Slider

അവശ്യസാധനം

0

അവശ്യസാധനം
🚲🚲🚲🚲🚲
ഉച്ചയൂണ് കഴിഞ്ഞ് ഓഫീസിലെ ശീതീകരിച്ച മുറിയിൽ ഇരുന്നപ്പോൾ ഉറക്കം മാടി വിളിച്ചു.
മേശപ്പുറത്തെ ഫയലുകൾക്ക് മുകളിൽ തല വച്ച് ചാഞ്ഞ് കിടന്നു . അവയ്ക്കിടയിൽ നിന്നും
നിലവിളികളും, രോദനവും ,പരാതിയും, പരിഭവവും ചെവിക്കുള്ളിൽ മുഴങ്ങി.
ഇല്ല ഉറങ്ങാൻ കഴിയുന്നില്ല.
നിവർന്ന് കസേരയിൽ പിറകിലേക്ക് ചാരി ഇരുന്നു.
ഫയലുകൾ പല്ലിളിച്ച് കാണിക്കുന്നു.
ഇടക്ക് ഒന്ന് രണ്ട് ഫയലുകൾ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.
മേശപ്പുറത്തിരുന്ന മൊബൈൽ വൈബ്രേറ്റ് ചെയ്തതു കൊണ്ടാകണം ഫയലുകൾ നിശബ്ദ്ദം
ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ ഫോണെടുത്തു. ഭാര്യയുടെ പേര് കണ്ടു.
ഭവ്യതയോടെ ഹലോ .....
"ദേ മനുഷ്യ നാളെ വല്ലതും കഴിക്കണമെങ്കിൽ അരി വാങ്ങി കൊണ്ട് വരണം. "
ഫോൺ കട്ടായി .
അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്കിറങ്ങി. മറ്റ് സ്റ്റാഫുകളും മാറ്റമൊന്നുമില്ല.
ചിലർ ഉറക്കം ,ചിലർ ചർച്ച, ചിലർ മൊബൈലിൽ സംസാരം' ,ചിരി, രഹസ്യം, ചില കസേരകൾ പൊടിപിടിച്ച് കിടക്കുന്നു.
"അറിഞ്ഞോ നാളെ ഹർത്താൽ ആണെന്ന്." ഇടയ്ക്കാരോ പറഞ്ഞു.
ടി വി യിൽ ഫ്ലാഷ് ന്യൂസ് കാണിക്കുന്നു.
"ങ്ങേ... "
"ഇതെന്താ ഇപ്പോ ഇത്ര പെട്ടന്ന് വാച്ചിലേക്ക് നോക്കി സമയം 4:30 "
"ഏതോ കോളേജിന്റെ പ്രശ്നമാണെന്ന് "
"അപ്പോൾ നാളെ വീട്ടിൽ കിടന്നുറങ്ങാം "
നാളെ എന്ന പ്രതീക്ഷയിൽ കാത്തിരുന്നവർക്ക് നാളെ എന്ത് ?
അയ്യോ അരി വാങ്ങണം
ഭാര്യയുടെ മുഖം ഓർമ്മ വന്നു.
പഞ്ച് ചെയ്ത് പുറത്തേക്കിറങ്ങി. ബൈക്കെടുത്ത് നേരെ മാർക്കറ്റിലേക്ക് .
നാളെ ഹർത്താൽ വ്യാപാരം പൊടിപൊടിക്കുന്നു. എങ്ങും തിരക്ക്.
പെട്രോൾ പമ്പിലെ ക്യൂ റോഡിലേക്ക് നീണ്ട് റോഡും ബ്ലോക്ക്. ആൾക്കാരുടെ ഓട്ടം കണ്ടാൽ തോന്നും ഹർത്താൽ ഒരു ദിവസം മാത്രം അല്ലെന്ന് .
ആരെയും കുറ്റം പറയാൻ പറ്റില്ല. കേരളമല്ലേ ചിലപ്പോൾ അങ്ങനെയും സംഭവിക്കാം.
കടകളിൽ ഉച്ചത്തിൽ ടി വി ശബ്ദ്ദിക്കുന്നുണ്ട്.
"രാവിലെ ആറു മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സമരക്കാരെ പോലീസ് തല്ലിച്ചതച്ചതിനാലാണ് ' അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് മീരാ "
"നന്ദി ശ്രീ മനു"
അര മണിക്കൂർ കാത്ത് നിന്ന് അരിയും വാങ്ങി ബൈക്കിനടുത്തേക്ക് നടന്നു.
റോഡരികിൽ ഒരു ജനക്കൂട്ടം
വല്ല ആക്സിഡന്റെങ്ങാനും ആകുമോ അങ്ങോട്ട് നടന്നു.
"ആദായ വിൽപ്പന, ആദായ വിൽപ്പന ഏതെടുത്താലും ഒന്ന് അഞ്ച് രൂപ"
ആൾക്കൂട്ടത്തിനിടയിൽ നിന്നും ശബ്ദം മാത്രം കേൾക്കാം
ആൾക്കൂട്ടത്തിനെ ചികഞ്ഞ് മാറ്റി അകത്തേക്ക് കടക്കാൻ നോക്കി.
"ഞങ്ങളും വാങ്ങാൻ തന്നെയാ നിൽക്കുന്നത് കൂട്ടത്തിൽ ഒരുവൻ പറഞ്ഞു. "
ഞാൻ പിന്നിലേക്ക്
എന്നാലും എന്താകും അത്.
"അഞ്ച് രൂപ അഞ്ചു രൂപ എപ്പോഴും ആവശ്യമുള്ളത്. ഏതെടുത്താലും അഞ്ച് '"
അടുത്ത് നിന്നവനോട് ചോദിച്ചാലോ എന്താ സംഗതി ന്ന്.
വേണ്ട
ക്യൂ നിന്ന് ഒരു വിധം അടുത്തെത്തി.
തറയിലായി വിരിച്ച ടാർപോളിൻ ഷീറ്റിൽ നിരത്തി ഇട്ടിരിക്കുന്ന കുറേ ചെറു ബോഡുകൾ.
"വിവാഹം, മരണം, എയർ പോർട്ട്, പാലുകാച്ചൽ , പെണ്ണുകാണൽ, ആമ്പുലൻസ്, പാൽ, പത്രം, വിവിധ തരം ബോഡുകൾ
ഒരു നിമിഷം ഞാനൊന്ന് ചമ്മി.
സ്വന്തമായി വാഹനം ഇല്ല. പിന്നെന്തിനാ.
എങ്കിലും രണ്ട് ബോഡ് വാങ്ങി. കല്യാണം ,മരണം.
അതേ സാറേ മരണമാണെങ്കിൽ വണ്ടിയിൽ ഒരു കറുത്ത തുണി കൂടി കെട്ടണം ട്ടോ. അവൻ പറഞ്ഞു.
ഇല്ലാത്ത മരണം പറയാൻ ഒരു നുണ, നുണകൾ പറയാൻ ഒരു ദിനം
ചിന്തകൾക്കു മുകളിൽ വാർത്ത വീണ്ടും കേട്ടു
" അവശ്യ സർവ്വീസുകളായ പാൽ, പത്രം, ആമ്പുലൻസ് തുടങ്ങിയവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് മീരാ "
ടിവിയിലെ വാർത്ത തുടർന്നുകൊണ്ടിരുന്നു.
പോലീസ് അകമ്പടിയിൽ കൊടിവച്ചൊരു കാർ
ചീറി പാഞ്ഞു.
ട്രാഫിക് സിഗ്നലിലെ ചുവന്ന ലൈറ്റ് എന്നെ നോക്കി പല്ലിളിച്ചു കാണിക്കുന്നു.
സ്വന്തം
എസ്.കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo