അവളുടെഉള്ളിൽ ഒരു സെലീനയുണ്ട് അത് നല്ലതാണോ ചീത്തയാണോ എന്ന് കണ്ടെത്തണം.അത് ഒരു ആവശ്യമായ് റോയിക്ക് തോന്നി. അവളുടെ മനസ്സറിയാൻ തന്നെ തീരുമാനിച്ചു. ഒരാളുടെ മനസ്സറിയാൻ മദ്യത്തേക്കാൾ മറ്റൊരു വഴി ഇല്ലെന്ന് റോയിക്ക് തോന്നി. ഷെൽഫ് തുറന്ന് vod ka എടുത്ത് ലൈമും ജിഞ്ചറും ചേർത്ത് മിക്സ് ചെയ്യാൻ തുടങ്ങി.
രാത്രി കൃത്യം 10 മണിക്കു തന്നെ റോയിയുടെ ബൈക്ക് സെലീനയുടെ അപാർട്മെന്റിന് മുന്നിലെത്തി. സെലീനക്ക് ഫോൺ ചെയ്തു. "ടീ, ഞാൻ ഗേറ്റിൽ നിൽപ്പുണ്ട്, നീ റെഡിയായോ .... ".
"നീ എത്തിയോ ഒരു 15 മിനിറ്റ്, ഞാൻ ഉറങ്ങിപ്പോയി ഒന്നു കുളിച്ചിട്ട് വേഗം വരാം".
നിന്നെ ആരാ ഇപ്പോ കെട്ടിപ്പിടിച്ച് മണത്തു നോക്കാൻ പോകുന്നത് എന്ന് ചോദിക്കാൻ മനസു വന്നെങ്കിലും, ശരി" എന്നാണ് റോയ് മറുപടി പറഞ്ഞത്. റെഡിയായ് ഇറങ്ങി വന്നപ്പോൾ അയാൾക്കവളെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ വെയ്ക്കാനാണ് തോന്നിയത്.ചുരിദാറും ലെഗിൻസും ആയിരുന്നു അവളുടെ വേഷം കൈയിൽ വളകൾ. കഴുത്തിൽ സ്വർണ്ണത്തിൽ ഒരു കുരിശ് മാല. കാതിൽ തിളങ്ങുന്ന കമ്മൽ. ആ വെളുത്ത വസ്ത്രത്തിൽ അവളൊരു മാലാഖയായി അയാൾക്കു തോന്നി. ഇപ്പോൾ കണ്ട സെലീനയും, രാവിലെ കണ്ട സെലീനയും ഒരു സാമ്യവും ഇല്ലാത്ത പോലെ. അയാൾ രണ്ടു നിമിഷം അവളെത്തന്നെ നോക്കി നിന്നു. സാധനം എവിടെ എന്ന അവളുടെ ചോദ്യത്തിന് ബൈക്കിനു മുന്നിലെ കവറിൽ തൊട്ടു കാണിച്ചു. അവൾ ഒരു പുഞ്ചിരിയോടെ അവന്റെ ബൈക്കിൽ കയറി.റോയിയുടെ ബൈക്ക് ലൈറ്റിൽ കുളിച്ച് നിൽക്കുന്ന നഗരത്തിലേക്ക് ഇറങ്ങി.
"ടാ, റോയ് ,നീ ആകായലിന്റെ അരികിലുള്ള റോഡിലൂടെ പോയാൽ മതി. അവിടെ അധികം ആളുണ്ടാവില്ല. ഇത് നമുക്ക് അവിടെ പോയി അടിക്കാം". എന്ന് സെലീന പറഞ്ഞപ്പോൾ റോയ് ബൈക്ക് കായലിന്റെ സൈഡിലേക്ക് ബൈക്ക് തിരിച്ചു.
റോഡിന്റെ സൈഡിൽ ബൈക്ക് നിർത്തി അവർ ഇറങ്ങി. നല്ല നിലാവുളള രാത്രിയായിരുന്നു അത്. ആ നിലാവെളിച്ചത്തിൽ കായലിന്റെ ഓളങ്ങൾ ഇളകുന്നതും നോക്കി സെലീന കുറച്ച് നേരം നിന്നു.പെട്ടെന്ന് അവൾ റോയിയെ നോക്കി ചിരിച്ചു.രണ്ടു കൈയും മുഖത്തിന്റെ ഇരുവശങ്ങളിലുമായ
ി വെച്ച് ഒരു പ്രത്യേകതരത്തിൽ തല വെട്ടിച്ചു. ഒരേ സമയം അവളുടെ കൈയിലെ വളകളും കാതിലെ കമ്മലും ഇളകി.ഒരു ഡാൻസിന്റെ സ്റ്റെപ്പ് ആണെന്ന് റോയിക്ക് മനസ്സിലായി.അവളുടെ ആ ഒറ്റ സ്റ്റെ പ്പിൽ തന്നെ റോയ് തിരിച്ചറിഞ്ഞു സെലീന ഒരു നർത്തകിയാണെന്ന്.
" റോയ്, ആചന്ദ്രനെ കണ്ടോ, സൂക്ഷിച്ച് നോക്ക്, അതിലൊരു മുഖം കാണുന്നില്ലോ അത് എന്നെ പുച്ഛത്തോടെ നോക്കി ചിരിക്കുന്നത് കണ്ടോ, ...ചിരിക്കും. കാരണം, ഒരിക്കൽ ആ ചന്ദ്രനെ നോക്കി ഒരു പാട് സ്വപ്നം കണ്ട ഒരു സെലീനയുണ്ടായിരുന്നു. തന്റെ മുന്നിൽ ഇപ്പോനിൽക്കുന്ന പാവം പെൺകുട്ടി.പക്ഷേ ഇന്നവളുടെ മനസ് ഈ കായലോളങ്ങൾ പോലെയാണ്. ചെറുതായ് ഇളകി കൊണ്ടിരിക്കുന്നത് കാണാൻ കഴിയുന്നുണ്ടല്ലേ. പക്ഷേ അതിനടിയിൽ നടക്കുന്ന അടിയൊഴുക്ക് അതാർക്കും കാണാൻ കഴിയില്ല. ഒരു പാട് വേഗത്തോടെ അതു ഒഴുകി കൊണ്ടിരിക്കുന്നുണ്ട് ".
അവളുടെ ആ നിൽപ്പും സംസാരവും അവന് ഏറെ ഇഷ്ടമായി. അവൻ കൈ കെട്ടി അവളെ തന്നെ നോക്കി നിന്നു. സെലീന തുടർന്നു.
" ഇടയ്ക്ക് ഞാൻ തളർന്നു എന്നു തോന്നുമ്പോൾ എന്റെ ഉള്ളിൽ മുമ്പുണ്ടായിരുന്ന ആ പെൺകുട്ടിയെ ഞാൻ പുറത്തെടുക്കും.
അണിഞ്ഞൊരുങ്ങി കണ്ണാടിയുടെ മുന്നിൽ ചെന്ന് നിൽക്കും. കുറച്ചു നേരം അങ്ങനെ നിൽക്കുമ്പോൾ ആ പഴയ സെലീനയിൽ നിന്നും എന്നെ ഇങ്ങനെ ആക്കിയവന്റെ മുഖം ഞാൻ ഓർക്കും. പിന്നെ എനിക്ക് ഭ്രാന്താണ്. അവനെ നശിപ്പിക്കാനുള്ള ഭ്രാന്ത്.അതിൽ പകുതി ഞാൻ ജയിച്ചു.ഇനി അവൻ മുഴുവൻ തകരുന്നതെനിക്ക് കാണണം. ഇനിയുള്ള കാലം മുഴുവൻ അവൻ എനിക്കൊപ്പം എരിഞ്ഞു തീരണം."
വെട്ടി തിരിഞ്ഞ അവളുടെ കണ്ണുകളിലെ തിളക്കം റോയിയെ ശരിക്കും ഭയപ്പെടുത്തി കളഞ്ഞു. അവളുടെ ശരീരത്തിലുള്ള മാലാഖ ഇറങ്ങിപ്പോയി, ചെകുത്താൻ കയറിയത് പോലെയാണ് റോയിക്ക് തോന്നിയത്. സെലീന ബൈക്കിൽനിന്ന് മദ്യക്കുപ്പിയെടുത്ത് അതേപടി വായിലേക്ക് കമഴ്ത്തി.
കുപ്പിയുടെ പകുതി കഴിയുന്നത് വരെ അവൾ സംസാരിച്ചതേയില്ല. " ഞാൻ നിന്റെ മൂഡ് കളഞ്ഞോടാ, റോയിയെ "എന്നവൾ പറഞ്ഞപ്പോൾ നാവു കുഴഞ്ഞിരുന്നു.മദ്യം ഏറ്റെന്ന് അവന് മനസിലായി.അവളുടെ മനസ് അറിയാനായ് അവൻ ചോദിച്ചു - " അയാളെ കൊല്ലാനാണോ നിന്റെ ഉദ്ദേശം." സെലീന ഒന്നു പൊട്ടിച്ചിരിച്ചു. അവൾ പറഞ്ഞു ."അല്ല, അവൻ ജീവിക്കണം, ഇപ്പോൾ അവനുള്ള എല്ലാ സൗഭാഗ്യങ്ങളും കൈവിട്ട് തോരാത്ത കണ്ണീരുമായ് അവൻ ജീവിക്കണം. ടാ പട്ടി റോയി, തെണ്ടി - നിനക്ക് ഒരു കാര്യം അറിയാമോ ഒരു പെണ്ണ് പ്രതികാരം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടാൽ ആണിനേക്കാളും ഡെയിഞ്ച റാ .നീ നോക്കിക്കോ., നീ പാവമാടാ റോയ്. നിന്നെപ്പോലെ അല്ലാത്ത ആണുങ്ങളും ഉണ്ട്. നീ വിഷമിക്കണ്ട. അവറ്റകൾ എണ്ണത്തിൽ കുറവാ ".
അവൾ തെറി വിളിച്ചെങ്കിലും ആ പറച്ചിൽ കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം റോയിക്ക് തോന്നി. "നീ അടിക്കെടാ എന്ന് പറഞ്ഞ് കുപ്പി അവൾ റോയിക്ക് നേരെ നീട്ടി. എനിക്ക് വേണ്ട, നീ തന്നെ അടിച്ചോ എന്ന് റോയ് പറഞ്ഞു. "അതെന്താടാ പുല്ലേ നിനക്കടിച്ചാല്, എനിക്കൊരു കമ്പനി താടാ എന്നവൾ പറഞ്ഞപ്പോൾ "ഇന്ന് ക്രിസ്മസ് ആണ്. റോഡ് മുഴുവൻ പോലീസുകാരാണ്. കള്ള് കുടിച്ച് വണ്ടിയോടിച്ച് എന്നെയും നിന്നെയും പോലീസ് അകത്തിട്ടാൽ ജാമ്യത്തിലിറക്കാൻ നിന്റെ അപ്പൻ കുര്യൻ ജോർജ് വരുമോ ടീ പട്ടീ"എന്നു റോയിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. തിരിച്ചൊരു തെറി പ്രതീക്ഷിച്ച റോയിയെ നോക്കി അവൾ ചിരിച്ചു. "അല്ലെങ്കിലും ആത്മാർത്ഥ കൂട്ടുകാർ സ്വന്തം തന്തയ്ക്ക് വിളിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണെന്ന് " അവൾ പറഞ്ഞപ്പോൾ റോയിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"അല്ലെടാ റോയ് നമുക്ക് ക്രിസ്മസ് ആഘോഷിക്കണ്ടേ, എന്താ ചെയ്യേണ്ടത് നീ പറ. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ? നിന്റെ മനസിൽ ഇപ്പോൾ എന്താ.. ഞാൻ ഒരു കാര്യം തുറന്ന് ചോദിക്കട്ടെ ..നിനക്ക് ഒന്നും തോന്നരുത് ".ചോദിക്കൂ എന്ന ഭാവത്തോടെ റോയ് അവളെ നോക്കി. അവൾ മോഹൻലാലിനെ അനുകരിച്ച് അതേ ഭാവത്തിൽ ചോദിച്ചു - "നിനക്കെന്നെ പൂശാൻ വല്ല ഉദ്ദേശം ഉണ്ടോടാ തെണ്ടി. എന്നെ കള്ള് തന്ന് മയക്കി കാര്യം നേടാൻ നോക്കാണോ ".അതു കേട്ട് പരിസരബോധമില്ലാത
്തവനെ പോലെ അവളെ നോക്കി. പെട്ടെന്ന് അവൻ മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു. "ടീ എനിക്ക് അങ്ങനെ തോന്നിയാൽ ഇപ്പോൾ എന്റെ ഒറ്റ പിടിത്തത്തിനേ നീ ഉള്ളൂ. ഈ ഇരുട്ടും ആ കലുങ്കിന്റെ മറവും 10 മിനിറ്റ് സമയം മാത്രം മതി റോയിക്ക്. പക്ഷേ റോയ് ചെറ്റയല്ല."അതേ ഭാവത്തിൽ തന്നെ മറുപടി പറഞ്ഞെങ്കിലും അവനൊന്ന് പരുങ്ങി. "അവന്റെ താടി പിടിച്ച് ഉയർത്തി കൊണ്ട് അവൾ ചോദിച്ചു " പിന്നെ എന്തായിരുന്നെടാ കഴുവേറിടെ മോനേ നിന്റെ ഉദ്ദേശ്യം.ഞാൻ വിളിച്ചതും നീ കള്ളും കൊണ്ട് ഓടി വന്നതെന്തിനാ .. നിനക്കെന്നോട് ദിവ്യാനുരാഗം വല്ലതുമുണ്ടോ ".
ചെറുതായ് ആടി നിൽക്കുന്ന അവളുടെ രണ്ട്തോളിലും കൈ വെച്ച് അവളുടെ കണ്ണിലേക്ക് നോക്കി അവൻ പറഞ്ഞു ." ഇത്രേം തണുപ്പുള്ള മഞ്ഞു പെയ്യുന്ന ഡിസംബർ രാത്രിയിൽ നിന്നെപ്പോലുള്ള ഒരു കിടിലൻ ചരക്ക് ബൈക്കിന്റെ പുറകിൽ കെട്ടിപ്പിടിച്ച
ിരിക്കാൻ ഉണ്ടെന്നറിഞ്ഞാൽ ഞാനല്ല ആരും ഇതൊക്കെ തന്നെ ചെയ്യും. പിന്നെ നീ പറഞ്ഞത്രയൊന്നും ഇല്ലെങ്കിലും ഒരു അനുരാഗം ഉണ്ടോന്നു സംശയം, അത്രേ ഉള്ളൂ" .
അവന്റെ കൈ തട്ടിമാറ്റി അവൾ പറഞ്ഞു " എന്നാ നീ വണ്ടി എടുക്ക് റോയ് മോനെ. നിന്നെ ഞാൻ കട്ടക്ക് പിടിച്ചിരുന്നോള
ാം. രാത്രി മുഴുവൻ നമുക്ക് കറങ്ങാം. റോയ് ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ സെക്കന പുറകിൽ കയറി അവനെ ചുറ്റിപ്പിടിച്ചു.അവന്റെ വയറ്റിൽ അവൾ ചെറുതായൊന്ന് നുള്ളി.അൽപം വേദനിച്ചെങ്കിലും അത് റോക്ക് ഇഷ്ടമായ്. അവൻ വണ്ടി മുന്നോട്ടെടുത്തു.
വളരെ സാവധാനം ആണ് അവൻ വണ്ടി ഓടിച്ചത്. അവന്റെ പുറത്ത് മുഖം ചേർത്ത് വെച്ച് കൊണ്ടവൾ പറഞ്ഞു. "ടാ റിയ പാവമാണ്. അവൾക്ക് ഒരു പാട് ഇഷ്ടമാണെടാ എന്നെ എനിക്കും ഉണ്ട്.പക്ഷേ അവൾ എന്നെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതാണ് എനിക്ക് ദേഷ്യം. എന്റെ എല്ലാ കാര്യങ്ങളും അവൾക്ക് അറിയാം. എന്നിട്ടും അവൾ ഓരോന്നു പറയുമ്പോൾ ദേഷ്യം വരില്ലേ..... "
'. റിയ എവിടെയാണ് താമസം അവൻ ചോദിച്ചു. റെയിൻബോ അപാർട്മെന്റിൽ .അവൾടെ കെട്ടിയവന്റെ കൂടെ. ആ തെണ്ടിയും ഞങ്ങൾ ടെ കൂടെയാ പഠിച്ചത്.ലൗ മാരേജ് ആയിരുന്നു.റോയ് അത് കേട്ട് അമർത്തി ഒന്നു മൂളി.കുറച്ച് കഴിഞ്ഞ് കുപ്പി അവൾ വലിച്ചെറിഞ്ഞപ്പോൾ അത് മുഴുവനും കുടിച്ചെന്ന് അവന് മനസിലായി.
കുറേ നേരം കഴിഞ്ഞ് ശബ്ദം ഇല്ലാതായപ്പോ റോയ് ബൈക്ക് നിർത്തി. സെലീനയുടെ ബോധം പോയെന്ന് അവന് മനസിലായി. എന്ത് ചെയ്യണമെന്ന് അവന് പെട്ടെന്ന് ഒരു ഐഡിയയും കിട്ടിയില്ല. അവളുടെ ഫ്ലാറ്റിലേക്ക് ഇങ്ങനെ കൊണ്ട് പോകാൻ പറ്റില്ല. അതിലേ കടന്നു പോകുന്ന വണ്ടികളിലുള്ളവർ തങ്ങളെ നോക്കിയിട്ടു പോകുന്നത് കണ്ടപ്പോൾ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ കൈ ചേർത്ത് പിടിച്ച് വളരെ സാവധാനത്തിൽ ബൈക്ക് തന്റെ വീട്ടിലേക്ക് പോവുന്ന റോഡിലേക്ക് തിരിച്ചു.റോയി താമസിക്കുന്നത് ഒരു ഹൗസിംഗ് കോളനിയിലായതു കൊണ്ട് അടുത്തുള്ളവരെല്ലാം പള്ളിയിൽ ആയിരിക്കും എന്ന വന് അറിയാമായിരുന്നു. വീട്ടിലെത്തി അവളേം ചേർത്ത് പിടിച്ച് ഇറങ്ങി ഡോർ തുറന്ന് അകത്ത് കയറി. തന്റെ കട്ടിലിൽ അവളെ കൊണ്ട് കിടത്തിയ ശേഷം ഷെൽഫ് തുറന്ന് ബാക്കിയുണ്ടായിരുന്ന മദ്യം ഗ്ലാസിൽ മിക്സ് ചെയ്ത് അവളുടെ മുഖത്തേക്ക് നോക്കിയിരുന്ന് സിപ്പ് ചെയ്യാൻ തുടങ്ങി.ഒരു റോസാപ്പൂ വാടി കിടക്കുന്നത് പോലെ ആണ് അവന് തോന്നിയത്. അവൻ ഗ്ലാസ് കാലിയാക്കി.....
(തുടരും)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo