Slider

പുനർജന്മo

7

* * * * * * * *
യാത്ര..... അനന്തമായ യാത്ര... എങ്ങോട്ടെന്നറിയാത്ത യാത്ര... സത്യത്തേയുo ധർമ്മത്തേയും തേടിയുള്ള യാത്ര...! സ്നേഹത്തിനുo സമാധാനത്തിനും വേണ്ടിയുള്ള യാത്ര...! അമ്പലങ്ങൾ..,, മസ്ജിദുകൾ, ഗുരുദ്വാരകൾ.... എല്ലാം കയറിയിറങ്ങി.... പരിശുദ്ധിയുടേയും, ഭക്തിയുടേയും ഉടവിറമെന്ന് വിശേഷിപ്പിക്കുന്ന ഇവിടേയെല്ലാം കള്ളവും ചതിയും മാത്രo കാണാൻ കഴിഞ്ഞു. സ്വന്തം,ബന്ധo... എന്നിവയിൽ നിന്നുമുള്ള ഈ ഒളിച്ചോട്ടം...- ഇതെവിടെ ചെന്നവസാനിക്കും....? ഏകാന്തമായ ഈ ജീവിതം തന്നെ ഭ്രാന്ത് പിടിപ്പിക്കുന്നൂ... കൂട്ടിലിട്ട കിളിയെപ്പോലെയുള്ള ഒരു തരം വെപ്രാളം.....!തന്റെ സങ്കടങ്ങളെ, വീർപ്പുമുട്ടലിനെ മറികടക്കാനായ് എങ്ങോട്ടെന്നില്ലാതെ അലഞ്ഞു തിരിഞ്ഞു... പിന്നിട്ട വഴികളെല്ലാം ഭീതി നിറഞ്ഞ കൂരിരുട്ട്...! ആ ഇരുട്ടിൽ..., എവിടേയെങ്കിലും ഒരിറ്റു പ്രകാശം ലഭിച്ചെങ്കിൽ...!ഒരു നിമിഷത്തിനെങ്കിലും സ്നേഹത്തിന്റേതായ ഒരു കൈത്തിരി കാണാൻ കഴിഞ്ഞെങ്കിൽ....! അപരിചിതമായ വഴികളിലൂടെ കാലുകൾ നീട്ടി വലിച്ചു നടന്നു... സ്വന്തമെന്ന് അവകാശപ്പെട്ടവയെല്ലാം തന്നിൽ നിന്നും അകലങ്ങളിലേക്ക് മാഞ്ഞു പോയപ്പോൾ, യാതൊന്നും ചെയ്യാനാകാതെ, വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ നോക്കി നിന്നു... ഇല്ല...! ഇനി ജീവിക്കാൻ തെല്ലും മോഹമില്ല.... എല്ലാം അവസാനിപ്പിക്കണം.....
തിരക്കു പിടിച്ച റോഡിലൂടെ കുറുകെ കടക്കുമ്പോൾ ഒരു വണ്ടി വന്നിടിച്ച്, ഒരപകടമരണം സംഭവിച്ചിരുന്നെങ്കിൽ....! അങ്ങകലെ കാണുന്ന കുന്നിൻ മുകളിൽ നിന്ന് താഴോട്ട് ചാടിയാലോ...? തന്റെ മൃദദേഹം പോലും, ഒരു പക്ഷെ ആർക്കും കണ്ടെടുക്കാനാകില്ല.. ഈ നഗരത്തിൽ താൻ തികച്ചും ഒരപരിചിതയാണ്... തിരക്കു പിടിച്ച റോഡിലൂടെ അങ്ങകലേയുള്ള കുന്നിൻ നിരകളെലക്ഷ്യമാക്കി വേഗം നടന്നു.. കൂട്ടംകൂട്ടമായ് നടന്നകലുന്ന മനുഷ്യരുടെ ശബ്ദ കോലാഹലങ്ങളൊന്നുo താൻ കേട്ടില്ല...!ഒരേ ഒരു ലക്ഷ്യം....! തന്റെ മരണം...! കാലുകൾക്ക് വേഗത കൂടുകയാണോ...??
__പെട്ടെന്ന്, ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ ....!കാലുകളിൽ ആരോ ചങ്ങലയിട്ട പോലെ.. ആ കരച്ചിൽ തന്നെ പിടിച്ചു നിർത്തി... ! ചുറ്റും നോക്കി..., നിർത്താതേ യുള്ള ഒരു കുഞ്ഞിന്റെ കരച്ചിൽ, തന്റെ മാതൃത്വത്തിനെ തട്ടിയുണർത്തി.. ! അതാ.., റോഡിന്റെ ഒരരികിലുള്ള മരച്ചുവട്ടിലെ കുപ്പത്തൊട്ടിയിൽ കൈകാലിട്ടടിച്ചു കരയുന്ന ഒരു കുഞ്ഞ്...!താനറിയാതെ തന്റെ കാലുകൾ ആകുഞ്ഞിന്റെ അരികിലേക്ക് തിരിഞ്ഞു.... റോഡിലെ കോലാഹലങ്ങൾക്കിടയിൽ, താനല്ലാതെ ആ കരച്ചിൽ മറ്റാരും കേട്ടില്ലെന്നുണ്ടോ....! ആ കരച്ചിൽ തനിക്ക് സഹിക്കാനായില്ല... പാവം ! ആ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കാൻ അതിന്റെ അമ്മക്കെങ്ങിനെ കഴിഞ്ഞു....?? ആ കുഞ്ഞിനെ വാരിയെടുത്തു... ഇരുനിറത്തിലുള്ള അവളുടെ മുഖത്തിന് എന്തൊരു തേജസ്സ്...! ആ കുഞ്ഞിനെ മാറോട് ചേർത്ത് ചുറ്റും നോക്കി... ആരും ശ്രദ്ധിക്കുന്നില്ല.. അവളേയും കൊണ്ട്, പിന്നിട്ട വഴികളെല്ലാം വീണ്ടും തിരിച്ചു നടന്നു... ഭീതിപൂണ്ട, ഇരുളടഞ്ഞ വഴികളിലെല്ലാം പ്രകാശം പരന്ന പോലെ... !എന്തെന്നില്ലാത്ത സന്തോഷം...! കാലുകൾക്ക് വേഗത കൂടുകയാണോ...?? ഇടക്കൊന്നു നിന്നു, തൊണ്ട വരണ്ടു കരയുന്ന അവളുടെ വായിലേക്ക് വഴിയോരത്തുള്ള പൈപ്പിൽ നിന്ന് കയ്യു കൊണ്ട് വെള്ളം തുള്ളിയായി ഒഴിച്ചു കൊടുത്തു. അവളത് നുണഞ്ഞു കുടിച്ചു.. ദാഹം തീർന്ന സംതൃപ്തിയോടെ അവൾ തന്റെ ചുമലിലേക്ക് ചാഞ്ഞു....
ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച ഞാനിന്ന് ജീവിക്കാൻ കൊതിക്കയാണ്..! അതെ..., ഓരോ നിമിഷവും... !! ഇനി ഞാനീ കുഞ്ഞിനു വേണ്ടി ജീവിക്കും....!വർഷങ്ങളായി ഇരുൾ മൂടിക്കിടന്ന തന്റെ മനസ്സ് നിറയെ പ്രകാശം പരന്ന പോലെ....! ഇപ്പോൾ അത് ശാന്തമാണ്...തനിക്കു ചുറ്റുമുള്ളവർ, നാളെ തന്നെ കാണുമ്പോൾ അത്ഭുതപ്പെട്ടേക്കാം..!നാളത്തെ സുപ്രഭാതം.... അതെന്റേതു മാത്രമാണ്....!നാളെ എന്റെ പുനർജ്ജന്മമാണ്........ ഒരമ്മയുടെ...... _ ഒരു മാതൃത്വത്തിന്റെ.....!!!
........... Ambika Menon
7
( Hide )
  1. valare nannayittund teacharamme

    ReplyDelete
  2. ഒരു അമ്മയുടെ സ്നേഹം.....�� ഇവിടെ കണ്ടു...നന്നായിട്ടുണ്ട് അമ്മേ..��

    ReplyDelete
  3. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ടീച്ചറമ്മേ... നല്ല എഴുത്ത്.

    ReplyDelete
  4. From negative thinking to positive thinking and inspiration for a future.A writer should provide that to the reader.Teacher, very good.

    ReplyDelete
  5. വളരെ നന്നായി എഴുതി...


    ഒരു ക്ലാസ് എഴുത്ത്.. തുടക്കമാണ് എന്ന് പറയില്ല

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. Ellam nashttapettidathu ninnulla uyirthezhunnelppu assalayi ezhuthiyirikkunnu

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo