അവൾ
. -------------------
. -------------------
ഒരു യാത്രക്കിടയിൽ അപ്രതീക്ഷിതമായി കണ്ടു മുട്ടിയതാണ് അവളെ ഒരു നീല ചുരിതാർ കയ്യിൽ വലിയ ഒരു ബാഗ് പാലക്കാട് റെയിൽവേ സ്റ്റേഷന് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ആൾക്കൂട്ടത്തിനിടയിൽ ,
ട്രെയിൻ വന്നപ്പോൾ ബാഗ് പൊങ്ങുന്നില്ല എന്ന് മനസിലാക്കിയ ഞാൻ അവളെ സഹായിച്ചു, റിസർവേഷൻ കംപാട്ട്മെന്റിൽ രണ്ടുപേരും കയറി ,, ഒരു നന്ദി പറച്ചിൽ അത് കഴിഞ്ഞു ചിരി സമ്മാനിച്ച് അവൾ മുന്നോട്ട് നടന്നു ,
അടുത്തുണ്ടായിരുന്ന ഒരു സീറ്റിൽ ഞാൻ ഇരുന്നു കുറച്ചപ്പുറത്ത് അവൾ ആരോടോ തർക്കിക്കുന്നുണ്ട് ട്രെയിൻ നീങ്ങി തുടങ്ങി തർക്കം കുറച്ചൂടെ ഉച്ചത്തിൽ ആയി ഞാൻ അവരുടെ അടുത്തേക്ക് നടന്നു ,
എന്താണ് പ്രോബ്ലം കുട്ടി ,,
ഇയാൾ എന്റെ സീറ്റിലാണ് ഇരിക്കുന്നത് ഇവിടെ ആണേൽ വേറെ സീറ്റും ഇല്ല ഇയാൾ മാറി തരുന്നില്ല ,,
ഞാൻ അയാളോട് സംസാരിച്ചു അയാൾ എന്തോ വലിയ വാശികാരൻ എന്ത് പറഞ്ഞാലും മാറില്ല എന്ന പോലെ ഞാൻ അവളോടെ എന്റെ സീറ്റിൽ ഇരുന്നോളാൻ പറഞ്ഞു ഞാൻ ഡോറിൽ പോയി ഇരുന്നു ,,,
അത് കണ്ടിട്ടാവണം അവൾ എന്റെ അടുത്ത് വന്നു നിങ്ങൾ ആ സീറ്റിൽ ഇരുന്നോളു ഞാൻ ഇവടെ നിന്നോളാം ഡോറിൽ ഇരിക്കരുത് എനിക്ക് പേടിയാണ് ,,
അയ്യോ അത് സാരമില്ല നിങ്ങൾ അവിടെ ഇരുന്നോളു ഞാൻ ഇവടെ ഇരുന്നോളാം ,,
എങ്കിൽ ഈ ഡോറിനരികിൽ നിന്ന് ഒന്ന് മാറി ഇരുന്നൂടെ .?
ആ ഓക്കേ അതിന്റെ പേരിൽ സമാധാനം കളയണ്ട ഞാൻ മാറി ഇരുന്നേക്കാം
അവളുടെ സീറ്റിന് അടുത്ത് താഴെ ഒരു ന്യൂസ് പേപ്പർ വിരിച്ചു അതിൽ ഇരുന്നു ,,,
അവളുടെ സീറ്റിന് അടുത്ത് താഴെ ഒരു ന്യൂസ് പേപ്പർ വിരിച്ചു അതിൽ ഇരുന്നു ,,,
അടുത്തുള്ള ചേച്ചി കോയമ്പത്തൂരിൽ ഇറങ്ങും എന്നും അപ്പോൾ ഇവടെ ഇരിക്കാം എന്നും പറഞ്ഞു ,,
ട്രെയിൻ കോയമ്പത്തൂരിൽ എത്തി ഞാൻ എഴുനേറ്റു ബാഗ് ആ ചേച്ചി ഇരുന്ന സീറ്റിൽ വെച്ചു അവളോട് ബാഗ് ഒന്ന് നോക്കണേ ഞാൻ ഒരു ബോട്ടിൽ വെള്ളം വാങ്ങി വരാം എന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങി ,,
എനിക്ക് കൂടി ഒരു ബോട്ടിൽ വെള്ളവും ഒരു പാക്കറ്റ് ബിസ്കറ്റും വാങ്ങിക്കുമോ .?
അതിനെന്താ വാങ്ങിക്കാലോ ..
എന്നാൽ ഇതാ ക്യാഷ് കൊണ്ടുപോയിക്കോളൂ ,
അയ്യോ അത് വേണ്ട ഞാൻ വാങ്ങിച്ചോളാം .
ഞാൻ കടയിലേക്ക് നടന്നു ,,
ഞാൻ കടയിലേക്ക് നടന്നു ,,
വെള്ളം വാങ്ങി തിരികെ എത്തിയ ഞാൻ അവൾക്കുനേരെ നീട്ടി ,,
താങ്ക്സ് ട്ടോ ഒന്നും കഴിച്ചിട്ടില്ല ഇന്ന് .
ആണോ എന്നാൽ വേറെന്തെങ്കിലും വാങ്ങിക്കാം ,,
അയ്യോ വേണ്ട ബിസ്കറ്റ് മതി ഇപ്പോ എന്താ നിങ്ങളുടെ പേര് .?
എന്റെ പേര് ഹാഷിക് .ഇയാളുടെ പേരെന്താ ,?
ഞാൻ രേഷ്മ .എങ്ങോട്ടാ യാത്ര .?
ഞാൻ വാണിയംപാടി എന്ന സ്ഥലത്തേക്കാണ് അവിടെ ഒരു കല്ല്യാണം ഉണ്ട് .
രേഷ്മ എവിടെക്കാ .?
രേഷ്മ എവിടെക്കാ .?
ഞാൻ ചെനൈ അവിടെയാണ് ജോലി ചെയുന്നത് ഒരു ഐട്ടി കമ്പനിയിൽ .വീട്ടിൽ ആരൊക്കെ ഉണ്ട് .?
വീട്ടിൽ ഞാൻ ഉപ്പ ഉമ്മ പിന്നെ ഒരനിയൻ . രേഷ്മയുടെ ഫാമിലി .?
ഞാൻ 'അമ്മ ചേച്ചി അച്ഛൻ ..
ചേച്ചിയുടെ വിവാഹം ആണ് അടുത്ത മാസം .
ചേച്ചിയുടെ വിവാഹം ആണ് അടുത്ത മാസം .
ആണോ നമ്മളെ ക്ഷണിക്കുന്നില്ലേ .?
തീർച്ചയായും വരണം ഹാഷിക് .
ഇയാൾക്ക് കല്ല്യാണം നോക്കുന്നില്ലേ .?
നോക്കണം കുറച്ചു ബാധ്യത വരും ചേച്ചിടെ വിവാഹം അത് തീർക്കാതെ പറ്റില്ല അച്ഛൻ ജോലിക്ക് പോവാൻ കഴിയാത്ത ഒരാവസ്ഥയിലാണ് ..
സംസാരിച്ചിരുന്ന ഞാൻ ഒന്ന് മയങ്ങാൻ തീരുമാനിച്ചു ഇനിയും ഏഴ് മണിക്കൂർ യാത്ര ഉണ്ട് . രേഷ്മ എന്തക്കയോ ബുക്ക്സ് വായിച്ചു കൊണ്ടിരിക്കുന്നു .
പതിയെ ഞാൻ മയങ്ങി പോയി .
പതിയെ ഞാൻ മയങ്ങി പോയി .
കുറച്ചു കഴിഞ് എഴുന്നേറ്റതും ഞാൻ അവളെ നോക്കി ബാഗ് ഉണ്ട് ആളെ കാണുന്നില്ല ഞാൻ ആ ബോഗിയിൽ അവളെ തിരഞ്ഞു ബാത്‌റൂമിൽ പോലും ഇല്ല ഈ കുട്ടി ഇതെവിടെ പോയി..? ട്രെയിൻ . ബൊമ്മിടി സ്റ്റേഷനിൽ എത്താനായി .മനസ് വല്ലാതെ ആയി ഇവൾ ഇതെവിടെ പോയി ..
ട്രെയിൻ ബൊമ്മിടി സ്റ്റേഷനിൽ എത്തി ഞാൻ പുറത്തിറങ്ങി തൊട്ടടുത്തുള്ള ബോഗിയിൽ എല്ലാം തിരഞ്ഞു,,
മനസ്സിൽ പല ചിന്തകളും ചെറിയ സ്റ്റേഷൻ ആണ് ബൊമ്മിടി ട്രെയിൻ പെട്ടന്ന് പോവും അതികം സമയം അവിടെ നിൽക്കില്ല ..
സയറൻ മുഴങ്ങി ട്രെയിൻ നീങ്ങി തുടങ്ങി . ഞാൻ എന്റെ സീറ്റിൽ പോയി ഇരുന്നു ..
ആ വലിയ ബാഗ് ഞാൻ നോക്കി ലോക്ക് ആണ് തുറക്കാൻ കഴിയില്ല അതിന് മുകളിലെ ചെറിയ അറയിൽ എന്തെങ്കിലും ഉണ്ടാവുമോ എന്ന് നോക്കാൻ ഞാൻ ആ ചെറിയ അറയുടെ ഷിബ്ബ് വലിച്ചു തുറന്നു .,,
നോക്കുമ്പോൾ അതിൽ ഒരു ഡയറി ഉണ്ട് സമയം രാത്രി ഒന്നര മണി ഇനിയും മൂന്നര മണിക്കൂർ യാത്ര ഉണ്ട് ജോലാർ പേട്ട എന്ന സ്ഥലത്തേക്ക് അവിടെ ഇറങ്ങി ബസ് പിടിച്ചു വേണം എനിക്ക് കല്ല്യാണ വീട്ടിൽ എത്താൻ .
ഞാൻ ആ ഡയറിയിലെ പേജുകൾ ഞാൻ മറിക്കാൻ തുടങ്ങി ..
ഞാൻ നിവേദിത ഇതെന്റെ ജീവിതം
ഇങ്ങനെ ഒരു തുടക്കം ഞാൻ ഞെട്ടി പോയി അപ്പോൾ രേഷ്മ ആരാണ് നിവേദിത വേറെ കുട്ടിയാണോ ഇതാരുടെ ഡയറിയാണ് ഒരു പിടിയും കിട്ടുന്നില്ല ഞാൻ ആ ഡയറി വായിക്കാൻ തുടങ്ങി ..
(ചുരുക്കി പറയുന്നു.)
പത്താം ക്ലാസ് കഴിഞ്ഞ ഞാൻ പ്ലസ്റ്റു പഠനം കോഴിക്കോട് അമ്മാവന്റെ വീട്ടിൽ നിന്നായിരുന്നു .
എന്റെ കൂടെ പഠിച്ചിരുന്ന നവീൻ എന്ന ബ്രില്യൻറ് സ്റ്റുഡന്റ് മായി ചങ്ങാത്തത്തിൽ ആയി നല്ല സൗഹൃദം എല്ലാ ആൺകുട്ടികളെ പോലെ അല്ല തെറ്റായ ഒരു നോട്ടം പോലും അവൻ നോക്കാറില്ല അത്ര നല്ല പയ്യൻ നിഷ്കളങ്കമായ സ്വഭാവം എല്ലാം കൊണ്ടും അവനോട് വല്ലാത്ത അടുപ്പം തുടങ്ങി .,,,
സൗഹൃദം മെല്ലെ മെല്ലെ പ്രണയത്തിലേക്ക് വഴിമാറി പ്ലസ്‌ടു കഴിഞ്ഞു ഹൈദരാബാദിൽ ഒരു കോളേജിൽ രണ്ടു പേരും ചേരാൻ തീരുമാനിച്ചു അങ്ങനെ കോളേജ് പഠനവും പ്രണയവും അടിച്ചു പൊളിച്ചുള്ള ജീവിതം മുമ്പോട്ട് പോയി ഈ സമയത്താണ് അച്ഛൻ എനിക്ക് മറ്റൊരു വിവാഹം കൊണ്ട് വന്നത് ഒരുപാട് എതിർത്ത് നിന്ന് .,,
കോളേജിൽ വെച്ച് ഞങ്ങൾക്ക് ഒരുപാട് സുഹൃത്തുക്കളെ കിട്ടി ആസാം പഞ്ചാബ് മുംബൈ അങ്ങനെ പല സ്ഥലങ്ങളിൽ വന്നിട്ടുള്ള കൂട്ടുകാർ എല്ലാവരുടേം തീരുമാന പ്രകാരം ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു ആസാമിൽ ഉള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് . ,,,
അവിടെ ഒരു കമ്പനിയിൽ ജോലി കിട്ടി മുന്നോട്ടുള്ള ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു പല തവണ അച്ഛൻ വിളിച്ചു നാട്ടിൽ വരാൻ ധൈര്യം ഉണ്ടായില്ല .,,,
(ചായ കാപ്പി ചായ കാപ്പി )
(ഞാൻ ഒരു ചായ വാങ്ങി ജനാലയുടെ അരികിൽ ഇരുന്ന് പുറത്തോട്ട് നോക്കി അസാമിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക ഇവൾ എന്തിനാ എന്നോട് കളവ് പറഞ്ഞത് .ചിന്തകൾക്ക് തീപിടിച്ചു . ബാക്കി വായിക്കാൻ തുടങ്ങി .)
അസാമിൽ ഒരു വീട് വാടകക് എടുത്തു ഒരു സേട്ടുവിന്റെ അദ്ദേഹത്തിന്റെ കമ്പനിയിൽ തന്നയാണ് ജോലിയും ഞാൻ വീട്ടിലെ ജോലി ചെയ്‌ത് വായനയും വരയും ആയി സമയം തള്ളി നീക്കി .
ഒരു ദിവസം നവീൻ ജോലി കഴിഞ്ഞു വന്നത് മുതൽ നല്ല ടെൻഷനിൽ ആയിരുന്നു എന്ത് എന്ത് ചോദിച്ചാലും ദേഷ്യം , എന്താണെന്ന് ചോദിച്ചപ്പോഴും ഒന്നും പറഞ്ഞില്ല ..
രാവിലെ എഴുനേറ്റ് ഞാൻ ബാഗ് ഒന്ന് നോക്കി അതിൽ ഒരുപാട് പണം ഉണ്ട് ഇതെവിടുന്ന ഇത്ര പണം .
ഞാൻ ചോദിച്ച സമയം .നിനോടാരാ ബാഗ് പരിശോധിക്കാൻ പറഞ്ഞത് .അത് ബോസ് തന്നതാണ് .
എന്തിനാ അത് ബോസ് തന്നത് .?
അത് പിന്നെ പറയാം നീ ഒരു കാര്യം ചെയ്യണം ഇന്ന് നാല് മണിക്ക് ഓഫീസിൽ ഒന്ന് വരണം നമുക്ക് പുറത്ത് ഒന്ന് പോവാം . നമുക്കൊരു വീട് വെക്കണം വണ്ടി മേടിക്കണം എല്ലാം നടക്കും കാത്തിരിക്കാം,,,
മ് ശരി .
നവീൻ പുറത്തോട്ട് ഇറങ്ങി നീ നാലുമണിക്ക് ഓഫീസിൽ വരണേ ഒന്ന് കൂടി ഓർമിപ്പിച്ചു നവീൻ നടന്നു നീങ്ങി,,, .
അന്ന് നാലുമണിക്ക് ഞനാ ഓഫീസിൽ ചെന്ന് അവിടെ ആരും ഇല്ല നവീൻ പിന്നെ ഞങ്ങളുടെ കൂട്ടുകാരൻ പിന്നെ മുതലാളി സേട്ടു .
ഞാൻ ചെന്നതും നവീൻ എന്നെയും ക്കൂട്ടി ബോസിന്റെ മുറി ലക്ഷ്യം വെച്ച് നടന്നു ..
***********
എന്തായിരിക്കും അവിടെ സംഭവിച്ചത് അവൾ ട്രെയിനിൽ നിന്ന് എവിടേക്ക് പോയി ഇനി വല്ല അവിവേകവും നടന്നിട്ടുണ്ടാവുമോ .?
എന്തായിരിക്കും അവിടെ സംഭവിച്ചത് അവൾ ട്രെയിനിൽ നിന്ന് എവിടേക്ക് പോയി ഇനി വല്ല അവിവേകവും നടന്നിട്ടുണ്ടാവുമോ .?
ബാക്കി വായിക്കുന്നതിന് മുമ്പ് ഒന്ന് മൂത്രഴിച്ചിട്ടു വരാം ..
ഞാൻ ഡയറി കയ്യിൽ തന്നെ പിടിച്ചു ബാത്റൂമിലേക്ക് നടന്നു ബാത്റൂമിൽ എത്തിയ ഞാൻ വാതിൽ തള്ളി നോക്കി അകത്താരോ ഉണ്ട് വാതിൽ തട്ടി നോക്കി ..
കുറച്ചു കഴിഞ് പ്രായമുള്ള ഒരാൾ പുറത്തേക് ഇറങ്ങി ഞാൻ മൂത്രമൊഴിച്ചു കഴിഞ്ഞു ആ ഡോറിനരികിൽ നിന്ന് പുറത്തേക്ക് നോക്കി.
കൂര കൂരിരുട്ട്
എന്തിനാണവൾ എന്നോട് ഡോറിൽ നിന്ന് മാറി ഇരിക്കാൻ അവശ്യപെട്ടത് പിന്നിട്ട ഈ റെയിൽ പാളത്തിൽ എവിടേയോ അവൾ ചിന്നി ചിതറി കിടക്കുന്നുണ്ടാവുമോ .
. മനസ് എന്തക്കയോ ചിന്തിച്ചു കൂട്ടുന്നു .
ഞാനെന്റെ സീറ്റിലേക്ക് നടന്നു .
എന്തിനാണവൾ എന്നോട് ഡോറിൽ നിന്ന് മാറി ഇരിക്കാൻ അവശ്യപെട്ടത് പിന്നിട്ട ഈ റെയിൽ പാളത്തിൽ എവിടേയോ അവൾ ചിന്നി ചിതറി കിടക്കുന്നുണ്ടാവുമോ .
. മനസ് എന്തക്കയോ ചിന്തിച്ചു കൂട്ടുന്നു .
ഞാനെന്റെ സീറ്റിലേക്ക് നടന്നു .
ഞാൻ വായന തുടർന്നു .
##
ഞാനും നവീനും ബോസിന്റെ മുറിയിൽ എത്തി അവർ തമ്മിൽ ഹിന്ദിയിൽ എന്തോ സംസാരിക്കുന്നു കുറച്ചു കഴിഞ്ഞു കുറച്ചു പണം നിറഞ്ഞ പെട്ടിയും ഒരു വണ്ടിയുടെ താക്കോലും നവീനെ ഏൽപിച്ചു .
പുറത്തിറങ്ങിയ ഉടനെ ഞാൻ നവീനോട് ചോദിച്ചു എന്തിനാണ് ഈ പണം .?
നമുക്ക് വീട് വാങ്ങാൻ .
അതെന്തിനാ അയാൾ തരുന്നത് എന്താണ് നിങ്ങൾ ഹിന്ദിയിൽ അയാളോട് സംസാരിച്ചത് .
******
******
.അടുത്ത പേജുകൾ ഞാൻ മറിച്ചു പിന്നെ ഒന്നും എഴുതിയിട്ടില്ല ...
എന്തിനാവും ആ പണം കൊടുത്തത് എന്താണ് പിനീട് ആസാമിൽ സംഭവിച്ചത് .
ഇനി അരമണിക്കൂർ കൂടെ ട്രെയിൻ ജോലാർ പേട്ട ജങ്ഷനിൽ എത്താൻ അവിടെ എത്തി കഴിഞ്ഞാൽ റെയിൽവേ പൊലീസിന് വിവരം കൊടുക്കണം .
ജോലാർ പേട്ട എത്തിയതും ഞാനാ പെട്ടിയെടുത്ത് പുറത്തിറങ്ങി ചെറിയര് ചാറ്റൽ മഴയുണ്ട് ഞാൻ റെയിൽവേ പോലീസിന്റെ ക്യാബിൻ തിരഞ്ഞു നടന്നു ...
അവിടെ ഉണ്ടായിരുന്ന പോലീസ് കാരോട് ഞാൻ വിവരം പറഞ്ഞു പെട്ടി അവിടെ ഏൽപിച്ചു എന്റെ നമ്പറും പേരും എഴുതിയെടുത്ത് .
വല്ല വിവരവും കിട്ടിയാൽ അറീക്കാം എന്നും പറഞ്ഞു ..
വല്ല വിവരവും കിട്ടിയാൽ അറീക്കാം എന്നും പറഞ്ഞു ..
തിരിഞ്ഞു നടക്കുമ്പോൾ ആ കുട്ടിക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാവരുതേ എന്നായിരുന്നു പ്രാർത്ഥന .
റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള ചായ കടയിൽ ഞാൻ കയറി നല്ല വിശപ്പ് ഒരു ദോശയും ചായയും കഴിച്ചു കൊണ്ടിരിക്കുമ്പോൾ .
പെട്ടന്ന് ഭൂമി കുലുങ്ങുന്ന പോലെ ഒരു ശബ്ദം ജോലാർ പേട്ട ജങ്ഷൻ കത്തിയമരുന്ന കാഴ്ച ..
പെട്ടന്ന് ഭൂമി കുലുങ്ങുന്ന പോലെ ഒരു ശബ്ദം ജോലാർ പേട്ട ജങ്ഷൻ കത്തിയമരുന്ന കാഴ്ച ..
എന്താണ് സംഭവിച്ചത് അറിയില്ല ജനങ്ങൾ എല്ലാം പരിഭ്രാന്തരായി ഓടുന്നു എല്ലാം കഴിഞ്ഞു സീസി ടീവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം എന്നെ അറസ്റ്റ് ചെയ്തപ്പോൾ .
ഇന്നലെ ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം കിട്ടി എന്തിനായിരുന്നു അവളെന്നോട് ഡോറിൽ ഇരിക്കരുത് എന്ന് പറഞ്ഞത് പാതി വഴിയിൽ പെട്ടി ഉപേക്ഷിച്ചു അവൾക്കിറങ്ങി പോവാൻ .
എന്തിനായിരുന്നു അവരുടെ ബോസ് അവർക്ക് കൈ നിറയെ പണം നൽകിയത് . ഈ രാജ്യം നശിപ്പിക്കാൻ .
പക്ഷെ ഒന്നിനും എന്റെ കൈയിൽ തെളിവുകൾ ഇല്ലായിരുന്നു 230 പേരുടെ ജീവനെടുത്ത ആ ബോംബ് ബ്ലാസ്റ്റ് ഉത്തരവാദി ഞാൻ ഇനി ദിവസങ്ങൾ മാത്രം എന്റെ കഴുത്തിൽ മുറുക്കാൻ കാത്തിരിക്കുന്ന കൊലകയറിലേക്ക് ,
അവൾ ഇന്ന് ഒരു പെട്ടിയുമായി മറ്റൊരു റെയിൽവേ സ്റ്റേഷൻ അല്ലങ്കിൽ ബസ്റ്റാന്റ് ലക്ഷ്യം വെച്ചിട്ടുണ്ടാകും .
പണത്തിന് വേണ്ടി ഈ അടുത്ത് കുടുംബത്തെ ഉപേക്ഷിച്ചു രാജ്യം നശിപ്പിക്കാൻ ഇറങ്ങി തിരിച്ച കാമുകി കാമുകൻ മാർക്ക് സമാപിക്കുന്നു .
കൊല്ലുന്നവൻ അറിയുന്നില്ല എന്തിന് വേണ്ടിയാണ് ഞാൻ കൊല്ലുന്നത് എന്ന് . മരിക്കുന്നവൻ അറിയുന്നില്ല എന്തിന് വേണ്ടി ഞാൻ കൊല്ലപ്പെട്ടു എന്ന് ..
ശുഭം ...
നജീബ് കോൽപാടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക