ഒരു ദിനം (ചെറുകഥ):
""""""""""""""""""""""""""""""
കാലത്ത് പതിവിലും നേരത്തേ ബാത്ത് റൂമിൽ കയറിയപ്പോൾ അവൾ വിളിച്ച് ചോദിച്ചു.
""""""""""""""""""""""""""""""
കാലത്ത് പതിവിലും നേരത്തേ ബാത്ത് റൂമിൽ കയറിയപ്പോൾ അവൾ വിളിച്ച് ചോദിച്ചു.
"എന്താ ഇന്ന് നേരത്തേ...ഏറ്റ ഓട്ടം ഉണ്ടോ...?"
"വന്ന ഓട്ടമൊന്നുമില്ല.. സ്റ്റാന്റിലേക്കാ..ഇന്ന് കരിങ്കാളികാവിൽ തിറയുൽസവമല്ലേ.. പണിയുണ്ടാവും.."
ഞങ്ങള് ചീക്കിലോട്ടുകാരുടെ ദേശീയ ഉൽസവമാണ് കരിങ്കാളികാവിലെ തിറ മഹോത്സവം. ഇന്ന് തുടങ്ങി മുപ്പത് ദിവസം നീണ്ടു നിൽക്കുന്ന തിറ. ഇന്നൊരു ദിവസമാണ് പ്രധാന ഉത്സവം.നാട്ടിൽ നിന്നും കെട്ടിച്ചു വിട്ടവരും വന്നു കെട്ടിയവരുമെല്ലാം തിറ ഉൽസവത്തിൽ പങ്കെടുക്കാനായി സ്വന്തം വീട്ടിലും ബന്ധുവീട്ടിലും എത്തുന്ന ദിവസം.
ഞങ്ങൾ ചീക്കിലോട്ടെ ഓട്ടോക്കാർക്ക് നല്ല കൊയ്ത്തായിരിക്കും ഈ ഉത്സവദിവസം. ഉത്സവപ്പറമ്പിലേക്കും മറ്റുമായി നിർത്താതെ ഓട്ടമുണ്ടാവും.
ഉത്സവത്തിന്റെ പ്രധാന ആകർഷണവും ആചാരവും സന്ധ്യാനേരത്തെ പുല്ലു വരവാണ്.
ഉത്സവത്തിന്റെ പ്രധാന ആകർഷണവും ആചാരവും സന്ധ്യാനേരത്തെ പുല്ലു വരവാണ്.
ഉച്ചകഴിഞ്ഞാൽ ,പുല്ലുവരവിൽ പങ്കെടുക്കാനായി ആവതുള്ള വിശ്വാസികളെല്ലാം പൊക്കുന്ന് മല കയറും
അവിടെ നിന്നാണ് തിറ കെട്ടുന്നതും പുല്ല് പറിക്കുന്നതും.
അവിടെ നിന്നാണ് തിറ കെട്ടുന്നതും പുല്ല് പറിക്കുന്നതും.
ചെണ്ടകൊട്ടിന്റെയും കോമരങ്ങളുടെയും സ്വർണ്ണ നിറമുള്ള ഒരു പിടി പുല്ലുയർത്തിപ്പിടിച്ച ധാരാളമാളുകളുടെയും അകമ്പടിയോടെ മലയിറങ്ങി അമ്പലനടയിലേക്കെത്തുന്ന തിറ കണേണ്ട കാഴ്ച തന്നെയാണ്.
"നട ഹോയ് നടോയ് നട..."എന്ന ആരവവുമായി ചെറു ചെറു സംഘങ്ങളായ വിശ്വാസികൾ ആദ്യം ഞങ്ങൾക്കെത്തണം നടയിൽ എന്ന ഒരു വാശിയോടെ മറ്റുള്ളവരെ തടഞ്ഞും പിടിച്ചു വെച്ചും ഇടങ്കാലിട്ടും തള്ളിമാറ്റിയും ഓടിയും ചാടിയുമാണ് ആ വരവ്.
ജാതിയും മതവും മറന്ന് ഞങ്ങള് ചീക്കിലോട്ടുകാരെല്ലാം ആ ഉൽസവപ്പറമ്പിലൊന്നു കയറും ഇന്ന്.
വീട്ടിൽ നിന്നിറങ്ങുമ്പോൾ അവളുടെ ചോദ്യം.
"ഇന്ന് രാത്രി ചോറ് വേണ്ടി വരില്ല..ല്ലേ..."
രാത്രി ഓട്ടം കഴിഞ്ഞാൽ ഉൽസവപ്പറമ്പിൽ പോകും.അന്നദാനമുണ്ട് അവിടെ.ഈ ദിവസം രാത്രിയൂണ് അവിടെ നിന്നാണ് പതിവ്.ആ സാമ്പാറിനോടും ചോറിനോടും വല്ലാത്ത ഒരു കൊതിയാണ്.
ഇതേപോലെ തന്നെ ഞങ്ങള് ചീക്കിലോട്ടുകാർക്ക് മറ്റൊരു പ്രധാന ദിവസം കൂടിയുണ്ട്. പിലാക്കുട്ടിയേടത്ത് മഖാം ആണ്ട് നേർച്ച. അടുത്ത മാസമാണ് അത്. അന്നും ഞങ്ങളോട്ടോകാർക്ക് കൊയ്ത്ത് തന്നെ.
അന്നധാനമാണ് പ്രധാനം. അവിടെയും ഞങ്ങൾക്ക് ജാതിയും മതവുമില്ല.
അന്നധാനം
രാവിലെ പത്ത് മണി മുതൽ ആരംഭിക്കും.
നല്ല ബിരിഞ്ചിയും (മഞ്ഞച്ചോറ്) ച്ചേനയും കോഴിയും ചേർത്ത കറിയും.അള്ളാ അതിന്റെയൊരു സ്വാദ്..
അന്നധാനമാണ് പ്രധാനം. അവിടെയും ഞങ്ങൾക്ക് ജാതിയും മതവുമില്ല.
അന്നധാനം
രാവിലെ പത്ത് മണി മുതൽ ആരംഭിക്കും.
നല്ല ബിരിഞ്ചിയും (മഞ്ഞച്ചോറ്) ച്ചേനയും കോഴിയും ചേർത്ത കറിയും.അള്ളാ അതിന്റെയൊരു സ്വാദ്..
ജാതിയും മതവും മറന്ന് വെറും പച്ച മനുഷ്യരായി തെളിഞ്ഞ മനസ്സോടെ കഴിക്കുന്നത് കൊണ്ടാവാം ഉൽസവപ്പറമ്പിലെ സാമ്പാറിനും ചോറിനും നേർച്ചപ്പറമ്പിലെ ബിരിഞ്ചിക്കും കറിക്കും ഇത്രയേറെ രുചി.
"വേണ്ട..." ഞാൻ മുറ്റത്ത് നിർത്തിയിട്ട ഓട്ടോക്കരികിലേക്ക് നടന്നു.
"ഞങ്ങൾക്ക് നുറുക്കും പൊരിയും കൊണ്ടുവരണം ട്ടോ... "
അവൾ വരാന്തയിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
സ്റ്റാന്റിൽ പത്ത് പന്ത്രണ്ട് വണ്ടിയുണ്ട്. ലൈനിൽ ഏറ്റവും പുറകിൽ വണ്ടി നിർത്തി, ഡ്രൈവർമാർക്കിരിക്കാനായി മുൻഭാഗത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലേക്ക് നടന്നു.
ശിവേട്ടനും ശ്രീജേഷും രാജേഷും ജമാൽക്കയും ഷെഡ്ഡിലിരിപ്പുണ്ട്. ബാക്കിയുള്ളവർ അവരവരുടെ ഓട്ടോയിൽ തന്നെ ഫെയ്സ് ബുക്കിലോ വാട്സാപ്പിലോ ഒക്കെയാണ്.
ഷെഡ്ഡിലെ ചർച്ച, രണ്ട് മൂന്ന് ദിവസമായി വള്ളിക്കാട്ട്കാവ് റോഡിൽ അടിയോടി മുക്കിൽ ഏതോ വണ്ടി തട്ടി ചത്ത് ചീഞ്ഞുനാറുന്ന തെരുവ്പട്ടിയായിരുന്നു. ജമാൽക്ക വള്ളിക്കാട്ട് കാവിലേക്ക് ഒരോട്ടം പോയി തിരിച്ചു വന്നിരിക്കയാണ്.
"ഞാനിനി ആ ഭാഗത്തേക്ക് ഓട്ടം പോകില്ല.. എന്തൊരു നാറ്റാ സഹിക്കാൻ കഴിയണ്ടേ.. അവിടെയെത്തിയപ്പോ രാവിലെ കഴിച്ച പുട്ടും കടലയുംവരെ പള്ളേന്ന് ഒരു വിപ്ലവത്തിനു ശ്രമിച്ചതാ.. എങ്ങിനെയോ അടക്കി... "
"വല്ലാത്ത പരിസരവാസികള് തന്നെ രണ്ട് ദിവസം ആ നാറ്റം സഹിച്ചിട്ടും ആരും അതിനെയൊന്ന് മറവ് ചെയ്തില്ലല്ലോ... കഷ്ടം... "
ശ്രീജേഷ് പറഞ്ഞു.
"നമ്മളോരോരുത്തരും പലവട്ടം ആ നാറ്റം സഹിക്കേണ്ടവരല്ലേ..നമുക്ക് പോയി അതിനെ കുഴിച്ചിട്ടാലോ...?"
ശിവേട്ടനാണത് ചോദിച്ചത്.ശിവേട്ടൻ, ഞങ്ങളെല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
മൂപ്പര് വലിയ രീതിയിൽ സംസാരിക്കുകയൊന്നുമില്ല. ആവശ്യത്തിനു മാത്രം.നല്ല വായനാശീലവും അറിവുമുള്ള മനുഷ്യൻ. എന്ത് സംശയങ്ങൾക്കും ഞങ്ങളാദ്യം സമീപിക്കുന്ന ആൾ.
മൂപ്പര് വലിയ രീതിയിൽ സംസാരിക്കുകയൊന്നുമില്ല. ആവശ്യത്തിനു മാത്രം.നല്ല വായനാശീലവും അറിവുമുള്ള മനുഷ്യൻ. എന്ത് സംശയങ്ങൾക്കും ഞങ്ങളാദ്യം സമീപിക്കുന്ന ആൾ.
"ഞാൻ റെഡി..... " ശ്രീജേഷാണ് ആദ്യം തയ്യാറായത്.
"ഞാനെപ്പഴേ റെഡി..." രാജേഷാണ്.
"ഞാനും റെഡി..." ഞാനും പറഞ്ഞു.
"എന്നാ വേഗം നോക്കാം... ഓട്ടം തുടങ്ങുമ്പോഴേക്കും നമുക്കത് ചെയ്യാം..."
ജമാൽക്കയും.
ജമാൽക്കയും.
ലൈനിൽ ഏറ്റവും മുന്നിലായിരുന്ന ശിവേട്ടന്റെ വണ്ടിയിൽ കയറി ഞങ്ങൾ നാലുപേരും. വണ്ടി ആദ്യം സലാംക്കയുടെ, പണി ആയുധങ്ങൾ വാടകക്ക് കൊടുക്കുന്ന കടയിലേക്ക് വിട്ടു. അവിടെ നിന്ന് ഒരു പിക്കാസും പടന്നയും എടുത്ത് അടിയോടിമുക്ക് ലക്ഷ്യമാക്കി.
മൂക്കിന് ടവ്വൽ കെട്ടിയാണ് റോഡ് സൈഡിൽ ഞങ്ങൾ കുഴിയെടുത്തത്.എന്നിട്ടും ആ ചീഞ്ഞ നാറ്റത്തെ മൂക്ക് ശ്വാസത്തോടൊപ്പം വലിച്ചെടുക്കുന്നുണ്ടായിരുന്നു.
പട്ടിയെ പടന്ന കൊണ്ട് വലിച്ച് കുഴിയിലിട്ട് മണ്ണിട്ട് മൂടി.
പിന്നെ കുറച്ചകലെ കിടന്നിരുന്ന വലിയ രണ്ട് കരിങ്കല്ലുകൾ ഉരുട്ടിക്കൊണ്ടുവന്ന് അതിനു മേലെ സ്ഥാപിച്ച് ഞങ്ങൾ തിരിച്ചു.
"ഇത്രേയുള്ളു... അതിനാ രണ്ട് ദിവസം നമ്മള് ആ നാറ്റം സഹിച്ചത്... ഇതെപ്പഴേ തോന്നേണ്ടതായിരുന്നു ല്ലേ...ശിവേട്ടാ..."
ഞാൻ ചോദിച്ചു.
ഞാൻ ചോദിച്ചു.
"അതെ, പക്ഷേ ഇപ്പോ നമ്മളൊക്കെ വെറും സ്വാർത്ഥൻ മാരാണല്ലോ..അവര് ചെയ്യട്ടെ.. അവര് ചെയ്യട്ടെ എന്ന ചിന്താഗതിയാ..എല്ലാവർക്കും.. നമ്മൾക്കത് ചെയ്യാം എന്ന നന്മമനസ്സില്ല ആർക്കും..അതാണ് കുഴപ്പം.."
ശിവേട്ടൻ പറഞ്ഞു.
ശിവേട്ടൻ പറഞ്ഞു.
ആദ്യ ഓട്ടം ലഭിച്ചത് കൊളത്തൂർ അദ്വൈതാശ്രമത്തിലേക്കായിരുന്നു. തിരിച്ചു വരുമ്പോൾ മുന്നൂർകെയിൽ നിന്നും ഒരു ഫോൺ ഓർഡർ വന്നിരുന്നതിനാൽ അൽപം സ്പീഡിലായിരുന്നു.
കുറച്ചകലെ നിന്നേ ഞാൻ കാണുന്നുണ്ടായിരുന്നു കോട്ടയുടെ അടുത്ത് സൈഡിൽ ഒരു പട്ടിയും മൂന്ന് മക്കളും. അവരമ്മയും മക്കളും നല്ല കളികളിലാണ്. ഓടിയും ചാടിയും തുളളിയും ഉമ്മ കൊടുത്തും നക്കിയുമൊക്കെ.വണ്ടി അവർക്കരികിലെത്തിയതും ഒരു പട്ടിക്കുഞ്ഞ് കളിയിൽ ചാടി വീണത് വണ്ടിയുടെ മുന്നിൽ. ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ബ്രേക്ക് ചവിട്ടിയെങ്കിലും വണ്ടിയുടെ പുറകിലെ ടയർ അതിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പത്ത് വർഷമായിട്ടുള്ള ഓട്ടോ ജീവിതത്തിനിടയിൽ ആദ്യമായിട്ടുള്ള അപകടം. ഒരു പൂച്ചക്കുട്ടിയെപ്പോലും തട്ടരുതേ മുട്ടരുതേ എന്ന പ്രാർത്ഥനയോടെയും കരുതലോടെയുമാണ് വണ്ടി ഓടിക്കാറ്.
ചില മണ്ണിലിറങ്ങാത്ത കൊച്ചമ്മമാർക്ക് തെരുവ് പട്ടികളോടുള്ള കപട സ്നേഹമൊന്നും എനിക്കില്ല. ഈ പട്ടി സ്നേഹക്കാരെയോ അവർക്ക് വേണ്ടപ്പെട്ടവരെയോ ഒന്ന് പട്ടി കടിച്ച് നോക്കണം അപ്പോഴറിയാം പുളി.കാറിൽ നിന്നും മണ്ണിലിറങ്ങാത്ത അവരെ എങ്ങിനെ പട്ടി കടിക്കാൻ.
ഞാനനുഭവിച്ചതാണ് പട്ടിയുടെ കടിയേറ്റാലുള്ള ബുദ്ധിമുട്ട്.പെങ്ങളുടെ മകനെ മദ്രസയിൽ പോകുമ്പോൾ പട്ടി കടിച്ചുകീറിയപ്പോൾ. ഹോട്ടലു നടത്തുന്ന അബൂബക്കർക്ക കണ്ടത് കൊണ്ട് മാത്രമാണ് അന്ന് ആ എട്ടു വയസ്സുകാരന്റെ ജീവൻ തിരിച്ചു കിട്ടിയതത്.
അവനെയും കൊണ്ട് മെഡിക്കൽ കോളേജിൽ പോയപ്പോഴുണ്ടായ അവസ്ഥ. കാഷ്വാലിറ്റിയിൽ പട്ടിക്കടിയേറ്റാൽ കാണിക്കാനുള്ള പ്രത്യേകവിഭാഗത്തിൽ കാണിച്ചപ്പോൾ പതിനഞ്ച് മിനിറ്റ് നേരം മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ കഴുകാൻ പറഞ്ഞു.എന്നിട്ടേ കുത്തിവെപ്പ് എടുക്കുകയുള്ളൂ.
അവനെ ബാത്ത് റൂമിൽ കൊണ്ടുപോയി അങ്ങിനെ ചെയ്യുമ്പോൾ കൈകളിലും കാൽ തുടയിലും ചന്തിക്കും കടിയേറ്റ അവൻ വേദന കൊണ്ട് പുളയുകയായിരുന്നു. അവന്റെ കരച്ചിൽ കണ്ട് തെരുവിലുള്ള മുഴുവൻ പട്ടികളെയും കൊല്ലാനുള്ള കലിപ്പ് കയറിയതാണ് അന്ന്.
ഞങ്ങൾ കുത്തിവെപ്പിന് നിൽക്കുമ്പോഴാണ് പട്ടി കടിച്ച്കീറിയ ഒരു വൃദ്ധനെയുമായി രണ്ട് പേർ വന്നത്. കാലത്ത് മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയതാണത്രെ പാവം. ശരീരത്തിൽ പല ഭാഗത്തും മുഖത്ത് വരെ കടിയേറ്റിട്ടുണ്ട്. അത് കണ്ടതോടെ എന്റെ കലിപ്പ് ഇരട്ടിച്ചു. ആ സമയത്തെങ്ങാനും മേനകാ ഗാന്ധിയേയും രഞ്ജിനി ഹരിദാസിനെയും മറ്റും കിട്ടിയിരുന്നുവെങ്കിൽ അരച്ച് കലക്കി കുടിച്ചേനെ. (അവർക്കപ്പോഴും ന്യായംകാണും. മൂത്രമൊഴിക്കാൻ എന്തിന് പുറത്ത് പോയി,
അദ്ദേഹത്തിന്റെ ശരീരത്തിൽ പട്ടിയെ കൊതിപ്പിക്കുന്ന ഇറച്ചിക്കഷണം ഉണ്ടായിരുന്നു എന്നുമൊക്കെ.)
അദ്ദേഹത്തിന്റെ ശരീരത്തിൽ പട്ടിയെ കൊതിപ്പിക്കുന്ന ഇറച്ചിക്കഷണം ഉണ്ടായിരുന്നു എന്നുമൊക്കെ.)
എന്തൊക്കെയായാലും എന്റെ കൈ കൊണ്ട് ഒരു ജീവിയേയും കൊല്ലാനുള്ള മനസ്സുറപ്പില്ലായിരുന്നു. അന്നം തരുന്ന എന്റെ വണ്ടി കൊണ്ട് ഒരപകടം പറ്റിയ ദുഃഖത്തിലായിരുന്നു ഞാൻ.
അൽപം മുന്നിൽ വണ്ടി സൈഡാക്കി ഞാൻ റോഡിലിറങ്ങി.ആ പട്ടിക്കുട്ടിയുടെ വേദന കൊണ്ടുള്ള പുളച്ചിലും നിലവിളിയും എന്നെ ആകെ തളർത്തി. തള്ളപ്പട്ടിയും മറ്റു രണ്ട് മക്കളും പേടിച്ച് കുറച്ചകലേക്ക് മാറി നിന്ന് പിടയുന്ന സ്വന്തംകുഞ്ഞിനെ, കൂടപ്പിറപ്പിനെ നോക്കി നിസ്സഹായരായി നിൽക്കുന്ന ആ ദയനീയ കാഴ്ച എന്റെ മനസ്സിൽ വല്ലാത്ത വിങ്ങലുണ്ടാക്കി.
പക്ഷേ..എന്ത് ചെയ്യും പറ്റിപ്പോയില്ലേ.. വേണമെന്ന് കരുതിയല്ലല്ലോ.. വണ്ടിയാവുമ്പോ ഇതൊക്കെ സംഭവിക്കും എന്ന് മനസ്സ് ആശ്വാസം കൊള്ളാൻ ശ്രമിക്കുന്നുണ്ടെങ്കിലും വേദന സഹിക്കാൻ കഴിയാതെയുള്ള ആ പട്ടിക്കുട്ടിയുടെ നിലവിളി..
അൽപസമയത്തിനു ശേഷം ശക്തമായ് ഒന്നു പിടഞ്ഞ് നിലവിളി ഒരു ഞരക്കമായി മാറി. പിന്നെ മിനിട്ടുകൾക്കകം നിശ്ചലമായി.
ആരും ഇത് വരെ ഈ വഴി വന്നിട്ടില്ല. വേണമെങ്കിൽ എനിക്ക് വണ്ടിയെടുത്ത് പോകാം. ആരും അറിയാൻ പോകുന്നില്ല. എന്നാൽ, ഇതവിടെ കിടന്ന് ചീഞ്ഞുനാറി പരിസരവാസികൾക്കും യാത്രക്കാർക്കും ഒരു ബുദ്ധിമുട്ടായി മാറിയാൽ മനസ്സാക്ഷി പൊറുക്കില്ല.
ഞാൻ ഫോണെടുത്ത് ജമാൽക്കയെ വിളിച്ച് മുന്നൂർകെയിലെ ഓട്ടം എടുക്കാൻ പറഞ്ഞു വിട്ടു.
അടുത്ത വീട്ടിൽ പോയി ഒരു കൈക്കോട്ട് വാങ്ങി വന്ന് റോഡ് സൈഡിൽ ഒരു കുഴിയെടുത്ത് ചത്തപട്ടിക്കുട്ടിയെ അതിലിട്ട് മൂടി.
ഇതല്ലേ ആ പട്ടിക്കുട്ടിയോടും പ്രകൃതിയോടും സമൂഹത്തോടും എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പുണ്യ പ്രവർത്തി.
അടുത്ത വീട്ടിൽ പോയി ഒരു കൈക്കോട്ട് വാങ്ങി വന്ന് റോഡ് സൈഡിൽ ഒരു കുഴിയെടുത്ത് ചത്തപട്ടിക്കുട്ടിയെ അതിലിട്ട് മൂടി.
ഇതല്ലേ ആ പട്ടിക്കുട്ടിയോടും പ്രകൃതിയോടും സമൂഹത്തോടും എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പുണ്യ പ്രവർത്തി.
ദിവസം മുഴുവനും, ഓട്ടത്തിനിടയിലും എന്റെ കാതിൽ ആ പട്ടിക്കുട്ടിയുടെ പ്രാണനിലവിളി അലച്ചു കൊണ്ടേയിരുന്നു.
രാത്രി ഓട്ടം കഴിഞ്ഞ് ഉൽസവപ്പറമ്പിൽ നിന്നും സാമ്പാറും ചോറും കഴിക്കുമ്പോഴും
എന്റെ മനസ്സുനിറയെ ആ പട്ടിക്കുട്ടിയുടെ
നിലവിളിയും തള്ളയുടെയും കൂടെപ്പിറപ്പുകളുടെയും ആ ദയനീയ നോട്ടവുമായിരുന്നു.
അത്കൊണ്ടായിരിക്കാം സാമ്പാറിനും ചോറിനും മുമ്പൊന്നുമുള്ള രുചി തോന്നിയതേയില്ല.
((((((((((()))))))))))))
[എന്റെ നാട്ടുകാർക്ക് വേണ്ടി എഴുതിയ ഒരു കഥയാണ്].
ഷാനവാസ്.എൻ, കൊളത്തൂർ.
രാത്രി ഓട്ടം കഴിഞ്ഞ് ഉൽസവപ്പറമ്പിൽ നിന്നും സാമ്പാറും ചോറും കഴിക്കുമ്പോഴും
എന്റെ മനസ്സുനിറയെ ആ പട്ടിക്കുട്ടിയുടെ
നിലവിളിയും തള്ളയുടെയും കൂടെപ്പിറപ്പുകളുടെയും ആ ദയനീയ നോട്ടവുമായിരുന്നു.
അത്കൊണ്ടായിരിക്കാം സാമ്പാറിനും ചോറിനും മുമ്പൊന്നുമുള്ള രുചി തോന്നിയതേയില്ല.
((((((((((()))))))))))))
[എന്റെ നാട്ടുകാർക്ക് വേണ്ടി എഴുതിയ ഒരു കഥയാണ്].
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക